Follow Us On

14

March

2025

Friday

Latest News

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണം: കെസിബിസി ജാഗ്രത കമ്മീഷന്‍

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍.  ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പു കള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.  എന്നാല്‍,

  • മതപരിവര്‍ത്തന നിരോധന നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് ജാമ്യം

    മതപരിവര്‍ത്തന നിരോധന നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് ജാമ്യം0

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചു. പാസ്റ്റര്‍ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തോടൊപ്പം സേവനം ചെയ്തിരുന്ന പാസ്റ്റര്‍ ജോയി മാത്യു പറഞ്ഞു. കോടതി വിധിയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും അവര്‍ ജാമ്യം അനുവദിച്ചുവെന്നുള്ളത് സ്ഥീരികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ല സ്‌പേഷ്യല്‍ കോടതിയുടെ വിധിക്കെതിരെ പാസ്റ്ററും ഭാര്യയും ജാമ്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ജനുവരി 22 നാണ് ദമ്പതികള്‍ 5

  • വിശ്വാസത്തെ അവഹേളിക്കുന്ന  സിനിമക്കെതിരെ ബിഷപ്പുമാര്‍

    വിശ്വാസത്തെ അവഹേളിക്കുന്ന സിനിമക്കെതിരെ ബിഷപ്പുമാര്‍0

    ഭൂവനേശ്വര്‍: ഒഡീയ ഭാഷയില്‍ പുറത്തിറക്കിയിട്ടുള്ള സനാതനി-കര്‍മ്മ ഹി ധര്‍മ്മ എന്ന സിനിമയെ കത്തോലിക്ക ബിഷപ്പുമാര്‍ ഒറ്റക്കെട്ടായി അപലപിച്ചു. ഫെബ്രുവരി 7-നാണ് ഒഡീഷയില്‍ ഈ ചിത്രം റിലീസ് ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും മതപരിവര്‍ത്തനത്തെയും അധിക്ഷേപിക്കുന്നതും ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം വിദ്വേഷം വിതയ്ക്കുന്നതുമായ ഈ ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമാണെന്ന് അവര്‍ പറഞ്ഞു. നേരത്തെ തന്നെ ക്രൈസ്തവ ഗ്രൂപ്പുകളും സെക്കുലര്‍ ഗ്രൂപ്പുകളും പ്രതിഷേധിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യുകയായിരുന്നു. സിനിമ മതപരിവര്‍ത്തനത്തെ

  • രക്തസാക്ഷികളുടെ ചുടുനിണം  വീണ കാണ്ടമാലില്‍ ബിഷപ്പുമാര്‍ സന്ദര്‍ശനം നടത്തി

    രക്തസാക്ഷികളുടെ ചുടുനിണം വീണ കാണ്ടമാലില്‍ ബിഷപ്പുമാര്‍ സന്ദര്‍ശനം നടത്തി0

    കാണ്ടമാല്‍: ക്രൈസ്തവ സാഹോദര്യത്തിന്റെ പ്രകാശവുമായി ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 23 ബിഷപ്പുമാര്‍ രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിര്‍ന്ന ഒഡീഷയിലെ കാണ്ടമാല്‍ സന്ദര്‍ശിച്ചു. 20 വര്‍ഷം മുമ്പ് കാണ്ടമാലില്‍ ക്രൈസ്തവ പീഡനം അരങ്ങേറുകയും അനേകര്‍ക്ക് ജീവനും വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാണ്ടമാല്‍ ഒരിക്കല്‍ ക്രൈസ്തവരുടെ തീര്‍ത്ഥാടനകേന്ദ്രമായി മാറുമെന്നും ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു. കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. തന്നോടൊപ്പം കാണ്ടമാല്‍ സന്ദര്‍ശിച്ച

  • ഗൂഗിള്‍ കലണ്ടറില്‍നിന്ന്   പ്രൈഡ് മാസം നീക്കം ചെയ്യുന്നു

    ഗൂഗിള്‍ കലണ്ടറില്‍നിന്ന് പ്രൈഡ് മാസം നീക്കം ചെയ്യുന്നു0

    വാഷിംഗ്ടണ്‍ ഡി.സി: സ്വവര്‍ഗാനുരാഗത്തെയും എല്‍ജിബിറ്റിക്യു പോലുളള പ്രകൃതിവിരുദ്ധ ആശയങ്ങളെയും മഹത്വവത്കരിക്കുന്ന പ്രൈഡ് മാസം ഗൂഗിള്‍ കലണ്ടറിന്റെ വെബ് പതിപ്പില്‍ നിന്നും മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നും നീക്കം ചെയ്യുന്നു. ഇതോടൊപ്പം സാംസ്‌കാരിക പൈതൃക ആഘോഷങ്ങളും നീക്കം ചെയ്യുമെന്നും പൊതു-ഗവണ്‍മെന്റ് അവധി ദിനങ്ങളും ദേശീയ ആചരണങ്ങളും മാത്രമെ കലണ്ടറില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ യുഎസ് ഏജന്‍സികളും ഡിപ്പാര്‍ട്ട്‌മെന്റുകളും നടത്തുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഗവണ്‍മെന്റ് നയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പരക്കെ

  • ജൂബിലി ആഘോഷത്തിനായി ചാള്‍സ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലേക്ക്

    ജൂബിലി ആഘോഷത്തിനായി ചാള്‍സ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലേക്ക്0

    ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നതിനും കത്തോലിക്ക സഭയുടെ 2025 ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ചാള്‍സ് രാജാവും കാമില രാജ്ഞിയും ഏപ്രിലില്‍ വത്തിക്കാനിലെത്തും. ബക്കിംഗ്ഹാം കൊട്ടാരം പുറപ്പെടുവിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും വത്തിക്കാനിലും റിപ്പബ്ലിക് ഓഫ് ഇറ്റലിയിലും സന്ദര്‍ശനം നടത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 2025 ജൂബിലി വര്‍ഷം ആഘോഷിക്കുന്നതില്‍ രാജാവും രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ചേരും. പരമ്പരാഗതമായി 25 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജൂബിലി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പ്രത്യേക വര്‍ഷമാണെന്നും ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍’ എന്ന നിലയില്‍

  • ഫാ. ഡൊമിനിക്  വാളന്മനാലിന്റെ നേതൃത്വത്തില്‍  പുതിയ സന്യാസ സമൂഹം ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതം

    ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ പുതിയ സന്യാസ സമൂഹം ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതം0

    കുമളി: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലിന് ലഭിച്ച പരിശുദ്ധാത്മ പ്രേരണയില്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ sui iuris monastry ആയി ഉയര്‍ത്തപ്പെട്ടു. മൊണസ്ട്രിയിലെ പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍

  • മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം

    മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം0

    തൃശൂര്‍: മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവി അക്രമണം മൂലം ജീവിതമാര്‍ഗമായ കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്നവര്‍ ഏറി വരുന്നു. കേരളം അഭിമുഖികരിക്കുന്ന ഗൗരവമായ ഈ വിഷമത്തില്‍ സമൂഹ മനഃസാക്ഷി ഉണരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും കടന്ന് നാശം വരുത്തുന്നവയെ തുരത്താനും കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും ചുരുങ്ങിയ വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക

  • ഡോ. ടി.കെ ജയകുമാറിന് കെഎസ്എസ്എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരം

    ഡോ. ടി.കെ ജയകുമാറിന് കെഎസ്എസ്എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന് സമ്മാനിച്ചു. കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അവാര്‍ഡ് സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ-ആതുര ശുശ്രൂഷാരംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍

National


Vatican

  • കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ.  മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ  ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന്  ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ്  നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍

  • കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള  യുണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ

  • 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം പരസ്യപ്രദര്‍ശനത്തിന്

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ മജിസ്റ്റീരിയല്‍ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍  ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. എഡി 875

  • കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

    വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ദായ സുറിയാനി സഭ ബിഷപ്പായിരുന്ന നിനവെയേയിലെ വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിന്റെ കാത്തോലിക്കോസ്-പാത്രിയാര്‍ക്കീസായ മാര്‍ അവാ മൂന്നാമനുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 1500 ഓളം വര്‍ഷം പഴക്കമുള്ള തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട് ‘കോമണ്‍ ക്രിസ്റ്റോളജിക്കല്‍ ഡിക്ലറേഷന്‍’ ഒപ്പുവച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടും മാര്‍പാപ്പയും അസീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ

  • മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ ഹെയ്തിയിലെ കോണ്‍വെന്റ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ഓ പ്രിന്‍സിലെ ബാസ് ദെല്‍മാസിലുള്ള കോണ്‍വെന്റാണ് ‘ബാര്‍ബെക്യു’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുപ്രസിദ്ധ പ്രക്ഷോഭകാരിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്. 1979ല്‍ മദര്‍ തെരേസ സ്ഥാപിച്ച ഈ കോണ്‍വെന്റില്‍ ശരാശരി 1500 രോഗികളെ വര്‍ഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 ഔട്ട്‌പേഷ്യന്റ് രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക്

  • ‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍

    വാഷിംഗ്ടണ്‍ ഡിസി:  നവംബര്‍ 24ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി ക്രിസ്തുരാജനോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന ആഹ്വാനവുമായി  യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി. സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന നിയോഗത്തോടെ നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന നടത്തുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഎസിലും മറ്റ് സ്ഥലങ്ങളിലുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനുള്ള അവസരമായി ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ അവസരം ഉപയോഗിക്കുവാന്‍ 2012ല്‍ യുഎസ് ബിഷപ്പുമാര്‍ തീരുമാനിച്ചിരുന്നു. 1925ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ രചിച്ച

World


Magazine

Feature

Movies

  • ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

    ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് 12 വര്‍ഷം0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്. നിലവില്‍ റോമിലെ

  • 25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…

    25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…0

    തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്‌വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര്‍ 30-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനിംഗില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്‌കാരവേളയില്‍ യാന്‍ഷൗ ബിഷപ് ജോണ്‍ ലു പീസന്‍ ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’ വൈദികജീവിതത്തിന്റെ 25 വര്‍ഷം തടവില്‍ കഴിഞ്ഞ

  • കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ

    കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ0

    കണ്ണൂര്‍: കണ്ണൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണ്ണത്തില്‍ നടക്കും. കണ്ണൂര്‍ ഫൊറോനയിലെ എട്ട് ഇടവകകളുടെ  നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ നയിക്കുന്നത് തൃശൂര്‍ ഗ്രേയ്‌സ് ഓഫ് ഹെവാന്‍ ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല്‍ മോണ്‍.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?