Follow Us On

11

December

2025

Thursday

Latest News

  • മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

    മെല്‍ബണ്‍ സീറോമലബാര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു0

    മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍  രൂപതയുടെ പാസ്റ്ററല്‍ ആന്‍ഡ് റിന്യുവല്‍ സെന്റര്‍ (സാന്‍തോം ഗ്രോവ്)  സീറോമലബര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍,  പോളിന്‍ റിച്ചാര്‍ഡ് എംപി, സിന്‍ഡി മകലേയ് എംപി, ഡോ. സുശീല്‍ കുമാര്‍ (കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ), പള്ളോറ്റൈന്‍ കോളജ് ചെയര്‍മാന്‍ ഗാവിന്‍ റോഡറിക്, ഇവാന്‍ വാള്‍ട്ടേഴ്‌സ്  എംപി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

  • പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍  രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി

    പാകിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തില്‍ രണ്ട് ക്രൈസ്തവ യുവാക്കളെ കുറ്റവിമുക്തരാക്കി0

    ലാഹോര്‍/പാകിസ്ഥാന്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ടിരുന്ന രണ്ട് ക്രൈസ്തവ യുവാക്കളെ ലാഹോര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. 2023-ല്‍ കുറ്റം ചുമത്തുമ്പോള്‍ ആദില്‍ ബാബറിനും സൈമണ്‍ നദീമിനും യഥാക്രമം 18 ഉം 14 ഉം വയസായിരുന്നു പ്രായം. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295-എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇപ്പോള്‍ 20 വയസുള്ള ബാബറിനെയും 16 വയസുള്ള നദീമിനെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ നസീബ് അഞ്ജും പറഞ്ഞു.

  • മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര; ആശങ്കയോടെ ക്രൈസ്തവര്‍

    മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര; ആശങ്കയോടെ ക്രൈസ്തവര്‍0

    മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍  ക്രൈസ്തവരില്‍ ആശങ്ക നിറയുകയാണ്. മഹാരാഷ്ട്ര  റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ മതപരിവര്‍ത്തന നിരോധന ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് മതപരിവര്‍ത്തനം തടയുന്നതിന് കര്‍ശനമായ നിയമം നടപ്പി ലാക്കും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ വിധത്തില്‍ ആ നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്. കണ്‍വന്‍ഷനുകളോ സ്വന്തം വീട്ടില്‍പ്പോലും പ്രാര്‍ത്ഥനാ യോഗങ്ങളോ

  • ‘ദി ചോസന്‍’ യുഎസിലെ  ആമസോണ്‍ പ്രൈമില്‍ ഒന്നാം സ്ഥാനത്ത് ‘അവന്‍ വഴി നയിക്കുന്നു’-  കമന്റുമായി ആമസോണ്‍

    ‘ദി ചോസന്‍’ യുഎസിലെ ആമസോണ്‍ പ്രൈമില്‍ ഒന്നാം സ്ഥാനത്ത് ‘അവന്‍ വഴി നയിക്കുന്നു’- കമന്റുമായി ആമസോണ്‍0

    വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള  ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചോസണ്‍ പരമ്പരയെക്കുറിച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പോസ്തലന്മാരിലെയും യേശുവിലെയും മാനുഷികഭാവം പുറത്തുകൊണ്ടുവന്ന അവതരമണാണെന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ചു. അതേസമയം  പരമ്പരയിലെ ഏറ്റവും നിര്‍ണായകമായ രംഗങ്ങളിലൊന്നായ കുരിശുമരണരംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  • ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുനാള്‍ 12ന്

    ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുനാള്‍ 12ന്0

    ഷാര്‍ജ: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മ്മപ്പെരുന്നാള്‍ ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 12 ശനിയാഴ്ച നടക്കും. വൈകുന്നേരം 7.45 ന് സെന്റ് മേരീസ് യാക്കോബായ  പള്ളിയുടെ  സമീപത്തുനിന്നും  ആരംഭിക്കുന്ന പദയാത്രയെ ഗ്രോട്ടോയുടെ മുന്നില്‍  മലങ്കര സുറിയാനി കത്തോലിക്കാ സഭാ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുകയും ചെയ്യും.  ഇടവക വികാരി  ഫാ. സവരിമുത്തു ആന്റണി, ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍

  • സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫില്‍ ടവറിനെയും മറികടക്കാനൊരുങ്ങി നോട്രെ ഡാം കത്തീഡ്രല്‍; ആറ് മാസത്തിനുള്ളില്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചത് 60 ലക്ഷത്തിലധികം ആളുകള്‍

    സന്ദര്‍ശകരുടെ എണ്ണത്തില്‍ ഈഫില്‍ ടവറിനെയും മറികടക്കാനൊരുങ്ങി നോട്രെ ഡാം കത്തീഡ്രല്‍; ആറ് മാസത്തിനുള്ളില്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചത് 60 ലക്ഷത്തിലധികം ആളുകള്‍0

    പാരീസ്:  അഞ്ച് വര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര്‍ 7 ന് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല്‍ ആറ് മാസത്തിനിടെ സന്ദര്‍ശിച്ചത് അറുപത്‌ലക്ഷത്തിലധികം ആളുകള്‍. 2025 ജൂണ്‍ 30 വരെ, ആകെ 6,015,000 സന്ദര്‍ശകരാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്.  ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെയുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശകരുടെ സംഖ്യ ഈ വിധത്തില്‍ തുടര്‍ന്നാല്‍, 2025 അവസാനത്തോടെ ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില്‍ കത്തീഡ്രല്‍

  • എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം

    എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം0

    കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനേജ്മെന്റുകള്‍ക്കും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസം വിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവല്‍ക്കരിച്ച് കാണുന്നതും

  • ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രക്ക് തുടക്കമായി

    ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രക്ക് തുടക്കമായി0

    പത്തനംതിട്ട: പുനരൈക്യ ശില്പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടില്‍നിന്നുള്ള പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. റാന്നി-പെരുനാട് കുരിശുമല തീര്‍ത്ഥാടന ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ഡോ.

  • സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം; പിഒസിയില്‍ 15ന് സെമിനാര്‍

    സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം; പിഒസിയില്‍ 15ന് സെമിനാര്‍0

    കൊച്ചി: സിസ്റ്റര്‍ മേരി ബനീഞ്ജയുടെ  കാവ്യലോകം എന്ന വിഷയത്തില്‍ കെസിബിസി മീഡീയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയില്‍ ജൂലൈ 15ന്  വൈകുന്നേരം അഞ്ചിന് നടക്കും. സാഹിത്യ നിരൂപക ഡോ. രതിമേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി തമ്പി,  ഡോ. സിസ്റ്റര്‍  നോയേല്‍ റോസ് എന്നിവര്‍ പ്രസംഗിക്കും.

National


Vatican

  • ശക്തമായ വാദങ്ങളെക്കാള്‍ സൗമ്യതയും ആദരവും ഫലപ്രദം: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍  ശക്തമായ വാദങ്ങള്‍ പര്യാപ്തമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ആത്മാവും വധുവും’ എന്ന പേരില്‍  പൊതുദര്‍ശനത്തിന്റെ ഭാഗമായി നല്‍കിവന്ന 17 ഭാഗങ്ങളുള്ള മതബോധന പരമ്പര ഉപസംഹരിച്ചുകൊണ്ട് ‘സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യത്തേതും ഏറ്റവും ഫലപ്രദവുമായ രൂപം നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന സ്‌നേഹമാണെന്ന് ‘ പാപ്പ വ്യക്തമാക്കി. ”നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും  മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കു”വാന്‍ (1 പത്രോ. 3:15) അപ്പോസ്തലനായ പത്രോസ് ആദിമ ക്രിസ്ത്യാനികളെ ഉദ്‌ബോധിപ്പിച്ചിരുന്നതായി പാപ്പാ

  • തടാകത്തിന് നടുവില്‍ തിരുക്കുടംബം; വ്യത്യസ്ത ദൃശ്യവിരുന്നുമായി വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി:   തടാകത്തിന് നടുവിലെ മുക്കുവരുടെ ചെറുകുടിലില്‍  തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന പൂജരാക്കന്‍മാരെ ചിത്രീകരിച്ചും വ്യത്യസ്തമായ തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമൊരുക്കി വത്തിക്കാന്‍. പുല്‍ക്കൂട് നിര്‍മിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെടുന്ന ദേശത്തിന്റെ പ്രത്യേകതകള്‍ കൂടെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പുല്‍ക്കൂടുകളാണ് വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കിവരുന്നത്. അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാകനഗരമായ ഗ്രാഡോ നിവാസികളാണ് പുല്‍ക്കൂട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മുക്കുവര്‍ താമസിക്കുന്ന ചെറുകുടിലുകളായ കാസോനിലാണ് മറിയവും യേശുവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലമൊരുക്കിയിരിക്കുന്നത്. മനുഷ്യന്റെ ദാരിദ്ര്യത്തില്‍

  • ക്രിസ്മസ് ആകുമ്പോഴേക്കും എല്ലാ യുദ്ധങ്ങള്‍ക്കും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; രാഷ്ട്രതലവന്‍മാരോട് അഭ്യര്‍ത്ഥനയുമായി മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ  അഭ്യര്‍ത്ഥന. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി  ഉക്രെയ്‌നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ

  • മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കര്‍ദിനാള്‍ കൂവക്കാട്

    വത്തിക്കാന്‍ സിറ്റി: നവാഭിഷിക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നവാഭിഷിക്തരായ 21 കര്‍ദിനാള്‍മാരും സഹകാര്‍മികരായിരുന്നു. കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ കുര്യാക്കോസ്

  • സഹായങ്ങള്‍ ലഭിച്ചവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹം: കര്‍ദിനാള്‍ കൂവക്കാട്

    വത്തിക്കാന്‍ സിറ്റി: പാവങ്ങളെ സഹായിക്കുക എന്ന കുഞ്ഞു സ്വപ്നത്തോടെ സെമിനാരിയില്‍ പ്രവേശിച്ച താന്‍ എളിയരീതിയില്‍ ചെയ്ത സഹായങ്ങള്‍ കിട്ടിയവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സീറോ മലബാര്‍ സഭ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആ കണ്ണീരിന് സ്വര്‍ഗം തുറക്കാന്‍ കരുത്തുണ്ടെന്ന് മാര്‍ കൂവക്കാട് കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണമാണ് 25 വര്‍ഷം മുമ്പ് റോമിലേക്ക് തന്നെ അയച്ചത്. സഭയെ സ്‌നേഹിക്കുക എന്ന മന്ത്രമാണ്

  • മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

    വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്‌രായ മാര്‍ തോമസ് തറയില്‍, മാര്‍

Magazine

Feature

Movies

  • മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വത്തിക്കാന്‍ സന്ദര്‍ശനം; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവം

    മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വത്തിക്കാന്‍ സന്ദര്‍ശനം; മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവം0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ വത്തിക്കാന്‍ യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവാസ്തവവും  സത്യവിരുദ്ധവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര്‍ 11) റോമിലേക്ക് യാത്രതിരിച്ചത്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ലിയോ പതിനാലാമന്‍ മാര്‍പാപ്പ

  • ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ 111-ാം ജന്മദിനാചരണം; 111 പേര്‍ രക്തം ദാനം ചെയ്തു

    ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ 111-ാം ജന്മദിനാചരണം; 111 പേര്‍ രക്തം ദാനം ചെയ്തു0

    തൃശൂര്‍: അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐയുടെ 111-ാം ജന്മദിനാ ചരണത്തിന്റെ ഭാഗമായി അമല സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര്‍ രക്തദാനം ചെയ്തു. ഗബ്രിയേലച്ചന്റെ പൂര്‍വവിദ്യാര്‍ഥി കൂടിയായ എഞ്ചിനീയര്‍ ആര്‍. കെ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഡോ. വിനു വിപിന്‍, ചിറമേല്‍ കുടുംബംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

  • ചിക്കാഗോ രൂപതയിലെ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഷംസാബാദ് മിഷനില്‍ ദേവാലയം നിര്‍മ്മിക്കുന്നു

    ചിക്കാഗോ രൂപതയിലെ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഷംസാബാദ് മിഷനില്‍ ദേവാലയം നിര്‍മ്മിക്കുന്നു0

    ചിക്കാഗോ: ഷംസാബാദ് രൂപതയിലെ മിഷന്‍ പ്രദേശത്ത് ദേവാലയം നിര്‍മ്മിക്കുന്ന പദ്ധതിയുമായി ചിക്കാഗോ രൂപതയിലെ ചെറുപുഷ്പ  മിഷന്‍ ലീഗ് (സിഎംഎല്‍). ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രൂപതയിലെ എല്ലാ സിഎംഎല്‍ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ സംഭാവനകളും പ്രാര്‍ത്ഥനകളുമായി ദേവാലയ നിര്‍മ്മാണത്തില്‍ പങ്കുചേരും. പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് മാര്‍ ജോയ് അലപ്പാട്ടും മിഷന്‍ ലീഗ്  രൂപതാ നേതാക്കളും ചേര്‍ന്നു നടത്തി. ടെക്‌സാസ് സംസ്ഥാനത്തുള്ള പെര്‍ലാന്‍ഡിലെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?