Follow Us On

16

December

2025

Tuesday

Latest News

  • മലയാളി വൈദികന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍

    മലയാളി വൈദികന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍0

    ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

  • മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍

    മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍0

    വത്തിക്കാന്‍ സിറ്റി: ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ  ചുമതല വഹിക്കുന്ന ഓഫീസ്  വ്യക്തമാക്കി. ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ

  • ഗാസയ്ക്കായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന: ‘സഹായം അനുവദിക്കൂ, ശത്രുത അവസാനിപ്പിക്കൂ’

    ഗാസയ്ക്കായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന: ‘സഹായം അനുവദിക്കൂ, ശത്രുത അവസാനിപ്പിക്കൂ’0

    വത്തിക്കാന്‍:  ഗാസയിലെ ഏറ്റുമുട്ടലിന് കാരണമായ ശത്രുതയ്ക്ക് വില നല്‍കേണ്ടി വരുന്നത് കുട്ടികളും, പ്രായമായവരും, രോഗികളുമടങ്ങുന്ന നിരപരാധികാളാണെന്ന് ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ.  ഗാസയിലെ സംഘര്‍ഷത്തിന് കാരണമായ ശത്രുത അവസാനിപ്പിക്കണമെന്നും സന്നദ്ധസഹായം ലഭ്യമാക്കണമെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ ആദ്യ പൊതുദര്‍ശനപരിപാടിയില്‍ പാപ്പ പറഞ്ഞു. ഗാസയിലെ സ്ഥിതിവിശേഷം വേദനാജനകവും ആശങ്കാജനകവുമായി തുടരുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ഗാസ പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഗാസ കഠിനമായ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ

  • ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവ നിയമാവലി പ്രകാശനം ചെയ്തു

    ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവ നിയമാവലി പ്രകാശനം ചെയ്തു0

    ഷൈമോന്‍ തോട്ടുങ്കല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് രൂപത ബൈബിള്‍ കലോല്‍സവം നവംബര്‍ 15 ന് സ്‌കെന്തോര്‍പ്പില്‍ വച്ച് നടക്കും. ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ്  റവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സലര്‍ റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യു, ജോയിന്റ് കോര്‍ഡിനേറ്റര്‍സ് ജോണ്‍ കുര്യന്‍, മര്‍ഫി തോമസ്,

  • ബോണ്ടിംഗ് ഫാമിലീസ് പദ്ധതി; കുടുംബ ശാക്തീകരണ സെമിനാര്‍

    ബോണ്ടിംഗ് ഫാമിലീസ് പദ്ധതി; കുടുംബ ശാക്തീകരണ സെമിനാര്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശാക്തീകരണ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന  സെമിനാര്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് ലീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബെസി ജോസ്, മേഴ്സി സ്റ്റീഫന്‍, കടുത്തുരുത്തി മേഖല കോ-ഓര്‍ഡിനേറ്റര്‍ ലിജോ സാജു

  • ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍  നിര്യാതനായി

    ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ നിര്യാതനായി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (61) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (മെയ് 23) ഉച്ചകഴിഞ്ഞ് 1.30 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ ആനിക്കാട് സെന്റ് മേരീസ് പാരിഷ് ഹാളിലാരംഭിക്കും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ 2.00 മണിക്ക്  ആനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ നടക്കും. നാളെ (മെയ് 23) രാവിലെ ഒമ്പതു മുതല്‍ ആനിക്കാട് ദൈവാലയ ഹാളിലെത്തി ആദരാഞ്ജലികളര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. താമരക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി, കണയങ്കവയല്‍, ചേമ്പളം, ഉമ്മിക്കുപ്പ, നല്ലതണ്ണി, ആനവിലാസം, വാളാഡി, രാജഗിരി,

  • ‘Called By Name’  ഡെന്‍വര്‍ അതിരൂപതയില്‍ പുതുമയാര്‍ന്ന ദൈവവിളി കാമ്പെയ്ന്‍

    ‘Called By Name’ ഡെന്‍വര്‍ അതിരൂപതയില്‍ പുതുമയാര്‍ന്ന ദൈവവിളി കാമ്പെയ്ന്‍0

    വാഷിംഗ്ടണ്‍ ഡിസി:ഡെന്‍വര്‍ അതിരൂപത  ‘Called By Name’ എന്ന പുതിയ ദൈവവിളി കാമ്പെയ്‌ന് തുടക്കം കുറിച്ചു. വിയാനി വോക്കഷന്‍സ് എന്ന സംഘടനയുമായി സഹകരിച്ചുള്ള ഈ പദ്ധതി അമേരിക്കയിലെ വിവിധ അതിരൂപതകളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിനായി ഓരോ ഇടവകയിലെയും 15 മുതല്‍ 35 വയസു വരെയുള്ള യുവാക്കളെ ഇടവക വികാരിമാര്‍  ദൈവവിളി തിരിച്ചറിയാനായി നാമനിര്‍ദേശം ചെയ്യും. നാമനിര്‍ദേശം ലഭിച്ചവര്‍ക്കു  അതിരൂപതയിലെ ആര്‍ച്ചുബിഷപ്പില്‍ നിന്ന് അഭിനന്ദന കത്ത് ലഭിക്കും, ഈ കത്ത് ദൈവവിളിയോട് തുറന്ന മനസോടെ പ്രതികരിക്കാനുള്ള പ്രേരണ

  • മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു

    മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു0

    മാനന്തവാടി: മാനന്തവാടി രൂപതാംഗമായ ഫാ. അനൂപ് കൊല്ലംകുന്നേല്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 37-കാരനായ ഈ യുവവൈദികന്‍. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായതിനെതുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്ററി നടത്തുകയും തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുകയും അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കു കയായിരുന്നു. കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 2015 ഡിസംബര്‍ 29നാണ്  പൗരോഹിത്യം സ്വീകരിച്ചത്. പയ്യമ്പള്ളി, തരിയോട്, ബോയ്‌സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക്

  • മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം

    മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം0

    വത്തിക്കാന്‍ സിറ്റി:  ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററി സന്ദര്‍ശിച്ച ലിയോ 14 ാമന്‍ പാപ്പ  ഡിക്കാസ്റ്ററി അംഗങ്ങളോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി  ശുശ്രൂഷ ചെയ്തുവരവേയാണ് മെയ് 8-ന് മാര്‍പ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലത്തീന്‍  ബിഷപ്പുമാരുടെ ചുമതലനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സഹായിക്കുന്ന പ്രധാന വത്തിക്കാന്‍ കാര്യാലയമാണിത്. പിയാസ പിയോ പന്ത്രണ്ടാമനിലെ ഡിക്കാസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പ തന്റെ മുന്‍സഹപ്രവര്‍ത്തകരായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും, ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.  സന്ദര്‍ശനം കഴിഞ്ഞ്   പുറത്തേക്ക് വന്ന പാപ്പയെ  ‘വിവ ഇല്‍

National


Vatican

  • ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

    വത്തിക്കാന്‍ സിറ്റി: മാരകരോഗം ബാധിച്ച് സുഖപ്പെടാന്‍ സാധ്യതയില്ലാതെ കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനായിയോഗം പ്രസിദ്ധീകരിച്ച വീഡിയോയിലാണ് മാരകരോഗം ബാധിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. രോഗം സുഖപ്പെടാന്‍ സാധ്യത ഇല്ലാത്തപ്പോഴും രോഗിക്ക് വൈദ്യശാസ്ത്രപരവും മാനസികവും ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാപ്പ വീഡിയോയില്‍ ഓര്‍മിപ്പിച്ചു. സൗഖ്യം സാധ്യമല്ലാത്തപ്പോഴും രോഗിയെ പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും സാധിക്കുമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് കുടുംബങ്ങള്‍

  • അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: മരൂഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടഞ്ഞത് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചുള്ള ‘നൊസ്റ്റാള്‍ജിയ’ ആണെങ്കില്‍ പ്രത്യാശയുടെ അഭാവമാണ് ഇന്ന് ദൈവജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയനോമ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടത്തുന്ന യാത്രയുടെ കാലമാണ് നോമ്പുകാലമെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ദൈവത്തോടുള്ള നമ്മുടെ ആദ്യ സ്‌നേഹം വീണ്ടെടുക്കുന്ന ഇടമായി മരൂഭൂമിയെ മാറ്റുവാന്‍ കൃപയുടെ കാലമായ നോമ്പുകാലത്തില്‍ സാധിക്കും. പാപത്തിന്റെ അടിമത്വത്തിലേക്ക്

  • സഭാനിലപാടിനൊപ്പം തുടരണമെന്ന് ജർമ്മന്‍ മെത്രാൻമാർക്ക് വത്തിക്കാന്‍റെ താക്കീത്

    വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലെന്ന് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ വ്യക്തമാക്കി . ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു. ജർമ്മൻ

  • ക്രിസ്തുമസ് നാളുകളിൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം

    വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ നിർമ്മിച്ചതിന്റെ എണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി ‘കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി’ ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന

  • ഫ്രാൻസിസ് പാപ്പാ പരാഗ്വേ പ്രസിഡണ്ടുമായി കൂടികാഴ്ച നടത്തി

    വത്തിക്കാൻ സിറ്റി : പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പയും പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പലാസിയോസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ പ്രകടമായിരുന്നു. തുടർന്ന്

  • സ്ത്രീകൾക്കെതിരായ അക്രമം വിഷലിപ്തമായ കളയാണെന്ന് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും, അവരെ ബഹുമാനിക്കാൻ കഴിയും വിധം എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനും ആഹ്വാനം ചെയ്തുകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.സ്ത്രീകൾക്കെതിരായ അതിക്രമം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന വിഷലിപ്തമായകളയാണ്, അത് വേരോടെ പിഴുതെറിയണം. മുൻവിധിയുയും അനീതിയുടെയും ഭൂപ്രദേശത്ത് വളരുന്ന ഈ വേരുകളെ വ്യക്തിയെയും അവരുടെ അന്തസ്സിനെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ചെറുക്കണം. അതെ സമയം,

Magazine

Feature

Movies

  • ഓസ്‌ട്രേലിയന്‍ ബീച്ചിലെ ഭീകരാക്രമണം: അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍

    ഓസ്‌ട്രേലിയന്‍ ബീച്ചിലെ ഭീകരാക്രമണം: അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍0

    സിഡ്‌നി/ഓസ്‌ട്രേലിയ: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ നടന്ന 16 പേരുടെ മരണത്തിന് ഇടയാക്കിയ  ഭീകരാക്രണത്തില്‍ അഗാധ ദുഃഖവും ‘നീതിയുക്തമായ’ കോപവും പ്രകടിപ്പിച്ച് സിഡ്‌നി ആര്‍ച്ചുബിഷപ് ആന്റണി ഫിഷര്‍. മനുഷ്യജീവനോടുള്ള ധിക്കാരപരവും നിര്‍ദയവുമായ അവഗണനയും യഹൂദരോട് ചില ആളുകള്‍ക്ക് ഉള്ള വെറുപ്പും ഓരോ ഓസ്ട്രേലിയക്കാരനും തള്ളിക്കളയേണ്ട തിന്മയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി സിഡ്നിയില്‍ യഹൂദവിരുദ്ധതയുടെ അന്തരീക്ഷം വളര്‍ന്നുവരുന്നതായി ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. സിഡ്‌നി അതിരൂപതയിലെ കത്തീഡ്രലിന് എതിര്‍വശത്ത് ആഴ്ചതോറും പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്നും, അവിടെ പ്രകോപനപരമായ സന്ദേശങ്ങള്‍

  • നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുത്: തടവുകാരുടെ ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ

    നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുത്: തടവുകാരുടെ ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടവുകാര്‍ക്കായി അര്‍പ്പിച്ച ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഓരോ വീഴ്ചയില്‍ നിന്നും തിരിച്ചുവരാന്‍ കഴിയണമെന്നും, ഒരു മനുഷ്യനെ പ്രവൃത്തികളുടെ  മാത്രം അടിസ്ഥാനത്തില്‍ നിര്‍വചിക്കാനാവില്ലെന്നും നീതി എല്ലായ്‌പ്പോഴും പരിഹാരത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രക്രിയയാണെന്നും ഇതുവരെ മനസിലാക്കാത്ത നിരവധി പേരുണ്ടെന്ന് ജൂബിലി വിശുദ്ധ വര്‍ഷത്തിലെ അവസാന പ്രധാന ആഘോഷത്തില്‍ പാപ്പ പറഞ്ഞു. ദുഷ്‌കരമായ സാഹചര്യങ്ങളില്‍പ്പോലും ബഹുമാനം, കാരുണ്യം എന്നിവ കാത്ത്‌സൂക്ഷിക്കുന്നത് അപ്രതീക്ഷിത ഫലം പുറപ്പെടുവിക്കുമെന്ന് പാപ്പ പറഞ്ഞു.

  • വിദേശികള്‍ ഇന്ത്യയെ തേടിവന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അന്വേഷിച്ച്

    വിദേശികള്‍ ഇന്ത്യയെ തേടിവന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അന്വേഷിച്ച്0

    പാലാ: വിദേശികള്‍ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അന്വേഷിച്ചാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാകണമെങ്കില്‍ കൃഷി തന്നെ ആവശ്യമാണ്.  കൃഷിയില്ലാതെ മനുഷ്യര്‍ക്ക് നിലനില്‍പ്പില്ല; മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?