Follow Us On

10

October

2024

Thursday

Latest News

  • 5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി

    5 മക്കളില്‍ 4 പേരെയും പൗരോഹിത്യത്തിലേക്ക് നയിച്ച അമ്മ നിത്യസമ്മാനത്തിന് യാത്രയായി0

    അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍  4 പേരും  പൗരോഹിത്യത്തിന്റെ  വഴി  തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ  ദൈവ തിരുമനസ്സിന് Yes പറഞ്ഞു. ഇവരുടെ  മക്കളില്‍  ആദ്യത്തെ

  • ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല

    ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവ്യബലി ഉണ്ടാവില്ല0

    വത്തിക്കാന്‍ സിറ്റി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ എട്ടാഴ്ചകളില്‍ പൊതുവേദിയില്‍ മാര്‍പാപ്പയുടെ ദിവബലിയുണ്ടാവില്ല എന്ന് വ്യക്തമാക്കി മാസ്റ്റര്‍ ഓഫ് പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെര്‍മണീസിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തിറക്കി. ജൂലൈ എട്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് പൊതുവേദിയിലുള്ള ദിവ്യബലിയര്‍പ്പണത്തില്‍ നിന്ന് പാപ്പ  വിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ പാപ്പ നടത്തുന്ന രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന വിദേശപാര്യടനത്തിന്  മുന്നോടിയായാണ് എട്ടാഴ്ചയോളം പൊതു പ്രാര്‍ത്ഥനാചടങ്ങുകളില്‍ നിന്ന് പാപ്പ വിട്ടു നില്‍ക്കുക. മുന്‍വര്‍ഷങ്ങളിലും ജൂലൈ മാസത്തില്‍ പൊതുദര്‍ശന പരിപാടികള്‍ പാപ്പ ഒഴിവാക്കിയിരുന്നു. ഇന്തൊനേഷ്യ, പപ്പുവ

  • സമൂഹത്തിന്റെ മുറിവുകള്‍  കണ്ടെത്താനുള്ള പരിഹാരമാകണം  സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌

    സമൂഹത്തിന്റെ മുറിവുകള്‍ കണ്ടെത്താനുള്ള പരിഹാരമാകണം സാമൂഹ്യപ്രവര്‍ത്തനം: മാര്‍ കല്ലറങ്ങാട്ട്‌0

    പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.

  • ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു

    ദൈവാലയം മോസ്‌കാക്കിയ നടപടിയെ അപലപിച്ചു0

    ഇസ്താംബുള്‍: ചോറായിലെ പ്രാചീന ബൈസാന്റിയന്‍ ദൈവാലയമായ ഹോളി സേവ്യര്‍ ദൈവാലയം മോസ്‌കാക്കി മാറ്റിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടിയെ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ അപലപിച്ചു. തുര്‍ക്കിയിലെ ചരിത്രപരമായ ക്രൈസ്തവ വേരുകള്‍ക്ക് കോട്ടം വരുത്തുന്ന നടപടിയാണിതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. ഈ നടപടയിലൂടെ ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന മതാന്തരസംവാദങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വിവിധ മതങ്ങളില്‍പെട്ടവരുടെ സഹവാസം ഈ നടപടി കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ പ്രതികരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ

  • കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

    കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം0

    യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്. ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍  ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച്

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം0

    ഇസ്ലാമബാദ്/പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷാരിഫിന് വേണ്ടി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി മോഹ്‌സിന്‍ നാക്വി ഫ്രാന്‍സിസ് മാര്‍പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി നാക്വി ട്വിറ്ററിലൂടെയാണ് പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച വിവരം പുറത്തുവിട്ടത്. വിവിധ മതങ്ങളുടെ ഇടയില്‍ സമാധാനവും സാഹോദര്യവും സാധ്യമാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി നാക്വി പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം സാധ്യമായാല്‍ വത്തിക്കാനും പാക്കിസ്ഥാനും തമ്മില്‍ കൂടുതല്‍ ആഴമായ ബന്ധത്തിന് അത് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വ്യാജമതനിന്ദ

  • സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു

    സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു0

    ഗുംല: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫാ. തിയോഡോര്‍ കുജൂര്‍ , സിസ്റ്റര്‍ നിര്‍മല കുജൂര്‍  എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദര പുത്രനും അപകടത്തില്‍ മരണപ്പെട്ടു.സഹോദരപുത്രിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിനം ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരിന്നു.  നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദര്‍ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഞ്ചിയില്‍

  • ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന്  ബൃഹത്തായ പദ്ധതി

    ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ബൃഹത്തായ പദ്ധതി0

    പാരിസ്/ഫ്രാന്‍സ്:  ഒരോ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിലെ ഒരു  പൗരാണിക കെട്ടിടമെങ്കിലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതിയുമായി ‘പാട്രിമണി ഫൗണ്ടേഷന്‍’ എന്‍ജിഒ. ഗ്രാമീണ മേഖലയിലുള്ള ദൈവാലയങ്ങളാവും ഇത്തരത്തില്‍ സംരക്ഷിക്കുന്ന പ്രധാന കെട്ടിടങ്ങള്‍. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ആദ്യ 100 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ദൈവാലയങ്ങളെല്ലാം ദേശസാത്കരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ദൈവാലയങ്ങളുടെയും ചുമതല മുന്‍സിപ്പാലിറ്റികള്‍ക്കാണ്.

  • സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം

    സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍

National


Vatican

World


Magazine

Feature

Movies

  • ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍

    ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനത്തിന് 23 ലക്ഷം യുവജനങ്ങള്‍0

    ബ്യൂണസ് അയറിസ്: അര്‍ജന്റീനയുടെ പ്രത്യേക മധ്യസ്ഥയായ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ 50-ാമത് യുവജന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 23 ലക്ഷം യുവജനങ്ങള്‍. ‘അമ്മയുടെ കടാക്ഷത്തിന് കീഴില്‍ ഞങ്ങള്‍ ഐക്യം തേടുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. ബ്യൂണസ് അയറിസ് അതിരൂപതയും പോപ്പുലര്‍ പയറ്റി കമ്മീഷനും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. ബ്യൂണസ് അയറിസ് ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാര്‍സിയ കുയേര്‍വ ലുജാന്‍ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ മറിയത്തെ ‘അമ്മ’ എന്ന് വിളിക്കുന്നതിലൂടെ’തീര്‍ത്ഥാടനത്തിനെത്തിയവര്‍

  • ഇഎസ്എ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണം

    ഇഎസ്എ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണം0

    പുല്‍പ്പള്ളി: പുതിയ ഇഎസ്എ വിജ്ഞാപന പ്രകാരം ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടുന്ന വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. ഇഎസ്എയില്‍ നിന്ന് കൃഷിയിടങ്ങളെ പൂര്‍ണമായും ഒഴിവാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, നാളിതുവരെ അപ്രകാരമൊരു നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്തതിനാല്‍ നിരവധി വില്ലേജുകള്‍ ഇഎസ്എ ആകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം 131 വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടുന്നുണ്ട്. വില്ലേജുകളെ ഫോറസ്റ്റ് വില്ലേജ്, റവന്യൂ

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും0

    കൊച്ചി: മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോമലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്‌നേഹവും വത്തിക്കാനില്‍ മാര്‍പാപ്പയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍. കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?