Follow Us On

09

December

2024

Monday

Latest News

  • നമ്മളറിയാതെ പോകുന്ന  ചില കാര്യങ്ങള്‍

    നമ്മളറിയാതെ പോകുന്ന ചില കാര്യങ്ങള്‍0

    ജയ്‌മോന്‍ കുമരകം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം ശരിയായി പോകണമെങ്കില്‍ അവരിരുവരും വിവേകത്തോടെ പെരുമാറണം. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം. കല്യാണം കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെത്തന്നെ കൊടൈക്കനാലിലേക്ക് ടൂറുപോകണം. ഈ ഡയലോഗ് ഭാര്യക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു; കൊടൈക്കനാല്‍ വേണ്ട, കന്യാകുമാരിയെന്നാണ് എന്റെ അഭിപ്രായം. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി. എങ്ങോട്ട് യാത്ര പോകണം

  • കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍

    കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍0

    പോള്‍ സെബാസ്റ്റ്യന്‍, മെല്‍ബണ്‍ സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 നാണ്

  • ജൂബിലി സ്മാരകമായി വീട് നിര്‍മിച്ചു നല്‍കി

    ജൂബിലി സ്മാരകമായി വീട് നിര്‍മിച്ചു നല്‍കി0

    ചുണ്ടക്കര: മാനന്തവാടി രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുണ്ടക്കര സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തില്‍ വെള്ളച്ചിമൂലയില്‍ നിര്‍മിച്ച വീടിന്റെ കൂദാശ മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നിര്‍വഹിച്ചു. ഇടവക വികാരി ഫാ വിന്‍സന്റ് കൊരട്ടിപറമ്പില്‍, ട്രസ്റ്റിമാരായ ഷിജു മരുതനാനിയില്‍, ജോഷി നെല്ലിയാനി, സുനില്‍ മാണി മേട്ടേല്‍, ഷാജി തെക്കേല്‍,കമ്മിറ്റി അംഗങ്ങളായ വി.ജെ മാത്യു, സുനില്‍ പൈനുങ്കല്‍, കുടുംബ കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്

    മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. ഡോ. കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങിനുള്ള സംഘാടകസമിതി യോഗം കയ്‌റോസ് ഹാളിള്‍ നടന്നു. കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.  സംഘടകസമിതി ചെയര്‍മാന്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മെത്രാഭിഷേക ദിനത്തില്‍ ഒരുക്കേണ്ട ക്രമികരണങ്ങളെ

  • രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി റബര്‍ കര്‍ഷകരുടെ കണ്ണീര്‍ ജ്വാല

    രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി റബര്‍ കര്‍ഷകരുടെ കണ്ണീര്‍ ജ്വാല0

    കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് – റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല’ എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വോട്ടിലൂടെ പ്രതികരിക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് മടിയില്ലെന്നും  കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കണ്ണീര്‍ ജ്വാല’ ഉദ്ഘാടനം ചെയ്ത്

  • മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം

    മുനമ്പം; നവംബര്‍ 10 ന് ഐകദാര്‍ഢ്യ ദിനം0

    കൊച്ചി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐകദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ഞായര്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. മുനമ്പത്തെ വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലി ക്കുന്ന  ജനപ്രതിനിധികള്‍ മറുപടി പറയുക, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐകദാര്‍ഢ്യ

  • യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍

    യുവജനങ്ങള്‍ ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടത്:  മാര്‍ ജോസഫ് പണ്ടാരശേരില്‍0

    ഇടുക്കി: യുവജനങ്ങള്‍ ഇടുക്കിയില്‍ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടതെന്ന് സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. കാല്‍വരിമൗണ്ടില്‍ നടന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രവര്‍ത്തനവര്‍ഷവും യുവനസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ ഇത് മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത സ്ഥലമാണ് എന്നാണ്. എന്നാല്‍ ഇടുക്കി സാധ്യതകളുടെ നാടാണ്. യുവജനങ്ങള്‍ നാട്ടില്‍നിന്ന് ഒളിച്ചോടരുത്. പഴയതലമുറ കാണിച്ചുതന്നതുപോലെ പ്രതിസന്ധികളോട് പോരാടി ജയിക്കാനുള്ള ധൈര്യം കാണിക്കണം. യുവജനങ്ങള്‍ സഭാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രനിര്‍മിതിയിലും

  • സാമ്പത്തിക വളര്‍ച്ചയിലെ  പട്ടിണി സൂചികകള്‍

    സാമ്പത്തിക വളര്‍ച്ചയിലെ പട്ടിണി സൂചികകള്‍0

    ജോസഫ് മൂലയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്നു, അതിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. 2030-ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഒരു റിപ്പോര്‍ട്ട് പറയുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് അത്രയുമൊന്നും കാത്തിരിക്കേണ്ടതില്ല 2027-ല്‍ തന്നെ ആ നേട്ടം കൈവരിക്കുമെന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനെയും സന്തോഷിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുമുമ്പുവന്ന ഒരു റിപ്പോര്‍ട്ടുപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പട്ടിണി സൂചികയില്‍

  • മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ  വാക്കുകള്‍ ചര്‍ച്ചയാകുന്നു

    മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു0

    ബംഗളൂരൂ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ്പും കര്‍ണാടക കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറയുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നുമായിരുന്നു അടുത്ത കാലത്ത് നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആര്‍ച്ചുബിഷപ് മച്ചാഡോയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്യൂസിനോട് സംസാരിച്ചപ്പോഴാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തിയത്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും സെമിത്തേരികളില്‍ മൃതസംസ്‌കാരംവരെ നിഷേധിക്കുകയും ചെയ്ത

National


Vatican

  • പ്രഥമ ലോകശിശുദിനത്തിനായുള്ള ആഹ്ലാദത്തിന്റെ കുരിശ് തയാറായി…..

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്. ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന്  ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്.  25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും.  തുടര്‍ന്ന് മെയ് 26ന്

  • യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക

    ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്

  • അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്.    ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു.  ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍

  • മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു

    റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ

  • കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു

    വാഷിംഗ്ടണ്‍ ഡി.സി:  കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.  വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍

  • വിവാഹമോചനത്തിന് അനുമതി; കുടുംബത്തകര്‍ച്ചക്ക് പ്രോത്സാഹനവുമായി സര്‍ക്കാര്‍

    മനില: വിവാഹ മോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം എന്നറിയപ്പെട്ടിരുന്ന ഫിലിപ്പിയന്‍സില്‍ വിവാഹ മോചനത്തിന് നിയമപരമായ അനുവാദം നല്‍കുന്ന ബില്‍ പാസാക്കി സര്‍ക്കാര്‍. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹ മോചന ബില്ലുമായി ഫിലിപ്പിയന്‍സ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. കുടുംബത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂക രിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിലുള്ളത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മാതാപിതാക്കളുടെ വേര്‍പിരിയലുകള്‍ കുട്ടികളില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും

Magazine

Feature

Movies

  • ഉറങ്ങുമ്പോഴും  ചിരിക്കുമോ; മാര്‍പാപ്പയുടെ ചോദ്യം

    ഉറങ്ങുമ്പോഴും ചിരിക്കുമോ; മാര്‍പാപ്പയുടെ ചോദ്യം0

    ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

  • അപ്രഖ്യാപിത മദ്യനയവും മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല

    അപ്രഖ്യാപിത മദ്യനയവും മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല0

    കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാ രികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗത്തിലൂടെ നേടിയെടുക്കുന്നത്; സമ്മേളനം ചൂണ്ടിക്കാട്ടി.  ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍

  • പതിനായിരങ്ങള്‍ അണിചേര്‍ന്ന മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി

    പതിനായിരങ്ങള്‍ അണിചേര്‍ന്ന മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി0

    തലശേരി: തലശേരി അതിരൂപതയുടെ വിവിധ ഫൊറോന കേന്ദ്രങ്ങളില്‍നിന്ന് ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ഥാടനം ശ്രദ്ധേയമായി. പതിനായിരങ്ങള്‍ വിശ്വാസപൂര്‍വം കാല്‍നട തീര്‍ത്ഥാടനത്തില്‍ അണിചേര്‍ന്നു. എടൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനപള്ളിയില്‍നിന്ന് ആരംഭിച്ച മരിയന്‍ ജപമാലറാലിക്ക് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കി. മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ജപമാല പ്രാര്‍ത്ഥനയ്ക്കും ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് കാര്‍മികത്വം വഹിച്ചു. ലൂര്‍ദ് മാതാ ബസിലിക്കയില്‍ എത്തിച്ചേര്‍ന്ന

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?