Follow Us On

31

August

2025

Sunday

Latest News

  • അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണം: ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്

    അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണം: ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്0

    മല്ലപ്പള്ളി: അവഗണിക്കപ്പെട്ടവരെ കരുണയോടെ കാണണമെന്ന് തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്. മല്ലപ്പള്ളി കുന്നന്താനം ദൈവപരിപാലന ഭവനില്‍ നടന്ന ശാലോം വചനാഗ്നി ഏകദിന ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കരുണയുടെ ഭാവം സമൂഹത്തില്‍നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രത്യേകിച്ച് കുട്ടികളിലും യുവജനങ്ങളിലും അക്രമവാസനയും ആഢംബരവും വര്‍ധിച്ചുവരികയാണെന്നും മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി.  38 വര്‍ഷക്കാലം കുളക്കരയില്‍ സൗഖ്യം കാത്തുകിടന്ന വ്യക്തിയെ മനുഷ്യന്‍ ഗൗനിച്ചില്ലെന്നും അതേപോലെതന്നെ നമ്മുടെ കരുണയും പരിഗണനയും സാന്നിധ്യവും ആഗ്രഹിക്കുന്ന നിരവധിപേര്‍ സമൂഹത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നുണ്ടെന്നും അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ നമുക്ക്

  • യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്

    യാക്കോബായ സഭയുടെ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം ഇന്ന്0

    ബെയ്‌റൂട്ട്/ ലബനന്‍: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബാവയായുള്ള ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്ന് നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ സമീപത്തുള്ള അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8:30നാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍,

  • ദൈവത്തിന് സ്വരം കൊടുത്തയാള്‍

    ദൈവത്തിന് സ്വരം കൊടുത്തയാള്‍0

    ഫാ. ജോഷി മയ്യാറ്റില്‍ പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു … ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളില്‍ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിന്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ  ടോണി വട്ടക്കുഴി. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി 2014-ല്‍ പൂര്‍ത്തിയാക്കിയ ഓഡിയോ ബൈബിളില്‍ ഉടനീളം ദൈവത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് ടോണി വട്ടക്കുഴിയാണ്. ഏതാണ്ട് 27 വര്‍ഷങ്ങള്‍ നീണ്ട തപസ്യയാണ് അതിനു പിന്നിലുള്ളത്. 1997-ല്‍ പിഒസി ബൈബിളിന്റെ പുതിയ നിയമത്തിന്റെ ഓഡിയോ രൂപം

  • ‘ലോകത്തിലെ ഏറ്റവും  ദയയുള്ള ന്യായാധിപന്‍’

    ‘ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്‍’0

    രഞ്ജിത് ലോറന്‍സ് യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്. ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍

  • മറിയം  ദൈവകൃപയുടെ  ‘മാസ്റ്റര്‍പീസ്’

    മറിയം ദൈവകൃപയുടെ ‘മാസ്റ്റര്‍പീസ്’0

    മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട് അനുകരിക്കാനുള്ള മാതൃക’യുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നേരത്തെ നടത്തിയ മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത

  • ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

    ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി:  യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന്  ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം

  • എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

    എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം0

    വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക്  മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച്  വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍  ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്

  • വചനത്തെ മുറുകെപ്പിടിച്ചുള്ള ക്രിസ്തീയ ജീവിതത്തില്‍  ഉറയ്ക്കണം: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ.

    വചനത്തെ മുറുകെപ്പിടിച്ചുള്ള ക്രിസ്തീയ ജീവിതത്തില്‍ ഉറയ്ക്കണം: കര്‍ദിനാള്‍ മാര്‍ ക്ലിമീസ് ബാവ.0

    തിരുവല്ല: വചനത്തെ മുറുകെപ്പിടിച്ചു കൊണ്ടുള്ള ക്രിസ്തീയ ജീവിതത്തില്‍ ഉറയ്ക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ. മലങ്കര കത്തോലിക്കാ സഭ വചനവര്‍ഷാചരണത്തോടനുബന്ധിച്ച് അല്മായര്‍ക്കും സിസ്റ്റേഴ്‌സിനുമായി നടത്തുന്ന വചനപ്രഘോഷണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശതാബ്ദി ഒരുക്കത്തിന്റെ കാലയളവില്‍ സുവിശേഷമനുസരിച്ച് ജീവിയ്ക്കാന്‍ പരിശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഭ ലക്ഷ്യമിടുന്നു. സഭ എല്ലാ വ്യവഹാരങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് മാര്‍ ഈവാനിയോസ് പിതാവ് ആഗ്രഹിച്ചിരുന്നു. നമ്മെക്കാള്‍ ബലഹീനരായവരെ മാറ്റിനിര്‍ത്താതെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്ന് മാര്‍

  • ലഹരി വ്യാപനത്തിനെതിരെ  കര്‍ശന നിലപാട് സ്വീകരിക്കണം  : മാര്‍ ജോസ് പുളിക്കല്‍

    ലഹരി വ്യാപനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം : മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അതിഭീകരമായവിധം പടര്‍ന്നുപിടിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ   ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത്  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സഭയ്ക്കും പൊതുസമൂഹത്തിനും മാറിനില്‍ക്കാനാവില്ലെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്  പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു.

National


Vatican

  • കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും

    വത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്. മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ

  • വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ

    വത്തിക്കാൻ സിറ്റി: 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള,

  • യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി മാധ്യസ്ഥം തേടാൻ ഫ്രാൻസിസ് പാപ്പ ഫാത്തിമയിലേക്ക്

    വത്തിക്കാൻ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തി വത്തിക്കാൻ. യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിയാണ് ഫ്രാൻസിസ് പാപ്പ മരിയൻ ദർശനത്താൽ പുണ്യഭൂമിയായി മാറിയ ഫാത്തിമയിലെത്തുന്നത്. ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെ നീളുന്ന പോർച്ചുഗൽ പര്യടനത്തിൽ അഞ്ചാം തിയതിയാണ് പാപ്പ ഫാത്തിമ സന്ദർശിക്കുന്നത്. പേപ്പൽ പര്യടനത്തിൽ ഫാത്തിമാ സന്ദർശിക്കാനുള്ള തീരുമാനം പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വെളിപ്പെടുത്തി. മരിയൻ പ്രത്യക്ഷീകരണത്തിന്റെ

  • ലോഗോയും ആപ്തവാക്യവും തയാർ, ചരിത്രത്തിലാദ്യമായി പാപ്പയെ രാജ്യത്തേക്ക് വരവേൽക്കാൻ ഒരുങ്ങി മംഗോളിയ

    വത്തിക്കാൻ സിറ്റി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതു പകരാനെത്തുന്ന പേപ്പൽ പര്യടനത്തിന്റെ ആപ്തവാക്യം ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ്. കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ

  • പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ

    മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്‌പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്. ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന്

  • ജീവനേക്കാൾ വലുത് ക്രിസ്തു! നവ രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളിൽനിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന്

Magazine

Feature

Movies

  • മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി  ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു

    മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ച ഡയാന്‍  ഫോളിയുടേത് ആത്യന്തികമായി ഒരു ‘കരുണയുടെ കഥ’യാണ്. ഡയാന്റെ മകനും പത്രപ്രവര്‍ത്തകനുമായ ജെയിംസ്, ‘ജിം’ ഫോളിയെ 2012 ല്‍ വടക്കന്‍ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷത്തിന് ശേഷം ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്യുകയായിരുന്നു. അസാധാരണമായ ക്ഷമയുടെയും ധീരതയുടെയും മാതൃക നല്‍കിക്കൊണ്ട് തന്റെ മകന്റെ കൊലയാളികളില്‍ ഒരാളായ അലക്‌സാണ്ട കോട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ അമ്മയുടെ ക്ഷമയുടെ യാത്രയുടെ ഹൈലൈറ്റ്. കോളം മക്കാനുമായി ചേര്‍ന്ന്

  • കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും

    കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും0

    മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും  വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍  കത്തോലിക്ക സഭയ്‌ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്‍ട്ട്. സമീപവര്‍ഷങ്ങളില്‍ 16,500-ലധികം മതപരമായ  പ്രദക്ഷിണങ്ങളും പ്രവര്‍ത്തനങ്ങളും നിരോധിച്ചിതായും കത്തോലിക്കാ സഭയ്ക്കെതിരെ 1,010 ആക്രമണങ്ങള്‍ നടത്തിയതായും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കരാഗ്വയയില്‍ നിന്ന് നാടുകടത്തപ്പെട്ട അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ സ്പാനിഷ് ഭാഷാ റിപ്പോര്‍ട്ടായ ‘നിക്കരാഗ്വ: എ പെര്‍സെക്യുട്ടഡ് ചര്‍ച്ച്’ എന്നതിന്റെ ഏഴാം പതിപ്പിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022

  • 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ

    2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ0

    കാക്കനാട്: 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ. ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും  നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായ ബോധം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?