Follow Us On

24

January

2026

Saturday

Latest News

  • മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു

    മാര്‍ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു0

    തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ  മുന്‍ ആര്‍ച്ചുബിഷപ് ഡോ. മാര്‍ അപ്രേം (85) കാലം ചെയ്തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് വിയോഗം സംഭവിച്ചത്. അരനൂറ്റാണ്ടിലേറെ കാലം സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ചശേഷം സ്ഥാനമൊഴിഞ്ഞ മാര്‍ അപ്രേം മെത്രാപ്പോലീത്ത വിശ്രമജീവിതത്തിലായിരുന്നു.  ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ അപ്രേം 1968 സെപ്റ്റംബര്‍ 29ന് 28-ാമത്തെ വയസിലാണ് മെത്രാനായി ഉയര്‍ത്തപ്പെട്ടത്. ജോര്‍ജ് ഡേവിസ്

  • മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി നേഴ്‌സ്

    മലയാളികള്‍ക്ക് അഭിമാനം; അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണറായി മലയാളി നേഴ്‌സ്0

    ഡബ്ലിന്‍: മലയാളികള്‍ക്കിത് അഭിമാന നിമിഷം. അയര്‍ലന്‍ഡിലെ പീസ് കമ്മീഷണറായി മലയാളി നേഴ്‌സിനെ തിരഞ്ഞെടുത്തു. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന കണ്ണൂര്‍, ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി-ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഐറിഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.  ഇതു സംബന്ധിച്ച ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റര്‍ ജിം ഒകല്ലഗന്‍ ടിഡി ടെന്‍സിയയ്ക്കു സൈമാറി. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന

  • ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു

    ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു0

    ട്രിച്ചി (തമിഴ്‌നാട്): ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലെ ലാല്‍ഗുഡിക്കടുത്തുള്ള വിരുഗലൂരില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രതിമ കനിമൊഴി എംപി  അനാച്ഛാദനം ചെയ്തു.  സ്റ്റാന്‍ സ്വാമി പീപ്പിള്‍സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും സാധാരണക്കാരായ നൂറുകണക്കിന് ഗ്രാമീണരും പങ്കെടുത്തു. ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍  അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന സമ്മേളനം ഏറെ വികാരഭരിതമായിരുന്നു. നാടോടി ഗാനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. നീതി, സ്വാതന്ത്ര്യം തുടങ്ങി ഫാ.

  • ടെക്‌സസിലെ പ്രളയത്തില്‍  മരിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ മാര്‍പാപ്പ

    ടെക്‌സസിലെ പ്രളയത്തില്‍ മരിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    ഓസ്റ്റിന്‍/ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്ക്  ശേഷം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ടെക്‌സസിലെ ഗ്വാഡലൂപ്പ നദിയിലുണ്ടായ പ്രളയത്തില്‍ വേദനിക്കുന്നവരെ, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന പെണ്‍മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെ തന്റെ ആത്മാര്‍ത്ഥ അനുശോചനം പാപ്പ അറിയിച്ചു. ജൂലൈ 4 ന് പുലര്‍ച്ചെ ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്  വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 20 ലധികം പെണ്‍കുട്ടികളെ കാണാതായതായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 80

  • ഡോ. ആന്റണിസ്വാമി സവരിമുത്തു മധുര ആര്‍ച്ചുബിഷപ്

    ഡോ. ആന്റണിസ്വാമി സവരിമുത്തു മധുര ആര്‍ച്ചുബിഷപ്0

    വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഡോ. ആന്റണിസ്വാമി സവരിമുത്തുവിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. പാളയംകോട്ട് രൂപതയുടെ ബിഷപ്പായും മധുര അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചുവരുന്നതിനിടയിലാണ് പുതിയ നിയോഗം ബിഷപ് ആന്റണി സ്വാമിയെ തേടിയെത്തിയത്. മധുര ആര്‍ച്ചുബിഷപ് ഡോ. ആന്റണി പപ്പുസ്വാമി വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍  നാലിനാണ് ബിഷപ് ആന്റണിസ്വാമി മധുര അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്. 1960 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി രൂപതയിലെ വടക്കുവണ്ടാനത്ത് ജനിച്ച ബിഷപ് ആന്റണിസ്വാമി പാളയംകോട്ട്

  • ഫാ. സ്റ്റാന്‍ സ്വാമി  മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി  നിലകൊണ്ട വ്യക്തി

    ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി0

    കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പേശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകര്‍ക്ക് പ്രചോദനമായ  അദ്ദേഹം മനുഷ്യഹൃദ യങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും ബിഷപ് കുറുപ്പേശേരി പറഞ്ഞു.

  • 100 വയസുള്ള വൈദികന്‍ ദിവസവും  പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’

    100 വയസുള്ള വൈദികന്‍ ദിവസവും പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കുന്നത് -‘കര്‍ത്താവേ ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?’0

    ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിച്ച ഫാ. ജയിംസ് കെല്ലി എല്ലാദിവസവും രാവിലെ, ഉണരുമ്പോള്‍ ചൊല്ലുന്നത് കൗതുകകരമായ ഒരു പ്രാര്‍ത്ഥനയാണ ് ‘കര്‍ത്താവേ, ഇന്ന് എനിക്ക് വേണ്ടി നീ എന്ത് സര്‍പ്രൈസ് ആണ് കരുതി വച്ചിരിക്കുന്നത്?. ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു നല്ല കാര്യമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കറിയില്ല, പക്ഷേ ഇന്ന് എന്ത് സംഭവിച്ചാലും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ജീവിതം വച്ചു നീട്ടുന്ന അതിശയങ്ങളെ കൗതുകത്തോടെ കാത്തിരിക്കുകയും ദൈവകരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുന്ന

  • ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്

    ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്0

    തലശേരി: ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങള്‍ ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് ജോണ്‍ കച്ചിറമറ്റം. കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക്ക് ഫെഡ റേഷന്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്ര കാരന്‍, 78 ഓളം പുസ്തകങ്ങളുടെ രചയിതാവ്, സഭയ്ക്കും  സമൂഹത്തിനും വേണ്ടി 13-ാം വയസു മുതല്‍

  • പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി;  രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം

    പാക്കിസ്ഥാനില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; രണ്ട് വര്‍ഷത്തെ ക്രൂരപീഡനത്തിന് ശേഷം മോചനം0

    ലാഹോര്‍/പാക്കിസ്ഥാന്‍: തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷം ക്രൂരമായ പീഡനത്തിന് ഇരയായ പാക്ക് ക്രൈസ്തവ പെണ്‍കുട്ടിക്ക് അവസാനം മോചനം. 2023 മെയ് 24 ന് രാത്രിയാണ്, 14 വയസുള്ള പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയായ മുസ്‌കാന്‍ ലിയാഖത്തിന്റെ ജീവിതം മാറിമറിഞ്ഞത്.  ഷെയ്ഖുപുര ജില്ലയിലെ മുരിദ്‌കെയിലുള്ള വീട്ടില്‍ നിന്ന് മുഹമ്മദ് അദ്‌നാനും പിതാവ് മുഹമ്മദ് ആരിഫും ചേര്‍ന്ന് തോക്കിന്‍ മുനയില്‍ മുസ്‌കാന്‍ ലിയാഖത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ചില പേപ്പറുകളില്‍ മുസ്‌കാന്റെ വിരലടയാളം ബലമായി എടുത്തശേഷം മുസ്‌കാന്‍ ഒരു മുസ്ലീമായി മാറിയെന്നും അദ്നാന്‍  ഭര്‍ത്താവാണെന്നും

National


Vatican

  • നീതിയും, സാഹോദര്യവും  ഉറപ്പുവരുത്തുന്ന ഒരു  ലോകത്തിനായി യുവജനങ്ങള്‍  പ്രവര്‍ത്തിക്കണം: ഫ്രാന്‍സിസ് പാപ്പാ

    വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും നീതിയും സാഹോദര്യവും ഉറപ്പുവരുത്തുന്ന കൂടുതല്‍ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും ഫ്രാന്‍സിസപാപ്പാ യുവജനങ്ങളോട്. തുര്‍ക്കിയിലെ അനറ്റോലിയ അപ്പസ്‌തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വേനലവധി കൂട്ടായ്മയില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്. തുര്‍ക്കിയിലെ തെറിസ്‌ബോന്ധയില്‍ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 2006, ഫെബ്രുവരി അഞ്ചാം തീയതി,

  • ‘ഓടിയൊളിക്കാതെ, യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി’

    വാര്‍സോ: ഭയപ്പെട്ട് ഓടിയൊളിക്കാതെ ക്രിസ്തുവിന്റെ കുരിശിന്‍ ചുവട്ടില്‍ തന്നെ നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിയുടെ ലക്ഷണമെന്ന് കര്‍ദിനാള്‍ ഗെര്‍ഹാര്‍ഡ് മുള്ളര്‍. പോളണ്ടിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പിക്കറി സ്ലാസ്‌കിയിലേക്ക് നടന്ന സ്ത്രീകളുടെ തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.  17 ാം നൂറ്റാണ്ടില്‍ മറിയത്തിനായി സമര്‍പ്പിച്ച ഈ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക്  മേയ് മാസത്തില്‍ പുരുഷന്‍മാരും ഓഗസ്റ്റ് മാസത്തില്‍ സ്ത്രീകളും തീര്‍ത്ഥാടനം നടത്തി വരുന്നു. സഭ ഒരു ആത്മീയ സ്പാ അല്ലെന്നും സുവിശേഷവത്കരണത്തിനായാണ് സഭ നിലകൊള്ളുന്നതെന്നും തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി

  • ദിവ്യകാരുണ്യം ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണം

    വത്തിക്കാന്‍ സിറ്റി: യേശു തന്റെ ശരീരം തന്നെ നല്‍കി നമ്മെ പരിപോഷിപ്പിക്കുന്ന അത്ഭുതമാണ് ദിവ്യകാരുണ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പിതാവ് നമുക്ക് നല്‍കുന്ന ഈ സ്വര്‍ഗീയ അപ്പം പുത്രന്റെ ശരീരം തന്നെയാണെന്നും പ്രത്യാശക്കും സത്യത്തിനും രക്ഷക്കും വേണ്ടിയുള്ള ഹൃദയത്തിന്റെ വിശപ്പ് ശമിപ്പിക്കുന്ന ഈ ഭക്ഷണം നമുക്ക് അത്യന്താപേക്ഷിതമാണെന്നും ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ  പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. അത്ഭുതതത്തോടെയും കൃതജ്ഞതയോടെയും ദിവ്യകാരുണ്യമെന്ന അത്ഭുതത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വത്തിക്കാന്റെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നിന്ന് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. എല്ലാറ്റിനെയും അതിശയിപ്പിക്കുന്ന

  • മാതാവിന്റെ തിരുനാളിന് കനത്ത സുരക്ഷ: ഭീകരാക്രമണ ഭീഷണിയില്‍ ഫ്രാന്‍സ്

    തുടരെത്തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ കനത്ത സുരക്ഷയിലാണ് ഫ്രാന്‍സ് ആഘോഷിച്ചത്. ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പ്രകടനങ്ങള്‍ക്കും നേരെ തീവ്രവാദ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ‘തീവ്ര ജാഗ്രത’ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മരിയന്‍ ഭക്തിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍, തീര്‍ത്ഥാടനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ നടക്കുന്നതിനാല്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സില്‍, സ്വര്‍ഗ്ഗാരോപണ തിരുനാള്‍ പൊതു അവധി ദിവസമാണ്. ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ രാജ്യത്തു

  • ഏഴ് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മരിയന്‍ തിരുനാളിന് തുടക്കമായി

    ഹാസെല്‍റ്റ്/ബല്‍ജിയം: പരിശുദ്ധ കന്യകാമറിയത്തിന്റെ  വിശേഷണങ്ങളിലൊന്നായ ‘ജസെയുടെ വേര്’ എന്ന നാമത്തെ അടിസ്ഥാനമാക്കി ബല്‍ജിയത്തിലെ ഹാസെല്‍റ്റ് നഗരത്തില്‍ ഏഴു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തിരുനാളാണ്  ‘വിര്‍ഗ ജെസെ’. 340 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ തിരുനാളാഘോഷം ഈ വര്‍ഷം  ഓഗസ്റ്റ് 11-25 വരെ ഹാസെല്‍റ്റ് നഗരത്തില്‍ ആഘോഷിക്കുകയാണ്. ”ജസെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.” എന്ന വചനത്തില്‍ പറയുന്ന ജസെയുടെ വേര് പരിശുദ്ധ മറിയമാണെന്ന പാരമ്പര്യത്തില്‍ നിന്നാണ് ഈ തിരുനാളാഘോഷം ഉടലെടുത്തത്. പരിശുദ്ധ മറിയത്തിന്റെ

  • സൈനിക ചാപ്ലിനായ വൈദികന് കുത്തേറ്റു

    ഡബ്ലിന്‍: അയര്‍ലണ്ടിലെ കോ ഗാല്‍വേയില്‍ റെന്‍മോര്‍ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള്‍ എഫ് മര്‍ഫി (52) എന്ന  വൈദികന് കുത്തേറ്റു. കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ട്രാമോറിലെ ഡണ്‍ഹില്ലിലും ഫെനോര്‍ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദര്‍ശിക്കാന്‍ സിറിയയിലേക്കും ലെബനോനിലേക്കും ഉള്‍പ്പെടെ, നിരവധി വിദേശ യാത്രകള്‍ ഫാ. മര്‍ഫി നടത്തിയിരിന്നു. ലൂര്‍ദിലേക്കുള്ള അന്താരാഷ്ട്ര വാര്‍ഷിക സൈനിക തീര്‍ത്ഥാടനത്തില്‍ പ്രതിരോധ സേനയെ

Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?