Follow Us On

06

November

2025

Thursday

Latest News

  • 274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിച്ച് ദൈവശബ്ദം കണ്‍വന്‍ഷന്‍ 32-ാം വര്‍ഷത്തിലേക്ക്

    274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിച്ച് ദൈവശബ്ദം കണ്‍വന്‍ഷന്‍ 32-ാം വര്‍ഷത്തിലേക്ക്0

    തൃശൂര്‍: തിരുവചനം പങ്കുവയ്ക്കുന്നതിനൊപ്പം അതുപ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിന്റെ അനുഭവവും കൂടി പങ്കുവയ്ക്കാനുണ്ട് ദൈവശബ്ദം കണ്‍വന്‍ഷന്. 31 കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ 274 നിര്‍ദ്ധനരായ പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാന്‍ ദൈവശബ്ദം കണ്‍വന്‍ഷന് സാധിച്ചു. തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ പച്ചക്കറി മാര്‍ക്കറ്റിലെ പൊതുപ്രാര്‍ത്ഥനാ സമൂഹമായ മീറ്റ് ജീസസ് പ്രെയര്‍ ടീം നേതൃത്വം നല്‍കുന്ന ശുശ്രൂഷയാണ് ദൈവശബ്ദം കണ്‍വന്‍ഷന്‍. ഓരോ കണ്‍വന്‍ഷന്‍ കഴിഞ്ഞ് മിച്ചമുള്ള പണവും ഉദാരമതികളുടെ സഹായവും ചേര്‍ത്താണ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം കണ്ടെത്തിയത്. 2024-ലെ ദൈവശബ്ദം കണ്‍വന്‍ഷനില്‍ ലഭിച്ച

  • ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

    ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന്‍ യുന്റുവാനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2024 ഒക്ടോബറില്‍ മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന്‍ കരാര്‍പ്രകാരമാണ് ബിഷപ് ലിന്‍ യുന്റുവാന്റെ നിയമനം വത്തിക്കാന്‍ നടത്തിയത്. 1984 ല്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന്‍ യുന്റുവാന്‍ അഭിഷിക്തനായി. 1984 മുതല്‍ 1994 വരെയും 1996 മുതല്‍ 2002 വരെയും,

  • ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു

    ഫ്രഞ്ച് സഭക്ക് ആവേശം പകര്‍ന്ന് 19,000 യുവജനങ്ങള്‍ മൂന്ന് ദിവസത്തെ പാരിസ് – ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു0

    പാരീസ്/ഫ്രാന്‍സ്: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രദര്‍ശനമായി ചാര്‍ട്രസ് തീര്‍ത്ഥാടനത്തില്‍ 19,000 യുവജനങ്ങള്‍ പങ്കുചേര്‍ന്നു.  ചാര്‍ട്രസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന പാരീസ്-ചാര്‍ട്രസ് തീര്‍ത്ഥാടനം സമാപിച്ചത്. ഈ പരിപാടിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. നോട്രെ ഡാം ഡി ക്രെറ്റിയന്റെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥാടനം പാരീസിലെ സെന്റ്-സല്‍പിസ് ദൈവാലയത്തില്‍നിന്ന് ആരംഭിച്ച് ചാര്‍ട്രസിലെ ഗോതിക് കത്തീഡ്രലില്‍ സമാപിച്ചു. പരമ്പരാഗത സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, മൂന്ന് ദിവസങ്ങളിലായി ഫ്രഞ്ച് ഗ്രാമപ്രദേശങ്ങളിലൂടെ ഏകദേശം 60 മൈലാണ്

  • ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ

    ദൈവം കേള്‍ക്കാത്ത ഒരു നിലവിളിയുമില്ല: ലിയോ 14 ാമന്‍ പാപ്പ0

    ദൈവം നമ്മുടെ നിലവിളികള്‍ക്കു നേരേ കണ്ണടയ്ക്കുകയില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചത്തെ പൊതുസദസ്സിനോടനുബന്ധിച്ച്  അന്ധനായ ബര്‍ത്തേമിയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അന്ധനാണെങ്കിലും, ‘യേശു ആരാണെന്ന് തിരിച്ചറിഞ്ഞ്’ നിലവിളിച്ച ബര്‍ത്തേമിയൂസ് മറ്റുള്ളവരെക്കാള്‍ നന്നായി ‘കാണു’ന്നുണ്ടെന്ന്  പാപ്പ പറഞ്ഞു. ബര്‍ത്തേമിയൂസ് എന്ന  പേരിന്റെ അര്‍ത്ഥം ‘ബഹുമാനത്തിന്റെയും  ആരാധനയുടെയും പുത്രന്‍’ എന്നാണ്. പക്ഷേ അവന്‍ ഇരിക്കുന്നതോ യാചകരുടെ ഇടയിലും. ഇത് തന്നെയാണ് നമ്മുടേയും അവസ്ഥ. നമുക്ക് ദൈവം നല്കിയ ബഹുമാന്യ സ്ഥാനം തിരിച്ചറിയാതെ നാം പലപ്പോഴും

  • അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം

    അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം0

    കോട്ടയം: നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി മാറി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.

  • കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം

    കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണം0

    കണ്ണൂര്‍: കപ്പലപകടങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസി കള്‍ക്കും പി&ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സംസ്ഥാന, കേന്ദ്ര  സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടു ത്തുകയുമാണെന്ന് രൂപത സമിതി ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. പി & ഐ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം

  • കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം

    കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം0

    സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് വനം-വന്യജീവി വകുപ്പാണ്. ഓരോ ദിവസവും വന്യമൃഗശല്യം കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി ഉണ്ടാകണം. അതിന് പകരം കൃഷിഭൂമിയില്‍  വന്യമൃഗം ഇറങ്ങിയാല്‍  കര്‍ഷകനെതിരെ കേസെടുക്കുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തിലെത്.

  • ബോണ്ടിംഗ് ഫാമിലീസ് പദ്ധതി;സ്ത്രീ സുരക്ഷാ നിയമ അവബോധ സെമിനാര്‍

    ബോണ്ടിംഗ് ഫാമിലീസ് പദ്ധതി;സ്ത്രീ സുരക്ഷാ നിയമ അവബോധ സെമിനാര്‍0

    കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സെമിനാര്‍  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ആശാകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാറിന്

  • ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍  കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന

    ഓസ്ട്രിയയിലെ സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി പാപ്പയുടെ പ്രാര്‍ത്ഥന0

    വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഹൈസ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ അതിയായ ദു:ഖവും വേദനയും രേഖപ്പെടുത്തി. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച്‌  മാര്‍പാപ്പ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ജൂണ്‍ 10-ന് മുന്‍ വിദ്യാര്‍ത്ഥിയായ 21 വയസുള്ള യുവാവ് സ്‌കൂളിനുള്ളില്‍ തോക്കുമായെത്തി നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. ഇത് ഓസ്ട്രിയയുടെ ചരിത്രത്തില്‍ നടന്ന അതിദാരുണമായ അക്രമങ്ങളില്‍ ഒന്നാണ്. ‘എന്റെ ചിന്തകള്‍ ഓസ്ട്രിയയിലെ കുടുംബങ്ങളോടും,

National


Vatican

  • ജൂബിലി വര്‍ഷത്തിലെ  ‘വിശുദ്ധ വാതിലുകളില്‍’ വ്യക്തത വരുത്തി വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന

  • ‘രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉപവിപ്രര്‍ത്തനം’

    വത്തിക്കാന്‍ സിറ്റി: അഴിമതിയും വിവാദങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അത്ര നല്ല പേരല്ല ഉള്ളതെങ്കിലും വാസ്തവത്തില്‍  അത് കുലീനമായ പ്രവര്‍ത്തനമേഖലയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്റ്റ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്ര മാനവ വികസനത്തിനും പൊതുനന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുവാനും ജോലി നഷ്ടപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട്  ജനത്തിന് സേവനം ചെയ്യുവാനും പാപ്പ രാഷ്ട്രീയ പ്രവര്‍ത്തകരെ ക്ഷണിച്ചു. പൊതുനന്മയെ ലക്ഷ്യമാക്കി നടത്തുന്ന

  • വിദ്യാഭ്യാസം കിട്ടാക്കനിയായി 25 കോടി കുട്ടികള്‍

    വത്തിക്കാന്‍ സിറ്റി: 2014-ല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു, ”സ്‌കൂളുകളില്‍ പോകുന്നതിലൂടെയാണ് പൂര്‍ണമായ വ്യാപ്തിയിലും വ്യത്യസ്ത തലങ്ങളിലും കുട്ടികളുടെ ഹൃദയവും മനസും യാഥാര്‍ത്ഥ്യത്തിലേക്ക് തുറക്കുന്നത്.” എന്നാല്‍ ഇന്ന് 25 കോടി കുട്ടികള്‍ക്ക്, വിദ്യാഭ്യാസത്തിലൂടെ മനസും ഹൃദയവും വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നില്ല എന്ന് വത്തിക്കാന്‍ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനം യുണെസ്‌കോയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഓര്‍മിപ്പിക്കുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ  പത്ത് വയസായ 70 ശതമാനം കുട്ടിള്‍ക്കും ലളിതമായ  വാക്കുകള്‍

  • അനാവശ്യ ‘ഭാണ്ഡക്കെട്ടുകള്‍’ നമ്മെ തളര്‍ത്തുകയും യാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും

    വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ ആനന്ദവും സ്‌നേഹവും പൂര്‍ണതയില്‍ അനുഭവിക്കുന്നതിനായി അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ ഒഴിവാക്കണമെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അനാവശ്യ ഭാണ്ഡക്കെട്ടുകള്‍ നമ്മെ തളര്‍ത്തുകയും ജീവിതയാത്രക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പാപ്പ പറഞ്ഞത്. ഈരണ്ടു പേരെയായി  ശിഷ്യന്‍മാരെ അയക്കുന്ന സമയത്ത് കൂടെ വളരെ കുറച്ചു സാധനങ്ങള്‍ മാത്രം കൊണ്ടുപോകാന്‍ ശിഷ്യന്‍മാരോട് യേശു നിര്‍ദേശിക്കുന്ന വചനഭാഗം പാപ്പ വിശദീകരിച്ചു. വസ്തുക്കളും കഴിവുകളും പക്വതയോടെ ഉപയോഗിക്കേണ്ടത് എപ്രകാരമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നതിന് ഉപരിപ്ലവമായ

  • ആഗോള തലത്തില്‍ ‘സ്വവര്‍ഗാനുരാഗ’ അനുഭാവ നയം നടപ്പാക്കാനൊരുങ്ങി  ബൈഡന്‍ ഭരണകൂടം

    വാഷിംഗ്ടണ്‍ ഡിസി: സ്വവര്‍ഗാനുരാഗികളുടെ  എല്‍ജിബിറ്റിക്യു+ കൂട്ടായ്മകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ഗണത്തില്‍പ്പെടുത്തി ആഗോളതലത്തില്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്ന നയവുമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കയില്‍ കുടിയേറുന്നതിനോ അഭയാര്‍ത്ഥിയായി വരാന്‍ ശ്രമിക്കുന്നതോ ആയ വ്യക്തി ബയോളജിക്കിലായി സ്ത്രീയോ പുരുഷനോ ആണെന്നുള്ളത് പരിഗണിക്കാതെ ഇഷ്ടമുള്ള ജെന്‍ഡര്‍ രേഖപ്പെടുത്താമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ജോലിസാധ്യതയും സംരംഭകസാധ്യതയും വളര്‍ത്തുന്നതിനായി ട്രാന്‍ഫര്‍മേഷന്‍ സലൂണിന് സാമ്പത്തിക സഹയാം നല്‍കുന്നതടക്കം ഡസന്‍ കണക്കിന് പദ്ധതികാളാണ്  വിവിധ ഫെഡറല്‍ ഏജന്‍സികളുടെ

  • റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാന്റെ അംഗീകാരം

    ഇറ്റാലിയന്‍ സ്വദേശിനിയായ പിയറീന ഗില്ലിക്ക് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദര്‍ശനങ്ങളില്‍ സഭയുടെ ദൈവശാസ്ത്രത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ  വിശ്വസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ബ്രെസ്‌കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റലിയിലെ മോണ്ടിച്ചിയാരിയിലും ഫൗണ്ടനെല്ലയിലും വച്ച് 1947 ലും 1966ലുമാണ് മാതാവ് പിയറീന ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടത്. മറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഗില്ലിയുടെ എഴുത്തുകള്‍ മറിയത്തിന്റെ മാതൃത്വത്തിലുള്ള സമ്പൂര്‍ണും എളിമ നിറഞ്ഞതുമായ സമര്‍പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും

Magazine

Feature

Movies

  • മാര്‍ ജയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു

    മാര്‍ ജയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു0

    ബല്‍ത്തങ്ങാടി (കര്‍ണാടക): ബല്‍ത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാര്‍ ജയിംസ് പട്ടേരില്‍ സ്ഥാനമേറ്റു. ബല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി എന്നിവര്‍ സഹകാര്‍മികരായി. ബല്‍ത്തങ്ങാടി വികാരി ജനറാള്‍ ഫാ. ജോസഫ് വലിയപറമ്പില്‍ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചാന്‍സലര്‍ ഫാ.ലോറന്‍സ് പൂണോലില്‍ നിയമനപത്രിക വായിച്ചു. മാര്‍ റാഫേല്‍

  • ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും

    ആത്മീയ ഉത്സവത്തിന്റെ നാളുകള്‍ വരുന്നു; ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും0

    പെരുവണ്ണാമൂഴി: ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങള്‍ വരവായി. ആത്മീയ ഉത്സവത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍ ഉയരുന്ന ശാലോം ഫെസ്റ്റിവല്‍ നവംബര്‍ 10ന് തുടങ്ങും. മൂന്നു ഘട്ടങ്ങളിലായി 11 സ്ഥലങ്ങളില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 13ന് സമാപിക്കും. ലോക സുവിശേഷവല്ക്കരണത്തിന്റെ ഭാഗമാകാനും ശാലോം ശുശ്രൂഷകളെ അടുത്തറിയാനുമുള്ള അവസരംകൂടിയാണ് ഫെസ്റ്റിവല്‍. ദൈവാനുഗ്രഹങ്ങള്‍ അനുഗ്രഹമാരിയായി പെയ്തിറങ്ങുന്ന ദിനങ്ങളില്‍ സഭയ്ക്കും സമൂഹത്തിനും പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യാം. മനസിനെ തൊട്ടുണര്‍ത്തുന്ന സ്തുതി ആരാധനകള്‍, ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് നയിക്കുന്ന വചനപ്രഘോഷണങ്ങള്‍

  • ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി

    ബൈബിള്‍ തീര്‍ത്ഥാടകന്‍ യാത്രയായി0

    തലശേരി: സാധാരണക്കാരുടെ ഇടയില്‍ ബൈബിള്‍ ജനകീയമാക്കുന്നതിന് ഏറെ അധ്വാനിച്ച തലശേരി അതിരൂപതാ വൈദികന്‍ റവ. ഡോ. മൈക്കിള്‍ കാരിമറ്റം (83) അന്തരിച്ചു. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി സീറോ മലബാര്‍ സഭ 2022ല്‍ മല്പാന്‍ പദവി നല്‍കിയിരുന്നു. കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  1968 ജൂണ്‍ 29-ന് റോമില്‍വച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.  മംഗലപ്പുഴ സെമിനാരിയില്‍ ഒന്നാം വര്‍ഷം തിയോളജി പഠിക്കുമ്പോഴാണ് തലശരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി തുടര്‍പഠനത്തിനായി റോമിലേക്ക് അയച്ചത്. അടുത്ത 15

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?