Follow Us On

13

November

2025

Thursday

Latest News

  • ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ  ചരിത്രത്തിലെ  നാഴികക്കല്ല്:   ലിയോ പതിനാലാമൻ പാപ്പ

    ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ ചരിത്രത്തിലെ നാഴികക്കല്ല്: ലിയോ പതിനാലാമൻ പാപ്പ0

    റോം:  101 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1924 മെയ് മാസത്തില്‍ ഷാങ്ഹായില്‍  നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്‍സില്‍ ‘ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു’ എന്ന് ലിയോ 14 -ാമന്‍ പാപ്പ.  പൊന്തിഫിക്കല്‍ ഉര്‍ബാനിയാന സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ കര്‍ദിനാള്‍ ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ പാപ്പയുടെ വാക്കുകള്‍ വായിച്ചു. 1924-ലെ ചൈനീസ് കൗണ്‍സിലിന്റെ ശതാബ്ദി

  • അവകാശ സംരക്ഷണ യാത്രക്ക് 17ന് തൃശൂരില്‍ സ്വീകരണം

    അവകാശ സംരക്ഷണ യാത്രക്ക് 17ന് തൃശൂരില്‍ സ്വീകരണം0

    തൃശൂര്‍: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന  അവകാശ സംരക്ഷണ യാത്രയ്ക്ക്  ഒക്ടോബര്‍ 17 ന് തൃശൂരില്‍ സ്വീകരണം നല്‍കും. 17 ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൃശൂര്‍ അതിരൂപത അതിര്‍ത്തിയായ  ചേലക്കരയില്‍ എത്തിച്ചേരും. 3 മണിക്ക് എരുമപ്പെട്ടി സെന്ററില്‍  സ്വീകരണം നല്‍കും. വൈകുന്നേരം അഞ്ചിന് തൃശൂര്‍ ജില്ല ആശുപത്രി പരിസരത്ത് നിന്ന് ജാഥയായി കോര്‍പ്പറേഷന് മുന്നില്‍ എത്തിച്ചേരുന്ന യാത്രക്ക്

  • മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു

    മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; തപാല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു0

    കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ ആദ്യ കര്‍മലീത്ത സന്യാസിനിയും, ഭാരതത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (ടിഒസിഡി) സ്ഥാപകയുമായ ധന്യ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകള്‍ക്ക് മുന്നോടിയായി തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. കേരളത്തിലെ  ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷനും കോഴിക്കോട് അതിരൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ തപാല്‍ സ്റ്റാമ്പ് സിടിസി സഭാ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷാഹില സിടിസിക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ

  • സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

    സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു0

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.  പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

  • ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷനില്‍ തിയോളജിയില്‍ ഡിപ്ലോമ നേടിയവരെ ആദരിച്ചു

    ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോമലബാര്‍ മിഷനില്‍ തിയോളജിയില്‍ ഡിപ്ലോമ നേടിയവരെ ആദരിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫ്രിസ്‌കോ:  നോര്‍ത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ നേടിയവരെ ആദരിച്ചു. മിഷനില്‍ നിന്നുള്ള കിരണ്‍ ജോര്‍ജ്, ഷീന അന്ന ജോണ്‍ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തെ ദൈവശാസ്ത്ര പഠനത്തില്‍ ഡിപ്ലോമ ലഭിച്ചത്. ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്. മിഷനില്‍ നടന്ന അനുമോദന ചടങ്ങില്‍,

  • കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി

    കര്‍ഷകര്‍ക്കുവേണ്ടി ജയിലില്‍ പോകാനും തയാര്‍: മാര്‍ പാംപ്ലാനി0

    കാസര്‍ഗോഡ്: കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയാറാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചു പറമ്പില്‍ നയിക്കുന്ന  ‘അവകാശ സംരക്ഷണ യാത്ര’ പാണത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ അധ്യാപകരുടെ നിയമന അംഗീകാരം സമരം ആരംഭിച്ച ദിവസംതന്നെ സര്‍ക്കാര്‍ അംഗീകരിച്ചു. അക്രമകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാനുള്ള ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സജീവമായി ഇടപെട്ട

  • എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോമലബാര്‍ സഭ

    എയ്ഡഡ് സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറോമലബാര്‍ സഭ0

    കാക്കനാട്: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമ നത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ സീറോമലബാര്‍ സഭ സ്വാഗതം ചെയ്തു.  ഈ തീരുമാനം വൈകി ലഭിച്ച നീതിയാണെന്നു സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 ഓളം അധ്യാപകര്‍ക്ക് ഈ  സുപ്രധാനമായ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷി

  • ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല

    ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല0

    കൊച്ചി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചുകൊടുക്കാനാവില്ലെന്ന് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. യൂണിഫോമിന്റെ പേരില്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി  2018 ല്‍ വിധി  പ്രസ്താവിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍  മാറും

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സാഗ്രഡ ഫാമിലിയ ഉടന്‍ മാറും0

    ബാഴ്‌സലോണ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദൈവാലയമായി സ്പെയിനിലെ സാഗ്രഡ ഫാമിലിയ ഉടന്‍ മാറുും. നിര്‍മാണം തുടരുന്ന സാഗ്രഡ ഫാമിലിയ ദൈവാലയത്തിന്റെ മധ്യഭാഗത്തെ ‘യേശുവിന്റെ ഗോപുരം’ ( ഏകദേശം 172.5 മീറ്റര്‍ ഉയരം) പൂര്‍ത്തിയാകുന്നതോടെയാണ് ബസിലിക്ക ഭൂമിയിലെ എല്ലാ ദൈവാലയങ്ങളെയും മറികടന്ന് ഏറ്റവും ഉയരമുള്ള ദൈവാലയമായി മാറുക. ജര്‍മനിയിലെ ഉലം മിന്‍സ്റ്റര്‍ ദൈവാലയമാണ് നിലവില്‍(161.5 മീ / 530 അടി) ഏറ്റവും ഉയരമുള്ള ദൈവാലയം. ഇതിനോടകം തന്നെ  155 മീറ്റര്‍ (508 അടി) പിന്നിട്ട ‘യേശുവിന്റെ ഗോപുര’ത്തിന്റെ

National


Vatican

  • പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 22ന് ഉപവാസ പ്രാര്‍ത്ഥനാദിനം

    വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മാതാവിന്റെ രാജ്ഞിത്വ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 22ന് ലോക സമാധാനത്തിനായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന പ്രതിവാര പൊതുസന്ദര്‍ശനവേളയില്‍  വിശ്വാസികളെ അതിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചത്. യുക്രെയ്‌നും വിശുദ്ധനാടും ലോകത്തിന്റെ ഇതരഭാഗങ്ങളും യുദ്ധങ്ങളാല്‍ മുറിവേല്ക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാം. സായുധ സംഘര്‍ഷങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണീര്‍ തുടക്കാന്‍ പ്രാര്‍ത്ഥിക്കാം. സമാസമാധാന രാജ്ഞിയായ

  • കുവൈറ്റിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്ക

    കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ്  ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി. കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്. 1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ

  • ഇത് ഫ്രാന്‍സിസ് പാപ്പയുടെ തുടര്‍ച്ച; ദരിദ്രരോടൊപ്പം ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നും ലിയോ 14 -ാമന്‍ പാപ്പ

    കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച. പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും

  • ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്. പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍

  • ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം, രക്ഷയിലേക്കുളള യാത്രയുടെ തുടക്കം: ലിയോ 14 ാമന്‍ പാപ്പ

    വത്തിക്കാന്‍ സിറ്റി: അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്‍മാരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞപ്പോല്‍ ശിഷ്യന്‍മാര്‍ ചോദിച്ച ‘കര്‍ത്താവേ അത് ഞാന്‍ അല്ലല്ലോ?’എന്ന ചോദ്യം രക്ഷയിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിവരുന്ന ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ജൂബിലി മതബോധനപരമ്പരയുടെ ഭാഗമായി അന്ത്യ അത്താഴത്തെക്കുറിച്ച് നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ചിലപ്പോള്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ വീഴ്ച വരുത്തുന്നത് നമ്മളായിരിക്കാം എന്ന അവബോധമാണ് ‘കര്‍ത്താവേ, അത് ഞാന്‍

  • അനാഥാലയം സന്ദര്‍ശിച്ചത് വഴിത്തിരിവായി; കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സ്‌കോട്ട്‌ലാന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സ്

    എഡിന്‍ബര്‍ഗ്/ സ്‌കോട്ട്‌ലാന്‍ഡ്:  ചില സൗഭാഗ്യങ്ങള്‍  അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില്‍ ഒന്നുകില്‍ അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില്‍ ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്‍ശിച്ച സ്‌കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ കേറ്റ് ഫോര്‍ബ്‌സിന് സംഭവിച്ചത് ഇതില്‍ രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള്‍ നവോമിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍  രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്‌കോട്ടിഷ് രാഷ്ട്രീയത്തില്‍ ഏറെ ഭാവി കല്‍പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്‍ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്‌നേഹവും

World


Magazine

Feature

Movies

  • സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ

    സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ പ്രചോദനമാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സന്യാസിനിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുസദസ്സിനോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ പാപ്പ ശ്ലാഘിച്ചു. നവംബര്‍ എട്ടിന് വല്ലാര്‍പാടം ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടപ്പവളായി പ്രഖ്യാപിച്ചത്. മാര്‍പാപ്പ പ്രത്യേക പ്രതിനിധിയായി ചടങ്ങില്‍ സംബന്ധിച്ച മലേഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ്

  • തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു

    തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു0

    ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു. മന്ത്രി കെ. രാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായി. കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, കിഡ്സ് സെന്റര്‍ എന്നിവ യഥാക്രമം ഇ.ടി. നീലകണ്ഠന്‍ മൂസ്, സി.പി. പോളി, ഡോ. ഫ്‌ളര്‍ജിന്‍ തയ്യാലക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, കൈക്കാരന്‍മാരായ നിക്‌സന്‍ കോലഞ്ചേരി, വര്‍ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, കണ്‍വീനര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?