Follow Us On

17

January

2025

Friday

Latest News

  • മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

    മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു0

    ലക്‌നൗ: ക്രൈസ്തവര്‍ക്കെതിരെയും അവരുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ക്രൈസ്തസമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന വിധത്തില്‍ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കുവാനോ അത് പ്രചരിപ്പിക്കുവാന കഴിയാത്ത അവസ്ഥയാണെന്ന് ലക്‌നൗ ബിഷപ് ജെരാള്‍ഡ് മത്തയാസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മതപരിവര്‍ത്തനക്കുറ്റം ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായുന്നു ബിഷപ്. ഉത്തര്‍പ്രദേശില്‍ പലപ്പോഴും മതപരിവര്‍ത്തന നിരോധനനിയമം ക്രൈസ്തവര്‍ക്കെതിരെ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. മതമൗലികവാദികള്‍ പലപ്പോഴും പ്രാര്‍ത്ഥനാസമ്മേളനങ്ങളെ മതപരിവര്‍ത്തനങ്ങളായി പ്രചരിപ്പിച്ച് അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്.

  • പിജി ഡിപ്ലോമ  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു

    പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു0

    ബംഗളൂരു: ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തിന്റെ കീഴിലുള്ള Dharmaram Academy for Distance Education (DADE) 2024-25 അധ്യയന വര്‍ഷത്തില്‍ പുതിയ PG Diploma കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. Theology, Philosophy, Counselling Psychology, Canon Law, Bible, Spiritual Theology, Formative Spiritualtiy എന്നിവയിലുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള PG Diploma കോഴ്‌സുകള്‍ നല്‍കുന്നതാണ് ഈ വിദ്യാഭ്യാസ സംരംഭം. യോഗ്യതയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അധ്യാപന-പഠന സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്ന

  • മണിപ്പൂരിലെ ദുരിതാശ്വാസ  ക്യാമ്പുകള്‍ക്ക് അടിയന്തിര  സഹായം അവശ്യം

    മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അടിയന്തിര സഹായം അവശ്യം0

    ന്യൂഡല്‍ഹി: മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിരമായി സഹായം ആവശ്യമാണെന്ന റിപ്പോര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണ ല്‍ എന്ന അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടന. ഈ റിപ്പോര്‍ട്ട് മണിപ്പൂരിലെ യാഥാര്‍ത്ഥ്യങ്ങളാണ് തുറന്നുകാട്ടുന്നതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ഇന്ത്യന്‍ പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോഴും അവര്‍ സഹായം അത്യാവശ്യമായ നിലയിലാണെന്നാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പുകളില്‍ അവശ്യമായ

  • വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം :  മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

     ഇടുക്കി: വയോധികരേ ശുശ്രൂഷിക്കുന്ന  സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്ന കാലമാണിത്. വാര്‍ദ്ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയേണ്ടതുണ്ട്. മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളില്‍

  • വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു

    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു0

    ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മുടെ തിരുനാളിന് വിശ്വാസിസാഗരം സാക്ഷിയായി സമാപനം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. പത്തുദിവസത്തെ തിരുനാളിന് രാത്രി 9.30-നുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് സമാപനമായത്. ഉച്ചയ്ക്ക് തിരുസ്വരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. രാവിലെ ഏഴിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെ 4.45-ന് തീര്‍ത്ഥാടനകേന്ദ്രത്തിലെ വൈദികര്‍ ഒരുമിച്ച്

  • ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം

    ഒളിമ്പിക്‌സ് വേദിയില്‍ ക്രൈസ്തവ അവഹേളനം; പ്രതിഷേധവുമായി കെസിവൈഎം0

    കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ ക്രൈസ്തവ അവഹേളനത്തിനെതിരെ കെസിവൈഎം അരീക്കമല യൂണിറ്റ് പ്രതിഷേധജ്വാല തെളിച്ചു. യേശുവിനെയും അന്ത്യ അത്താഴസ്മരണയെയും അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോടും ഒളിമ്പിക്‌സ് അധികാരികളോടും കെസിവൈഎം ആവശ്യപ്പെട്ടു. വികാരി ഫാ. ജോസഫ് പുതുമന ആദ്യ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലന്‍ കാവുംപുറം നേതൃത്വം നല്‍കി. ഇടവകയിലെ എല്ലാ സംഘടനകളും പ്രതിഷേധജ്വാല യില്‍ പങ്കുചേര്‍ന്നു.

  • അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം

    അമല മെഡിക്കല്‍ കോളേജില്‍ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം0

    തൃശൂര്‍: തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ലോക ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ജോമോന്‍ റാഫേല്‍, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ. പി.കെ മോഹനന്‍, ഡോ. ആന്‍ഡ്രൂസ് സി.ജോസഫ്, ഡോ. ജോജു ആന്റണി സെബാസ്റ്റ്യന്‍, ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

  • കോട്ടപ്പുറം  രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം

    കോട്ടപ്പുറം രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം0

    കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും (കിഡ്‌സ്) ബിസിസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  കോട്ടപ്പുറം  രൂപതതല സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം നടത്തി.  രൂപതയിലെ വിവിധ ഇടവകകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനം കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ ബിസിസി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ നിമേഷ് കട്ടാശേരി,

  • തൃശൂര്‍ അതിരൂപതയില്‍ ലോക വയോജന ദിനാചരണം നടത്തി

    തൃശൂര്‍ അതിരൂപതയില്‍ ലോക വയോജന ദിനാചരണം നടത്തി0

    തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം മുത്തശി- മുത്തച്ഛന്‍ന്മാരുടെയും വയോധികരുടെയും ദിനാചരണം തൃശൂര്‍ അതിരൂപതയില്‍ നടന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്   ചേറൂര്‍ ക്രൈസ്റ്റ് വില്ലയിലും  പൂവ്വന്‍ഞ്ചിറ കരിസ്മ കോണ്‍വെന്റിലും  വയോധികരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ചേറൂര്‍ ക്രൈസ്റ്റ് വില്ലയില്‍ കേക്കുമുറിച്ച് മാര്‍ താഴത്ത് വയോജന ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. റോസാപ്പൂക്കള്‍ നല്‍കിയും  പൊന്നാട അണിയിച്ചും മധുരം പങ്കുവെച്ചുമാണ് മാര്‍ താഴത്ത് അവരോടൊപ്പം ചെലവഴിച്ചത് .

National


Vatican

World


Magazine

Feature

Movies

  • ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു

    ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു0

    തൃശൂര്‍: നേഴ്‌സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി നേഴ്‌സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്സിംഗ് കോളേജിനെ  അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു. സഫോക് യൂണിവേഴ്സിറ്റിയുടെ കണ്‍ട്രി മാനേജര്‍ പവന്‍ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ.

  • ജീവിതം മുഴുവന്‍ മിഷനുവേണ്ടി

    ജീവിതം മുഴുവന്‍ മിഷനുവേണ്ടി0

    ജയ്‌മോന്‍ കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ

  • മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി

    മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്‍കി0

    കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായിയുള്ള ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി. എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ഹര്‍ജികള്‍ നല്‍കിയത്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനു ( കെആര്‍എല്‍സിസി) വേണ്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും, കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനു (

Latest

Videos

Books

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

Don’t want to skip an update or a post?