Follow Us On

23

November

2024

Saturday

Latest News

  • ദൈവാലയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ ബൈബിള്‍ വായനയുമായി 200 കുടുംബനാഥന്മാര്‍

    ദൈവാലയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ സമ്പൂര്‍ണ ബൈബിള്‍ വായനയുമായി 200 കുടുംബനാഥന്മാര്‍0

    കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറോന ദൈവാലയം സ്ഥാപിതമായിട്ട് 200 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഇടവകയിലെ 200 കുടുംബനാഥന്മാര്‍ ചേര്‍ന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചു തീര്‍ത്തു. 200 കുടുംബനാഥന്മാര്‍ ദൈവാലയത്തിനു ചുറ്റും 200 കസേരകളിലിരുന്നാണ് രണ്ടു മണിക്കൂറുകള്‍ ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചത് . ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികള്‍ ആണ് ഹോളിമാഗി പള്ളിയില്‍ നടക്കുന്നത്. ജൂലൈ മാസം പിതാക്കന്മാര്‍ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്.

  • മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കരുത്

    മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കരുത്0

    കൊച്ചി: ബിയറും വൈനും ഉള്‍പ്പെടെയുള്ള മദ്യം വീടുകളിലും മറ്റും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുമതി തേടിയുള്ള  കമ്പനികളുടെ നീക്കം സര്‍ക്കാര്‍ തടയണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ എറണാകുളം ജില്ല സമിതി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കമാണ് ഇതിന് പിന്നില്‍. വരാനിരിക്കുന്ന മദ്യനയത്തെ തിരുത്താന്‍ സമിതി പേരാട്ടം തുടരുമെന്നും ഏകോപന സമിതി ജില്ല നേതൃയോഗം വ്യക്തമാക്കി. സര്‍ക്കാര്‍ വിദേശമദ്യ കുത്തകള്‍ക്കും അബ്കാരികള്‍ക്കും വഴങ്ങരുത്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുകയാണ് മദ്യനയമെന്ന് 2016 ലും, 2021 ലും

  • ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി മുഖാമുഖം

    ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായി മുഖാമുഖം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം തെള്ളകം ചൈതന്യയില്‍ നടന്ന മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍

  • കലാപഭൂമിയിലെ  കൈവിളക്കുകള്‍

    കലാപഭൂമിയിലെ കൈവിളക്കുകള്‍0

    ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ മണിപ്പൂരില്‍ കലാപം ആരംഭിച്ച സമയം. 2023 മെയ് മാസം നാലാം തിയതിയാണ് മേരി (യഥാര്‍ത്ഥ പേരല്ല)യുടെ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപെടുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ മേരി അമ്മയോടും സഹോദരങ്ങളോടുംകൂടി ഓടി എത്തിച്ചേര്‍ന്നത് ഒരു കൊടുംവനത്തിന്റെ നടുവിലാണ്. അവിടെവച്ച് അവള്‍ക്ക് പ്രസവവേദന ആരംഭിച്ചു. അങ്ങനെ അവരുടെ ആദ്യപുത്രന്‍ കാടിന് നടുവില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിനിടയില്‍ ജനിച്ചുവീണു. ഈ അമ്മയും മകനും ഇപ്പോള്‍ കാംഗ്‌പോക്പി അഭയാര്‍ത്ഥി ക്യാമ്പിലാണ്. ഇത്തരം നിസഹായരായ അനേക മനുഷ്യര്‍ക്ക്

  • ഈ ‘ഒരുമിച്ചുള്ള ജീവിതം’  നമുക്ക് നല്ലതോ?

    ഈ ‘ഒരുമിച്ചുള്ള ജീവിതം’ നമുക്ക് നല്ലതോ?0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതെര്‍ കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്‍നിന്ന് നല്ല ഒരു ആലോചന വന്നപ്പോള്‍ യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം

  • വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം

    വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം0

    വൈപ്പിന്‍: വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില്‍ പ്രത്യേകിച്ച് എടവനക്കാട്, പുത്തന്‍ കടപ്പുറം എന്നീ മേഖലകളില്‍ അനുഭവപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍   കണ്ടെത്തിയിട്ടുള്ള  ഹോട്ട്‌സ്‌പോട്ടുകളില്‍  ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല.   സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്‍ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്‍ത്ത നങ്ങള്‍ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള  55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്‍ദ്ദിഷ്ട 55 കോടി രൂപയുടെ

  • ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്

    ആര്‍ച്ചുബിഷപ് പുര്കാരം ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്0

    തിരുവല്ല: 18-ാമത് ‘ആര്‍ച്ചുബിഷപ് പുരസ്‌കാരം’ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത്. ഓഗസ്റ്റ് 24 ന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ രക്ഷാധികാരി റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍, പ്രസിഡന്റ് അലക്‌സ്

  • സിസ്റ്റര്‍ ഡൊണേറ്റയും  ‘ഡോണ ടീ’യും

    സിസ്റ്റര്‍ ഡൊണേറ്റയും ‘ഡോണ ടീ’യും0

     സൈജോ ചാലിശേരി കന്യാസ്ത്രീ സമൂഹത്തില്‍നിന്നുള്ള ആദ്യത്തെ ആയുര്‍വേദ ഡോക്ടര്‍ക്ക് ഇത് സേവനത്തിന്റെ അമ്പതാം വര്‍ഷം. തൃശൂര്‍ ജൂബിലി മിഷന്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ഡോണേറ്റയാണ് ആയുര്‍വേദ ഡോക്ടറായുള്ള തന്റെ ഗോള്‍ഡന്‍ ജൂബിലി തികച്ചത്. കന്യാസ്ത്രീകളുടെ ഇടയില്‍നിന്നും ആയുര്‍വേദമേഖലയില്‍ ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റര്‍ ഡോണേറ്റ ഈ മേഖലയിലേക്ക് കടന്നത്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ സംസ്ഥാനങ്ങളില്‍ ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു. തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ആയുര്‍വേദ വിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചീഫ്

  • കേരളത്തിന്റെ സന്തോഷ സൂചിക  എത്രയായിരിക്കും?

    കേരളത്തിന്റെ സന്തോഷ സൂചിക എത്രയായിരിക്കും?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം

National


Vatican

World


Magazine

Feature

Movies

  • വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍  27-ന് വിശുദ്ധനായി പ്രഖ്യാപിക്കും

    വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍ 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: ഊര്‍ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകശിശുദനത്തില്‍ പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ല്‍

  • തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി

    തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി0

    കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ്  തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ

  • മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം

    മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം0

    മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?