ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി0
- American National, Asia National, Australia National, Europe National
- May 5, 2024
വാഷിംഗ്ടണ്‍ ഡിസി: ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് മുന്നോടിയായി യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാകുന്നു. സാന്‍ ഫ്രാന്‍സിസ്കോ, നോര്‍ത്തേണ്‍ മിനിസോട്ട, സതേണ്‍ ടെക്സസ്, കണക്റ്റിക്കട്ട് എന്നീ നാലിടങ്ങളില്‍ നിന്നായി ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്. വടക്ക് മിനിസോട്ടയില്‍ നിന്നാരംഭിച്ച പാതക്ക് മരിയന്‍ പാതയെന്നും കിഴക്ക് നിന്നാരംഭിച്ച
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്ലിന് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
മാഡ്രിഡ്(സ്പെയിൻ) : ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്) എന്ന പേരിൽ വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പെറുവിലും, മെക്സിക്കോയിലും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. സ്പെയിനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, 1847-1890 കാലയളവില്‍ ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്. യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല
വത്തിക്കാന്‍ സിറ്റി: ഊര്‍ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകശിശുദനത്തില്‍ പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ല്‍
കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ
മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?