Follow Us On

08

September

2024

Sunday

Latest News

  • ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച  ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍

    ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍0

    പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച  മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍. ദൈവം തന്നെയാവാം

  • വയനാട് -വിലങ്ങാട് ഉരുള്‍പൊട്ടല്‍; കത്തോലിക്കാ സഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും

    വയനാട് -വിലങ്ങാട് ഉരുള്‍പൊട്ടല്‍; കത്തോലിക്കാ സഭ 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും0

    കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഓഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

  • പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണം

    പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണം0

    പാലാ: പിടിഎകള്‍ ലഹരിക്കെതിരെ വിജിലന്‍സ് സെല്ലായി പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികള്‍ കൈവിട്ട് പോകരുത്. സ്‌കൂളിന്റെ ഒരു വലിയ സംരക്ഷണ സമിതികൂടിയാണ് പിടിഎ. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീര്‍പ്പും പാടില്ലെന്നും മാര്‍ കല്ലറങ്ങാട്ട്  പറഞ്ഞു. വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരി മാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന പിടിഎ പ്രസിഡന്റുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. എക്‌സൈസ്

  • കുരിശ് മുത്തിയും ത്രിത്വസ്തുതി ചൊല്ലിയും നൊവാക്ക് ജോക്കോവിക്ക്; ക്രൈസ്തവ സാക്ഷ്യത്തിന് വേദിയായി ഒളിമ്പിക്‌സ് ടെന്നീസ് ഫൈനല്‍

    കുരിശ് മുത്തിയും ത്രിത്വസ്തുതി ചൊല്ലിയും നൊവാക്ക് ജോക്കോവിക്ക്; ക്രൈസ്തവ സാക്ഷ്യത്തിന് വേദിയായി ഒളിമ്പിക്‌സ് ടെന്നീസ് ഫൈനല്‍0

    പാരിസ്: 24 ഗ്രാന്റ് സ്ലാം മത്സരങ്ങള്‍ വിജയിച്ച ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിക്കിന് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ എന്നറിയണമെങ്കില്‍ ഫൈനല്‍ വിജയത്തിന് ശേഷം അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ ആഹ്ലാദപ്രകടനം ശ്രദ്ധിച്ചാല്‍ മതി. 2008-ല്‍ 21 ാമത്തെ വയസില്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊണ്ട് ജൈത്രയാത്ര ആരംഭിച്ച ജോക്കോവിക്ക് 24 ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ വിജയിച്ച് ഈ നേട്ടം സ്വന്തമാക്കിയ ഏക പുരുഷതാരമായി മാറിയപ്പോഴും ഒളിമ്പിക്‌സ് സ്വര്‍ണം എന്ന നേട്ടം കിട്ടാക്കനിയായി തുടര്‍ന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം

  • ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി

    ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി0

    ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകള്‍  പങ്കെടുത്ത  അഞ്ചാമത്   ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്- മെഗാ കായിക മേള  ഹൂസ്റ്റണില്‍ നടന്നു.  ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്,, ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റണ്‍  സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ്  കെ.പി ജോര്‍ജ്, മിസൂറി  സിറ്റി മേയര്‍  റോബിന്‍

  • പരീക്ഷകള്‍ വെറും   പരീക്ഷണമായാല്‍

    പരീക്ഷകള്‍ വെറും പരീക്ഷണമായാല്‍0

    ജയ്‌മോന്‍ കുമരകം വളരെ കാര്‍ക്കശ്യത്തോടെയും ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും നടത്തേണ്ടുന്ന പല പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ധാരാളമായി കേള്‍ക്കുന്നത്. വളരെ ഗൗരവത്തോടെ നാം കണ്ടിരുന്ന നീറ്റ് പരീക്ഷയില്‍ പോലും തട്ടിപ്പിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ ആരാണ് അമ്പരക്കാത്തത്? പരീക്ഷാനടത്തിപ്പിലെ ഗൗരവമില്ലായ്മയും ഉത്തരവാദിത്വക്കുറവും നാം നേരിടുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ചോദ്യപേപ്പര്‍ ചോരുന്നത് സാധാരണമല്ലേ? അല്ലെങ്കില്‍ പരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ ചിലതെങ്കിലും സിലബസിന് പുറത്തുള്ളതല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളോട് അധികൃതര്‍ കാട്ടുന്ന

  • വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ അന്നീദ്ദ ശുശ്രൂഷ നടത്തി

    വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ അന്നീദ്ദ ശുശ്രൂഷ നടത്തി0

    തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പൊതു അന്നീദ്ദ ശുശ്രൂഷയും  (മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍) നടത്തി. ദുരന്തത്തിന് ഇരകളായവരുടെ ഭാവിജീവിതത്തിന്  കൈത്താങ്ങായി പ്രവര്‍ത്തിക്കുമെന്ന്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വികാരി റവ. കെ.ആര്‍ ഇനാശു കശീശ പറഞ്ഞു.

  • വയനാടിനു കൊടുക്കുന്ന പ്രാധാന്യം വിലങ്ങാടിനും നല്‍കണം

    വയനാടിനു കൊടുക്കുന്ന പ്രാധാന്യം വിലങ്ങാടിനും നല്‍കണം0

    കോഴിക്കോട്: വയനാടിനു സമാനമായ ദുരന്തമാണ് കോഴിക്കോട്ടെ വിലങ്ങാടും സംഭവിച്ചതെന്നും വയനാടിന് നല്‍കുന്ന അതേ പ്രാധാന്യം വിലങ്ങാടിനും നല്‍കണമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മേഖലയില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളം ഒരു മനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ദുരിതദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. വയനാട് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടലിന് കാര്യമായ പൊതുജനശ്രദ്ധയോ മാധ്യമശ്രദ്ധയോ ലഭിച്ചിട്ടില്ല. വിലങ്ങാട് ഒരു മരണം

  • വയനാടിന് 25ലക്ഷത്തിന്റെ സഹായവുമായ ജിമ്മി ജോര്‍ജ്- പ്രചോദനം ബിഷപ് ചക്കാലയ്ക്കല്‍

    വയനാടിന് 25ലക്ഷത്തിന്റെ സഹായവുമായ ജിമ്മി ജോര്‍ജ്- പ്രചോദനം ബിഷപ് ചക്കാലയ്ക്കല്‍0

    വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്തായി കാല്‍ കോടി രൂപയുടെ മൂല്യമുള്ള സ്ഥലം നല്‍കാന്‍  കൂമ്പാറ സ്വദേശി ജിമ്മി  ജോര്‍ജ് .   വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് DR.വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനമാണ് തന്റെ സ്ഥലം നല്കാന്‍ പ്രചോദനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ്

National


Vatican

  • വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍
    • February 27, 2024

    ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ

  • ‘ക്രൈസ്തവരുടെ  ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’
    • February 27, 2024

    നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര്‍ സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്‍കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍

  • സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദ ഫെസ് ഓഫ് ഫെയ്സ് ലെസി’ന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം
    • February 26, 2024

    ടെന്നസി (യുഎസ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ സിനിമക്കുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ വിഷ്വല്‍ മീഡിയ (ഐസിവിഎം) ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ് ‘ദ ഫേസ് ഓഫ് ദ ഫേസ് ലെസിന്’ ലഭിച്ചു. അമേരിക്കയിലെ ടെന്നസില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേഫ്, നിര്‍മ്മാതാവ് സാന്ദ്രാ ഡിസൂസ റാണ എന്നിവര്‍

  • രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ കടപുഴകിയത്‌  1,20,000 കുടുംബങ്ങള്‍; ‘അല്‍പ്പം മനുഷ്യത്വം’ കാണിക്കണമെന്ന് പാപ്പ
    • February 26, 2024

    ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത് 10,582 സിവിലിയന്‍മാരാണ്. എന്നാല്‍ ഈ യുദ്ധം ഉക്രെയ്നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. കഴിഞ്ഞ ഒരു വര്‍ഷം 1, 20,000 ഡിവോഴ്സുകളാണ് ഉക്രെയ്നില്‍ നടന്നത്. യുദ്ധത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും പുരുഷന്‍മാര്‍ യുദ്ധമുഖത്ത് തുടരുകയും ചെയ്യുന്ന സാഹചര്യം

  • ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
    • February 26, 2024

    പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

  • നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു
    • February 25, 2024

    പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന്‍ കീര്‍ക്കെഗാഡ് വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ റെനിയെരോ കന്താലമേസ മാര്‍പാപ്പയെയും റോമന്‍ ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയയും ഫെബ്രുവരി 19 മുതല്‍ 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില്‍ മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും. യേശുവിന്റെ അധരത്തില്‍ നിന്നും വരുന്ന വചനങ്ങള്‍ ആത്മാവിനു ശക്തിപകരുന്നു.  ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,

Magazine

Feature

Movies

  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു0

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

  • സുഹൃത്തേ,  ആറടി മണ്ണുപോലും  സ്വന്തമായി കിട്ടില്ല

    സുഹൃത്തേ, ആറടി മണ്ണുപോലും സ്വന്തമായി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല്‍ ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള്‍ കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന്‍ പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്

  • അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും

    അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും0

    ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്  സെപ്റ്റംബര്‍ എട്ടു  മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍  നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?