Follow Us On

01

July

2025

Tuesday

Latest News

  • ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം

    ലഹരിക്കെതിരെ ഞാനും സിഗ്നേച്ചര്‍ പ്രോഗ്രാം0

    കാക്കനാട് :  ‘ലഹരിക്കെതിരെ ഞാനും’ എന്ന സിഗ്‌നേച്ചര്‍ പ്രോഗ്രാം എറണാകുളം, തൃക്കാക്കര ഭാരത മാതാ കോളേജില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ  വി

  • സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്

    സിസ്റ്റര്‍ ലിഖിതക്ക് ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ്0

    തൃശൂര്‍: ഈ വര്‍ഷത്തെ നാഷണല്‍ ബെസ്റ്റ് നേഴ്‌സ് ലീഡര്‍ അവാര്‍ഡ് സിസ്റ്റര്‍ ലിഖിത എംഎസ്‌ജെക്ക്. അസോസിയേഷന്‍ ഓഫ് നേഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് ഇന്ത്യ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ചീഫ് നേഴ്‌സിംഗ് ഓഫീസറാണ് സിസ്റ്റര്‍ ലിഖിത.

  • എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത

    എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത0

    മാനന്തവാടി: വിദ്യാര്‍ഥികളെ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി 2025- 26 അധ്യായന വര്‍ഷം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം കബനിഗിരി സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. ജെയ്‌മോള്‍ തോമസ്,  മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്‍, പിടിഎ പ്രസിഡന്റ് അനില്‍ കെ.വി, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി

  • ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എ,  സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസില്‍ദാറും

  • അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

    അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ0

    അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ

  • ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു

    ലോകജനസംഖ്യയുടെ 31.2% ക്രൈസ്തവര്‍; ഏറ്റവും വലിയ മതസമൂഹമായി തുടരുന്നു0

    ലോക ജനസംഖ്യയുടെ 31.2% വരുന്ന ഏറ്റവും വലിയ മതമായി ക്രിസ്തുമതം തുടരുന്നു. 2010 -2020 ദശകത്തില്‍ ലോകത്തിന്റെ മതഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്് പ്യൂ റിസര്‍ച്ച് സെന്റര്‍  അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനസംഖ്യാ വളര്‍ച്ച, വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ സംഖ്യയില്‍ വന്നിരിക്കുന്ന ഏറ്റക്കുറിച്ചിലുകള്‍, വര്‍ധിച്ചുവരുന്ന മതേതരത്വം എന്നിവ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പത്ത് വര്‍ഷത്തിനിടെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരുടെ ആഗോളസംഖ്യ ഗണ്യമായി വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു, 2010 ല്‍ ഏകദേശം 590 കോടിയായിരുന്ന മതവിശ്വാസികള്‍ 2020

  • അഹമ്മദാബാദ് വിമാന ദുരന്തം; മാര്‍ റാഫേല്‍ തട്ടില്‍ ദുഃഖം രേഖപ്പെടുത്തി

    അഹമ്മദാബാദ് വിമാന ദുരന്തം; മാര്‍ റാഫേല്‍ തട്ടില്‍ ദുഃഖം രേഖപ്പെടുത്തി0

    കൊച്ചി: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787  വിമാനം തകര്‍ന്നുവീണു  മരണമടഞ്ഞവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിമാന ദുരന്തത്തില്‍ മാര്‍ തട്ടില്‍ ദുഃഖം രേഖപ്പെടുത്തി.  രക്ഷാപ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമായിനടക്കുന്നതിലും  പരിക്കേറ്റവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതില്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി

    ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനില്‍ ലിയോ 14 ാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ എന്നിവരുമായും  ഗുട്ടെറസ് കൂടിക്കാഴ്ച നടത്തി. പാപ്പയുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വത്തിക്കാന്‍ നല്‍കിയിട്ടില്ലെങ്കിലും, ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്കുളള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ലോകത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അസ്ഥിരതയുടെയും

  • മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്

    മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തിലേക്ക് നയിക്കുന്നു: ഹാര്‍വാഡ് പ്രഫസര്‍ മാര്‍ട്ടിന്‍ നൊവാക്ക്0

    വാഷിംഗ്ടണ്‍ ഡിസി: മാത്തമാറ്റിക്ക്‌സ് നമ്മെ ദൈവത്തെ കാണാന്‍ പ്രാപ്തരാക്കുമെന്ന് ഹാര്‍വാഡിലെ മാത്തമാറ്റിക്ക്‌സിന്റെയും ബയോളജിയുടെയും പ്രഫസറായ മാര്‍ട്ടിന്‍ നൊവാക്ക്.  വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച കത്തോലിക്ക സയന്റിസ്റ്റുമാരുടെ വാര്‍ഷിക കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ട്ടിന്‍ നൊവാക്ക്. ‘ഗണിതശാസ്ത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുമോ?’ എന്ന തലക്കെട്ടില്‍ നടത്തിയ  പ്രഭാഷണത്തില്‍, ഗണിതത്തെ ‘ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ഒരു വാദമായി’ കാണാമെന്ന് നൊവാക് പറഞ്ഞു. ഗണിതം ‘കാലാതീത’മാണെന്ന് അദ്ദേഹം വിശദീകരിച്ചു.’നിങ്ങള്‍ ഇത് അംഗീകരിക്കുകയാണെങ്കില്‍ … നിങ്ങള്‍ ദൈവത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തി. കാരണം നിങ്ങള്‍ ഇനി ഒരു

National


Vatican

  • വത്തിക്കാന്റെ നേതൃ നിരയിൽ വീണ്ടും വനിതാ പ്രാധിനിധ്യം

    ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ടിസിയാന മെർലെറ്റിയെ, സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു. സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ ടിസിയാന. ഇവർക്ക് മുമ്പ് സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയും, മെർലെറ്റിയുടെ മുൻഗാമിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയും ഈ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ

  • മാര്‍ മാത്യു മാക്കീല്‍ ധന്യപദവിയിലേക്ക്

    വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ ധന്യന്‍ പദവിയിലേക്ക്. 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറാളും തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും 1911 ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയായിരുന്നു ദൈവദാസന്‍ ബിഷപ് മാര്‍ മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27 ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി

  • മലയാളി വൈദികന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍

    ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.

  • മാര്‍പാപ്പയുടെ ജൂണിലെ ലിറ്റര്‍ജിക്കല്‍ കലണ്ടര്‍

    വത്തിക്കാന്‍ സിറ്റി: ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ  ചുമതല വഹിക്കുന്ന ഓഫീസ്  വ്യക്തമാക്കി. ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ

  • ഗാസയ്ക്കായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന: ‘സഹായം അനുവദിക്കൂ, ശത്രുത അവസാനിപ്പിക്കൂ’

    വത്തിക്കാന്‍:  ഗാസയിലെ ഏറ്റുമുട്ടലിന് കാരണമായ ശത്രുതയ്ക്ക് വില നല്‍കേണ്ടി വരുന്നത് കുട്ടികളും, പ്രായമായവരും, രോഗികളുമടങ്ങുന്ന നിരപരാധികാളാണെന്ന് ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ.  ഗാസയിലെ സംഘര്‍ഷത്തിന് കാരണമായ ശത്രുത അവസാനിപ്പിക്കണമെന്നും സന്നദ്ധസഹായം ലഭ്യമാക്കണമെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ ആദ്യ പൊതുദര്‍ശനപരിപാടിയില്‍ പാപ്പ പറഞ്ഞു. ഗാസയിലെ സ്ഥിതിവിശേഷം വേദനാജനകവും ആശങ്കാജനകവുമായി തുടരുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ഗാസ പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഗാസ കഠിനമായ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ

  • മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം

    വത്തിക്കാന്‍ സിറ്റി:  ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററി സന്ദര്‍ശിച്ച ലിയോ 14 ാമന്‍ പാപ്പ  ഡിക്കാസ്റ്ററി അംഗങ്ങളോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി  ശുശ്രൂഷ ചെയ്തുവരവേയാണ് മെയ് 8-ന് മാര്‍പ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലത്തീന്‍  ബിഷപ്പുമാരുടെ ചുമതലനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സഹായിക്കുന്ന പ്രധാന വത്തിക്കാന്‍ കാര്യാലയമാണിത്. പിയാസ പിയോ പന്ത്രണ്ടാമനിലെ ഡിക്കാസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പ തന്റെ മുന്‍സഹപ്രവര്‍ത്തകരായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും, ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.  സന്ദര്‍ശനം കഴിഞ്ഞ്   പുറത്തേക്ക് വന്ന പാപ്പയെ  ‘വിവ ഇല്‍

Magazine

Feature

Movies

  • ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ

    ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ0

    സഗ്രെബ്/ക്രൊയേഷ്യ: ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയിലെ യുവജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ക്രൊയേഷ്യയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജോര്‍ജിയോ ലിംഗുവ. മാതാവിന്റെ വിമലഹൃദയതിരുനാള്‍ദിനത്തില്‍ ഉഡ്ബിനയിലെ ക്രൊയേഷ്യന്‍ രക്തസാക്ഷികളുടെ ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് ലിംഗുവ കാര്‍മികത്വം വഹിച്ചു. നേരത്തെ 1900-ല്‍ നടന്ന അസാധാരണമായ തിരുഹൃദയപ്രതിഷ്ഠാ ചടങ്ങിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്രൊയേഷ്യന്‍ ബിഷപ്പുമാര്‍ തങ്ങളുടെ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.  തിരുഹൃദയത്തിരുനാള്‍ദിനത്തില്‍ ക്രൊയേഷ്യയിലുടനീളമുള്ള ദൈവാലയങ്ങളിലും ചാപ്പലുകളിലും  വൈകിട്ട് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം തിരുഹൃദയപ്രതിഷ്ഠ നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷമായ

  • ‘സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്

    ‘സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്0

    വാഷിംഗ്ടണ്‍ ഡിസി: മാരകരോഗബാധിതരെ സ്വയം മരിക്കാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലിനെ അനുകൂലിച്ചുകൊണ്ട് ‘സര്‍ക്കാര്‍ സബ്സിഡിയുള്ള ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്. മാരക രോഗബാധിതരായ മുതിര്‍ന്നവരെ ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള  വ്യതിചലനമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഫോര്‍ ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ വ്യക്തമാക്കി. യുകെ പാര്‍ലമെന്റ് സ്റ്റേറ്റ് സബ്സിഡിയോട മാരകരോഗബാധിതരായ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?