തൃശൂര്: അമല മെഡിക്കല് കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില് അടാട്ട് പകല് വീട്ടിലെ അംഗങ്ങള്ക്കായി സൗജന്യ ഫിസിയോ തെറാപ്പിയും ബോധവല്ക്കരണ ക്ലാസും നടത്തി. സമ്മേളനത്തില് അമല മെഡിക്കല് കോളേജ് ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, അമല മെഡിക്കല് കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി സുമി റോസ് , വാര്ഡ് മെമ്പര് മിനി സൈമണ് എന്നിവര് പ്രസംഗിച്ചു. സീനിയര് ഫിസിയോ തെറാപ്പിസ്റ്റ് സിമ്മി മേരി ഏലിയാസ്, ബോധവല്ക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ പ്രിയങ്ക ബേബി,
കോട്ടയം: കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കെഎസ്എസ്എസിന്റെ നേതൃത്വത്തില് വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന സീനിയര് സിറ്റിസണ് സ്വാശ്രയസംഘങ്ങളില് നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില് നടത്തിയ ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര് ആലീസ് ജോസഫ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര് സിജോ തോമസ്, കോ-ഓര്ഡിനേറ്റര് മേരി ഫിലിപ്പ് എന്നിവര് പ്രസംഗിച്ചു. കൂട്ടായ്മയോനുബന്ധിച്ച് നടത്തിയ ബോധവല്ക്കരണ സെമിനാറിന്
കൊച്ചി: മുതലപ്പൊഴിയില് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇന്നലെ ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുന്പ് സമാന സാഹചര്യത്തില് നല്കിയ ഉറപ്പുകള് പാലിക്കാത്തതുകൊണ്ടാണെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന്. ഇന്നലെ പുലര്ച്ചെ 3.30ന് മത്സ്യബന്ധനത്തിനായി പോകുമ്പോള് ശക്തമായ തിരയില്പ്പെട്ട് വള്ളം മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണ് ഫെര്ണാണ്ടസ് (64) ഈ അപകട പൊഴിയിലെ 76-ാമത്തെ ഇരയാണ്. തിരുവനന്തപുരം ജില്ലയില് വിഴിഞ്ഞം കഴിഞ്ഞാല് ഫിഷിംഗ് ആവശ്യങ്ങള്ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്ബര് ആണ് മുതലപ്പൊഴി. സെന്ട്രല് വാട്ടര് ആന്ഡ് പവര്
വത്തിക്കാന് സിറ്റി: നിര്മിതബുദ്ധി(ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള് നടത്തുന്ന സമ്മേളനത്തില് ഫ്രാന്സിസ് മാര്പാപ്പ പ്രസംഗിക്കും. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്മികവും സാംസ്കാരികവുമായ ചട്ടക്കൂട് നിര്മിക്കുന്നതില് ഫ്രാന്സിസ് മാര്പാപ്പക്ക് നിര്ണായക സംഭാവനകള് നല്കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില് പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്സില് കുറിച്ച് സന്ദേശത്തില് ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല് പങ്കെടുക്കുന്നത്. യുഎസ്, ജപ്പാന്, ജര്മ്മനി, യുകെ, ഫ്രാന്സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്.
ലണ്ടന്: ലിംഗമാറ്റവുമായി (ജെന്ഡര് ട്രാന്സിഷന്) ബന്ധപ്പെട്ട് ‘ഇന്ട്രിക്കേറ്റ്ലി വോവണ് ബൈ ദി ലോര്ഡ്’ എന്ന പേരില് അജപാലന വിചിന്തനം ഇംഗ്ലണ്ടിലെയും വെയ്ല്സിലെയും കത്തോലിക്ക ബിഷപ്പുമാര് പുറത്തിറക്കി. ദൈവം സൃഷ്ടിച്ച രീതിയില് തന്നെ ശരീരത്തെ സ്വീകരിക്കുവാന് പുതിയ രേഖയില് ബിഷപ്പുമാര് ആഹ്വാനം ചെയ്തു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരീരത്തെ മുറിപ്പെടുത്തുന്ന മെഡിക്കല് ഇടപെടലുകളും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവികപദ്ധതിയെ ബഹുമാനത്തോടെ കാണാത്ത നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര് വ്യക്തമാക്കി. എന്നാല് അതേസമയം തന്നെ ഇത്തരം സംശയങ്ങളോ വെല്ലുവിളികളോ നേരിടുന്ന
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കലാ-സാംസ്കാരിക കേന്ദ്രമായ വെനീസ് നഗരം ഫ്രാന്സിസ് മാര്പാപ്പ സന്ദര്ശിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല, മറിച്ച് നമ്മുടെ ആനന്ദം പല മടങ്ങായി വര്ധിപ്പിക്കുവാന് സഹായിക്കുന്ന ക്രിസ്തുവിന്റെ സ്നഹം അനുഭവിക്കുവാന് നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് വെനീസിലെ സെന്റ് മാര്ക്ക്സ് ചത്വരത്തിലര്പ്പിച്ച ദിവ്യബലിയില് പാപ്പ പറഞ്ഞു. വെനീസില് നടത്തിയ മറ്റ് പ്രസംഗങ്ങളിലെന്നതുപോലെ ക്രിസ്തുവില് ഒന്നായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ദിവ്യബലി മധ്യേയുളള പ്രസംഗത്തിലും പാപ്പ ഊന്നല് നല്കിയത്. ക്രിസ്തുവില് ഒന്നായിരിക്കുന്നതിലൂടെ സുവിശേഷത്തിന്റെയും നീതിയുടയും സമാധാനത്തിന്റയും സാഹോദര്യത്തിന്റയും പരസ്പര
കാഞ്ഞിരിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില് ഹൈറേഞ്ചിലെ ജിയന്നായുടെ ഏക തീര്ത്ഥാടന കേന്ദ്രമായ ചോറ്റുപാറ സെന്റ് ജിയന്നാ തീര്ത്ഥാടന ദൈവാലയത്തിലേക്ക് രൂപതയിലെ 148 ഇടവകകളില് നിന്നുമുള്ള മാതാക്കള് തീര്ത്ഥാടനം നടത്തി. മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്നയുടെ ദൈവാലയത്തിലേക്ക് നോമ്പ് എടുത്ത് ത്യാഗപൂര്വ്വമായിട്ടായിരുന്നു അമ്മമാര് എത്തിയത്. ചോറ്റുപാറ ജംഗ്ഷനില് നിന്നും ആരംഭിച്ച ഭക്തിനിര്ഭരമായ ജപമാല പ്രദക്ഷിണത്തിന് മുണ്ടിയെരുമ ഫൊറോന വികാരി ഫാ. തോമസ് ഞള്ളിയില് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്ന്ന് രൂപത വികാരി ജനറല് ഫാ. ബോബി അലക്സ്
കൊച്ചി: വിഴിഞ്ഞം കേസുകള് മൂലം തിരുവനന്തപുരം ലത്തീന് അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച നടപടികള് പിന്വലിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്. വിഴിഞ്ഞം സമരത്തെ തുടര്ന്ന് നൂറുകണക്കിന് കേസുകള് എടുത്തപ്പോള് ആര്ച്ചുബിഷപ്പിനെ ഉള്പ്പെടെ പ്രതിയാക്കി എടുത്ത കേസുകള് ഇതിന് കാരണമായി. അതിരൂപത നേതൃത്വം സമരത്തിന് പിന്തുണ നല്കി എന്നതിന്റെ പേരില് ബിഷപ്പുമാര് ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസുകള് നീതീകരിക്കാവുന്നതല്ല. മൂലമ്പിള്ളിയില്നിന്ന് ആരംഭിച്ച വിഴിഞ്ഞം ഐക്യദാര്ഢ്യറാലിക്ക് നേതൃത്വം നല്കിയവര്ക്കെതിരെ പോലും കേസെടുത്തു. സമരത്തില് പങ്കെടുത്തവരുടെയും സഹായിച്ചവരുടെയും ദൂരെ നിന്ന് പങ്കുകൊണ്ടവരുടെയും ഒക്കെ പേരിലുളള
കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള് നല്കുന്നവര്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള കെ സിബിസി-ഫാ. മാത്യു നടക്കല് അവാര്ഡുകള് പ്രഖ്യാപിച്ചു. ചങ്ങനാശേരി അതിരൂപതയില് നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവര്ത്തിക്കുന്ന ഡോ. പിസി. അനിയന്കുഞ്ഞും വിജയപുരം രൂപതയില് നാലു പതിറ്റാ ണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്ത്തിക്കുന്ന കെ.പി. ജോണും ബത്തേരി രൂപതയില് അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്ത്തിക്കുന്ന എലിസബത്ത് വര്ഗീസിനുമാണ് 2023-ലെ അവാര്ഡ്. മതബോധനരംഗത്ത് വലിയ സംഭാവനകള് നല്കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്മയ്ക്കായിട്ടാണ് പ്രസ്തുത അവാര്ഡ് സ്ഥാപിച്ചിട്ടുള്ളത്. മെയ് 18-ന് കോട്ടയത്ത്
ഫാ. തോമസ് പാട്ടത്തില്ചിറ സിഎംഎഫ് വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള് വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള് തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്ക്കിടയില് ചില ചിന്തകള് മനസില് കുറിച്ചിടണം. വിശ്വാസവും വിജ്ഞാനവും അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്ത്ഥപൂര്ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്ക്കാണ്
ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല് എംഐ ഹൈദരാബാദില്നിന്നും ഏകദേശം 35 കിലോമീറ്റര് അകലെ മെഡ്ച്ചല് ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള് നേരിടുന്ന കുഞ്ഞുങ്ങള്ക്കായുള്ള ഈ ഭവനം. 2017-ല് പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില് ഇപ്പോള് മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്ത്തിയായിക്കഴിഞ്ഞു. രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന
സമീപകാലത്ത് മലയാളത്തില് പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില് പോകുന്ന വിദ്യാര്ത്ഥികള് കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള് പല സിനിമകളിലും കാണാം. റവ. ഡോ. മൈക്കിള് പുളിക്കല് cmi 2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്ക്കുലര് പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില് ഉള്പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും
സൈജോ ചാലിശേരി സ്വവര്ഗ വിവാഹത്തെ ശക്തമായി എതിര്ത്തതുമൂലം ഏറെ വിമര്ശനങ്ങള് കേള്ക്കേണ്ടിവന്ന ഇടയനാണ് ഓസ്ട്രേലിയയിലെ ഹോബര്ട്ട് അതിരൂപതാധ്യക്ഷന് ജൂലിയന് പോര്ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള് ഉയര്ത്തിപ്പിടിച്ചതിന്റെ പേരില് കേസുകള് നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്തന്നെ അതു പിന്വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്ഗവിവാഹം നിയമവിധേയമാക്കിയപ്പോള് സമൂഹത്തില് ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള് കണ്ടതാണ്. സ്വവര്ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്ക്കരിക്കുകയെന്നതിനെക്കാള് മനുഷ്യജീവിതത്തിന്റെ യഥാര്ത്ഥ അസ്തിത്വത്തിനാണ് ഊന്നല് കൊടുത്തതെന്ന് ആര്ച്ചുബിഷപ് ജൂലിയന് പോര്ട്ടിയാസ് പറയുന്നു. ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ
ജെറാള്ഡ് ബി. മിറാന്ഡ ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില് വിമാനം ലാന്റുചെയ്യാന് തുടങ്ങുമ്പോള് നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില് പൈലറ്റിന് റണ്വേ വേണ്ട രീതിയില് കാണാന് കഴിഞ്ഞില്ല. ആന്റീനകള് തകര്ന്നു. അപകടം മുന്നില്ക്കണ്ട പൈലറ്റ് വിമാനം ഉയര്ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില് വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര് ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്. റവ. ഡോ. മത്തായി കടവില് ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര് പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്. നിക്കോളാസ് താര്സൂസ്
ജോസഫ് മൈക്കിള് അമ്മയുടെ പ്രാര്ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടില് തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്കി. 2004 സെപ്റ്റംബര് 10-ന് ഇടവകദൈവാലയത്തില് മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്നിന്ന് വിശുദ്ധബലിയില് പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില് ഒരു ദിവസം വിശുദ്ധ കുര്ബാന ഇല്ലെങ്കില് അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്ക്കുന്നു.
വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. ഇപ്പോള് പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില് നിന്നും പാപ്പായെ സന്ദര്ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന് എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്ഷത്തില് 40,000 എന്നതോതില് കത്തോലിക്കരുടെ എണ്ണം വര്ധിക്കുന്നുമുണ്ട്. അപ്പൊസ്തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില് എത്തിയിരിക്കുന്നത്. മൂന്നാം
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല് ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള് കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന് പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്
ക്വിറ്റോ/ഇക്വഡോര്: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്ഗ്രസ് സെപ്റ്റംബര് എട്ടു മുതല് 15 വരെ ഇക്വഡോറിലെ ക്വിറ്റോയില് നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്ഗ്രസില് പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ ആദ്യദിനത്തില് ബിഷപ്പുമാര്ക്ക് പ്രദേശത്തുള്ള കുടുംബങ്ങള് സന്ദര്ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്ഗ്രസിനായിട്ട് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ
വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. ഇപ്പോള് പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില് നിന്നും പാപ്പായെ സന്ദര്ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന് എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്ഷത്തില് 40,000 എന്നതോതില് കത്തോലിക്കരുടെ എണ്ണം വര്ധിക്കുന്നുമുണ്ട്. അപ്പൊസ്തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില് എത്തിയിരിക്കുന്നത്. മൂന്നാം
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല് ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള് കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന് പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്
ക്വിറ്റോ/ഇക്വഡോര്: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്ഗ്രസ് സെപ്റ്റംബര് എട്ടു മുതല് 15 വരെ ഇക്വഡോറിലെ ക്വിറ്റോയില് നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്ഗ്രസില് പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ ആദ്യദിനത്തില് ബിഷപ്പുമാര്ക്ക് പ്രദേശത്തുള്ള കുടുംബങ്ങള് സന്ദര്ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്ഗ്രസിനായിട്ട് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്ഗ്രസിന്റെ
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
1995 ല് നൈജീരിയാക്കാരനായ ബാര്ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില് വിജയിക്കുവാനാഗ്രഹിക്കുന്നവര്ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള് ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്ക്കുമ്പോള് ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്മാന് ഷെവലിയാര് ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന് ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്ഷണീയതയും ആത്മീയ സ്പര്ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം
അമേരിക്കന് സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്സന്റ് പീലിനെ ഒരിക്കല് അപരിചിതനായ ഒരാള് ഫോണില് വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്ന്നതിന്റെ പേരില് നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില് വന്നു കാണാന് ഡോ. പീല് ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള് മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന് ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്ക്കന് പറഞ്ഞു.
Don’t want to skip an update or a post?