Follow Us On

29

October

2025

Wednesday

Latest News

  • ആഴമായ ആധ്യാത്മികതയുടെ ഉടമ

    ആഴമായ ആധ്യാത്മികതയുടെ ഉടമ0

    താമരശേരി: ആഴമായ ആധ്യാത്മികയുടെ ഉടമയായിരുന്നു മാര്‍ ജേക്കബ് തൂക്കുഴിയെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വളരെ സൗമ്യനായിരുന്നു അദ്ദേഹം.  സൗമ്യത പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എല്ലാവരോടും വളരെ ശാന്തമായിട്ടാണ് ഇടപെട്ടിരുന്നത്. ആരുടെയും ഹൃദയം മുറിയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു എന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്

    അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്0

    കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത് ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര്‍ നടത്തി. അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യ മുള്ളവരുടെ ഉന്നമനത്തിനായി കെഎസ്എസ്എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീ ലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്

  • കോംഗോയില്‍  വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

    കോംഗോയില്‍ വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു0

    കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്. ജൂലൈ 27 ന്, ഇറ്റൂറിയിലെ

  • ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍

    ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍0

    കൊച്ചി: ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന്  കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യംകൊണ്ട് അനശ്വരമാക്കിയ അദ്ദേഹം സേവനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്‍പ്പണ ജീവിതത്തിന്റെ സാക്ഷ്യവുമാണ്. സിബിസിഐയുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് വി.സി സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം

    ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം0

    ഇരിങ്ങാലക്കുട: അഗാധമായ ആത്മീയതയുടെയും മാനവിക തയുടെയും സമന്വയ രൂപമായിരുന്നു മാര്‍ ജേക്കബ് തുങ്കുഴി എന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍. മൂന്നു രൂപതകളില്‍ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് കേരള കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. മലയോര കര്‍ഷകരുടെ ആധികളും ആശങ്കകളും സ്വപ്നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിന്റെയും സ്വപ്നങ്ങളുടെയും നിഴലാട്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ

  • ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

    ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്‌നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്‌നേഹിക്കുക, കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി നല്‍കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള്‍ കീഴടക്കുക എന്നിവയായിരുന്നു മാര്‍ തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ

  • മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ  അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന  വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടേതെന്ന്  സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഹപ്രവര്‍ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്കു ആത്മവിശ്വസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി എന്ന് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

National


Vatican

  • മെൽബൺ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ദൈവാലയ കൂദാശ 12ന്

    പോൾ സെബാസ്റ്റ്യൻ മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക ദൈവാലയത്തിന്റെ കൂദാശകർമ്മം സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 12 ശനിയാഴ്ച മെൽബൺ സമയം രാവിലെ 9.30ന് നിർവ്വഹിക്കും.  മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ, മെൽബൺ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്‌കോ പുത്തൂർ, മെൽബൺ അതിരൂപത സഹായ മെത്രാൻ ആന്റണി ജോൺ അയർലൻഡ്, വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും

  • ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ചരിത്രപ്രധാനമായ ദിവ്യബലിയര്‍പ്പിച്ച് യുകെയിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ

    ലണ്ടന്‍: ആധുനിക കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി, യുകെയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആംഗ്ലിക്കന്‍ കാന്റബറി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു. യുകെയിലെ സഭയിലേക്കുള്ള ലിയോ പാപ്പയുടെ പ്രതിനിധിയായ അപ്പസ്‌തോലിക് നുണ്‍ഷ്യോ, ആര്‍ച്ചുബിഷപ് മിഗുവല്‍ മൗറി ബുവെന്‍ഡിയയാണ് കത്തോലിക്ക സഭയും ആംഗ്ലിക്കന്‍ സഭയും വിശുദ്ധനായി വണങ്ങുന്ന വിശുദ്ധ തോസ് ബെക്കറ്റിന്റെ ഭൗതികാവശിഷ്ടം കത്തീഡ്രലിലേക്ക് മാറ്റിയ തിരുനാളിനോടനുബന്ധിച്ച് കാന്റബറി കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചത്. 1162 മുതല്‍ 1170-ല്‍  കാന്റബറിയിലെ ആര്‍ച്ചുബിഷപ്പായിരുന്നു തോമസ് ബെക്കറ്റ് എന്നറിയപ്പെടുന്ന വിശുദ്ധന്‍.  ഹെന്റി രണ്ടാമന്‍ രാജാവുമായി സഭയുടെ അവകാശങ്ങളെയും

  • നോര്‍വേയിലെ ഏക വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ചു

    ഒസ്ലോ/നോര്‍വേ: നോര്‍വേയിലെ ഏക വിശുദ്ധയായ സുന്നിവയുടെ തിരുനാള്‍ 2025 ജൂബിലി തീര്‍ത്ഥാടന ദ്വീപായ സെല്‍ജയില്‍ ആഘോഷിച്ചു. തിരുനാള്‍ ആഘോഷിക്കുന്നതിനായി ഒന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തീര്‍ത്ഥാടകര്‍  സെല്‍ജയിലേക്ക് ബോട്ടില്‍ യാത്ര ചെയ്‌തെത്തിയിരുന്നു. ഒന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് രാജകുമാരിയായ സുന്നിവ രക്തസാക്ഷിത്വം വരിച്ച ഈ ദ്വീപിലാണ് നോര്‍വേജിയന്‍ സഭയുടെ അടിത്തറ പാകിയത്. 2030-ല്‍  സുവിശേഷമെത്തിയതിന്റെ സഹസ്രാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന നോര്‍വേയില്‍ ക്രൈസ്തവ വിശ്വാസം ആദ്യം എത്തിയത് സെല്‍ജ ദ്വീപിലാണെന്ന് ഓസ്ലോ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ് ഫ്രഡറിക്ക് ഹാന്‍സന്‍ പറഞ്ഞു, ‘നമ്മുടെ

  • കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ ഉദ്യാനത്തില്‍ ‘സൃഷ്ടികള്‍ക്കായുള്ള’ പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    റോം: മാര്‍പാപ്പയുടെ വേനല്‍കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഉദ്യാനത്തില്‍ സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്‍പ്പിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നത്. ആര്‍ഭാടമായ ജീവിതശൈലിയില്‍ നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല്‍ ആളുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ

  • ‘അമ്മയുടെ ഹൃദയം വിളിച്ചപ്പോള്‍’  മരിയന്‍ ദിവ്യകാരുണ്യ യുവജനദിനത്തില്‍ പങ്കെടുത്തത് 28 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍

    മാഡ്രിഡ്/സ്‌പെയിന്‍: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന്(സ്പാനിഷ് റീകോണ്‍ക്വസ്റ്റ്) തുടക്കം കുറിച്ച അസ്റ്റൂറിയാസിലെ കോവഡോംഗ ദൈവാലമുറ്റത്ത് 28 രാജ്യങ്ങളില്‍ നിന്നുള്ള 1,700-ലധികം യുവജനങ്ങള്‍ ഒത്തുചേര്‍ന്നു. പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ രാജ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ യുദ്ധമെങ്കില്‍ മറിയത്തിന്റെ സഹായത്തോടെ  ‘ഹൃദയങ്ങള്‍ തിരിച്ചിപിടിക്കാനുള്ള’ ലക്ഷ്യത്തോടെയാണ് ഇത്തവണ യുവജനങ്ങള്‍ മരിയന്‍  ദിവ്യകാരുണ്യ യുവജനദിനാഘോഷത്തിനായി ഒത്തുചേര്‍ന്നത്. മനോഹരമായ  ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ബസിലിക്കയും ചുറ്റുപാടുകളും സന്തോഷത്തിന്റെയും പാട്ടിന്റെയും ആരാധനയുടെയും ദിനങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ”ഇത് ഒരു വിലയേറിയ സമ്മാനമാണ്,  പരിശുദ്ധ മറിയം തന്റെ

  • ടെക്‌സസ് പ്രളയം: സങ്കീര്‍ത്തനം 34:18 ഉദ്ധരിച്ച് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് വൈറ്റ് ഹൗസ്  ഫെയ്ത്ത് ഓഫീസ്

    ടെക്‌സസ്:  നൂറിലധികം പേരുടെ ജീവന്‍ അപഹരിച്ച ടെക്‌സസ് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ സങ്കീര്‍ത്തനം 34:18 ഉദ്ധരിച്ചുകൊണ്ട്് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ്. ‘നഷ്ടപ്പെട്ട വിലയേറിയ ജീവനുകള്‍ക്കായി പ്രാര്‍ത്ഥനയില്‍ ഞങ്ങളോടൊപ്പം ചേരാന്‍’ ഫെയ്ത്ത് ഓഫീസ് അഭ്യര്‍ത്ഥിച്ചു. ‘ഈ ദുരന്തത്തിനിടയില്‍, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും, കാണാതായവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ രാഷ്ട്രം ഒത്തുചേരണം. ടെക്‌സസിലെ എല്ലാവരെയും ദൈവം തന്റെ സ്‌നേഹനിര്‍ഭരമായ കരങ്ങള്‍ കൊണ്ട് പൊതിയട്ടെ’ എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട്, സങ്കീര്‍ത്തനം 34:18 ഫെയ്ത്ത്

Magazine

Feature

Movies

  • ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍

    ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍0

    വാഷിംഗ്ടണ്‍ ഡിസി:  ആഗമന, ക്രിസ്മസ് കാലങ്ങള്‍ക്കൊരുക്കമായി  ഒഹായോയിലെ സ്റ്റ്യൂബെന്‍വില്ല ആസ്ഥാനമായുള്ള സെന്റ് പോള്‍ സെന്റര്‍ ഫോര്‍ ബൈബിള്‍ തിയോളജി ഒരു പുതിയ ബൈബിള്‍ പഠന പരിപാടി ആരംഭിക്കുന്നു. ‘ബൈബിള്‍ എക്രോസ് അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ പഠനം നവംബര്‍ 5 ന് ആരംഭിക്കും. പ്രാര്‍ത്ഥനാപൂര്‍വം വചനം പഠിക്കാനും, ശിഷ്യത്വത്തില്‍ വളരാനും, കര്‍ത്താവില്‍ പരസ്പരം കെട്ടിപ്പടുക്കാനും കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.  ഓണ്‍ലൈന്‍ കോഴ് സുകള്‍, ദൈവവചനവും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വൈദികര്‍ക്കും

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും  പുറത്തിറക്കി

    ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി. നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ  ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.  ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍

  • വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം

    വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം0

    പാട്‌ന: ബീഹാറിലെ ബെട്ടിയ രൂപതയില്‍  നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസപ്രഘോഷണമായി മാറി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ബെട്ടിയ രൂപതയിലെ വിവിധ ഇടങ്ങളില്‍ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ക്ക്  തുടക്കംകുറിച്ചായിരുന്നു രൂപതാതല ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. ബെട്ടിയ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍ വൈദികര്‍, സന്യാസിനികള്‍, കുട്ടികള്‍, യുവജനങ്ങള്‍, പ്രായമായവര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും അണിനിരന്നു.  ജപമാല ചൊല്ലി ദിവ്യകാരുണ്യ ഗീതങ്ങള്‍ ആലപിച്ചു മുന്നേറിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ കത്തിച്ച ദീപങ്ങളും പതാകളുമായി കുട്ടികളും യുവജനങ്ങളും അണിനിരന്നു. റോഡുകളില്‍ പൂക്കള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?