Follow Us On

12

March

2025

Wednesday

Latest News

  • പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ പ്രൊഫഷണലുകള്‍ക്ക്  നിര്‍ണായക പങ്കുണ്ട്: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്

    പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ പ്രൊഫഷണലുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്: ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്0

    ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബത്തേരി ശ്രേയസില്‍ ആരംഭിച്ച ദ്വിദിന സംസ്ഥാനതല നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന്‍ പിയ കുര്യന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം പി ആന്റണി,

  • സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്

    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബയോളജിക്കല്‍ പുരുഷന്മാരെ വിലക്കി യുഎസ് പ്രസിഡന്റ് ട്രംപ്0

    വാഷിംഗ്ടണ്‍ ഡിസി: ബയോളജിക്കല്‍ പുരുഷന്മാരെ സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇനി മുതല്‍, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ജീവശാസ്ത്രപരമായി പുരുഷന്മാരായവരെ അനുവദിക്കുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അന്യായമാണെന്നും അവരുടെ സുരക്ഷിതത്വത്തിന്  ഭീഷണിയാണെന്നും  ‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാരെ ഒഴിവാക്കുക’ എന്ന തലക്കെട്ടിലുള്ള ഉത്തരവില്‍ പറയുന്നു.  പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള ജീവശാസ്ത്രപരമായ അടിസ്ഥാന

  • വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍

    വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍0

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും  പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും  രണ്ട് ദിവസങ്ങളിലായി വത്തിക്കാനില്‍ നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന്‍ സായുധസേനാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് സെര്‍മണീസ്  ആര്‍ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്‍ന്ന് വായിച്ചത്. സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ

  • ഈശോയോ  ഈഗോയോ ?

    ഈശോയോ ഈഗോയോ ?0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ മാമ്മോദീസായില്‍ രക്ഷാകരജീവിതം ആരംഭിക്കുമ്പോള്‍ത്തന്നെ നമ്മുടെ നിസാരതയെ ധ്യാനിക്കേണ്ടതിനെപ്പറ്റി പറയുന്നുണ്ട്. ഒരു കുഞ്ഞിനെ മാമ്മോദീസാ മുക്കുമ്പോള്‍ അതിലെ രണ്ടാമത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്: ഈ ലോകത്തിന്റെ വ്യര്‍ത്ഥതയെ ഗ്രഹിക്കത്തക്കവിധത്തില്‍ ഈ കുഞ്ഞിന്റെ മനോനയനങ്ങളെ തുറക്കണമേ. ആരാധനാശാസ്ത്രത്തിലെ വിശേഷണം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യര്‍ത്ഥലോകം. നമ്മുടെ ഓരോരുത്തരുടെയും അവസാനം ഐഹികജീവിതവ്യാപാരം അവസാനിച്ചു. ഈ ലോകത്തില്‍ നിന്ന് ശരീരപ്രകാരം വേര്‍പിരിയുമ്പോള്‍ നമ്മുടെ മൃതശരീരം ദൈവാലയത്തിന്റെ അകത്തേക്ക് എടുത്തുകൊണ്ടുള്ള നാലാം ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പ്രാരംഭപ്രാര്‍ത്ഥനയിലെ ഒരു വരി ഇപ്രകാരമാണ്.

  • പെരുനാളുകള്‍  തിരുനാളുകളാകുമ്പോള്‍

    പെരുനാളുകള്‍ തിരുനാളുകളാകുമ്പോള്‍0

    ജയ്‌മോന്‍ കുമരകം ഇടവകതിരുനാളുകള്‍ ആഘോഷങ്ങളേക്കാളുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം അവഗണിക്കുന്നവരെ ഓര്‍മ്മിക്കുന്നതിനുമായി മാറുന്ന കാഴ്ചകളാണ് ഇപ്പോള്‍ ധാരാളമായി കാണുന്നത്. തൃശൂര്‍ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി ഇടവകയെ നോക്കൂ. തിരുനാളിനോടനുബന്ധിച്ച് ഇവിടെ ഉച്ചക്ക് നടക്കുന്ന വിശാലമായ നേര്‍ച്ചസദ്യയില്‍ ഭക്ഷണം വിളമ്പുംമുമ്പേ ജില്ലയിലെ അനാഥാലയങ്ങളിലുളളവര്‍ക്ക് അവര്‍ തിരുനാള്‍ ഭക്ഷണം വിളമ്പി മാതൃകയായി. അനാഥരേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്തിയാണ് കപ്പല്‍ പള്ളിയിലെ തിരുനാള്‍ പൂര്‍ണ്ണമാകുന്നത്. വീടുകളില്‍ തയ്യാറാക്കുന്ന ‘സ്‌നേഹത്തിന്റെ പൊതിച്ചോറില്‍ ചിക്കന്‍, ബീഫ്, പോര്‍ക്ക്, മീന്‍, സലാഡ്, ഉപ്പേരി എന്നി

  • ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി

    ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി0

    കോട്ടയം:   കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. കാര്‍ഷിക മേളയുടെ സമാപന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.

  • മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ; ഉത്തരവ് പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

    മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ; ഉത്തരവ് പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്കുമാത്രമായി 5 ലക്ഷം രൂപയുടെ പലിശരഹിത ഭവനവായ്പ അനുവദിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനം മതവിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷമുള്‍പ്പടെ ഇതര വിജ്ഞാപിത മതന്യൂനപക്ഷങ്ങളിലെ മതാധ്യാപകരെയും പലിശ രഹിത ഭവനവായ്പ പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ ഉത്തരവിറക്കണമെന്നും കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍

  • മെല്‍ബണ്‍ യുവജന കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി

    മെല്‍ബണ്‍ യുവജന കണ്‍വെന്‍ഷന്‍ ശ്രദ്ധേയമായി0

    മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ മെല്‍ബണ്‍ ബെല്‍ഗ്രൈവ് ഹൈറ്റ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യുവജന കണ്‍വെന്‍ഷന്‍  ‘യുണൈറ്റ് 2025’ ശ്രദ്ധേയമായി. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ‘യുണൈറ്റ് 2025’ ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കഴിവുകളും സാധ്യതകളും ദൈവരാ ജ്യത്തിനുവേണ്ടി സമര്‍പ്പിക്കനാനുള്ള അവസരമാണ് ‘യുണൈറ്റ് 2025’ എന്ന് അദ്ദേഹം പറഞ്ഞു. തുറന്ന കൈകളോടെ ഈശോ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതുപോലെ, മെല്‍ബണ്‍ രൂപത യുവജനങ്ങളുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും, അവരുടെ ആത്മീയ

  • അധ്യാപക നിയമന അംഗീകാരം : ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.രാജന്‍

    അധ്യാപക നിയമന അംഗീകാരം : ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.രാജന്‍0

    തൃശൂര്‍: ഭിന്നശേഷി സംവരണ വിഷയത്തില്‍ തടസപ്പെട്ടു കിടക്കുന്ന പതിനാറായിരത്തോളം വരുന്ന അധ്യാപക നിയമനാംഗീകാര പ്രശ്‌നം പരിഹരിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്താന്‍, വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കു ന്നതായി അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പശ്ചാത്തലത്തില്‍ അവകാശങ്ങള്‍ക്കായി ഉത്തരവാദിത്വത്തോടെ

National


Vatican

  • കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങളില്‍ 14 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഒബ്ലേറ്റ്‌സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ എലേന പരിശുദ്ധാത്മാവിനോടുള്ള

  • ചരിത്രത്തിലാദ്യമായി അധികാരത്തിലിരിക്കുന്ന മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിയില്‍ പ്രസിദ്ധീകരിക്കും. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പ്രസിദ്ധീകരിക്കാനിരുന്ന ഓര്‍മക്കുറിപ്പുകള്‍ അടുത്തവര്‍ഷം പ്രത്യാശയുടെ ജൂബിലിവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം, റാന്‍ഡം ഹൗസ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതകഥ പ്രത്യാശയുടെ യാത്രയാണെന്നും  അത് തന്റെ കുടുംബത്തിന്റെ യാത്രയില്‍നിന്നോ ദൈവജനം മുഴുവന്റെ യാത്രയില്‍നിന്നോ വേര്‍തിരിക്കാനാവില്ലെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ റാന്‍ഡം ഹൗസിന്റെ  പത്രക്കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാത്ത

  • ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന  പ്രായം കൂടിയ രണ്ടാമത്തെ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: 2024 ഒക്‌ടോബര്‍ 17-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ പാപ്പയായി മാറി. 93 -ാമത്തെ വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കാള്‍ കൂടുതല്‍ പ്രായമുണ്ടായിരുന്ന മാര്‍പാപ്പ. 2030 മെയ് ഏഴ് വരെ മാര്‍പാപ്പയായി തുടര്‍ന്നാല്‍   ഏറ്റവും പ്രായം കൂടിയ മാര്‍പാപ്പ എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വന്തമാകും. 1740 ഫെബ്രുവരി ആറിന് കാലം ചെയ്ത ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു പ്രായംകൂടിയ മാര്‍പാപ്പമാരില്‍ ഇതുവരെ

  • ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത്  22,662 ജപമാല റാലികള്‍

    വാഷിംഗ്ടണ്‍ ഡിസി: 1917 ഒക്‌ടോബര്‍ 13-ന് ഫാത്തിമയില്‍ നടന്ന സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍. ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുപട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്. ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് യുഎസിലങ്ങോളമിങ്ങോളമായി നടന്ന 22,662 ജപമാല റാലികള്‍ ഒന്നാകെ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിത്. ഒക്‌ടോബര്‍ 13-നോട് ഏറ്റവും അടുത്ത ശനിയാഴ്ചയാണ് ഈ ജപമാല

  • ‘സിനഡ് ഓണ്‍ സിനഡാലിറ്റി’  27-ന് സമാപിക്കും

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍

  • ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി

    വത്തിക്കാന്‍ സിറ്റി: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും നീതിപൂര്‍വകവും സുസ്ഥിരവുമായ സമാധാനം രാജ്യത്ത് ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ മതപരമായ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായും വിദേശകാര്യ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്

World


Magazine

Feature

Movies

  • 36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On

    36 ഭാഷകളുള്ള ബൈബിള്‍ ആപ്പ്‌ Bible On0

    ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര്‍ വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്‌നമല്ല. സ്വപ്‌ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്‌നം

  • നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത

    നമ്മുടെ കുഞ്ഞുങ്ങളുടെ വേഗത0

    ജയ്‌മോന്‍ കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്‍ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍

  • ഉണര്‍ന്നെണീക്കാന്‍

    ഉണര്‍ന്നെണീക്കാന്‍0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?