Follow Us On

13

December

2025

Saturday

Latest News

  • സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക്  ഭാര്യ ഉഷയും കാലക്രമത്തില്‍ കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

    സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില്‍ കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്0

    വാഷിംഗ്ടണ്‍ ഡിസി: ഭാര്യ ഉഷ വാന്‍സും കാലക്രമത്തില്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.  ടേണിംഗ് പോയിന്റ് യുഎസ്എയുടെ പരിപാടിയിലാണ് തങ്ങളുടെ മിശ്രവിവാഹിത ജീവിതത്തെക്കുറിച്ച് ഒരു ചോദ്യത്തിന് ഉത്തരമായി ജെ ഡി വാന്‍സ് മനസ് തുറന്നത്. തങ്ങളുടെ മൂന്ന് കുട്ടികളെയും ക്രൈസ്തവ വിശ്വാസത്തിലാണ് വളര്‍ത്തുന്നതെന്നും ഒരു കുട്ടി ആദ്യ കുര്‍ബാന സ്വീകരിച്ചെന്നും വാന്‍സ് പറഞ്ഞു. എന്നാല്‍ ഭാര്യയെ ആദ്യം കണ്ട് മുട്ടുന്ന സമയത്ത് താന്‍ ഒരു ആജ്ഞേയവാദിയോ

  • സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിനായി സെമിനാര്‍

    സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിനായി സെമിനാര്‍0

    കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹക രണത്തോടെ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സിനായി സെമിനാര്‍ നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാര്‍  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍

  • ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വാസത്തിന്റെ ‘ജെം’

    ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വാസത്തിന്റെ ‘ജെം’0

    രഞ്ജിത് ലോറന്‍സ് ഇന്നലെ മുംബൈയില്‍ നടന്ന വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ജെമീമ റോഡ്രിഗ്‌സായിരുന്നു. 134 പന്തുകളില്‍നിന്നും 127 റണ്‍സ് നേടി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയപ്പോള്‍ ജമീമ നന്ദി പറഞ്ഞത് ക്രിസ്തുവിനായിരുന്നു. ക്രീസില്‍ നില്ക്കുമ്പോള്‍ തന്നെ ശക്തിപ്പെടുത്തിയത് പുറപ്പാട് 14:14 വചനമായിരുന്നു എന്നു പറയാനും ജെമീമക്ക് മടി ഉണ്ടായിരുന്നില്ല. വിശ്വാസത്തെ മുറുകെ പിടിച്ചതിന്റെ പേരില്‍ ഏറെ കയ്പുനീര്‍ കുടിക്കേണ്ടിവന്ന പിന്നാമ്പുറവും ഈ താരത്തിനുണ്ട്. മുംബൈയിലെ ഒറ്റമുറിവീട്ടില്‍നിന്നാണ്  ജെമീമ ജെസിക്ക റോഡ്രിഗസിന്റെ പോരാട്ടം ആരംഭിക്കുന്നത്. കൃത്യമായി

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും  പുറത്തിറക്കി

    ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി. നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ  ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.  ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍

  • വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം

    വിശ്വാസപ്രഘോഷണമായി മാറിയ ബീഹാറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം0

    പാട്‌ന: ബീഹാറിലെ ബെട്ടിയ രൂപതയില്‍  നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം വിശ്വാസപ്രഘോഷണമായി മാറി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ബെട്ടിയ രൂപതയിലെ വിവിധ ഇടങ്ങളില്‍ നടത്തുന്ന ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍ക്ക്  തുടക്കംകുറിച്ചായിരുന്നു രൂപതാതല ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. ബെട്ടിയ കത്തീഡ്രല്‍ ദേവാലയത്തില്‍നിന്നും ആരംഭിച്ച പ്രദക്ഷിണത്തില്‍ വൈദികര്‍, സന്യാസിനികള്‍, കുട്ടികള്‍, യുവജനങ്ങള്‍, പ്രായമായവര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും അണിനിരന്നു.  ജപമാല ചൊല്ലി ദിവ്യകാരുണ്യ ഗീതങ്ങള്‍ ആലപിച്ചു മുന്നേറിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ കത്തിച്ച ദീപങ്ങളും പതാകളുമായി കുട്ടികളും യുവജനങ്ങളും അണിനിരന്നു. റോഡുകളില്‍ പൂക്കള്‍

  • 24 വര്‍ഷത്തിന് ശേഷം 72 വയസുള്ള പാക്ക് ക്രൈസ്തവ വിശ്വാസി ജയില്‍മോചിതനായി

    24 വര്‍ഷത്തിന് ശേഷം 72 വയസുള്ള പാക്ക് ക്രൈസ്തവ വിശ്വാസി ജയില്‍മോചിതനായി0

    ലാഹോര്‍: 24 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, 72 വയസുള്ള പാകിസ്ഥാന്‍ ക്രിസ്ത്യാനിയായ അന്‍വര്‍ കെന്നത്ത് ഒടുവില്‍ സ്വതന്ത്രനായി! തന്റെ ക്രൈസ്തവ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഒരു മുസ്ലീം മത പണ്ഡിതന് കത്തെഴുതിയതിനാണ് മതനിന്ദാക്കുറ്റം ചുമത്തി 2001 സെപ്റ്റംബര്‍ 14-ാം തിയതി,  ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന കെന്നത്തിനെ അറസ്റ്റ് ചെയ്യുന്നത്. 2002 ജൂലൈ 18-ന്, പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295-സി പ്രകാരം ഇസ്ലാമിന്റെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് കെന്നത്ത് കുറ്റക്കാരനാണെന്ന് ലാഹോറിലെ കോടതി കണ്ടെത്തി. അന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷയും

National


Vatican

  • കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക

    കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ്  ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

  • ഇത് ഫ്രാന്‍സിസ് പാപ്പയുടെ തുടര്‍ച്ച; ദരിദ്രരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നും ലിയോ 14 -ാമന്‍ പാപ്പ

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും

  • ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍

  • ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

  • അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്

    എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്:  ചില സൗഭാഗ്യങ്ങള്‍  അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍  രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും

  • കാരുണ്യപ്രവൃത്തികള്‍ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: കാരുണ്യപ്രവൃത്തികളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമെന്ന് ലിയോ 14 ാമന്‍ പാപ്പ. ദരിദ്രയായ വിധവയെപ്പോലെ രണ്ട് നാണയം നിക്ഷേപിക്കുന്നവര്‍ക്ക് പോലും ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാമെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ദൈവത്തില്‍ നിന്ന് ലഭിച്ച ദാനങ്ങളെല്ലാം നമുക്കായി സൂക്ഷിക്കരുതെന്നും, മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി ഉപയോഗിക്കണമെന്നും പാപ്പ പറഞ്ഞു. ഭൗതിക വസ്തുക്കള്‍ മാത്രമല്ല,   കഴിവുകള്‍, സമയം, സ്‌നേഹം, സാന്നിധ്യം,

World


Magazine

Feature

Movies

  • ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍;  സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്

    ദേവാലയ നിര്‍മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍; സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്0

    ബംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാം രൂപതയില്‍പ്പെട്ട രാമപൂര്‍ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന കത്തോലിക്ക ദേവാലയത്തിന് പോലീസ് സംരക്ഷണം ഒരുക്കുന്നു. ദേവാലയ നിര്‍മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് സംരക്ഷണം നല്‍കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയത്. രാമപൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ജൂലൈ 24ന് ദേവാലയവും വൈദികമന്ദിരവും നിര്‍മ്മിക്കുന്നതിന് രേഖാമൂലം അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ദേവാലയത്തിന്റെ ഫൗണ്ടേഷന്‍ പൂര്‍ത്തിയായപ്പോള്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ച് വിഎച്ചപിയും ബജ്‌റംഗദളും പ്രതിഷേധവുമായി എത്തി. നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശം വന്നു. ബെല്‍ഗാം

  • കെസിബിസിയുടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

    കെസിബിസിയുടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു0

    കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമാപന ആഘോഷങ്ങളില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു. ബിഷപ്പുമാരുടെ നേത്യത്വത്തിലുള്ള നന്ദിയര്‍പ്പണ സമൂഹബലിയില്‍ കെസിബിസിയുടെ പുതിയ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ദൈവാനുഗ്രഹങ്ങള്‍ സ്മരിക്കുകയും സഭയുടെ സുവിശേഷ ദൗത്യത്തിന് പുതുക്കിയ പ്രതിജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുന്ന വേളയായി ചടങ്ങുകള്‍ മാറി. സഭയുടെ ഐക്യം, ദൗത്യബോധം, സമൂഹത്തില്‍ സുവിശേഷ മൂല്യങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള

  • കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍;പാസ്‌പോര്‍ട്ട് റദ്ദാക്കി

    കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍;പാസ്‌പോര്‍ട്ട് റദ്ദാക്കി0

    കാരക്കാസ്/വെനസ്വേല: വെനസ്വേലയിലെ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പോകാനെത്തിയ കര്‍ദിനാളിന്റെ യാത്ര തടഞ്ഞ് വെനസ്വേലന്‍ അധികൃതര്‍. കാരക്കാസിലെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ബാള്‍ട്ടസാര്‍ പോറാസിനെ  തടഞ്ഞ അധികൃതര്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി റദ്ദാക്കുകയും ചെയ്തു. ആത്മീയ കൂട്ടായ്മയായ ഓര്‍ഡര്‍ ഓഫ് സെന്റ് ലാസറസിന്റെ ആത്മീയ സംരക്ഷകനായി കര്‍ദിനാളിനെ അവരോധിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ്  തടഞ്ഞത്. വിമാനത്താവള അധികൃതര്‍ കര്‍ദിനാളിനെ അപമാനിക്കുന്ന വിധത്തിലാണ് പെരുമാറിയതെന്ന് കര്‍ദിനാളിനൊപ്പം യാത്രയ്‌ക്കെത്തിയ ഗ്രാന്‍ഡ് പ്രിയര്‍ ഓഫ് ദി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?