Follow Us On

07

January

2025

Tuesday

Latest News

  • കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു

    കെഎല്‍സിഎ സമ്മേളനം; ഗോവന്‍ ആര്‍ച്ചുബിഷപ് പതാക ആശീര്‍വദിച്ചു0

    പനജി: ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കെഎല്‍സിഎ സമ്പൂര്‍ണ്ണ നേതൃസമ്മേളനത്തോനുബന്ധിച്ച് ഉയര്‍ത്തേണ്ട കെഎല്‍സിഎയുടെ പതാക  ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആശിര്‍വദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ആള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ നാഷണല്‍ പ്രസിഡന്റ് ഏലിയാസ് വാസ,് കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ്

  • വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും

    വത്തിക്കാനില്‍ ശിവഗിരി മഠം നടത്തുന്ന സര്‍വമതസമ്മേളത്തെ മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും0

    വത്തിക്കാന്‍ സിറ്റി: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തെ  ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും. വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു രചിച്ച ‘ദൈവദശകം’ പ്രാര്‍ഥനയും ഇന്ന് വത്തിക്കാനില്‍ മുഴങ്ങും. മലയാളിയായ സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തായ ഇറ്റലിയിലെ ഡോ. അര്‍ക്കിമേദെ റുജോറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി

  • ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു

    ടെക്‌സസ് സര്‍വകലാശാലയിലെ കാമ്പസ് മിസിസ്ട്രി ഫലം ചൂടിയപ്പോള്‍: 29 പേര്‍ മാമ്മോദീസ സ്വീകരിച്ചു0

    ടെക്‌സാസ്/യുഎസ്എ: ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയുടെ കേന്ദ്രമായ സെന്റ് മേരീസ് കാത്തലിക്ക് സെന്ററില്‍ വച്ച്  29 പേര്‍ മാമ്മോദീസ സ്വീകരിച്ചു. ഇതോടൊപ്പം 21 പേരുടെ സ്ഥൈര്യലേപനവും നടന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക കൈപിടിച്ചു നടത്തുന്ന ആര്‍സിഐഎ ടീമിന്റെ സഹായത്തോടെയാണ് പുതിയതായി മാമ്മോദീസാ സ്വീകരിച്ചവര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നതിനായി ഒരുങ്ങിയത്. ടെക്‌സസ് എ ആന്‍ഡ്  എം സര്‍വകലാശാലയിലെയും ബ്ലിന്‍ കോളജിലെയും വിദ്യാര്‍ത്ഥികള്‍ക്കായും പ്രദേശത്തെ വിശ്വാസികള്‍ക്കായും പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് കാമ്പസ് മിനിസ്ട്രിയാണ് സെന്റ് മേരീസ് കാത്തലിക്ക്

  • ഇങ്ങനെയാണോ  ജനാധിപത്യത്തിന്റെ ഉത്സവം  ആഘോഷിക്കേണ്ടത്?

    ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം. തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

  • ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ  ചൈനീസ് പരിഭാഷ ലഭ്യമാക്കും

    ഡിസംബര്‍ മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്‍സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന്‍ ലഭ്യമാക്കും. വത്തിക്കാന്‍ ന്യൂസിലെയും വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ഒന്‍പതാമത്തെ ഔദ്യോഗിക ഭാഷയാണ്  ചൈനീസ് ഭാഷ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ്  ഇക്കാര്യം ജനറല്‍ ഓഡിയന്‍സില്‍ അറിയിച്ചത്. ബൈബിള്‍ വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള്‍ എന്നിവയാവും ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത്. സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്‍ഡാരിന്‍ ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ

  • സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും

    സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും0

    താമരശേരി: താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം ഡിസംബര്‍ രണ്ട് തിങ്കളാഴ്ച തിരുവമ്പാടിയില്‍ നടക്കും. രാവിലെ 9ന് പാരീഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ മോണ്‍. അബ്രാഹം വയലില്‍, തിരുവമ്പാടി  എംഎല്‍എ ലിന്റോ ജോസഫ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.

  • അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്

    അമല മെഡിക്കല്‍ കോളജില്‍ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍ കോണ്‍ഫ്രന്‍സ്0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് കാന്‍സര്‍ വിഭാഗം  നടത്തിയ പ്രഥമ ഇന്‍ഡോ കനേഡിയന്‍ കാന്‍സര്‍  കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍  നിര്‍വഹിച്ചു. കനേഡിയന്‍ കാന്‍സര്‍  വിദഗ്ധരായ ഡോ. അര്‍ബിന്ദ്  ദുബെ, ഡോ. ബഷീര്‍ ബഷീര്‍, ഡോ. ശരണ്യ കാക്കുമാനു, ഡോ. അനുരാഗ് ശ്രീവാസ്തവ് എന്നിവര്‍ പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടര്‍  ഫാ.ഡെല്‍ജോ പുത്തൂര്‍, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, റേഡിയേഷന്‍ വിഭാഗം മേധാവി ഡോ. ജോമോന്‍ റാഫേല്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.

  • മംഗളം സ്വാമിനാഥന്‍  പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി

    മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി0

    ന്യൂഡല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ദേശീയ പുരസ്‌കാരം മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കേന്ദ്രമന്ത്രി ദിതേന്ദ്ര സിംഗില്‍നിന്ന് ഏറ്റുവാങ്ങി. സാമൂഹിക സേവനരംഗത്തെ നാലു പതിറ്റാണ്ടുകളായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മംഗളം സ്വാമിനാഥന്‍ പുരസ്‌കാരത്തിന് കര്‍ദിനാള്‍ ക്ലീമിസിനെ അര്‍ഹനാക്കിയത്. ന്യൂഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുന്‍ കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി, ഡോ. ആര്‍. ബാലശങ്കര്‍, സേതുമാധവന്‍, സുരേഷ് ജെയിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

  • മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്

    മുനമ്പം നിരാഹാരസമരം 48-ാം ദിനത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരം 48-ാം ദിനത്തിലേക്ക്. 47-ാം ദിന സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. 47-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത് പ്രദേശ വാസികളായ ഇരുപതുപേര്‍ ആയിരുന്നു. സമരമുഖം പോരാട്ടത്തിന്റെ മൂല്യങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പൊരുതാന്‍ ഉള്ളതാണെന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റര്‍ ഫാ. ഇമ്മാനുവല്‍ എസ്‌ജെ പറഞ്ഞു. ഹോളി ഹോം ചെയര്‍മാന്‍ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോര്‍ജ് ആന്റണി,

National


Vatican

  • എല്ലാവരും ദൈവസ്‌നേഹം അനുഭവിക്കുന്നതിനായി സഭയുടെ വാതിലുകള്‍ തുറക്കുക

    വത്തിക്കാന്‍ സിറ്റി: സകല മനുഷ്യരും ദൈവസ്‌നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില്‍ തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്‍ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില്‍ നിന്ന് മോചിതനായപ്പോള്‍ കര്‍ത്താവാണ് വാതിലുകള്‍ തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്‍ക്കുവേണ്ടി ഒരു വാതില്‍ കര്‍ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില്‍ നിന്ന്

  • സ്ത്രീകള്‍ മികച്ച നേതാക്കള്‍; കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍

    വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ലോകത്തില്‍ സ്ത്രീകള്‍ മികച്ച നേതാക്കളാണെന്നും കൂട്ടായ്മ  സൃഷ്ടിക്കുന്നതില്‍ സ്ത്രീകള്‍ പുഷന്‍മാരേക്കാള്‍ മുന്നിലാണെന്നും  ഫ്രാന്‍സിസ് മാര്‍പാപ്പ. സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനായി നടത്തിയ ചോദ്യോത്തര സംവാദത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അമ്മയാകുവാനുള്ള സ്ത്രീയുടെ കഴിവ് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അത് പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ പറഞ്ഞു. ലയോള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ‘ബില്‍ഡിംഗ് ബ്രിഡ്ജസ്’ പദ്ധതിയുടെ ഭാഗമായാണ് ഏഷ്യ പസഫിക്ക് മേഖലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഒരുമണിക്കൂര്‍ സംവദിക്കുവാനുള്ള

  • ആര്‍ച്ചുബിഷപ്  ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ

    വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിനെ ബാള്‍ട്ടിക്ക് രാജ്യങ്ങളായ  ലിത്വാനിയ, എസ്‌തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ മരണശേഷം ജര്‍മനിയിലേക്ക് മടങ്ങിയ ആര്‍ച്ചുബിഷപ് നിലവില്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല്‍ പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന്‍ മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്‌സ്മില്യന്‍ സര്‍വകലാശാലയില്‍  കാനന്‍ നിയമത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.

  • വരുന്നു… ആമസോണ്‍ പ്രൈമില്‍ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’

    വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ സംഭവങ്ങളെ ആസ്പദമാക്കി ‘ജീസസ് റെവല്യൂഷന്‍’ ഒരുക്കിയ ടീമിന്റെ പുതിയ ബൈബിള്‍ പരമ്പര അണിയറയില്‍ പുരോഗമിക്കുന്നു. ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന ബൈബിള്‍ പരമ്പരയുടെ അഭിനേതാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞതായി ഡയറക്ടര്‍ ജോണ്‍ എര്‍വിന്‍ പറഞ്ഞു. ജോണ്‍ എര്‍വിനും മുന്‍ നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവായ കെല്ലി മെറിമാന്‍ ഹൂഗ്സ്ട്രാറ്റനും ചേര്‍ന്ന് സ്ഥാപിച്ച വിശ്വാസാധിഷ്ഠിത മൂല്യങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന സിനിമാ സ്റ്റുഡിയോയായ ദി വണ്ടര്‍ പ്രോജക്റ്റില്‍ നിന്ന് പിറവിയെടുക്കുന്ന ആദ്യ സംരംഭമാണ് ഈ പരമ്പര.

  • ക്രൈസ്തവരുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

    കിന്‍ഷാസാ/കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എണ്‍പതിലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം  ഐസിസ് തീവ്രവാദ സംഘടന ഏറ്റെടുത്തു. കിഴക്കന്‍ കോംഗോയില്‍ നടത്തിയ ആക്രമണത്തില്‍ കോംഗോ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 60 ലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഇസ്ലാമിക് തീവ്രവാദ സംഘം ടെലിഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജൂണ്‍ ആദ്യവാരം മുതല്‍ ഏകദേശം 150 പേരെ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഏഴിനു മാത്രം 41 പേര്‍ കൊല്ലപ്പെട്ടു. സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തെ നിരവധി ദൈവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിആര്‍സിയില്‍

  • സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങി: കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച്

    വത്തിക്കാന്‍ സിറ്റി: സിനഡല്‍ സഭയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയതായി ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റപ്പോര്‍ച്ചര്‍ കര്‍ദിനാള്‍ ജീന്‍ ക്ലോഡി ഹൊള്ളിറിച്ച് എസ്‌ജെ. ഒക്‌ടോബറില്‍ നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല്‍ സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്  പ്രവര്‍ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. സിനഡല്‍ പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നല്‍കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു  കൂടുതല്‍ റിപ്പോര്‍ട്ടുകളെന്ന് കര്‍ദിനാള്‍ പറഞ്ഞു. പ്രവര്‍ത്തനരേഖ തയാറാക്കുന്നതിനായി

Magazine

Feature

Movies

  • താമരശേരി രൂപതാ മാതൃവേദി സംഗമം

    താമരശേരി രൂപതാ മാതൃവേദി സംഗമം0

    താമരശേരി: താമരശേരിയില്‍ നടന്ന രൂപതാ മാതൃവേദി സംഗമത്തില്‍ 118 ഇടവകകളില്‍നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കെടുത്തു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മാര്‍ലിന്‍ ടി. മാത്യു ക്ലാസ് നയിച്ചു. താമരശേരി രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തിനാട്ട് അധ്യക്ഷത വഹിച്ചു. രൂപത മാതൃവേദി പ്രസിഡന്റ് സ്വപ്ന ഗിരീഷ്, ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി,

  • ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി

    ഇടവകതല ജൂബിലി വര്‍ഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ നടന്ന ദനഹാത്തിരുനാള്‍ റംശ നമസ്‌കാരത്തോടെ ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകതല ജൂബിലി ആചരണത്തിന്  കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍  രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തിലാണ് റംശ നമസ്‌കാരം നടന്നത്. ദനഹത്തിരുനാള്‍ റംശ നമസ്‌കാരത്തോടനുബന്ധിച്ച് ലോകത്തിന്റെ പ്രകാശമായ ഈശോ മിശിഹായെ അനുസ്മരിച്ച് പിണ്ടിയില്‍ ദീപം തെളിയിച്ചു.  ഇരുളകറ്റി ലോകത്തിന് പ്രകാ ശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങള്‍  പഴയപള്ളി പരിസരത്തെ വര്‍ണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീക രണത്തെയും അനുസ്മരിക്കുന്ന

  • മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള  പ്രതിഷേധം : ബിഷപ് ഡോ. പുത്തന്‍വീട്ടില്‍

    മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധം : ബിഷപ് ഡോ. പുത്തന്‍വീട്ടില്‍0

    കോട്ടപ്പുറം: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നടത്തിയ മനുഷ്യച്ചങ്ങല അധര്‍മ്മത്തിനും അനീതിക്കും എതിരെയുള്ള പ്രതിഷേധമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. വഖഫ് നിയമത്തിന്റെ പേരില്‍ സ്വന്തം കിടപ്പാടത്തിന്റെ റവന്യൂ അവകാശങ്ങള്‍ നഷ്ടപ്പെട്ട മുനമ്പം – കടപ്പുറം ജനത നടത്തുന്ന നീതിക്കായുള്ള സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച്  വൈപ്പിന്‍ മുതല്‍ മുനമ്പം-കടപ്പുറം സമരപന്തല്‍ വരെ കോട്ടപ്പുറം-വരാപ്പുഴ രൂപതകളുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ സമാപനത്തില്‍ മുനമ്പം കടപ്പുറം സമരപന്തലില്‍  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പാവപ്പെട്ടവരോടും നീതി നിഷേധിക്കപ്പെടുന്നവരോടും പക്ഷം ചേരുവാനുള്ള

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?