Follow Us On

31

August

2025

Sunday

Latest News

  • കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

    കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി0

    കൊല്ലം: ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതില്‍ ചിലതില്‍ വെള്ളംചേര്‍ത്തുള്ള പഠനങ്ങളും പ്രവൃത്തികളും തെറ്റാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി.  2025-ലെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കൊല്ലം രൂപത പ്രോ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയ അന്തര്‍ദേശീയ പ്രോ-ലൈഫ് ദിനാഘോഷവും വലിയ കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും കത്തോലിക്കാ വിശ്വാസത്തിലും അടിയൂന്നിയുള്ള പ്രോ-ലൈഫ് പ്രവര്‍ത്തനത്തിന്

  • ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു

    ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു0

    ബെയ്‌റൂട്ട് (ലബനന്‍): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ എന്ന പേരില്‍ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ ഇന്നലെയായിരുന്നു

  • ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി

    ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി0

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ് ഡോ. ഡി. സെല്‍വരാജന്‍ അഭിഷിക്തനായി. നഗരസഭാ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ആയിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍ക രൂപത ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള്‍ അണിയിച്ചും മോണ്‍. ഡോ. ഡി. സെല്‍വരാജനെ ബിഷപ് സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യയിലെ വത്തിക്കാന്‍  പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജെറെല്ലി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി

  • ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക

    ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക0

     കോട്ടപ്പുറം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില്‍ ഉണ്ടാക്കുന്ന  വിപത്തുകളെ പറ്റി  ബോധവല്‍ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരി ബോധവല്‍ക്കരണ ദിനം ആചരിച്ചു. വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ജിംബിള്‍ തുരുത്തൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  തുടര്‍ന്ന് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള്‍ പള്ളിയങ്കണത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.

  • സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു

    സീറോ മലബാര്‍ സഭയെ സ്‌നേഹിച്ച ഫാ. ഡെര്‍മോട്ട് ലെയ്‌കോക്ക് അന്തരിച്ചു0

    ഡബ്ലിന്‍ (അയര്‍ലന്റ്) :  സീറോ മലബാര്‍ സഭയെ നെഞ്ചിലേറ്റി പിന്തുണച്ച ഡബ്ലിന്‍ ബ്ലാക്ക്‌റോക്കിലെ വൈദികനായ  ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് അന്തരിച്ചു. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ്  ദൈവാലയത്തില്‍ സീറോമലബാര്‍ സഭയ്ക്ക് വി. കുര്‍ബാനക്ക് സൗകര്യം ഒരുക്കി അനുമതി നല്‍കിയത് ഫാ. ഡെര്‍മോട്ട് ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി അയര്‍ലന്റിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്ക് ഫാ. ഡെര്‍മോട്ട് ലെയ്കോക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. വേദപാഠം പഠിപ്പിക്കുന്നതിന് സെന്റര്‍ അനുവദിച്ചു നല്‍കുകയും പള്ളിയും സ്‌കൂളും മറ്റുപല ചടങ്ങുകള്‍ക്കുമായി വിട്ടുനല്‍കുകയും ചെയ്തിരുന്നു.

  • മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്

    മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്0

    പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ‘മികച്ച ഹരിത സ്വകാര്യ സ്ഥാപനം’ എന്ന അംഗീകാരം ശാലോമിന്. മാര്‍ച്ച് 30ന് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ , ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി തീരുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി ശാലോമിനെ തിരഞ്ഞെടുത്തത്. ചക്കിട്ടപാറ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പുരസ്‌കാരം സമ്മാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

  • യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

    യേശുവിനെ അടക്കിയ തിരുക്കല്ലറ ദൈവാലയത്തിന്റെ കീഴെ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി0

    ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു. സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു.

  • അബോര്‍ഷന് നിര്‍ദേശിച്ച ഏഴ് ഡോക്ടര്‍മാരുടെ സംഘത്തോട് അവര്‍ പറഞ്ഞു -‘ഞങ്ങള്‍ ക്രിസ്ത്യാനികളാണ്’

    അബോര്‍ഷന് നിര്‍ദേശിച്ച ഏഴ് ഡോക്ടര്‍മാരുടെ സംഘത്തോട് അവര്‍ പറഞ്ഞു -‘ഞങ്ങള്‍ ക്രിസ്ത്യാനികളാണ്’0

    മാഡ്രിഡ്/സ്‌പെയിന്‍: മംഗളവാര്‍ത്ത തിരുനാളിനോടനുബന്ധച്ച് മാഡ്രിഡില്‍ നടന്ന അജാതശിശുക്കളുടെ മാര്‍ച്ചിനൊടുവില്‍ സാക്ഷ്യം പറഞ്ഞവര്‍ക്ക് നേതൃത്വം നല്‍കിയ ദമ്പതികളാണ് ഒന്‍പത് കുട്ടികളുടെ മാതാപിതാക്കളായ മാര്‍ത്തായും മിഗുവലും.  ഗര്‍ഭസ്ഥാവസ്ഥയില്‍ ഈ രോഗം കണ്ടെത്തുന്ന 90 ശതമാനം കുട്ടികളും അബോര്‍ട്ട് ചെയ്യപ്പെടുന്ന ‘പ്രൂണ്‍-ബെല്ലി സിന്‍ഡ്രോം’ എന്ന രോഗം ഇവരുടെ ഒന്‍പതാമത്തെ കുട്ടിക്ക് ഗര്‍ഭാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.എന്നാല്‍ ഒരു മുറിയില്‍, ഗര്‍ഭച്ഛിദ്രം നിര്‍ദേശിച്ച ഏഴ് ഡോക്ടര്‍മാര്‍ക്ക് മുമ്പാകെ അവര്‍ ഇപ്രകാരം പറഞ്ഞു, ‘ഞങ്ങള്‍ ഒരു ക്രൈസ്തവ കുടുംബമാണ്. പെദ്രോയുടെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കുന്നത് ദൈവമായിരിക്കും.’ പ്രൂണ്‍-ബെല്ലി സിന്‍ഡ്രോം

  • നെയ്യാറ്റിന്‍കര രൂപതസഹായ മെത്രാന്‍ ഡോ. സെല്‍വരാജന്റെ മെത്രാഭിഷേകം ഇന്ന്

    നെയ്യാറ്റിന്‍കര രൂപതസഹായ മെത്രാന്‍ ഡോ. സെല്‍വരാജന്റെ മെത്രാഭിഷേകം ഇന്ന്0

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ഡി. സെല്‍വരാജന്‍ ഇന്ന് (മാര്‍ച്ച് 25) അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ കാര്‍മികരാകും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ ഡോ.

National


Vatican

  • ദൈവവചനം പ്രഘോഷിക്കുന്ന ഇടങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: നാം ഓരോരുത്തരും ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും ദൈവവചനം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ദൈവാത്മാവ് പ്രവർത്തിക്കുമെന്നും ഫ്രാൻസിസ് പാപ്പ. ബൈബിളിലെ വിതക്കാരന്റെ ഉപമ ആസ്പദമാക്കി കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. പ്രതീക്ഷിക്കുന്ന സത്ഫലങ്ങൾ കണ്ടില്ലെങ്കിലും ദൈവചനം പങ്കുവെക്കുക എന്ന ക്രൈസ്തവ ദൗത്യം മടികൂടാതെ തുടരണമെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്നിടത്തുവരെ പരിശുദ്ധാത്മാവ് പ്രവർത്തിക്കും. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ യത്‌നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നും നാം

  • ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ

    വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച

  • നടുക്കുന്ന കണക്കുകൾ പുറത്ത്; മൂന്നു മാസത്തിനിടെ ഒരു നൈജീരിയൻ സംസ്ഥാനത്തു മാത്രം കൊല്ലപ്പെട്ടത് 346 പേർ, കുടിയിറക്കപ്പെട്ടത്18,751

    നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള

  • ജീവന്റെ സംരക്ഷണത്തിനായി ലോക യുവജനസംഗമത്തിൽ വിശേഷാൽ ജപമാല; വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പുകളും എത്തിക്കും

    ലിസ്ബൺ: ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരുങ്ങി പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ്. ലിസ്ബണിൽ നടക്കാൻ പോകുന്ന വേൾഡ് യൂത്ത് ഡേയുടെ ഭാഗമായി ആഗസ്റ്റ് 2ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ജനിക്കാതെപോയ കുട്ടികൾ, ഏറ്റവും ദാരിദ്രമനുഭവിക്കുന്നവർ, കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മമാർ, രോഗികൾ, പ്രായമായവർ തുടങ്ങി എല്ലാവരുടെയും സംരക്ഷണത്തിനായി നടത്തുന്ന പരസ്യപോരാട്ടമാണിതെന്ന് ഫെഡറേഷൻ സംഘാടകർ അറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളിൽ, അനീതിക്കും പൊതുനന്മയ്‌ക്കെതിരായ നിയമങ്ങൾക്കുമെതിരെ

  • ക്രൈസ്തവ രക്തം ചിന്തപ്പെട്ട ഇറാഖിൽ വീണ്ടും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞത് 243 കുഞ്ഞുങ്ങൾ

    എർബിൽ: ക്രൈസ്തവരെ ഒന്നടങ്കം കൊന്നുതള്ളാൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖിന് പ്രത്യാശയുടെ തിരിനാളം പകർന്ന് വീണ്ടും ആദ്യ കുർബാന സ്വീകരണങ്ങൾ. ദിനങ്ങളുടെ ഇടവേളയിൽ ഏർബിലിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത് 243 കുട്ടികളാണ്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് 172 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഖ്വാരഘോഷ് നഗരം സാക്ഷ്യം വഹിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇറാഖി ക്രൈസ്തവർക്ക് പ്രത്യാശ പകരുന്ന ഈ വാർത്ത പുറത്തെത്തിയത്. ഷ്വൽവയിലെ മാർട്ടിയേഴ്‌സ് ദൈവാലയത്തിൽവെച്ച് 23 കുട്ടികളും അങ്കാവയിലെ ഉം അൾ മൗന്ഹ് ദൈവാലയത്തിൽവെച്ച്

  • വൃദ്ധർക്കു വേണ്ടിയുള്ള ദിനാചരണത്തിന് ഒരുങ്ങി കത്തോലിക്കാ സഭ; പാപ്പ ദിവ്യബലി അർപ്പിക്കും, ദണ്ഡവിമോചനം നേടാം

    വത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനമായി തിരുസഭ ആചരിക്കുന്ന ജൂലൈ 23 പൂർണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാൻ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക്

World


Magazine

Feature

Movies

  • മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി  ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു

    മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ച ഡയാന്‍  ഫോളിയുടേത് ആത്യന്തികമായി ഒരു ‘കരുണയുടെ കഥ’യാണ്. ഡയാന്റെ മകനും പത്രപ്രവര്‍ത്തകനുമായ ജെയിംസ്, ‘ജിം’ ഫോളിയെ 2012 ല്‍ വടക്കന്‍ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷത്തിന് ശേഷം ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്യുകയായിരുന്നു. അസാധാരണമായ ക്ഷമയുടെയും ധീരതയുടെയും മാതൃക നല്‍കിക്കൊണ്ട് തന്റെ മകന്റെ കൊലയാളികളില്‍ ഒരാളായ അലക്‌സാണ്ട കോട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ അമ്മയുടെ ക്ഷമയുടെ യാത്രയുടെ ഹൈലൈറ്റ്. കോളം മക്കാനുമായി ചേര്‍ന്ന്

  • കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും

    കത്തോലിക്ക സഭയെ ‘വരിഞ്ഞുമുറുക്കി’ നിക്കരാഗ്വ; സമീപവര്‍ഷങ്ങളില്‍ 1010 ആക്രമണങ്ങളും 16,500 പ്രദക്ഷിണങ്ങള്‍ നിരോധിച്ച സംഭവങ്ങളും0

    മനാഗ്വ/നിക്കരാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയും  വൈസ് പ്രസിഡന്റ് ഭാര്യ റൊസാരിയോ മുറില്ലോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍  കത്തോലിക്ക സഭയ്‌ക്കെതിരായി കടുത്ത ശത്രുത തുടരുന്നതായി റിപ്പോര്‍ട്ട്. സമീപവര്‍ഷങ്ങളില്‍ 16,500-ലധികം മതപരമായ  പ്രദക്ഷിണങ്ങളും പ്രവര്‍ത്തനങ്ങളും നിരോധിച്ചിതായും കത്തോലിക്കാ സഭയ്ക്കെതിരെ 1,010 ആക്രമണങ്ങള്‍ നടത്തിയതായും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്കരാഗ്വയയില്‍ നിന്ന് നാടുകടത്തപ്പെട്ട അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ സ്പാനിഷ് ഭാഷാ റിപ്പോര്‍ട്ടായ ‘നിക്കരാഗ്വ: എ പെര്‍സെക്യുട്ടഡ് ചര്‍ച്ച്’ എന്നതിന്റെ ഏഴാം പതിപ്പിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022

  • 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ

    2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ0

    കാക്കനാട്: 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ. ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും  നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായ ബോധം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?