Follow Us On

09

January

2026

Friday

Latest News

  • ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം

    ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച്  മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച  ശ്രദ്ധേയമായി.  കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു. എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു

  • ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ്  ആരംഭിച്ചു

    ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ് ആരംഭിച്ചു0

    പെനാംഗ്/മലേഷ്യ: ‘പ്രത്യാശയുടെ മഹത്തായ തീര്‍ത്ഥാടനം’ എന്ന പ്രമേയത്തെ ആസ്പദമാക്കി മലേഷ്യയിലെ പെനാംഗില്‍ ഏഷ്യന്‍ മിഷനറി കോണ്‍ഗ്രസ് ആരംഭിച്ചു. ഏഷ്യയിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുംടെ കൂട്ടായ്മ, വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് എന്നിവ ചേര്‍ന്നാണ് മിഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ-പ്രീഫെക്ട് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും. പത്തു കര്‍ദിനാള്‍മാര്‍, 104 ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരും, 155 വൈദികര്‍, 74 സന്യാസിനികള്‍, 500

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററും ഓങ്കോളജി വിഭാഗവും സംയുക്തമായി ടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ദേശീയ സിമ്പോസിയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെല്ലൂര്‍ സിഎംസി ഡയറക്ടര്‍ ഡോ. വിക്രം മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രഫസര്‍ ഡോ. കുമാരവേല്‍ സോമസുന്ദരം, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍

  • ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍

    ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍0

    അങ്കാറ/തുര്‍ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശത്തിലെ  പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന  ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാവായ കോണ്‍സ്റ്റാനിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും. പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇന്നലെ തുര്‍ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിമാനമിറങ്ങിയ

  • നന്മചെയ്യുന്നതുപോലെ പ്രധാനമാണ് നന്മകള്‍ കുറിച്ചുവയ്ക്കുന്നതും

    നന്മചെയ്യുന്നതുപോലെ പ്രധാനമാണ് നന്മകള്‍ കുറിച്ചുവയ്ക്കുന്നതും0

    കൊല്ലം: നന്മ ചെയ്യുന്നതുപോലെ  പ്രധാനമാണ് സഹജീ വികളുടെ നന്മകള്‍ കുറിച്ചുവയ്ക്കുന്നതും. ഈ രണ്ട് പ്രവൃത്തികളുടെയും സമന്വയമാണ്  ‘കാല്‍ത്തളിരുകള്‍ @1’ എന്ന പുസ്തകമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി.  വി.ടി കുരീപ്പുഴ രചിച്ച ‘കാല്‍ത്തളിരുകള്‍ @1’ എന്ന ജീവിത പഠന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചും യോഗം ഉദ്ഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപതയുടെ ചരിത്രത്തിന്റെ ഒരു ഏട് ഈ പുസ്തകത്തിലൂടെ പുതുതലമുറയിലെത്തുന്നു. ഇതില്‍ പരാമര്‍ശിക്കുന്ന 13 പേരുടെ ജീവിതരേഖകള്‍ വായിക്ക  പ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്

  • പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറണം: ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍

    പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറണം: ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍0

    കാഞ്ഞിരപ്പള്ളി: വചനാധിഷ്ടിത ജീവിതം നയിച്ച്  പ്രത്യാശ യുടെ തീര്‍ത്ഥാടകരായി വിശ്വാസികള്‍ മാറണമെന്ന് വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരില്‍. പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഹോളിസ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ.  അലോഷ്യസ് കുളങ്ങരയാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. സമാപന ദിവസമായ നവംബര്‍ 30ന് വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും.

  • ദൈവത്തെയും കത്തോലിക്കാ വിശ്വാസത്തെയും വേദിയിലും ജീവിതത്തിലും ഏറ്റുപറഞ്ഞ് പുതിയ മിസ് യുണിവേഴ്‌സ്

    ദൈവത്തെയും കത്തോലിക്കാ വിശ്വാസത്തെയും വേദിയിലും ജീവിതത്തിലും ഏറ്റുപറഞ്ഞ് പുതിയ മിസ് യുണിവേഴ്‌സ്0

    ബാങ്കോക്ക്: പുതുതായി മിസ് യുണിവേഴ്‌സായി കിരീടമണിഞ്ഞ ഫാത്തിമ ബോഷ്,  നിറകണ്ണുകളോടെ ആദ്യം ചെയ്തത്  കുരിശടയാളം വരച്ച ശേഷം  മുകളിലേക്ക് വിരള്‍ ചൂണ്ടി തനിക്ക് വിജയം നല്‍കിയ ദൈവത്തെ ഏറ്റുപറയുകയായിരുന്നു. ഒരു പിങ്ക് ജപമാലയും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും  പരിശുദ്ധ കന്യകാമറിയത്തിന്റെ ഫ്രെയിം ചെയ്ത മറ്റൊരു ചിത്രവുമായി  മിസ് യുണിവേഴ്‌സിന്റെ വേദിയായ തായ്‌ലെന്‍ഡിലെത്തിയ ബോഷ് വേദിയിലും ജീവിത്തിലും എന്നും യേശുവിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ്. കിരീടധാരണത്തിനു ശേഷമുള്ള ഫാത്തിമ ബോഷിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയും ദൈവവിശ്വാസത്തിന്റെ ശക്തമായ ഒരു

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്  ഇന്ന് തുടക്കം; യാത്രയ്ക്ക് മുന്നോടിയായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ

    ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; യാത്രയ്ക്ക് മുന്നോടിയായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ0

    വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലേക്കും ലബനനിലേക്കുമുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പുള്ള  പൊതു സദസില്‍ പ്രാര്‍ത്ഥനകളിലൂടെ തന്റെ യാത്രയെ അനുഗമിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ലിയോ 14 -ാമന്‍ പാപ്പ. തുര്‍ക്കിയും ലബനനും ‘ചരിത്രത്തിലും ആത്മീയതയിലും സമ്പന്നമായ’ രണ്ട് രാജ്യങ്ങളാണെന്ന് പാപ്പ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്നിക്ക് ( പഴയ നിഖ്യ ) നഗരത്തില്‍ നടന്ന ‘ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികം അനുസ്മരിക്കാനും കത്തോലിക്കാ സമൂഹവുമായും മറ്റ് മതവിഭാഗങ്ങളുമായും കൂടിക്കാഴ്ച നടത്താനുമുള്ള ഒരു അവസരം കൂടിയാണ് സന്ദര്‍ശനമെന്ന് പാപ്പ പറഞ്ഞു. ഇന്ന്

  • ജര്‍മ്മന്‍ സഭയ്ക്ക് ആദ്യ മലയാളി സഹായ മെത്രാന്‍; ആഹ്ലാദത്തോടെ മീങ്കുന്നം ഇടവക

    ജര്‍മ്മന്‍ സഭയ്ക്ക് ആദ്യ മലയാളി സഹായ മെത്രാന്‍; ആഹ്ലാദത്തോടെ മീങ്കുന്നം ഇടവക0

    വത്തിക്കാന്‍ സിറ്റി: മലയാളിയായ റവ.ഡോ. ജോഷി ജോര്‍ജ് പൊട്ടയ്ക്കലിനെ ജര്‍മ്മനിയിലെ മയിന്‍സ് രൂപതയുടെ സഹായമെത്രാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകയിലെ പൊട്ടയ്ക്കല്‍ പരേതരായ ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ പ്രൊവിന്‍സിലെ (സെന്റ് തോമസ്) അംഗമാണ് ഡോ. ജോഷി പൊട്ടയ്ക്കല്‍. കാനഡയില്‍ സേവനം ചെയ്യുന്ന ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് സഭാംഗമായ ഫാ. ജോയ്‌സ് പൊട്ടയ്ക്കല്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോബി

National


Vatican

  • വിശുദ്ധ ദേവസഹായം ഇനി ഇന്ത്യയിലെ അല്‍മായരുടെ മധ്യസ്ഥന്‍

    ന്യൂഡല്‍ഹി: ഇന്ത്യയിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ പ്രഖ്യാപിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട വത്തിക്കാന്‍ ഡിക്കാസ്റ്ററി മുഖേനയാണ് ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇന്ത്യയിലെ അല്‍മായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായത്തെ അംഗീകരിച്ചത്. നേരത്തെ, ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍സമിതിയായ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ഇതുമായി ബന്ധപ്പെട്ട നിവേദനം വത്തിക്കാന് സമര്‍പ്പിച്ചിരുന്നു 2025 ജൂലൈ 16 നാണ് വത്തിക്കാന്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം 2025 ഒക്ടോബര്‍ 15

  • ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, സുവിശേഷം പങ്കുവയ്ക്കുകയാണ് എന്റെ പ്രാഥമിക ദൗത്യം: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനല്ല, മറിച്ച് സുവിശേഷം പങ്കുവയ്ക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി ലിയോ 14 ാമന്‍ പാപ്പ. കത്തോലിക്ക സഭയുടെ തലവനെന്ന നിലയില്‍ കത്തോലിക്കരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുകയാണ് തന്റെ പ്രാഥമിക ഉത്തരവാദിത്വമെന്ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ ഔദ്യോഗിക ഇന്റര്‍വ്യൂവില്‍ ലിയോ പാപ്പ വ്യക്തമാക്കി. കത്തോലിക്ക മാധ്യമമായ ക്രക്‌സിന്റെ  സീനിയര്‍ കറസ്പോണ്ടന്റ് എലീസ് ആന്‍ അലന് നല്‍കിയ വിശദമായ ഇന്റര്‍വ്യൂവിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍വ്യൂവിന്റെ

  • ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ സൂപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് കര്‍മലീത്ത സന്യാസിനിമാരും ഡ്രൈവറും മരിച്ചു

    ഡൊഡോമ/ടാന്‍സാനിയ: ടാന്‍സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്‍സ അതിരൂപതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര്‍ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരു സന്യാസിനിയുടെ  നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിലിയന്‍ കപോംഗോ, സെക്രട്ടറി സിസ്റ്റര്‍ നെരിനാഥെ, സിസ്റ്റര്‍

  • കോംഗോയില്‍  വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

    കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്. ജൂലൈ 27 ന്, ഇറ്റൂറിയിലെ

  • ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ  സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ്  കരേക്കിന്‍ രണ്ടാമന്‍

    റോം: ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍. ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അല്‍ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്‍ബെറിനി എന്ന പേപ്പല്‍ വസതിയില്‍, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പാത്രിയാര്‍ക്കീസ്, കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍, ലിയോ പാപ്പയെ അര്‍മേനിയയിലേക്ക് ക്ഷണിച്ചത്. നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എഡി. 301-ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ്

  • മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ കത്തോലിക്കാ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ടു

    കറാച്ചി/പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ മരിയാബാദിലുള്ള  പരിശുദ്ധ മറിയത്തിന്റെ ദേശീയ മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനിടെ കത്തോലിക്ക വിശ്വാസി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ സംഘം  വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അഫ്‌സല്‍ മാസിഹിനെ കൊലപ്പെടുത്തുകയായിരുന്നു. തീര്‍ത്ഥാടന സംഘത്തിലുള്ള 16 വയസുള്ള ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അഫ്‌സല്‍ മാസിഹ് മറ്റ് 15 വിശ്വാസികളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്. മോട്ടോര്‍ സൈക്കിളുകളില്‍ നിരവധി യുവാക്കള്‍ മിനിബസിനെ സമീപിച്ച് സംഘത്തെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്ന് 19 മൈല്‍

World


Magazine

Feature

Movies

  • ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഏതൊക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണം

    ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഏതൊക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണം0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍  ശുപാര്‍ശകളില്‍ ഏതൊ ക്കെയാണ് നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്തണമെന്ന് കെഎല്‍ സിഎ. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ മറ്റ് ക്രൈസ്തവ സഭകളുമായി ഒന്നിച്ചു ജനകീയ കണ്‍വെന്‍ഷനുകള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി 12 ലത്തീന്‍  കത്തോലിക്കാ രൂപതകളിലെ  ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആശ്യപ്പെട്ട് ജനകീയ കണ്‍വെന്‍ഷനുകള്‍ നടത്തും. കണ്ണൂര്‍, കല്പറ്റ, കോഴിക്കോട്

  • വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച്; രക്തദാനത്തിന് അമല മോഡല്‍

    വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച്; രക്തദാനത്തിന് അമല മോഡല്‍0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക്, അമല ആശുപത്രിയില്‍ ജോലി ചെയ്യുന്ന, ഡോക്ടര്‍മാരും നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും  മൂന്നു മാസത്തിലൊരിക്കല്‍ സന്നദ്ധരക്തദാനത്തിലൂടെ രക്തം നല്‍കുക എന്ന ലക്ഷ്യവുമായി  അയ്യായിരം പേര്‍ അടങ്ങുന്ന വണ്‍ അമല ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ വിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്തത്തിലെ ആവശ്യമുള്ള മൂലഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്ന  

  • ജെ.ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണം

    ജെ.ബി കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണം0

    കൊച്ചി: ക്രൈസ്തവ പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി ചെയര്‍മാരായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് അടിയന്തരമായി പുറത്തുവിടണമെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരി ക്കണമെന്നും കെസിബിസി എസ്.സി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗം കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കെസിബിസി എസ്. സി/എസ്.ടി/ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജസ്റ്റിന്‍ പി. സ്റ്റീഫന്‍, ഡി.എസ് പ്രഭല ഭാസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?