മിസിസാഗ: കാനഡയിലെ മിസിസാഗ രൂപതയിലെ ഒഷാവ സെന്റ് ജോസഫ് സീറോമലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ ബൈബിളിന്റെ കൈയെഴുത്തുപ്രതിയുടെ പ്രകാശനവും പ്രതിഷ്ഠാ കര്‍മ്മവും നടന്നു. 129 കുടുംബാംഗങ്ങള്‍ കൈകൊണ്ട് എഴുതി തയാക്കിയ വിശുദ്ധഗ്രന്ഥം ഇടകയില്‍ വലിയ ആത്മീയ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാള്‍ ആഘോഷദിനത്തില്‍ പ്രകാശനം ചെയ്ത് ബൈബിള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ഇടവക വികാരി ഫാ. ടെന്‍സന്‍ പോള്‍ തിരുക്കര് മ്മങ്ങള്‍ക് നേതൃത്വം നല്കി. കുടുംബങ്ങളുടെ കെട്ടുറപ്പ്, ഇടവകയുടെ ഉന്നമനം, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നീ നിയോഗങ്ങള്‍
ദിലി/ഈസ്റ്റ് ടിമോര്‍:പേപ്പല്‍ കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രയുടെ സമയം മുഴുവന്‍ റോഡിന്റെ ഇരു വശവും ‘വിവ ഇല് പാപ്പ’ വിളികളാല്‍ മുഖരിതമായതോടെ വത്തിക്കാന്‍ ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര്‍ അക്ഷരാര്‍ത്ഥത്തില്‍ പാപ്പ തരംഗത്തില്‍ മുങ്ങി. ഇതിന് മുമ്പ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്‍ശനവും ദിലിയില്‍ അര്‍പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്
പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള്‍ ഇവിടെ 800ലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്‍ട്ട് മോറസ്ബിയിലെ സര് ജോണ്‍ ഗുയിസ് സ്റ്റേഡിയത്തില്‍ തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകളാണിത്. വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്‍ക്കുവാനാണ് യുവജനങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന,
വത്തിക്കാന്‍ സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില്‍ നിന്ന് രൂപപ്പെടുന്ന യഥാര്‍ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില്‍ ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്‍കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില്‍ നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില്‍ ഉണര്‍ത്തുന്നു. ഒരു ധാന്യമണിയില്‍ നിന്ന് അപ്പം ഉണ്ടാക്കാന്‍ സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്
കോഴിക്കോട്: വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടു ത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ദൈവകരുണയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം. മിനിസ്ട്രിയുടെ രക്ഷാധികാരിയും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് കോഴിക്കോട് രൂപത കേന്ദ്രത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോര്‍ജ് ജോസഫിനെ ഡോ. ചക്കാലയ്ക്കല്‍ നിയമിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വിംഗ് കമാന്‍ഡര്‍ ആയിരുന്ന ജോര്‍ജ് ജോസഫ് ജോലിയില്‍നിന്ന്
പാലക്കാട്: സീറോ മലബാര്‍ സഭയിലെ പ്രാര്‍ത്ഥനയുടെ പവര്‍ ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രാര്‍ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര്‍ തട്ടില്‍ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന്
വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ സംഭവിക്കുന്നതുപോലെ ദൈവത്തെക്കുറിച്ച് നമ്മള് പറയുന്ന വാക്കുകള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ ചലിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം എന്താണ്.? ‘കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന ദൈവകല്‍പ്പനയെക്കുറിച്ച് പൊതുദര്‍ശനവേളയില്‍ നല്കിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നുണ്ട്. വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുക മാത്രമല്ല, അവര്‍ ദൈവം പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായതുകൊണ്ടാണ് അവരുടെ വാക്കുകള്‍ ഹൃദയങ്ങളുടെ മനഃപരിപവര്‍ത്തനത്തിന് കാരണമാകുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന കാര്യം വിശുദ്ധരില്‍ നമുക്ക് കാണാം. ആധികാരികതയും സത്യസന്ധതയും
എബ്രഹാം പുത്തന്‍കളം ചങ്ങനാശേരി ഓഷ്യാന ഭൂഖണ്ഡത്തിലെ ബൃഹത്തായ ദ്വീപു സമൂഹമാണ് പാപ്പുവ ന്യൂ ഗനി. നരഭോജികളായ മനുഷ്യര്‍ അടങ്ങുന്ന ആദിവാസികളുടെ സമൂഹം വസിക്കുന്ന ദേശം. 1845 -ലാണ് ക്രൈസ്തവ മിഷനറിമാര്‍ സുവിശേഷവുമായി ഈ ദേശത്തേക്ക് കടന്നുചെല്ലുന്നത്. വളരെ പ്രാകൃതരും അപകടകാരികളുമായിരുന്ന ഇവരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിക്കുവാന്‍ എത്തിയ അനേകം മിഷനറിമാര്‍ നരഭോജികളുടെ ഇരയായി. മറ്റു ചിലര്‍ മാരകമായ രോഗങ്ങള്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും ക്രിസ്തുസ്നേഹത്താല്‍ ജ്വലിച്ചിരുന്ന മിഷനറിമാരുടെ ദൗത്യത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല. 2024 സെപ്റ്റംബര്‍ ആറ്
കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു. പ്രകൃതിദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുവാന്‍ അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ പറഞ്ഞു. മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില്‍ നടക്കുന്ന മനുഷ്യര്‍ക്കും ലഹരിയുടെ അടിമത്വത്തില്‍ കഴിയുന്ന യുവജന ക്കള്‍ക്കും മോചനം നല്കാന് അമ്മയ്ക്ക് കഴിയും. വല്ലാര്‍
ജോസഫ് ജോസഫ് 2015 ക്രിസ്മസ് ദിനത്തിലാണ് കാന്‍സര്‍ രോഗബാധിതയായിരുന്ന മിഷേല്‍ ഡപ്പോംഗ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫോക്കസ്’ മിനിസ്ട്രിയിലൂടെ അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിച്ച മിഷേലിന് മരണസമയത്ത് കേവലം 31 വയസു മാത്രമാണുണ്ടായിരുന്നത്. മരണശേഷം മിഷേല്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് നൂറുകണക്കിന് കത്തുകളും ഇമെയിലുകളും മിഷേലിന്റെ മാതാപിതാക്കളായ കെന്നിനും മേരി ആന്‍ ഡപ്പോംഗിനും ലഭിക്കാന്‍ തുടങ്ങി. തങ്ങളുടെ മകളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രയേറെ ആളുകളെ സ്വാധീനച്ചിരുന്നതായി അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ബിഷപ് ഡോ. അലക്സ് വടക്കുംതല സന്താന് ഡിസൂസയെ ഒരിക്കല്‍ കണ്ടാല്‍, പരിചയപ്പെട്ടാല്‍, പെട്ടെന്നങ്ങ് മറക്കാനാവില്ല. ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ കേന്ദ്ര കാര്യാലയമായ ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ ദീര്‍ഘകാലം റിസപ്ഷനിസ്റ്റായിരുന്നു സന്താന്. വെറും രണ്ടര അടി ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജീവിതത്തിനപ്പുറം വലിപ്പമുള്ള പ്രാഭവം ആ മനുഷ്യനുണ്ടായിരുന്നു! 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ സിബിസിഐ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഒരു ചുവന്ന റോസാപ്പൂവുമായി മുന്‍നിരയില്‍ സന്താന് ഉണ്ടായിരുന്നു. സന്താനെ കണ്ടപാടെ, പാപ്പ, പിതൃസഹജമായ
സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
Don’t want to skip an update or a post?