Follow Us On

30

April

2025

Wednesday

Latest News

  • ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

    ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം0

    കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും  സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടി കളുടെയും   രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്ക രണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  • ലഹരിക്കെതിരെ സിഎല്‍സി

    ലഹരിക്കെതിരെ സിഎല്‍സി0

    തൃശൂര്‍: ലഹരിക്കെതിരെയും പരിസ്ഥിതി സംരക്ഷണവുമായി സീനിയര്‍ സിഎല്‍സി നടത്തുന്ന 12 പ്രവര്‍ത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അരണാട്ടുകര പള്ളിയില്‍ നടന്ന ലോക സിഎല്‍സി ദിനാഘോഷ ചടങ്ങിലാണ് പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്. സീനിയര്‍ പ്രസിഡന്റ് വിനേഷ് കോളങ്ങാടന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഫാ. ഫ്രെജോ വാഴപ്പിള്ളി, സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ഡെയ്‌സണ്‍ കൊള്ളന്നൂര്‍ ഏ.ഡി, ഷാജു മാസ്റ്റര്‍, എ.ജെ ജെയ്‌സണ്‍ സീന ഷാജു എന്നിവര്‍ പങ്കെടുത്തു.

  • വഖഫ് നിയമഭേദഗതി: എംപിമാരുടെ പിന്തുണ തേടി കത്തോലിക്ക മെത്രാന്‍ സമിതി

    വഖഫ് നിയമഭേദഗതി: എംപിമാരുടെ പിന്തുണ തേടി കത്തോലിക്ക മെത്രാന്‍ സമിതി0

    ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). കേരള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്. മുനമ്പം ഉള്‍പ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കും എതിരാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ

  • സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണം: മാര്‍ പുളിക്കല്‍

    സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണം: മാര്‍ പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി:  സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദൃശ്യാവിഷ്‌കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ. ഡോ. തോമസ് വാളന്മനാല്‍,

  • ജീസസ് യൂത്തിന്റെ ‘കലിപ്പ്’ തരംഗമാകുന്നു

    ജീസസ് യൂത്തിന്റെ ‘കലിപ്പ്’ തരംഗമാകുന്നു0

    കൊച്ചി: നോമ്പിനെ ആസ്പദമാക്കി ചിത്രീകരിച്ച  ഷോട്ട് ഫിലിമാണ് ‘കലിപ്പ്.’ ഇതിനകം തന്നെ ‘കലിപ്പ്’ യുവജനങ്ങള്‍ ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു. രണ്ട് യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നര്‍മ്മത്തില്‍ ചാലിച്ചാണ് ഈ ഷോര്‍ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്.  ജീസസ് യൂത്താണ് ഈ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍.  ഈ  ഷോട്ട് ഫിലിം ക്രിസ്തു സ്‌നേഹത്തിന്റെ വലിയ  സന്ദേശം പ്രേക്ഷകരിലേക്ക് പകര്‍ന്നു തരുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് കടുപ്പം എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതില്‍ നിന്ന്

  • കരുണയുടെ മിഷനറിമാരുടെ ജൂബിലി റോമില്‍ ആഘോഷിച്ചു

    കരുണയുടെ മിഷനറിമാരുടെ ജൂബിലി റോമില്‍ ആഘോഷിച്ചു0

    റോം: ‘മിഷനറീസ് ഓഫ് മേഴ്സി’ എന്ന പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരായ വൈദികരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യബലി റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ല വാലെ ബസിലിക്കയില്‍ നടന്നു.  പരിശുദ്ധ സിംഹാസനത്തിന് മാത്രം ക്ഷമിക്കാന്‍ അധികാരമുള്ള പാപങ്ങള്‍ ക്ഷമിക്കുവാന്‍ പ്രത്യേക അധികാരം നല്‍കിയിരിക്കുന്ന നൂറുകണക്കിന് ‘കരുണയുടെ മിഷനറിമാര്‍’ റോമിലെ  വിശുദ്ധ ആന്‍ഡ്രൂ അപ്പോസ്തലന്റെ നാമധേയത്തിലുള്ള  ബസിലിക്കയില്‍ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രോ പ്രീഫെക്ട് ആര്‍ച്ചുബിഷപ് റിനോ-ഫിസിഷെല്ല അര്‍പ്പിച്ച ദിവ്യബലിയില്‍ സഹകാര്‍മികരായി. പാപമോചനം തേടി കുമ്പസാരമെന്ന കൂദാശയില്‍ വരുന്നവര്‍ക്ക്

  • ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെസിബിസി

    ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെസിബിസി0

    കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവാ  ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ  സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംക്കാര്‍ക്കു ഭൂമി വിറ്റ ഫറൂഖ് കോളേജു തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു

  • കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയേകാന്‍ നേത്രദാന സമ്മതപത്രവുമായി കത്തോലിക്ക കോണ്‍ഗ്രസ്

    കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ചയേകാന്‍ നേത്രദാന സമ്മതപത്രവുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    പുത്തന്‍പീടിക:  കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയേകാന്‍  മരണശേഷം നേത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്ര വിതരണോദ്ഘാടനം പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവക  കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തി. നേത്രദാനം മഹാദാനം എന്ന ആപ്തവാക്യവുമായി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റും ഐ ബാങ്ക് അസോസിയേഷന്‍, കേരള – ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍  &  റിസര്‍ച്ച് സെന്റര്‍ അങ്കമാലി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരാളുടെ നേത്രദാനം രണ്ട് പേര്‍ക്ക് കാഴ്ച നല്‍കാന്‍ സഹായിക്കും. മരണശേഷം 6 മണിക്കൂറിനുള്ളിലും, 2 വയസിനു മുകളിലുളളവര്‍ക്ക് നേത്രദാനം

  • സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി

    സാമൂഹ്യനീതി ഉറപ്പാക്കല്‍ ഭരണകര്‍ത്താക്കളുടെ ബാധ്യത: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി0

    കണ്ണൂര്‍: സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇത് ഭരണകര്‍ത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും  കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നില്‍ക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹികനീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും, ന്യുനപക്ഷ

National


Vatican

  • ലോസ് ആഞ്ചല്‍സിലെ തീപിടുത്തം; ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി മാര്‍പാപ്പ

    ലോസ് ആഞ്ചല്‍സ്:  അമേരിക്കന്‍ ഐക്യനാടുകളിലെ ലോസ് ആഞ്ചലസ് നഗരത്തിലെ തീപിടുത്തത്തില്‍ ഉണ്ടായ ‘ജീവനാശത്തിലും’ ‘വ്യാപകമായ നാശനഷ്ടങ്ങളിലും’ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ലോസ് ആഞ്ചല്‍സില്‍ ഇപ്പോഴും ആളിക്കത്തുന്ന തീപിടുത്തത്തില്‍ കഷ്ടതയനുഭവിക്കുന്നവരോട്് ‘ആത്മീയ അടുപ്പം’ പ്രകടിപ്പിച്ചുകൊണ്ട് ലോസ് ആഞ്ചല്‍സ് ആര്‍ച്ചുബിഷപ് ജോസ് എച്ച് ഗോമസിന് അയച്ച ടെലിഗ്രാമിലാണ് പാപ്പ തീപിടുത്തത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ചത്. മരിച്ചവരുടെ ആത്മാക്കളെ സര്‍വ്വശക്തനായ ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന് പാപ്പ സമര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മറ്റ് അടിയന്തിര ശുശ്രൂഷകളിലും ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി

  • ‘നിങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങള്‍’; കാന്‍സര്‍ ബാധിതരായ കുട്ടികളോട് പാപ്പ

    ‘നിങ്ങള്‍ എനിക്ക് പ്രത്യാശയുടെ അടയാളങ്ങളാണ്. കാരണം യേശു നിങ്ങളില്‍ ഉണ്ട്. യേശു ഉള്ളിടത്ത് നിരാശയെ നീക്കി കളയുന്ന പ്രത്യാശയുണ്ട്.  യേശു നമ്മുടെ സഹനങ്ങള്‍ ഏറ്റെടുത്തു. നാം സഹിക്കുമ്പോള്‍ അവന്റെ സ്‌നേഹത്തിലൂടെ ആ സഹനത്തില്‍ നമുക്കും പങ്കുചേരാം. യഥാര്‍ത്ഥ സ്‌നേഹിതര്‍ സന്തോഷവും വേദനയും പരസ്പരം പങ്കുവയ്ക്കുന്നു. യേശുവിനെപ്പോലെ.”, പോളണ്ടില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനത്തിനായി എത്തിയ കാന്‍സര്‍ ബാധിതരായ കുട്ടികളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകളാണിത്.  ‘പ്രത്യാശയുടെ മുമ്പ്’എന്ന പേരിലുള്ള പീഡിയാട്രിക്ക് ഓങ്കോളജി ക്ലിനിക്കില്‍ ചികിത്സ തേടുന്ന ഈ കുട്ടികളോടൊപ്പം

  • കമ്മ്യൂണിക്കേഷന്‍സിന്റെയും സുരക്ഷാ സേനയുടെയും ജൂബിലി ദിവ്യബലികളില്‍ പാപ്പ കാര്‍മികത്വം വഹിക്കും

    വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ ആഘോഷിക്കുന്ന  കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലിയുടെയും സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെയും ദിവ്യബലികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ  കാര്‍മികത്വം വഹിക്കും. കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലി ജനുവരി 24 മുതല്‍ 26 വരെയാണ് നടക്കുന്നത്. ദൈവവചനത്തിന്റെ ഞായറാഴ്ചയായി കൂടെ ആചരിക്കുന്ന ജനുവരി 26നാണ് ഇതോടനുബന്ധിച്ചുള്ള പാപ്പയുടെ ദിവ്യബലി. രണ്ടാഴ്ചയ്ക്കുശേഷം, ഫെബ്രുവരി ഒന്‍പതിന് സായുധ സേനയുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിക്കുന്ന ദിവ്യബലിയിലും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുമെന്ന്  ആരാധനക്രമവത്സരത്തിലെ

  • ‘പ്രത്യാശയുടെ നയതന്ത്ര’ത്തിനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: സത്യം, ക്ഷമ, സ്വാതന്ത്ര്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യാശയുടെ നയതന്ത്രത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നയതന്ത്രജ്ഞരായി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ വാര്‍ഷിക പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. നിരവധി സംഘര്‍ഷങ്ങളാല്‍ കീറിമുറിക്കപ്പെട്ട ലോകത്ത് ‘ഏറ്റുമുട്ടലിന്റെ യുക്തി’ മാറ്റിവെച്ച് ‘കണ്ടുമുട്ടലിന്റെ യുക്തി’ സ്വീകരിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു. ‘പ്രതീക്ഷയുടെ നയതന്ത്രം’ എന്ന തന്റെ ദര്‍ശനം അവതരിപ്പിച്ച പാപ്പ,  ‘സമാധാനത്തിന്റെ നവീകരിച്ച കാറ്റ്’

  • ക്രിസ്മസിന് പാപ്പ തുറന്ന സെന്റ് പീറ്റേഴ്‌സ്  ബസിലിക്കയിലെ ‘വിശുദ്ധ വാതിലി’ലൂടെ ഇതുവരെ കടന്നത്  അഞ്ച് ലക്ഷത്തിലധികം ആളുകള്‍

    വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് തലേന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചകൊണ്ട് കടന്നത് അഞ്ച് ലക്ഷത്തിലധികം ആളുകള്‍.  2024 ഡിസംബര്‍ 24-നാണ് ഏറ്റവും പ്രധാനപ്പെട്ട പേപ്പല്‍ ബസിലിക്കയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് 2025 ജൂബിലി വര്‍ഷം പാപ്പ ഉദ്ഘാടനം ചെയ്തത്. ‘വിശുദ്ധ വാതിലിലൂടെ’ കടന്നുപോകുന്നതിലൂടെ, പാപം നിമിത്തമുള്ള താല്‍ക്കാലിക ശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിന് യേശുക്രിസ്തുവിന്റെ യോഗ്യതകളെപ്രതി കത്തോലിക്കാ സഭ നല്‍കുന്ന പൂര്‍ണ ദണ്ഡവിമോചനത്തിനുള്ള അവസരം ജൂബിലിയുടെ

  • ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത

    വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. ഇറ്റലിക്കാരിയാണ് സിസ്റ്റര്‍ സിമോണ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷനറീസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റര്‍ സിമോണ സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  നഴ്‌സിങ്ങ് ഉപേക്ഷിച്ചാണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തത്.

Magazine

Feature

Movies

  • അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!

    അമ്മമടിത്തട്ട് തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്!0

    സഭയുടെ പരമ്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തന്റെ കല്ലറ മരിയ മജോരെ ദൈവാലയത്തില്‍ മതിയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് പരിശുദ്ധ ദൈവമാതാവിലൂടെ അക്കാര്യം വെളിപ്പെടുത്തിക്കിട്ടിയതിനാലാണ്. റോമിലെ സെന്റ് മേരീസ് ബസിലിക്ക സഹാദ്ധ്യക്ഷനായ കര്‍ദിനാള്‍ റൊളണ്ടാസ് മക്രിക്കാസ് ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ”2022 ല്‍  സെന്റ് മേരി മേജര്‍  ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാപ്പയുമായി ഞാന്‍  ചര്‍ച്ച ചെയ്യുകയായിരുന്നു.’അദ്ദേഹത്തിന് ഈ ദൈവാലയത്തോട് വളരെ അടുപ്പമുണ്ടായിരുന്നു. ഈ ദേവാലയത്തില്‍ സ്ഥാപിതമായ  മരിയന്‍ ഐക്കണില്‍ അദ്ദേഹത്തിന് വലിയ വിശ്വാസമായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം

  • ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!

    ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!0

    നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന്‍ പ്രശ്‌നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു ധാര്‍മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന്‍ കുക്കയുടെ കടുത്ത മുന്നറിയിപ്പ്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ  ഇരുന്നൂറോളം  ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.  ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്  ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില്‍  ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളില്‍

  • ദൈവകരുണയുടെ സ്വന്തം ഫിലിപ്പീന്‍സ്

    ദൈവകരുണയുടെ സ്വന്തം ഫിലിപ്പീന്‍സ്0

    ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ രാജ്യത്തെ പൂര്‍ണ്ണമായി ദൈവകരുണയ്ക്കു സമര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഫിലിപ്പീന്‍സ്. ദൈവ കരുണയുടെ ഞായറാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ വിശുദ്ധ കുര്‍ബാനകളിലും ഈ സമര്‍പ്പണം നടന്നു, ദൈവകരുണയ്ക്കായുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മരിയന്‍സിലെ ഫാദര്‍ ജെയിംസ് സെര്‍വാന്റസ് ആണ് ഈ ആശയത്തിന് തുടക്കമിട്ടത്. ഫിലിപ്പീന്‍സിലെ കാത്തലിക് ഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിപി) ഔദ്യോഗിക അംഗീകാരം നല്‍കുകയും എല്ലാ രൂപതകളോടും പങ്കെടുക്കണമെന്ന് കര്‍ദ്ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ് പ്രസ്താവന ഇറക്കുകയും ചെയ്തു. യുദ്ധഭീഷണി, അഴിമതി, സഭയോടുള്ള എതിര്‍പ്പുകള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?