Follow Us On

29

April

2025

Tuesday

Latest News

  • മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്

    മുനമ്പം റിലേ നിരാഹര സമരം 46-ാം ദിവസത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 46-ാം ദിനത്തിലേക്ക് കടന്നു. 45-ാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ്  മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കുവേണ്ടി നിരാഹാരം ഇരിക്കുക എന്നത്  ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കല്‍ക്കൂടി സമര മുഖത്തേക്ക് വരേണ്ടി വന്നാല്‍ തന്റെ മരണം വരെ മുനമ്പം ജനതയോടൊപ്പം താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളായ 12

  • വിയറ്റ്‌നാമീസ്  രക്തസാക്ഷിയായ ഫാ. ദിപ്  വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

    വിയറ്റ്‌നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍0

    വത്തിക്കാന്‍ സിറ്റി: 1946 ല്‍ ഒന്നാം ഇന്തോ-ചൈന യുദ്ധത്തില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിയറ്റ്‌നാമില്‍ നിന്നുള്ള വൈദികനായ ഫാ. ട്രൂങ് ബു ദിപിനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ക്രൈസ്തവ സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ ശവകുടീരത്തല്‍ ക്രിസ്ത്യാനികളല്ലാത്തവര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. മെക്കോംഗ് ഡെല്‍റ്റയിലെ ആന്‍ ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഫാ. ദിപ് ഫ്‌നാം ഫെന്‍ സെമിനാരിയിലാണ് പഠിച്ചത്, അദ്ദേഹത്തിന്റെ അപ്പസ്‌തോലിക് വികാരിയേറ്റ് കംബോഡിയയിലും വിയറ്റ്‌നാമിലും

  • പഞ്ചാബില്‍ മതാന്തര കോണ്‍ഫ്രന്‍സ്

    പഞ്ചാബില്‍ മതാന്തര കോണ്‍ഫ്രന്‍സ്0

    ചണ്ഡീഗഡ്: സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവിന്റെ 555-ാമത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതാന്തര കോണ്‍ഫ്രന്‍സില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മതങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജലന്ദറിലെ ഗുരദ്വാര സാഹിബ് ബുലാന്ദ്പൂരിലാണ് കോണ്‍ഫ്രന്‍സ് നടന്നത്. ജലന്ദര്‍ ബിഷപ് ആഗ്നേലോ റുഫീനേ, നോര്‍ത്ത് ഇന്ത്യ ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. നോര്‍ബര്‍ട്ട് ഹെര്‍മന്‍, ജലന്തര്‍ രൂപത ഇന്റര്‍റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ ഗ്രീവാല്‍ തുടങ്ങിയവരാണ് കത്തോലിക്ക സഭയെ പ്രതിനിധീകരിച്ചത്. സിക്ക്, ജൂത, മുസ്ലിം, ബുദ്ധ, ജൈന മതങ്ങളില്‍ നിന്നുള്ള പ്രതിനിധികളും

  • വയനാട് ദുരന്തം: 77 ലക്ഷം കത്തോലിക്കാ സഭ നല്‍കി

    വയനാട് ദുരന്തം: 77 ലക്ഷം കത്തോലിക്കാ സഭ നല്‍കി0

    കോട്ടയം: വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിന് പുറമേ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട 503 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും. കേരള സോഷ്യല്‍ സര്‍വീസ് ഫോറം നേതൃത്വം നല്‍കുന്ന സഭാതല പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സര്‍വീസില്‍നിന്ന് 77 ലക്ഷം രൂപ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, തയ്യല്‍, ഡിടിപി, വര്‍ക്ക്‌ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി

  • ജിസ്‌മോന്‍ സണ്ണി ലോഗോസ് പ്രതിഭ

    ജിസ്‌മോന്‍ സണ്ണി ലോഗോസ് പ്രതിഭ0

    കൊച്ചി: 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള ജിസ്‌മോന്‍ സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന കെസിബിസി ബൈബിള്‍ സൊസൈറ്റി നടത്തുന്ന ലോഗോസില്‍ നാലര ലക്ഷത്തോളം പേരാണ് ഈ വര്‍ഷം പങ്കെടുത്തത്. പതിനൊന്നുകാരനായ ജിസ്‌മോന്‍, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അതിരൂപതാതല മത്സരങ്ങള്‍ക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍നിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കള്‍ മാറ്റുരച്ച ഗ്രാന്‍ഡ് ഫിനാലെ റൗണ്ടില്‍ ഒന്നാം

  • സമാധാന സ്ഥാപനത്തിനു യുവാക്കളുടെ പങ്ക്  അനിവാര്യം: പാപ്പാ

    സമാധാന സ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യം: പാപ്പാ0

    വത്തിക്കാന്‍ സിറ്റി: സമാധാന സംസ്ഥാപനത്തിനു യുവാക്കളുടെ പങ്ക് അനിവാര്യംമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. ആഗോള സമാധാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍, യുവജനങ്ങളുടെ പ്രതിനിധിസംഘം വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു പാപ്പ. വിശുദ്ധ നാട്ടിലെ സമാധാനത്തിനുവേണ്ടി സംഘം നടത്തുന്ന അക്ഷീണ പ്രയത്‌നങ്ങളെ അഭിനന്ദിക്കുകയും, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു. സംഘത്തില്‍ വിവിധ മതങ്ങളില്‍ നിന്നും, പശ്ചാത്തലങ്ങളില്‍ നിന്നും ഉള്ളവര്‍ ഉള്‍പെടുന്നുവെന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. തുടര്‍ന്ന് സമാധാന പ്രക്രിയയില്‍ യുവാക്കളുടെ

  • ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ

    ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ0

    കോട്ടയം: മധ്യകേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തുന്നത്. കാര്‍ഷിക മഹോത്സവത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക കലാ മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, പ്രശ്നോത്തരികള്‍, നാടക രാവുകള്‍, കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, സംസ്ഥാന തല കര്‍ഷക കുടുംബ

  • ആധുനിക സമൂഹത്തില്‍  അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.

    ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.0

    പുല്‍പ്പള്ളി: ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന്‍ അലക്‌സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്‍കൊല്ലി മേഖല വാര്‍ഷികം ശിശുമല ഉണ്ണീശോ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി മേഖലാ പ്രസിഡന്റ് സില്‍വി ഏഴുമായില്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. ബിജു മാവറ, മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ.  ജസ്റ്റിന്‍ മൂന്നനാല്‍, രൂപതാ അനിമേറ്റര്‍ സിസ്റ്റര്‍ ഷോളി എസ്‌കെഡി,  മേഖലാ അനിമേറ്റര്‍ സിസ്റ്റര്‍ ജെയിന്‍ എസ്എബിഎസ് എന്നിവര്‍

  • കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന 33-ാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച എട്ടു പേര്‍ക്കാണു 2024ലെ പുരസ്‌കാരങ്ങള്‍. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്ക് ഇക്കുറി നാലു പേര്‍ അര്‍ഹരായി. കെസിബിസി സാഹിത്യ അവാര്‍ഡ് ജോണി മിറാന്‍ഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കള്‍, നനഞ്ഞ മണ്ണടരുകള്‍, വിശുദ്ധ ലിഖിതങ്ങള്‍, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകള്‍ പരിഗണിച്ചാണു പുരസ്‌കാരം. കെസിബിസി ദര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡോ. സീമ ജെറോമിനു ലഭിച്ചു. സംസ്ഥാന  സര്‍ക്കാരിന്റെ

National


Vatican

Magazine

Feature

Movies

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്തറേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍ കോണ്‍ക്ലേവിനായി

  • ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്

    ജീസസ് യൂത്തിന്റെ കെയ്‌റോസ് ബഡ്‌സ് മാഗസിനിന്‍ ഒരുക്കുന്ന ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച്0

    എറണാകുളം: ജീസസ് യൂത്തിന്റെ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്സ് മാഗസിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ വെക്കേഷന്‍ ചലഞ്ച് ഒരുക്കുന്നു. ക്രിയാത്മകതയും വിശ്വാസവും വിനോദവും ഒത്തുചേര്‍ന്ന അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നേടാം. കുട്ടികളുടെ വിശ്വാസ പരിശീലനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് എല്ലാ ചലഞ്ചുകളും ക്രമീകരിച്ചിരിക്കുന്നത്.  കെയ്‌റോസ് ഗ്ലോബല്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ പ്രായപരിധി ഇല്ല. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ  ക്രിയാത്മ കതയുടെ ലോകത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. മത്സരാര്‍ത്ഥികളുടെ സൗകര്യവും താല്‍പര്യവും അനുസരിച്ച് വീഡിയോ ആയോ എഴുത്തുരൂപത്തിലോ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. 1.

  • ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!

    ബോറടിക്കുമ്പോള്‍ എന്ത് ചെയ്യും? പാപ്പാ പറഞ്ഞ മറുപടി നമ്മെ അതിശയിപ്പിക്കും!0

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാന്‍സിസ് പാപ്പാ  വത്തിക്കാനില്‍ സെമിനാരിക്കാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന്  ഒരു ഡീക്കന്‍ വളരെ ആകാംക്ഷപൂര്‍വ്വം പാപ്പയോടു ചോദിച്ചു; ‘പാപ്പയുടെ ഒരു ദിവസത്തെ പ്രാര്‍ത്ഥന സമയം എത്രയാണ്?’ അപ്പോള്‍ മാര്‍പാപ്പ പറഞ്ഞു; ‘ഞാന്‍ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ആരാധനയ്ക്കായി ഒത്തിരി സമയം  ഇരിക്കും, അങ്ങനെ ഇരിക്കുന്നത് വളരെ നല്ലതാണ്.’ അപ്പോള്‍ ഡീക്കന്‍ രസകരമായി ഒരു ചോദ്യം കൂടി ചോദിച്ചു; ‘അങ്ങനെ ഇരിക്കുമ്പോള്‍ ബോറടിക്കില്ലേ?’ മാര്‍പാപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു, തീര്‍ച്ചയായും ബോറടിക്കും. ‘അപ്പോള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?