Follow Us On

25

December

2024

Wednesday

Latest News

  • ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

    ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു0

    മോസ്‌കോ: റഷ്യന്‍ ഫെഡറേഷന് കീഴിലുള്ള ഡാജെസ്താന്‍ റിപ്പബ്ലിക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനും 15 പോലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. രണ്ട് ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്ക് നേരെയും ഒരു സിനഗോഗിന് നേരെയും രണ്ട് നഗരങ്ങളിലെ പോലീസ് പോസ്റ്റിന് നേരെയും സായുധരായ അക്രമികള്‍ ഏകദേശം ഒരേ സമയത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഡാജെസ്താന്‍ തലസ്ഥാനമായ മകാചകാലയിലെ ദൈവാലയത്തിന് നേലെയും ട്രാഫിക്ക് പോലീസ് പോസ്റ്റിന് നേരെയും മറ്റൊരു നഗരമായ ഡെര്‍ബന്റിലെ സിനഗോഗിന് നേരയും ദൈവാലയത്തിന് നേരയുമാണ് ആക്രമണമമുണ്ടായത്. പ്രദേശത്തെ ഭീകരരെ നേരിടാന്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍

  • ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്

    ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്0

    ബെയ്ജിംഗ്: ചൈനയിലെ ഹാങ്ഷ്വ രൂപതയുടെ പുതിയ ബിഷപ്പായി  ബിഷപ് ഗിയുസെപ്പെ യാങ് യോങ്ക്വാങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന-വത്തിക്കാന്‍ ധാരണപ്രകരാമാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ 2023-ല്‍ വത്തിക്കാനില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സിനഡില്‍ ബിഷപ് യാങ് യോങ്ക്വാങ്ങ് പങ്കെടുത്തിരുന്നു. 1970 ഏപ്രില്‍ 11 ന് യാങ് യോങ്ക്വിയാങ്ങില്‍ ജനിച്ച  ഗിയുസപ്പെ യാങ് യോങ്ക്വാങ്ങ് 1995-ല്‍ വൈദികനായി അഭിഷിക്തനായി.2010-ല്‍  സൗക്കുന്‍ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി നിയമിതനായ

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള  പരീക്ഷകള്‍ മാറ്റിവയ്ക്കണം

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണം0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി. ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച

  • ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

    ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം0

    പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

  • വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം

    വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം0

    ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഫെസ്തും വെര്‍ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബൈബിള്‍ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്‍കുന്നു. ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേരാണ് ബൈബിള്‍ കയ്യെഴുത്തില്‍ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ശ്രമിച്ചു എന്നത് ഈ വര്‍ഷത്തെ

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില്‍ നന്മയും ധാര്‍മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല്‍ ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, നേഴ്‌സിംഗ് കോളജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത്

  • നവോമി സംഗമം

    നവോമി സംഗമം0

    കോട്ടയം: ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  കോട്ടയം ബിസിഎം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി

  • 80,000 കുഞ്ഞുങ്ങള്‍ പിറന്നതിന്റെ ആഹ്ലാദത്തില്‍ പുഷ്പഗിരി

    80,000 കുഞ്ഞുങ്ങള്‍ പിറന്നതിന്റെ ആഹ്ലാദത്തില്‍ പുഷ്പഗിരി0

    തിരുവല്ല: 80,000 കുഞ്ഞുങ്ങള്‍ പിറന്നിതിന്റെ ആഹ്ലാദത്തിലാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്. പ്രവര്‍ത്തനത്തിന്റെ 65-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു അപൂര്‍വ നേട്ടം സ്വന്തമായത്. 1959 ഓഗസ്റ്റ് 23-നാണ് പുഷ്പഗിരി ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ദിവസം പായിപ്പാട് സ്വദേശികളായ ജോഷി-മേഘ്‌ന ദമ്പതികള്‍ക്ക് പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80,000 മായി. പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍

  • ജപ്തി നടപടികള്‍ക്കെതിരെ  പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    ജപ്തി നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    കല്‍പറ്റ: ബാങ്കുകളുടെ ജപ്തി നടപടികള്‍ക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക, കാര്‍ഷിക വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്‌സിഡി പുന:സ്ഥാപിക്കുക, വിളകള്‍ക്കു ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കല്‍പറ്റ ലീഡ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തിയത്. കര്‍ഷക ജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും

National


Vatican

World


Magazine

Feature

Movies

  • യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍

    യുദ്ധഭൂമിയിലെ നക്ഷത്രങ്ങള്‍0

      ജോസഫ് മൈക്കിള്‍     യുദ്ധഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരാള്‍ സൗത്ത് സുഡാനിലുണ്ട്. അതും ഒരു മലയാളി. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പിടിയിലമര്‍ന്ന സൗത്ത് സുഡാനില്‍ ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍. സ്‌നേഹംകൊണ്ട് ആ രാജ്യത്തെതന്നെ കീഴടക്കാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ടതായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. വൈകുന്നേരം തിരിച്ചെത്താനായിരുന്നു അവരുടെ പ്ലാന്‍. ഉച്ചകഴിഞ്ഞപ്പോള്‍ ഒരു ഗര്‍ഭിണിയെ അടിയന്തിരമായി

  • സ്‌പെഷ്യല്‍ ക്രിസ്മസ്‌

    സ്‌പെഷ്യല്‍ ക്രിസ്മസ്‌0

      ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS     2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

  • ക്രിസ്മസ്  ദൈവത്തിന്റെ വിസ്മയം

    ക്രിസ്മസ് ദൈവത്തിന്റെ വിസ്മയം0

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ (പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)     വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?