Follow Us On

03

December

2024

Tuesday

Latest News

  • സിസ്റ്റര്‍ ഡോ. മേരി ലിറ്റി   കേരളത്തിന്റെ മദര്‍ തെരേസ

    സിസ്റ്റര്‍ ഡോ. മേരി ലിറ്റി കേരളത്തിന്റെ മദര്‍ തെരേസ0

    മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ചുബിഷപ് എമരിറ്റസ്, തലശേരി ഞാന്‍ മാണ്ഡ്യ രൂപതയുടെ മേലധ്യക്ഷനായിരുന്ന അവസരത്തിലാണ് മദര്‍ ലിറ്റി ക്ഷണിച്ചിട്ട് ആദ്യമായി കുന്നന്താനത്ത് ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ ഭവനം (എല്‍എസ്ഡിപി) സന്ദര്‍ശിക്കാന്‍ ഇടയായത്. തലേദിവസം അവിടെ ചെന്ന് താമസിക്കുകയും അവരുടെ ഭക്ഷണം, പ്രാര്‍ത്ഥന, ഭിന്നശേഷിക്കാരായ മക്കളുടെ കലാപരിപാടികള്‍ എന്നിവയില്‍ സംബന്ധിക്കുകയും പിറ്റേദിവസം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അതിശയകരമായ അത്ഭുതാവഹമായ, സന്തോഷകരമായ അനുഭവമായിരുന്നു അത്. മാനസികവും ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികളുള്ള മക്കള്‍ക്കുവേണ്ടി തങ്ങളുടെ

  • സംസ്ഥാന സ്‌കൂള്‍  ശാസ്‌ത്രോത്സവത്തിലെ  അപാകതകള്‍ പരിഹരിക്കുക:  ജോണ്‍സ് ജോര്‍ജ് കുന്നപ്പിള്ളില്‍.

    സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ അപാകതകള്‍ പരിഹരിക്കുക: ജോണ്‍സ് ജോര്‍ജ് കുന്നപ്പിള്ളില്‍.0

    തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 17 ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് പുനഃ പരിശോധിക്കണമെന്ന് കേരള സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രാർത്ഥനയും മതബോധന ക്ലാസും ഉള്ള ദിവസമായ ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ഞായറാഴ്ച ശാസ്ത്രോത്സവം സംഘടിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ

  • 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം;  പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു

    13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം; പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു0

    മുള്‍ട്ടാന്‍/പാക്കിസ്ഥാന്‍: 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്യുകയും കുടുംബത്തെ പീഡിപ്പിക്കുകയും ചെയ്ത് പാക്ക് പോലീസിന്റെ ക്രൂരത. മാര്‍ച്ച് മാസത്തില്‍ നിര്‍ബന്ധിതവിവാഹത്തിനും മതംമാറ്റത്തിനും ഇരയായ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി അവിടെ നിന്നും രക്ഷപെട്ട് തിരിച്ചെത്തി കുടുംബത്തില്‍ അഭയംപ്രാപിച്ച പശ്ചാത്തലത്തിലാണ്  ജഡ്ജി ഫറൂക്ക് ലത്തീഫിന്റെ ഉത്തരവ് പ്രകാരം  പിതാവായ ഷക്കീല്‍ മാസി മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. മാര്‍ച്ച് 13 നാണ്

  • ‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍

    ‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍0

    വാഷിംഗ്ടണ്‍ ഡിസി:  നവംബര്‍ 24ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി ക്രിസ്തുരാജനോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന ആഹ്വാനവുമായി  യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി. സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന നിയോഗത്തോടെ നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന നടത്തുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഎസിലും മറ്റ് സ്ഥലങ്ങളിലുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനുള്ള അവസരമായി ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ അവസരം ഉപയോഗിക്കുവാന്‍ 2012ല്‍ യുഎസ് ബിഷപ്പുമാര്‍ തീരുമാനിച്ചിരുന്നു. 1925ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ രചിച്ച

  • ‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു

    ‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു0

    ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ 150 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം യുകെയില്‍ പ്രാബല്യത്തില്‍ വന്നു. ഗര്‍ഭഛിദ്രത്തിന് എത്തുന്ന സ്ത്രീകളെ സ്വാധീനിക്കുന്നതോ തടയുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അബോര്‍ഷന്‍ കേന്ദ്രത്തോടനുബന്ധിച്ചുള്ള ബഫര്‍ സോണില്‍ നിരോധനമുള്ളത്.  ബഫര്‍ സോണില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചാല്‍ പോലും അത് നിയമവിരുദ്ധ നടപടിയായി പരിഗണിച്ച് കേസെടുക്കാനുള്ള സാധ്യത നല്‍കുന്ന വിധത്തില്‍ അവ്യക്തമായാണ് പുതിയ നിയമം നിര്‍വചിച്ചിരിക്കുന്നതെന്ന്  സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡത്തിന്റെ(എഡിഎഫ്) അഭിഭാഷകന്‍ ജെറമിയ ഇഗുനുബോലെ പറഞ്ഞു. ബഫര്‍ സോണില്‍ നിശബ്ദ പ്രാര്‍ത്ഥനയ്ക്ക്

  • നമ്മളറിയാതെ പോകുന്ന  ചില കാര്യങ്ങള്‍

    നമ്മളറിയാതെ പോകുന്ന ചില കാര്യങ്ങള്‍0

    ജയ്‌മോന്‍ കുമരകം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം ശരിയായി പോകണമെങ്കില്‍ അവരിരുവരും വിവേകത്തോടെ പെരുമാറണം. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം. കല്യാണം കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെത്തന്നെ കൊടൈക്കനാലിലേക്ക് ടൂറുപോകണം. ഈ ഡയലോഗ് ഭാര്യക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു; കൊടൈക്കനാല്‍ വേണ്ട, കന്യാകുമാരിയെന്നാണ് എന്റെ അഭിപ്രായം. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി. എങ്ങോട്ട് യാത്ര പോകണം

  • കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍

    കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍0

    പോള്‍ സെബാസ്റ്റ്യന്‍, മെല്‍ബണ്‍ സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 നാണ്

  • ജൂബിലി സ്മാരകമായി വീട് നിര്‍മിച്ചു നല്‍കി

    ജൂബിലി സ്മാരകമായി വീട് നിര്‍മിച്ചു നല്‍കി0

    ചുണ്ടക്കര: മാനന്തവാടി രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുണ്ടക്കര സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തില്‍ വെള്ളച്ചിമൂലയില്‍ നിര്‍മിച്ച വീടിന്റെ കൂദാശ മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നിര്‍വഹിച്ചു. ഇടവക വികാരി ഫാ വിന്‍സന്റ് കൊരട്ടിപറമ്പില്‍, ട്രസ്റ്റിമാരായ ഷിജു മരുതനാനിയില്‍, ജോഷി നെല്ലിയാനി, സുനില്‍ മാണി മേട്ടേല്‍, ഷാജി തെക്കേല്‍,കമ്മിറ്റി അംഗങ്ങളായ വി.ജെ മാത്യു, സുനില്‍ പൈനുങ്കല്‍, കുടുംബ കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്

    മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. ഡോ. കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങിനുള്ള സംഘാടകസമിതി യോഗം കയ്‌റോസ് ഹാളിള്‍ നടന്നു. കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു.  സംഘടകസമിതി ചെയര്‍മാന്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മെത്രാഭിഷേക ദിനത്തില്‍ ഒരുക്കേണ്ട ക്രമികരണങ്ങളെ

National


Vatican

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

  • മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

    റോം:  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.  തെക്കന്‍ ഇറ്റലിയിലെ അപുലിയ ജില്ലയില്‍പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടില്‍ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മാര്‍പാപ്പയെ ഇന്ത്യാസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. മാര്‍പാപ്പയെ ആശ്ലേഷിച്ചാണ് പ്രധാനമന്തി നരേന്ദ്രമോദി സൗഹൃദം പങ്കുവച്ചത്. ജി-7 ഉച്ചകോടിയുടെ ഭാഗമായി മാര്‍പാപ്പയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതല്‍ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താന്‍ ആദരിക്കുന്നതായും ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്‌സ്

  • ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

    വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യേശു സമ്പത്തിന്റെ കാര്യത്തില്‍

  • മനഃസാക്ഷി മരവിച്ച ക്രൂരതയ്ക്ക് 10 വയസ്; മൊസൂളിലെ ക്രൈസ്തവരുടെ അവസ്ഥ ഇപ്പോഴും ദയനീയം

    മൊസൂള്‍: മൊസൂളിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും പ്രദേശത്തെ ക്രൈസ്തവരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് അല്‍കോഷിലെ കല്‍ദായ ബിഷപ് പോള്‍ താബിറ്റ് മെക്കോ. 2014 ജൂണ്‍ 10-നാണ് ഐസിസ് ജിഹാദിസ്റ്റുകള്‍ ഇറാഖി നഗരമായ മൊസൂളില്‍ ആദ്യമായി കരിങ്കൊടി ഉയര്‍ത്തിയത്. ജിഹാദികളുടെ വരവിന് മുമ്പ് മൊസൂളില്‍ 1200 ക്രിസ്ത്യന്‍ കുടുംബങ്ങളെങ്കിലും താമസിച്ചിരുന്നു. 2017-ല്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കി. എങ്കിലും മാസങ്ങള്‍ നീണ്ടുനിന്ന സൈനിക ഇടപെടലുകളിലൂടെ മൊസൂളിലെ ജിഹാദി ഭരണം അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവും

  • അമേരിക്കന്‍ തെരുവുകളിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

    വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തെരുവുകളില്‍ അനുഗ്രഹവര്‍ഷമായി മാറുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു. ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പങ്കുചേരുന്നത്. വാഷിംഗ്ടണ്‍ ഡിസിയിലെ ‘ലിറ്റില്‍ റോം’ എന്നറിയപ്പെടുന്ന പ്രദേശത്തെ തെരുവുകളിലൂടെ നടന്ന തീര്‍ത്ഥാടനത്തില്‍ 1,200 ലധികം പേര്‍ പങ്കാളികളായി.  ജനസാന്ദ്രതയേറിയ തെരുവുകളിലൂടെയുള്ള തീര്‍ത്ഥാടനം വിവിധ മതവിഭാഗങ്ങളെയും ആകര്‍ഷിക്കുന്നുണ്ട്. വീടുകളു ടെയും ഷോപ്പിംഗ് മാളുകളുടെയും മുമ്പില്‍ പ്രദക്ഷിണം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശുദ്ധ

  • ‘മനുഷ്യന്റെ സമഗ്രവികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യം’

    വത്തിക്കാന്‍സിറ്റി: മനുഷ്യന്റെ സമഗ്രമായ വികസനത്തിന് മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ച് റോമില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ്  ‘വത്തിക്കാന്‍ സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍സ്’ ആര്‍ച്ചുബിഷപ് ഗലാഗര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ, അറ്റ്‌ലാന്റിക്ക് കൗണ്‍സില്‍, പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാല, നോട്ര ഡാം സര്‍വകലാശാല  മറ്റ് സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്ന് സംയുക്തമായാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. ഏഴിലൊരു ക്രിസ്ത്യാനി എന്ന തോതില്‍ ലോകമെമ്പാടുമായി 36.5 കോടി ക്രൈസ്തവര്‍

Magazine

Feature

Movies

  • വിജയത്തിന്റെ  വഴിയില്‍

    വിജയത്തിന്റെ വഴിയില്‍0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ നിരാശാഭരിതരും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളെ രക്ഷിക്കുന്നതിനായി ‘ടീ ആന്റ് കംഫര്‍ട്ട്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ ഷാരോണ്‍ ആസ്റ്ററിന് കരുത്തേകിയത് ദുരിതങ്ങളായിരുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി തന്നെ വേട്ടയാടിയപ്പോള്‍ ജീവിതം മടുത്ത് ഷാരോണ്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാനായി ഇടംകൈയില്‍ ബൈബിളും വലംകൈയില്‍ ചെവിയോടു ചേര്‍ത്തുപിടിച്ച പിസ്റ്റളുമായി ഒരു നിമിഷം ശങ്കിച്ചുനിന്നു. മക്കളെ അടുത്ത വീട്ടിലാക്കിയ ഷാരോണ്‍ വെടിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാനായി റേഡിയോ ഉച്ചത്തില്‍ ഓണ്‍ചെയ്ത് വച്ചിരുന്നു. അതില്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് ഒരു

  • കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം

    കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം0

    ഫാ. തോമസ് ആന്റണി പറമ്പി ‘എടീ, മക്കളെ പള്ളിയില്‍ പോകാന്‍ വിളിച്ചോ?’ ‘ഇതുവരേയും അവര്‍ എഴുന്നേറ്റില്ലേ?’ ‘എന്റെ മക്കളേ, നിങ്ങള്‍ ഇതുവരേയും റെഡിയായി ഇറങ്ങിയില്ലേ?’ ചെറുപ്രായത്തില്‍ വീട്ടില്‍ എല്ലാ ദിവസവും പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ കേട്ടിരുന്ന അപ്പന്റെ സ്വരമാണ് മുകളില്‍ കുറിച്ചത്. പള്ളിയില്‍ കുര്‍ബാനയ്ക്കു പോകാനുള്ള കാര്യം മൂന്നും നാലും പ്രാവശ്യം പറഞ്ഞിരുന്ന അപ്പനെയാണ് യോഹന്നാന്‍ 21 :15 മുതല്‍ 19 വരെയുള്ള ഭാഗം വായിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരാറുള്ളത്. ‘അവര്‍ക്കു സമയം അറിയാമല്ലോ’,’സമയമാകുമ്പോള്‍

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?