Follow Us On

21

November

2024

Thursday

Latest News

  • കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍

    കാറ്റിനൊപ്പം സഞ്ചരിച്ച വൈദികന്‍0

    മാത്യു സൈമണ്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാന സന്ദര്‍ശിച്ചാല്‍ സമ്പന്നമായ ഒരു പൗരാണിക കാലം ആ നഗരത്തിനുണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. രാജ്യത്തെ മുഖ്യ തുറമുഖവുമായിരുന്ന ഹവാന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. കപ്പല്‍ നിര്‍മ്മാണവും തുറമുഖത്തിന്റെ വളര്‍ച്ചയും ആ നഗരത്തെ സമ്പന്നമാക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും അനേക കപ്പലുകളുടെ നാശത്തിനും ഇവ കാരണമായി. ഈ സമയത്താണ് സ്‌പെയിനില്‍ നിന്നും ശാസ്ത്രജ്ഞനായ ഫാ. ബെനിറ്റോ വീനിയസ്

  • കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി

    കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി0

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങളില്‍ 14 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഒബ്ലേറ്റ്‌സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ എലേന പരിശുദ്ധാത്മാവിനോടുള്ള

  • ഉരുള്‍പൊട്ടല്‍: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി

    ഉരുള്‍പൊട്ടല്‍: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കെസിബിസി0

    കോട്ടയം: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ പ്രതിനിധികള്‍ റവന്യു മന്ത്രി കെ. രാജനുമായി കൂടിക്കാഴ്ച നടത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസം ദുരിതബാധിതര്‍ക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്ന വിവരം കെസിബിസി പ്രതിനിധികള്‍ റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍

  • മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

    മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍0

    കൊച്ചി: മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ രൂപീകരിക്കുന്നുവെന്ന് ചില വ്യക്തികള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിക്കെതിരെ നിരന്തരമായ എതിര്‍പ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടര്‍ന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലര്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും

  • മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്

    മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്0

    ചിക്കാഗോ:  ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ  രണ്ടാം വാര്‍ഷികാഘോഷങ്ങള്‍  ഒക്ടോബര്‍ 19ന് ഓണ്‍ലൈനായി നടക്കും. ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ അധ്യക്ഷത വഹിക്കും. മിഷന്‍ ലീഗ് രൂപതാ ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍,

  • വ്യത്യസ്തമായൊരു കൊന്തനിര്‍മാണം

    വ്യത്യസ്തമായൊരു കൊന്തനിര്‍മാണം0

    ജോസഫ് കുമ്പുക്കന്‍ പാലാ: രൂപതയിലെ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകാംഗമായ ജാന്‍സി ജോസഫ് തോട്ടക്കര ഐസ്‌ക്രീമിന്റെ ബോളുകൊണ്ട് കൊന്തനിര്‍മ്മിച്ച് വ്യത്യസ്തയാകുന്നു. ഏഴുവര്‍ഷത്തോളമായി ഇത് ആരംഭിച്ചിട്ട്. ഒരു ദിവസം മൂന്നു കൊന്ത നിര്‍മിക്കും. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഐസ്‌ക്രീം ബോളില്‍ നൂലു കടന്നുപോകുന്നതിന് സുഷിരമുണ്ടാക്കണം. ശേഷം ബോളുകള്‍ അലുമിനീയം ഫോയില്‍ കവര്‍ പൊതിഞ്ഞ് കൊന്തയുടെ മോഡലില്‍ കോര്‍ത്തെടുക്കും. ആവശ്യക്കാര്‍ പറയുന്നതിനനുസരിച്ചാണ് നിര്‍മിച്ചുകൊടുക്കുന്നത്. ജപമാലറാലി, പ്രദക്ഷിണം എന്നിവയില്‍ ഉപയോഗിക്കാനും ഗ്രോട്ടോയില്‍ മാതാവിന്റെ രൂപത്തിലും വീടുകളിലും ഉപയോഗിക്കുന്നുവാന്‍ ഈ കൊന്തയ്ക്ക്

  • വഖഫ് ഭേദഗതി; നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശേരി അതിരൂപതാ  ജാഗ്രതാസമിതി

    വഖഫ് ഭേദഗതി; നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാസമിതി0

    ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി. നിയമത്തിന്റെ പിന്‍ബലത്തില്‍ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണില്‍ നിലനില്‍പ്പിനായി പോരാടുന്ന ചെറായി-മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരിഗണിക്കാത്തത്

  • മുനമ്പം പ്രശ്‌നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

    മുനമ്പം പ്രശ്‌നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    മുനമ്പം: ഭരണകൂടങ്ങള്‍ അടിയന്തരമായി ഇടപെട്ട് മുനമ്പം ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. റവന്യൂ അവകാശങ്ങള്‍  പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തില്‍ കെആര്‍എല്‍സിസി അംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം. ഇതൊരു മാനുഷിക പ്രശ്‌നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘര്‍ഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ് ചക്കാലയ്ക്കല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടും വഖഫ് ബോര്‍ഡിനോടും

  • ‘ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് അഗ്നിക്കിരയാക്കാനാവില്ല’

    ‘ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് അഗ്നിക്കിരയാക്കാനാവില്ല’0

    ‘ഞങ്ങള്‍ക്കുള്ളതെല്ലാം കത്തിച്ചെങ്കിലും ഞങ്ങളുടെ വിശ്വാസം അവര്‍ക്ക് കത്തിക്കാനാവില്ല’,ക്രൈസ്തവര്‍ ഉള്‍പ്പടെ 150 ഓളംപേരെ ഭീകരര്‍ നിഷ്ഠൂരമായി വധിച്ച ബുര്‍ക്കിനോ ഫാസോയിലെ മന്നി എന്ന നഗരത്തിലെ ക്രൈസ്തവരുടെ പ്രതികരണമാണിത്. ഒക്‌ടോബര്‍ ആറിന് നടന്ന തീവ്രവാദ ആക്രമണങ്ങളുടെ വിവരങ്ങള്‍ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് പുറത്തുവിട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി തീവ്രവാദികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയോളം ഭാഗം ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ക്രൈസ്തവര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോയ മാര്‍ക്കറ്റിലാണ് തീവ്രവാദികള്‍ നിഷ്ഠൂരമായ

National


Vatican

  • ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി

    ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍

  • ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം

    2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം. ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച ഡിക്രിയിലാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോമിലെ പ്രധാന നാല് പേപ്പല്‍ ബസിലിക്കകള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചുകൊണ്ട് ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു. കൂടാതെ ആത്മീയവും ശാരീരികവുമായ കരുണയുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. തടവുകാരെ സന്ദര്‍ശിക്കുക, ഏകാന്തത അനുഭവിക്കുന്ന വൃദ്ധരോടൊപ്പം സമയം ചിലവഴിക്കുക, രോഗികളെയോ

  • മിഡില്‍ ഈസ്റ്റിലെ കുടിയേറ്റ ജനതയുടെ അജപാലന അധികാരം സീറോ മലബാര്‍ സഭക്ക്‌

    പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് കുടിയേറിയ സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ അജപാലന അധികാരം സീറോ മലബാര്‍ സഭക്ക് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച സംഘത്തോടാണ് അജപാലന അധികാരം സംബന്ധിച്ച തന്റെ അനുമതി നല്‍കുന്നതായി പാപ്പ വ്യക്തമാക്കിയത്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭ ഉന്നയിച്ച ആവശ്യത്തിനാണ് പാപ്പ അനുമതി നല്‍കിയിരിക്കുന്നത്. അനുമതിയുമായി ബന്ധപ്പെട്ട ആവശ്യം എഴുതി നല്‍കണമെന്നും എന്നാല്‍ ഇപ്പോള്‍ മുതല്‍ ഈ അനുതി പ്രാബല്യത്തില്‍

  • സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം  സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോക മെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍

  • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…

    യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യം വയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോശിച്ച് ചാരമായി  മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം നിറഞ്ഞ ചക്രവാളം മുമ്പില്‍ ഇല്ലെങ്കില്‍, പ്രത്യാശ നിറഞ്ഞ ഭാവിയില്ലെങ്കില്‍ പുണ്യങ്ങള്‍ ചെയ്യുന്നത് വ്യഥാവിലാണെന്ന

  • പരിശുദ്ധാത്മാവിന്റെ മിഷനറി ഫാ. മോയിസസ് ലിറാ സെറാഫിനെ സെപ്റ്റംബര്‍ 14-ന് വാഴ്ത്തപ്പെട്ടനവായി പ്രഖ്യാപിക്കും

    മെക്‌സിക്കോ സിറ്റി:  ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ സെപ്റ്റംബര്‍ 14-ന് നടക്കുന്ന ചടങ്ങില്‍ ഫാ. മോയിസസ് ലിറാ സെറാഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഫാ. മോയിസസ് ലിറാ സെറാഫിന്‍ അംഗമായിരുന്ന മിഷനറീസ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസസമൂഹമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോ കാര്‍മിക്വതം വഹിക്കും. സെപ്റ്റംബര്‍ 13-ന് ഫാ. മോയിസസിന്റെ ജീവിതത്തെയും ആത്മീയതയെയും ആധാരമാക്കിയുള്ള കോണ്‍ഗ്രസ് മെക്‌സിക്കോ സിറ്റിയില്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെക്‌സിക്കോ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കൃതജ്ഞതാബലിയും ഉണ്ടായിരിക്കും.

Magazine

Feature

Movies

  • സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

    സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു

  • 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍

    10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍0

    പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍

  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്0

    കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?