Follow Us On

03

November

2025

Monday

Latest News

  • കേരളം കണ്ട പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

    കേരളം കണ്ട പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍0

    കൊച്ചി: കേരളം കണ്ട മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാ മംഗളങ്ങള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ  മിഷന്‍ പ്രവര്‍ത്തനങ്ങളും സര്‍വ്വോപരി അഗസ്റ്റീനിയന്‍ സഭയുടെ തലവന്‍ എന്ന നിലയില്‍  ലിയോ പതിനാലാമന്‍ പാപ്പ കാഴ്ചവച്ച സ്‌നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്‍വത്രിക ഇടയ ദൗത്യത്തിന്  എല്ലാ പ്രാര്‍ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്‍

  • ലിയോ 14-മന്‍  പാപ്പയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി മോദി

    ലിയോ 14-മന്‍ പാപ്പയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി മോദി0

    മാര്‍പാപ്പയ്ക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നിവയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം  വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്‍ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.

  • വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്

    വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആദ്യ ദിവ്യബലിയില്‍ നിന്ന്0

    വത്തിക്കാന്‍  സിറ്റി:  കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള  പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള  സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന്  മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍

  • പോപ്പ് ലിയോ പതിനാലാമന്‍:  സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം

    പോപ്പ് ലിയോ പതിനാലാമന്‍: സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യം0

    അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന്‍ പാപ്പ, ഇന്റര്‍നെറ്റില്‍ സജീവ സാന്നിധ്യമുള്ള ആദ്യ മാര്‍പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കര്‍ദിനാള്‍ ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. @drprevost എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍

  • ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…

    ലിയോ പതിനാലാമന്‍- പേരിന് പിന്നില്‍…0

    ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. 1878 മുതല്‍ 1903 വരെ സഭയുടെ തലവനായിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പയെ പിന്‍ചെന്നാണ് ഈ പേര് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ വക്താവ് പറയുന്നു. സാമൂഹിക നീതിക്കു വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. 1891-ല്‍ തന്റെ ചാക്രികലേഖനമായ ‘റെരും  നൊവാരും’ വഴി ആധുനിക കത്തോലിക്കാ സാമൂഹിക ചിന്തകള്‍ക്ക് അടിത്തറയിട്ട പിതാവാണ് ലിയോ പതിമൂന്നാമന്‍ പാപ്പ. തൊഴിലാളികളുടെ അവകാശ

  • പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്

    പുതിയ പാപ്പ സഭയ്ക്കുള്ള സമ്മാനം; അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍ പുതിയ മാര്‍പാപ്പയെക്കുറിച്ച് പഞ്ഞത്0

    ‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍  മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു.

  • രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു

    രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ 14-ാമന്‍ മാര്‍പാപ്പയെ മലയാളികളായ അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ അനുസ്മരിക്കുന്നു0

    കൊച്ചി : അഗസ്തീനിയന്‍  സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച  ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ,  പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും  മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ

  • അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു

    അമേരിക്കന്‍ ജനത ആഹ്‌ളാദത്തിമിര്‍പ്പില്‍… അമേരിക്കയില്‍ നിന്നുള്ള പ്രഥമ മാര്‍പ്പാപ്പയെ യു.എസ്. നേതാക്കള്‍ അഭിനന്ദിച്ചു0

    ആഗോള കത്തോലിക്കാ സഭയെ നയിക്കാനായി ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതില്‍ അമേരിക്കന്‍ ജനത മുഴുവന്‍ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡന്‍, ബരാക് ഒബാമ, ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, എന്നിവരും മറ്റ് പ്രമുഖ നേതാക്കളും പുതിയ പാപ്പയ്ക്ക് ആശംസകളറിയിച്ചു. പ്രസിഡന്റ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പാപ്പയ്ക്ക് ആശംസ നേര്‍ന്നത്.’ഇപ്പോള്‍ പോപ്പ് ആയി നിയമിതനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന് അഭിനന്ദനങ്ങള്‍, അദ്ദേഹം

  • ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം  ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ

    ദൈവം ഒരുക്കിവച്ചിട്ടുള്ള രാജ്യത്തേക്ക് ഒരുമിച്ച് പ്രയാണം ചെയ്യാം ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ മലയാള പരിഭാഷ0

    ‘നിങ്ങള്‍ക്കു സമാധാനം!’ പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന്‍ നല്‍കിയ നല്ല ഇടയനായ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവര്‍ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവന്‍ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് നമ്മെയെല്ലാം നിരുപാധികമായി സ്‌നേഹിക്കുന്ന ദൈവത്തില്‍

National


Vatican

  • ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ – പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സന്ദർശനമെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ – വത്തിക്കാൻ ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുൾപ്പടെയുള്ള വിഷയങ്ങൾ മുപ്പത് മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ച്ചയിൽ ചർച്ചയായി. ഫ്രാൻസിസ് പാപ്പയുടെ കഴിഞ്ഞവർഷത്തെ ബഹ്റൈൻ സന്ദർശനത്തെയും അൽ അസ്ഹർ

  • യുദ്ധങ്ങൾ പരാജയം, കുഞ്ഞുങ്ങളാണ് നമ്മുടെ രക്ഷകർ: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കുട്ടികൾ ഫ്രാൻസിസ് പാപ്പായോടു ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കദ്ദേഹം നൽകിയ ഉത്തരങ്ങളും സമാഹരിച്ചുകൊണ്ട് ‘ലാ സ്റ്റാമ്പാ’ ഇറ്റാലിയൻ ദിനപത്രത്തിന്റെ വത്തിക്കാൻ ലേഖകൻ ദൊമേനിക്കോ അഗാസോ ചിട്ടപ്പെടുത്തിയ ‘പ്രിയ കുഞ്ഞുങ്ങളെ…പാപ്പാ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു’ എന്ന പുസ്തകം നാളെ പ്രസിദ്ധീകരിക്കും. വിജ്ഞാന പ്രദവും അതെ സമയവും നിഷ്കളങ്കവുമായ ചോദ്യങ്ങൾക്ക് വളരെ ലളിതമായ ഭാഷയിലാണ് പാപ്പാ മറുപടി നൽകുന്നത്. ‘എന്തുകൊണ്ടാണ് യുദ്ധങ്ങൾ ഉണ്ടാകുന്നത്?’ എന്ന സ്പെയിൻകാരനായ ദാരിയോ എന്ന കുട്ടിയുടെ ചോദ്യത്തിന്, മുതിർന്നവരാകുമ്പോൾ നാം സ്വാർത്ഥരാകാനുള്ള

  • ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ ഹമാസ് നടത്തിയ അക്രമണത്തെ മനുഷ്യത്വരഹിതം എന്നുവിശേഷിപ്പിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രൊ പരോളിൻ, ഇരു പക്ഷവും സമാധാനത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്നും ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിന് തങ്ങൾ തയ്യാറാണെന്നും അറിയിച്ചു. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന വൈഷമ്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ കർദിനാൾ പരോളിൻ, ബന്ധികളാക്കപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. യുക്തി

  • യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥനയോടെ മെത്രാൻ സിനഡ്

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ നടക്കുന്ന സിനഡിൽ, ഗാസ – ഇസ്രായേൽ പ്രദേശങ്ങളിൽ നടക്കുന്ന കടുത്ത ആക്രമണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദാരിദ്ര്യം മൂലമുണ്ടാകുന്ന ദുരിതങ്ങൾ, കുടിയേറ്റവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ പ്രശ്നങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം, ലൈംഗിക സത്വവുമായി ബന്ധപ്പെട്ട ചിന്തകൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായെന്ന് വത്തിക്കാനിലെ വാർത്താവിനിമയ കമ്മീഷൻ പ്രസിഡന്റ് ഡോ.പൗളോ റുഫീനി, സെക്രെട്ടറി ഷൈല പിരെസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിനഡിൽ നിരവധി

  • ബന്ദികളെ ഉടൻ മോചിപ്പിക്കണം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ ഉടൻ വിട്ടയക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ പൊതു കൂടിക്കാഴ്ച മധ്യേ സംസാരിക്കവെ ഇസ്രായേലും പലസ്തീനിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ തനിക്കുള്ള ‘ദുഃഖവും ആശങ്കയും’ പ്രകടിപ്പിച്ച പാപ്പ, ആക്രമണത്തിനിരയായ ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും, നീതിയുടെ അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനം കൈവരിക്കാൻ അക്രമത്തിനാവില്ലെന്നും വ്യക്തമാക്കി. നൂറ്റമ്പതോളം ഇസ്രായേൽക്കാരാണ് ഹമാസിന്റെ പിടിയിലുള്ളത്. ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതിൽ തനിക്കുള്ള ആശങ്കയും പരിശുദ്ധ

  • സമർപ്പിതർക്കായുള്ള ഡികാസ്റ്ററിക്ക് വനിതാ സെക്രട്ടറി

    വത്തിക്കാൻ സിറ്റി: സമർപ്പിതർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി കൺസോളറ്റ മിഷനറിമാരുടെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സിമോണ ബ്രാമ്പറില്ലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഇതാദ്യമായാണ് സഭയുടെ ഉന്നത പദവിയിൽ ഒരു വനിത നിയമിതയായത്. 2019 മുതൽ വത്തിക്കാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ്‌ ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പസ്തോലിക് ലൈഫ് ഡിക്കസ്റ്ററിയിൽ അംഗമായിരുന്ന സി. സിമോണ ഇറ്റലി സ്വദേശിനിയാണ്. 1988-ൽ കൺസോളറ്റ സമൂഹത്തിൽ അംഗമാകുന്നതിന് മുമ്പ് നഴ്സിങ്ങിൽ പരിശീലനം നേടിയ

Magazine

Feature

Movies

  • യേശു മുസ്ലീമുകളെയും സ്‌നേഹിക്കുന്നു ; സ്വപ്‌നത്തില്‍ യേശുവിനെ കണ്ട ഹമാസ് സ്ഥാപക നേതാവിന്റെ മകളുടെ വാക്കുകള്‍

    യേശു മുസ്ലീമുകളെയും സ്‌നേഹിക്കുന്നു ; സ്വപ്‌നത്തില്‍ യേശുവിനെ കണ്ട ഹമാസ് സ്ഥാപക നേതാവിന്റെ മകളുടെ വാക്കുകള്‍0

    ദോഹ/ഖത്തര്‍: ക്രൈസ്തവരെയും യഹൂദരെയും ശപിക്കുകയും അവരെ കൊല്ലണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഒരു ബാലിക.  അതായിരുന്നു ഖത്തറില്‍ ജനിച്ച ജുവാന്‍ അല്‍ ക്വാവസ്മി. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ അബു ജാഫറിന്റെ മകളായ ജുവാന്‍  ക്വാസ്മി വിവാഹത്തിന് ശേഷം ഹമാസ് പോരാളിയായ ഭര്‍ത്താവിനൊപ്പം ഗാസയിലേക്ക് പോയി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍  ജുവാന്റെ മനസില്‍  ചോദ്യങ്ങളുയര്‍ന്നു തുടങ്ങി. തങ്ങളെ എതിര്‍ക്കുന്നവരെ നിഷ്‌കരുണം വധിച്ചിരുന്ന ഹമാസിന്റെ ആശയസംഹിതകളെക്കുറിച്ച് മാത്രമല്ല സത്യദൈവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു ജുവാന്റെ മനസ് നിറയെ.  മറ്റ് മനുഷ്യരെ കൊല്ലാന്‍ പറയുന്ന, ധാര്‍മികതയ്ക്ക് നിരക്കാത്ത

  • ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി  മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

    ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളി മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു0

    ബംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബംഗളൂരുവിലെ സിഎസ്‌ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന്  നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്‌സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

  • ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി

    ഖത്തറിലെ മരിയദീപ്തി ശ്രദ്ധേയമായി0

    ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്‌മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്‌കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്,  ഫാ. ജോയ്‌സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്,  ഫാ. മൈക്കിള്‍  എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?