Follow Us On

29

April

2025

Tuesday

Latest News

  • ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം:  മാര്‍ ജോസ് പുളിക്കല്‍

    ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവ് തിരുക്കുടുംബത്തെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചതുപോലെ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ അടിവേരിളക്കുന്ന ലഹരി വിപത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ പിതാക്കന്മാര്‍ ശ്രദ്ധിക്കണമെന്ന്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍. ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന പിതൃസംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിവര്‍ഷം തിരിഞ്ഞുനോട്ടത്തിന്റെയും നന്ദിപ്രകാശന ത്തിന്റെയും പുത്തന്‍തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെയും

  • വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളുമായി ഇന്‍ഫാം

    വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളുമായി ഇന്‍ഫാം0

    കാഞ്ഞിരപ്പള്ളി: മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന്  മനസിലാക്കുകയും,  സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊല്ലുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അതു വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം പറഞ്ഞു. 27 ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.

  • വനംവകുപ്പ് കര്‍ഷകരോട് പുലര്‍ത്തുന്നത് കാട്ടുനീതി: മാര്‍ ഇഞ്ചനാനിയില്‍

    വനംവകുപ്പ് കര്‍ഷകരോട് പുലര്‍ത്തുന്നത് കാട്ടുനീതി: മാര്‍ ഇഞ്ചനാനിയില്‍0

    പേരാമ്പ്ര: വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനംവകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ‘ജീവിക്കണം, വന്യമൃഗങ്ങളെ അതിജീവിക്കണം’ എന്ന പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിസഹായവസ്ഥയെക്കാള്‍ നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്‌നങ്ങളൊന്നുംതന്നെ ബാധിക്കില്ലെന്നത് മൂഢവിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. ബഫര്‍സോണ്‍ എന്ന കാട്ടുനീതി നടപ്പിലായ ഗൂഢല്ലൂരിലെ

  • അസീസി മാസിക മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ്, മീഡിയ ഹൗസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര അന്തരിച്ചു

    അസീസി മാസിക മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്‌സ്, മീഡിയ ഹൗസ് സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര അന്തരിച്ചു0

    ന്യൂഡല്‍ഹി: അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും  ജീവന്‍ ബുക്‌സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72)  നിര്യാതനായി. ഇന്നലെയായിരുന്നു (16 മാര്‍ച്ച്) അന്ത്യം സംഭവിച്ചത്. മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്റെ കുറവിനെ അതിജീവിച്ചാണ് നിര്‍ഭയമായി ഇന്ത്യന്‍ കത്തോലിക്ക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയത്. 1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന

  • എ.കെ. പുതുശേരി അന്തരിച്ചു

    എ.കെ. പുതുശേരി അന്തരിച്ചു0

    കൊച്ചി: സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ.കെ. പുതുശേരി (അഗസ്റ്റിന്‍ കുഞ്ഞാഗസ്തി -90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു (മാര്‍ച്ച് 17) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റൂര്‍ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍ നടക്കും. എസ്ടി റെഡ്യാര്‍ ആന്റ് സണ്‍സിലെ റിട്ട. ജീവനക്കാരനാണ്. ബൈബിള്‍ നാടകം, നോവല്‍, ബാലസാഹിത്യം, സാമൂഹ്യ നാടകങ്ങള്‍, ചരിത്രം, കഥാപ്രസംഗങ്ങള്‍, ബാലെ, ജീവചരിത്രം, കഥകള്‍, തിരക്കഥ, ടെലിഫിലിം,

  • ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

  • ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി

    ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി0

    കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്‍ശിച്ചു. വൈവിധ്യമാര്‍ന്ന കൃഷികളെ ക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്‍ശനം, അനുബന്ധകൃഷികളായ കന്നുകാലിവളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങിയവയെക്കുറിച്ചുള്ള പഠനം, കേരള കര്‍ഷകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഗോവയില്‍ വിപണി കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗോവ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ദേശീയ ചെയര്‍മാനുമായി ചര്‍ച്ച നടത്തി. ഗോവയില്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇന്‍ഫാം

  • കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം 18ന്

    കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം 18ന്0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ (മാര്‍ച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയില്‍ മാര്‍ പവ്വത്തില്‍ അനുസ്മരണം നടത്തുന്നു. രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്  കത്തീഡ്രലില്‍ രാവിലെ 6.40ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഒപ്പീസ് നടത്തും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍,  ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്‍

  • ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം  സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ

    ഗര്‍ഭിണിയടക്കം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മൂന്ന് പേര്‍ക്ക് തടവുശിക്ഷ0

    ടെഹ്‌റന്‍/ഇറാന്‍: ഇസ്‌ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇറാനില്‍ തടവു ശിക്ഷ. അബ്ബാസ് സൂരി, നര്‍ഗസ് നസ്രി, മെഹ്റാന്‍ ഷംലൂയി എന്നിവര്‍ക്കാണ്  ദീര്‍ഘകാല തടവ്ശിക്ഷ ഇറാനിയന്‍ കോടതി വിധിച്ചത്. തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇറാനിയന്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും

National


Vatican

  • മക്കളെ നഷ്ടപ്പെട്ട  മാതാപിതാക്കള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍: മക്കളെ നഷ്ടപ്പെടുന്നതിലുള്ള വേദന അതികഠിനമെന്ന് ഫ്രാന്‍സിസ് പാപ്പാ. മകനെയോ മകളെയോ നഷ്ടപ്പെട്ട മാതാപിതാക്കളോട് പറയാന്‍ നമുക്ക് വാക്കുകളില്ലെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, എന്ന, നവംബര്‍ മാസത്തിലേക്കുള്ള പ്രാര്‍ത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. മക്കളെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് സാധാരണമല്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, മക്കളെ നഷ്ടപ്പെടുകയെന്നത് അതിതീവ്രമായ ഒരു വേദനയാണെന്ന് വ്യക്തമാക്കി. എത്ര സദുദ്ദേശപരമാണെങ്കിലും, മക്കളെ നഷ്ടപ്പെട്ടുപോയവരെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വാക്കുകള്‍ എല്ലായ്‌പ്പോഴും ഉപകാരപ്രദമാകണമെന്നില്ലെന്നും, ചിലപ്പോഴെങ്കിലും അവരിലെ

  • മാധ്യമപ്രവര്‍ത്തനം വലിയ വിളിയും നിയോഗവും: ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍: വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്‍ക്കാന്‍ തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍

  • സകലവിശുദ്ധരുടെയും  തിരുനാള്‍ ആഘോഷിക്കാന്‍  ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍: നമുക്ക് മുന്‍പേ സ്വര്‍ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളില്‍ നാം അനുസ്മരിക്കുന്നതെന്നോര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമര്‍ശിച്ചത്. ഈയൊരു തിരുനാള്‍ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വര്‍ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞു. സ്വര്‍ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്വര്‍ഗത്തിലായിരിക്കുന്ന

  • സ്ഥൈര്യലേപനം സഭയോട് ‘ഗുഡ്‌ബൈ’ പറയുന്ന കൂദാശയായി മാറരുത്

    വത്തിക്കാന്‍ സിറ്റി: സ്ഥൈര്യലേപനം സഭയോട് വിടചൊല്ലുന്നതോ ഗുഡ്‌ബൈ പറയുന്നതോ ആയ കൂദാശയായി മാറരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥൈര്യലേപന സ്വീകരണത്തിലൂടെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയിലെ സജീവ അംഗങ്ങളായി മാറണമെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. തിരുവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണപ്രക്രിയ പ്രധാനമായും സംഭവിക്കുന്നത്. പ്രത്യേകിച്ചും പരിശുദ്ധാത്മാവിനെ പ്രകടമായി സ്വീകരിക്കുന്ന കൂദാശയാണ് സ്ഥിരീകരണ കൂദാശ. പന്തക്കുസ്താദിനത്തില്‍ അപ്പസ്‌തോലന്‍മാരില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ സംഭവിച്ചതിന് തുല്യമായ ഫലമാണ് ഈ കൂദാശയിലൂടെ ലഭിക്കുന്നത്. തന്റെ ആട്ടിപറ്റത്തെ ക്രിസ്തു വേര്‍തിരിക്കുന്ന രാജകീയ മുദ്രയാണ്

  • ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലി വര്‍ഷത്തില്‍ റോമിലെ തടവറയില്‍ ‘വിശുദ്ധ വാതില്‍’ തുറക്കും

    വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ സ്‌തേഫാനോസിന്റെ തിരുനാള്‍ദിനത്തില്‍ റോമിലെ റെബീബിയ തടവറയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കും. ലോകമെമ്പാടുമുള്ള തടവറകളില്‍  കഴിയുന്നവര്‍ക്ക് വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുവാന്‍ അവസരം നല്‍കുന്നതിന്റെ പ്രതീകമായാണ് റോമിലെ തടവറയില്‍ വിശുദ്ധ വാതില്‍ പാപ്പ തുറക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനൊ ഫിസിചെല്ലാ പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അനുഭവവേദ്യമാകുന്ന  പ്രത്യാശയുടെ അടയാളങ്ങളായി മാറുവാനാണ് ജൂബില വര്‍ഷത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന പാപ്പയുടെ തിരുവെഴുത്ത്

  • കുട്ടികളെ കയ്യിലെടുക്കാന്‍ വരുന്നു വത്തിക്കാന്റെ  ‘ ലൂച്ചെയും’ കൂട്ടുകാരും

    വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിന്റെ സന്ദേശവുമായി ലൂച്ചെയും കൂട്ടുകാരും വരുന്നു.  സുവിശേഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലും ശൈലിയിലും അവരിലേക്ക് എത്തിക്കാന്‍ ജൂബിലി വര്‍ഷത്തിന് വേണ്ടി വത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് ലൂച്ചെ – ഇറ്റാലിയന്‍ ഭാഷയില്‍ പ്രകാശം എന്നര്‍ത്ഥം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന പോപ്പ് സംസ്‌കാരത്തിന്റെ ഭാഷയില്‍ അവരോട് ഇടപെടുന്നതിനാണ് ഇത്തരത്തിലൊരു ചിഹ്നം ജൂബിലിവര്‍ഷത്തില്‍ തിരഞ്ഞെടുത്തതെന്ന് ജൂബിലിയുടെ പ്രധാന സംഘാടനകനായ ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ പറഞ്ഞു. കോമിക്ക്‌സുമായി ബന്ധപ്പെട്ട് നടക്കുന്ന ലൂക്കാ കോമിക്ക്‌സ് ആന്‍ഡ്

Magazine

Feature

Movies

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി

  • ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്

    ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്0

    എറണാകുളം: ജീസസ് യൂത്തിന്റെ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്സ് മാഗസിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച് ഒരുക്കുന്നു. ക്രിയാത്മകതയും വിശ്വാസവും വിനോദവും ഒത്തുചേര്‍ന്ന അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടാം. കുട്ടികളുടെ വിശ്വാസ പരിശീലനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് എല്ലാ ചലഞ്ചുകളും ക്രമീകരിച്ചിരിക്കുന്നത്.  കെയ്‌റോസ് ഗ്ലോബല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ പ്രായപരിധി ഇല്ല. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ  ക്രിയാത്മ കതയുടെ ലോകത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. മത്സരാര്‍ത്ഥികളുടെ സൗകര്യവും താല്‍പര്യവും അനുസരിച്ച് വീഡിയോ ആയോ എഴുത്തുരൂപത്തിലോ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. 1.

  • ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

    ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!0

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാനില്‍ സെമിനാരിക്കാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന്  ഒരു ഡീക്കന്‍ വളരെ ആകാംക്ഷപൂര്‍വ്വം പാപ്പയോടു ചോദിച്ചു; ‘പാപ്പയുടെ ഒരു ദിവസത്തെ പ്രാര്‍ത്ഥന സമയം എത്രയാണ്?’ അപ്പോള്‍ മാര്‍പാപ്പ പറഞ്ഞു; ‘ഞാന്‍ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ആരാധനയ്ക്കായി ഒത്തിരി സമയം  ഇരിക്കും, അങ്ങനെ ഇരിക്കുന്നത് വളരെ നല്ലതാണ്.’ അപ്പോള്‍ ഡീക്കന്‍ രസകരമായി ഒരു ചോദ്യം കൂടി ചോദിച്ചു; ‘അങ്ങനെ ഇരിക്കുമ്പോള്‍ ബോറടിക്കില്ലേ?’ മാര്‍പാപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ബോറടിക്കും. ‘അപ്പോള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?