Follow Us On

11

October

2025

Saturday

Latest News

  • പാപ്പയുടെ പ്രത്യേക  പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ

    പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ0

    പാരിസ്/ഫ്രാന്‍സ്: ബ്രെട്ടന്‍ കര്‍ഷകനായ യോവോണ്‍ നിക്കോളാസിക്കിന് വിശുദ്ധ ആനി പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈയില്‍ ഫ്രാന്‍സിലെ സെയിന്റ്-ആന്‍-ഡി’ഔറേ ദൈവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നിയമിച്ചു. ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് എമരിറ്റസ് ആയ കര്‍ദിനാള്‍ സാറ ജൂലൈ 25-26 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വാന്‍സ് രൂപതയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ജൂലൈ 26 ന് നടക്കുന്ന പ്രദക്ഷിണത്തിനും പൊന്തിഫിക്കല്‍ കുര്‍ബാനക്കും കര്‍ദിനാള്‍

  • പുതിയ പാപ്പയുടെ ടെന്‍ഷന്‍ അകറ്റാന്‍ മിഠായി; കോണ്‍ക്ലേവിലെ ‘മധുര’നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ

    പുതിയ പാപ്പയുടെ ടെന്‍ഷന്‍ അകറ്റാന്‍ മിഠായി; കോണ്‍ക്ലേവിലെ ‘മധുര’നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ0

    വത്തിക്കാന്‍ സിറ്റി: സിസ്റ്റൈന്‍ ചാപ്പലിലെ നിശബ്ദവും ഗൗരവം നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി നടന്ന കോണ്‍ക്ലേവിലെ ഒരു മധുര നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ. കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മുഖത്ത്  ആശങ്ക നിറയുന്നത് തൊട്ടടുത്തിരുന്ന കര്‍ദിനാള്‍ ടാഗ്ലെ മനസിലാക്കി. ഈ  സമയം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി തന്റെ പോക്കറ്റില്‍ നിന്ന് കര്‍ദിനാള്‍ പ്രെവോസ്റ്റിന് ഒരു മിഠായി എടുത്ത് നല്‍കി. ആ സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ ടാഗ്ലെയുടെ വാക്കുകള്‍ ഇങ്ങനെ. ‘എന്റെ കയ്യില്‍

  • ലിയോ മാര്‍പാപ്പയുടെ വ്യാജവീഡിയോ; ജാഗ്രത പുലര്‍ത്തണമെന്ന് വത്തിക്കാന്‍ ന്യൂസ്

    ലിയോ മാര്‍പാപ്പയുടെ വ്യാജവീഡിയോ; ജാഗ്രത പുലര്‍ത്തണമെന്ന് വത്തിക്കാന്‍ ന്യൂസ്0

    വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തിന് സാക്ഷ്യമായി ലിയോ പാപ്പായുടെ പേരില്‍ വ്യാജവീഡിയോ. ബുര്‍ക്കിന ഫാസോ  പ്രസിഡന്റ് ഇബ്രാഹിം ട്രഓറേയ്ക്ക് ലിയോ പതിനാലാമാന്‍ പാപ്പാ അയച്ചതെന്ന പേരിലുള്ള വ്യാജവീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പാപ്പയുടെ സന്ദേശമെന്ന രീതിയില്‍ ലോകമെങ്ങും പ്രചരിക്കപ്പെട്ടത്. സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലിയോ പാപ്പായുടെ പ്രഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, വത്തിക്കാന്‍ രേഖകള്‍, പാപ്പായുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്തകളുടെ നിജസ്ഥിതി വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുര്‍ക്കിന

  • ദൈവസ്വരം ശ്രവിക്കുന്നതിലൂടെ യഥാര്‍ത്ഥ ഐക്യം സാധ്യമാകും: ലിയോ 14 -ാമന്‍ മാര്‍പാപ്പ

    ദൈവസ്വരം ശ്രവിക്കുന്നതിലൂടെ യഥാര്‍ത്ഥ ഐക്യം സാധ്യമാകും: ലിയോ 14 -ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ദൈവസ്വരത്തിന് കാതോര്‍ക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ കൂട്ടായ്മ കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നതെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിന്റെ ബിഷപ് എന്ന നിലയില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ഏക ആര്‍ച്ച്ബസിലിക്കയായ സെന്റ് ജോണ്‍ ലാറ്ററന്‍ ദൈവാലയമാണ് റോമിലെ ബിഷപ്പിന്റെ ആസ്ഥാനം. വിജാതീയ മതങ്ങളില്‍നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന ക്രൈസ്തവര്‍ മോശയുടെ നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ എന്ന ആദിമസഭയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ജറുസലേം കൗണ്‍സില്‍ സഭ ദൈവസ്വരത്തിന് കാതോര്‍ത്ത അവസരത്തിന് ഉദാഹരണമായി

  • കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി

    കുട്ടിക്കൂട്ടം അവധിക്കാല പരിശീലന കളരി0

    കോട്ടയം:  അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു.  കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയില്‍

  • എഞ്ചിനീയറിംഗിന് വിട;  ജോണ്‍സ് ഇനി ഫാ. ജോണ്‍സ്

    എഞ്ചിനീയറിംഗിന് വിട; ജോണ്‍സ് ഇനി ഫാ. ജോണ്‍സ്0

    തൃശൂര്‍: എഞ്ചിനീയറിംഗിനോട് വിടപറഞ്ഞ് സെമിനാരിയില്‍ ചേര്‍ന്ന ജോണ്‍സ് ഇനി ഫാ. ജോണ്‍സ് പള്ളിപ്പുറം. എഞ്ചിനീയറായി ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴായിരുന്നു 2017ല്‍ സാഗര്‍ മിഷനില്‍ ചേര്‍ന്നത്. ബിടെക്കിനുശേഷം പോളിടെക്‌നിക്കില്‍ ഗസ്റ്റ് അധ്യാപകന്‍, പിന്നീട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍, തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ അപ്രന്റീസ് തുടങ്ങിയ ജോലികള്‍ ചെയ്തതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോയത്. മികച്ച നിലയില്‍ മുമ്പോട്ടുപോകുമ്പോഴാണ് ക്രിസ്തുവിനെപ്രതി ഭൗതിക നേട്ടങ്ങള്‍ എല്ലാം ഉപേക്ഷിച്ച്  സെമിനാരിയില്‍ ചേരുന്നത്. ജ്യേഷ്ഠന്‍ നെല്‍സനാണ് പ്ലസ്ടുവിനുശേഷം ജോണ്‍സിനെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് വഴിതിരിച്ചു വിട്ടത്. തൃശൂര്‍

  • ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണം : ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

    ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണം : ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍0

    കോട്ടപ്പുറം: ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കുന്ന കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വെന്‍ഷനില്‍ ദിവ്യസലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു. ഫാ. ആന്റസ് പുത്തന്‍വീട്ടില്‍, ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജോസ് ഒളാട്ടുപുറത്ത്, ഫാ. ഷൈജന്‍ പനക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.  കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാ.

  • വെല്‍മയും ടെല്‍മയും: ദൈവവിളി കേട്ട ഇരട്ട സഹോദരിമാര്‍

    വെല്‍മയും ടെല്‍മയും: ദൈവവിളി കേട്ട ഇരട്ട സഹോദരിമാര്‍0

    വെല്‍മ വര്‍ഗാസ് സാന്റിലനും,  ടെല്‍മ വര്‍ഗാസ് സാന്റിലനും, മെക്‌സിക്കോയിലെ മൈക്കോകാനിലെ മൊറേലിയയില്‍ ജനിച്ച ഇരട്ട സഹോദരിമാരാണ്.  38 വയസുള്ള  ഈ സഹോദരിമാര്‍ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് 17 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോ സംസ്ഥാനത്ത് വ്യത്യസ്ത മയക്കുമരുന്ന് ലോബികള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന കലാപ ഭൂമിയിലാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഒരു സഹോദരി സെലായായിലേയും, മറ്റെയാള്‍ ലിയോണിലേയും താമസിച്ചുകൊണ്ട്, തങ്ങളുടെ സഭയായ ഗ്വാഡലൂപ്പിലെ മേരി ഇമ്മാക്കുലേറ്റ്  നടത്തുന്ന സ്‌കൂളുകളില്‍ നേതൃത്വ സ്ഥാനങ്ങള്‍ വഹിക്കുന്നു. ചെറുപ്പത്തില്‍ തന്നെ ദൈവവിളി

  • സംഗീത പരിപാടിക്കിടെ കുമ്പസാരിക്കാന്‍ തിരക്കോട് തിരക്ക് !

    സംഗീത പരിപാടിക്കിടെ കുമ്പസാരിക്കാന്‍ തിരക്കോട് തിരക്ക് !0

    ബ്രസീലിയന്‍ നഗരമായ സാന്താ ബബാര ഡി ഓസ്റ്റെയില്‍  മെയ് 17-നു നടന്ന സമ്മര്‍ നൈറ്റ് സംഗീത ഫെസ്റ്റിവല്‍, ബ്രസീലില്‍  നടന്നതില്‍വച്ച്   ഏറ്റവും വലിയ കത്തോലിക്കാ ജാഗരണ പ്രാര്‍ത്ഥനയായി മാറി.  12 മണിക്കൂര്‍ നീണ്ടുനിന്ന കത്തോലിക്കാ സംഗീതോത്സവത്തില്‍ 40,000-ത്തിലധികം പേര്‍ പങ്കെടുത്തു. ഈ സമയത്ത് പരിപാടിക്കെത്തിയ ആളുകള്‍ക്ക് കുമ്പസാരിക്കാനുള്ള അവസരവും പിരാസിക്കാബ രൂപത ഒരുക്കിയിരുന്നു. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ കൂടുതല്‍ വൈദികര്‍ എത്തിയെങ്കിലും കുമ്പസാരത്തിനായുള്ള  ആളുകളുടെ നിര  പിന്നെയും നീണ്ടതേയുള്ളൂ! നാല്പതോളം വൈദികരാണ് കുമ്പസാരം കേള്‍ക്കാന്‍ മാറിമാറി

National


Vatican

  • ഇതാണ് ജൂണ്‍ മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

    സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് യുദ്ധവും ദാരിദ്ര്യവും മൂലം സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. സ്വദേശം ഏതാണെന്നുള്ള ചോദ്യവും സ്വന്തമായ ഒരു രാജ്യമില്ലാത്തതിന്റെ വേദനയും സ്വന്തം രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന ട്രോമയുടെ ഭാഗമാണെന്ന് പാപ്പ പറഞ്ഞു. അവര്‍ എത്തിപ്പെടുന്ന ദേശങ്ങളില്‍ സംശയത്തോടെയും ഭയത്തോടെയുമാണ് കുടിയേറ്റക്കാരെ  നോക്കി

  • പാപ്പയോടൊപ്പം ആദ്യ കുട്ടികളുടെ ദിനം ആഘോഷമാക്കി കുരുന്നുകള്‍

    വത്തിക്കാന്‍ സിറ്റി: സാംസ്‌കാരിക കാര്യങ്ങള്‍ക്കും  വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രിയുടെ നേതൃത്വത്തില്‍  രണ്ട് ദിനങ്ങളിലായി നടന്ന ആദ്യ കുട്ടികളുടെ ദിനാചരണം ആഘോഷമാക്കി നൂറിലധികം രാജ്യങ്ങളില്‍ നിന്നായി റോമിലെത്തിയ കുട്ടിക്കൂട്ടം. റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലും വത്തിക്കാന്‍ ചത്വരത്തിലുമായി നടന്ന ചടങ്ങുകളിലെ പാപ്പയുടെ സാന്നിധ്യം ആദ്യ ലോക കുട്ടികളുടെ ദിനാചരണം അവിസ്മരണീയമാക്കി. ഒരമ്മയെന്ന നിലയില്‍ ആര്‍ദ്രതയോടെയും പ്രത്യാശയോടെയും സഭ കുട്ടികളെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയുമാണെന്ന് പാപ്പ പറഞ്ഞു. ഇറ്റാലിയന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും കുട്ടികളുമായി നടത്തിയ സൗഹൃദമത്സരം പാപ്പ സ്റ്റേഡിയത്തില്‍

  • 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദൈവാലയം കണ്ടെത്തി

    ജെറുസലേം: ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ വടക്കന്‍ നെഗേവ് മരുഭൂമിയില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലെ കപ്പലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ചിത്രങ്ങളോടു കൂടിയ 1500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ക്രൈസ്തവ ദൈവാലയം കണ്ടെത്തി. കഴിഞ്ഞ ദിനം അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി വര്‍ഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിന്‍ നഗരമായ റാഹത്തിന്റെ തെക്കു ഭാഗത്താണ് ദൈവാലയം കണ്ടെത്തിയിരിക്കുന്നത്. ബൈസന്റൈന്‍ കാലഘട്ടത്തിന്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും വടക്കന്‍

  • വത്തിക്കാനും ചൈനയുമായുള്ള കരാര്‍ പുതുക്കുമോ ?

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍-ചൈന കരാര്‍ വീണ്ടും പുതുക്കാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. കഴിഞ്ഞ ദിവസം വത്തിക്കാന്‍-ചൈന ബന്ധങ്ങളെ ക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കര്‍ദിനാള്‍ പിയട്രോ പരോളിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ കരാര്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ അവസാനിക്കും. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനീസ് അധികൃതരും തമ്മിലുള്ള താല്‍ക്കാലിക കരാറാണ് ഇത്. 2018ല്‍ രൂപം കൊടുത്ത ഈ കരാറിന് ആദ്യം രണ്ട് വര്‍ഷത്തെ

  • ഏത് അന്ധകാരത്തെയും അതിജീവിക്കാന്‍ ശക്തി നല്‍കുന്ന പുണ്യം…

    ”പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ട്” യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യംവയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം

  • ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്

    വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്‌നേഹിച്ച, ദൈവം നല്‍കിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാര്‍പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാര്‍ലോയുടെ മ ധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്. ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിക്കു കാരണമായത്. സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന

Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ ഒന്‍പത് അല്മായര്‍ ഡിപ്ലോമ നേടി. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ 5-ന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ്

  • വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

    വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി0

    കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍  കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?