ന്യൂഡല്ഹി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതിയുടെ കീഴിലുള്ള കമ്മീഷന് ഫോര് മൈഗ്രന്റ്സ് അനൗദ്യോഗിക കുടിയേറ്റക്കാരുടെ അവകാശങ്ങള്ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. ‘സപ്പോര്ട്ടിംഗ് ‘ഇന്ഫോര്മല് മൈഗ്രന്റ് വര്ക്കേര്സ്: അക്സസ് ടു എന്ടൈറ്റില്മെന്റ്സ്’ എന്നാണ് പദ്ധതിയുടെ പേര്. കുടിയേറ്റക്കാര്ക്കുവേണ്ടിയുളള കമ്മീഷനും ഇന്റര്നാഷണല് മൈഗ്രേഷന് കമ്മീഷനും സംയുക്തമായിട്ടാണ് കുടിയേറ്റ തൊഴിലാളികള് നേരിടുന്ന വെല്ലുകളെ നേരിടുന്നതിന് അവരെ സജ്ജരാക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടിസ്ഥാന സേവനങ്ങള് ലഭ്യമാക്കി സമൂഹത്തെ സേവിക്കുക എന്ന
മാനന്തവാടി: ദ്വാരക എയുപി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയം മാനന്തവാടി രൂപതാധ്യക്ഷന് മാര് ജോസ് പൊരുന്നേടം ഉദ്ഘാടന ചെയ്തു. ചടങ്ങില് ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആയിരങ്ങള്ക്ക് അക്ഷര ചൈതന്യം പകര്ന്ന് നല്കിയ വിദ്യാലയത്തിനത് അഭിമാന നിമിഷങ്ങളായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് പുതിയ സമുച്ചയത്തിലെ സാങ്കേതിക സൗഹൃദ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടത്തി. നവീകരിച്ച സയന്സ് ലാബ് എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ രോഗികള്ക്ക് സൗജന്യമായി വിഗ് നിര്മ്മിക്കാന് തൃശൂര് അമല മെഡിക്കല് കോളജിന് സിനിമാതാരം മാളവിക നായര് 30 സെന്റീമീറ്റര് നീളത്തില് മുടി മുറിച്ച് നല്കി മാതൃകയായി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തില് 76 കാന്സര് രോഗികള്ക്ക് സൗജന്യമായി വിഗുകളും സ്തനാര്ബുദ രോഗിക ള്ക്ക് നിറ്റഡ് നോകേഴ്സും വിതരണം ചെയ്തു. കേശദാനം സംഘടിപ്പിച്ച 49 സ്ഥാപനങ്ങളെയും മുടി മുറിച്ചു നല്കിയ 51 വ്യക്തികളെയും മീറ്റിങ്ങില് മെമന്റോയും സര്ട്ടിഫിക്കറ്റും നല്കി ആദരിച്ചു. ഇതിനോടകം 1610 കാന്സര്
കൊച്ചി: കുവൈറ്റ് സിറ്റിയില് കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികള് താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികള് ഉള്പ്പടെ 49 പേര് മരണമടഞ്ഞതില് കെസിബിസി അനുശോചിച്ചു. 24 മലയാളികള് ഈ ദാരുണ സംഭവത്തില് മരണമട ഞ്ഞിട്ടുണ്ടെന്ന വാര്ത്ത സങ്കടകരമാണ്. പ്രവാസികളായ സഹോദരങ്ങള്ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്ക്ക് അതീതമായിരിക്കും. മരണമടഞ്ഞ സഹോദര ങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില് കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില് കഴിയുന്നവര് എത്രയുംവേഗം സൗഖ്യപ്പെടട്ടെ എന്ന് പ്രാര്ത്ഥിക്കുന്നുണ്ടെന്നും അനുശോചന സന്ദേശത്തില് വ്യക്തമാക്കി.
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗം 18 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചി പാലാരിവട്ടം പിഒസിയില് നടക്കും. മദ്യനയം സംബന്ധിച്ച് സമിതിയുടെ നിലപാടുകളും നിര്ദ്ദേശങ്ങളും നേതൃയോഗം ചര്ച്ച ചെയ്യും. ചെയര്മാന് ബിഷപ് യൂഹാനോന് മാര് തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ് അരീക്കല്, സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി രാജു, ആന്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലന്, സിബി ഡാനിയേല്, റ്റോമി വെട്ടിക്കാട്ട്, തോമസ് കോശി, മേരി
കൊച്ചി: മികച്ച മദ്യവിരുദ്ധ പ്രവര്ത്തകനുള്ള ബിഷപ് മാക്കിയില് അവാര്ഡ് സി.എക്സ് ബോണിക്ക് സമ്മാനിച്ചു. പാലാരിവട്ടം പിഒസിയില് നടന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രജതജൂബിലി സമാപന സമ്മേളനത്തില് കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്മാന് ബിഷപ് ഡോ. യൂഹാനോന് മാര് തെയോഡേഷ്യസും വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കലും ചേര്ന്ന് അവാര്ഡ് നല്കി. ഡോ. ആന്റണി വാലുങ്കല് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന് മാര് തെയോഡേഷ്യസ് അധ്യക്ഷത വഹിച്ചു. ഫാ. ജോണ് അരീക്കല്, ഫാ.
കൊച്ചി: പെരിയാറില് രാസമാലിന്യം ഒഴുക്കി വിട്ടതുമൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയില് വിശദീകരിച്ച മുഖ്യമന്ത്രി യാഥാര്ത്ഥ്യങ്ങള് മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും യാഥാര്ത്ഥ്യങ്ങള് വെളിച്ചത്തു വരാന് സ്വതന്ത്ര ഏജന്സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്ട്ട് പ്രസിദ്ധീകരിക്കണമെന്നും വരാപ്പുഴ അതിരൂപത സേവ് പെരിയാര് ആക്ഷന് കൗണ്സില് ആവശ്യപ്പെട്ടു. മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച കുഫോസിന്റെയും ഫിഷറീസ് ഡിപ്പാര്ട്ട്മെന്റിന്റെയും റിപ്പോര്ട്ടുകള് പരിഗണിക്കാതെ മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ യാഥാര്ത്ഥ്യത്തിന് നിരക്കാത്ത റിപ്പോര്ട്ട് മുഖ്യമന്ത്രി തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു. ഇതുവഴി ഫിഷറീസ് വകുപ്പ് ശുപാര്ശ ചെയ്ത 13.55 കോടി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റര്ഹെഡ്ഡില് മേജര് ആര്ച്ചുബിഷപ്പിന്റെ ഒപ്പോടുകൂടി സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്ന സര്ക്കുലര് (5/2024,15 ജൂണ് 2024) വ്യാജമാണെന്ന് സീറോ മലബാര് പിആര്ഒയും മീഡിയ കമ്മീഷന് സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേക്കര വിസി അറിയിച്ചു. ജൂലൈ 3 മുതല് എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്ദേശങ്ങളാണ് സര്ക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സര്ക്കുലര് മേജര് ആര്ച്ചുബിഷപ് നല്കിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ അനശ്ചാദനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് നിര്വഹിച്ചു. ജാതി മത വ്യത്യാസങ്ങള്ക്ക് ഉപരിയായി കാഞ്ഞിരപ്പള്ളിയുടെ സാംസ്കാരിക പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുക, കലാ സാഹിത്യ കായിക പ്രവര്ത്തനങ്ങള് പ്രോത്സാഹിപ്പിക്കുക, പഠന ശിബിരങ്ങള്, പ്രതിഭാ സംഗമങ്ങള് വഴി യുവജനങ്ങള്ക്കും വിദ്യാര്ത്ഥികള്ക്കും വേണ്ട മാര്ഗനിര്ദേശങ്ങള് നല്കുക തുടങ്ങിയവയാണ് സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്. വികാരി ജനറാള്മാരായ ഫാ. ജോസഫ് വെള്ളമറ്റം, റവ. ഡോ. കുര്യന് താമരശേരി, അമല സ്കൂള് ഓഫ്
മരിച്ചവരെ എത്രനാള് നാം ഓര്ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്മകള് എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള് എവിടെയാണ്? മരണം ഒരായിരം ഓര്മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര് നമ്മളെ വേര്പ്പിരിയുമ്പോള് ഓര്മകള് ഇവിടെ അവസാനിപ്പിച്ചിട്ട് അവര് ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള് അവര് നമ്മുടെ ഓര്മകളില് നിന്നും പോകുമോ..? ഓര്ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല് പ്രിയപ്പെട്ട
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല് ക്രിക്കറ്റില് ഏറ്റവും ഇഷ്ടം ബ്രെയിന് ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന് കവിതയാണ് അയാള്. ചെറുപ്പത്തില് ഞങ്ങള് കൊതിയോടെ
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ഈശോ എല്ലാം ഓര്മക്കായി ചെയ്തു. അവന് തന്നെ ഓര്മയായി. എന്നും എന്നില് നിറയുന്ന ഓര്മ്മ. ആ ഓര്മയില് നില്ക്കുമ്പോള്, പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള് ഹൃദയത്തില് ആരൊക്കെയുണ്ട്.? ഓര്മയില് ആരൊക്കെയുണ്ട്..? ജീവിതമെന്നാല് ഓര്മകളുടെ പുസ്തകം തന്നെ.. ഇടയ്ക്കൊക്കെ എടുത്തുവായിക്കുന്ന പുസ്തകം. ഓര്മകള് പോകുന്നത് ഒത്തിരി പുറകോട്ടാണ്. സ്കൂളില് നിന്നും പത്തുമിനിറ്റ് നടന്നാല് വീടായി. കട്ടപ്പന സെന്റ് ജോര്ജില് പഠിക്കുന്ന കാലം. ഹൈസ്കൂളില് എത്തിയപ്പോള് മുതല് ഉച്ചയ്ക്ക് ചോറുണ്ണാന് വീട്ടില് പോയിത്തുടങ്ങി. ചോറുണ്ണാന് വീട്ടില്
രഞ്ജിത് ലോറന്സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര് തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്
മാത്യു സൈമണ് വിശ്വാസികള്ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര് സഭയുടെ ഔദ്യോഗിക വക്താക്കളില് ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്ത്തനങ്ങള്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില് നിന്ന് ഭൗതികശാസ്ത്രത്തില് അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള് തിരുവമ്പാടി അല്ഫോന്സ കോളേജിന്റെ പ്രിന്സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള് അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല് കൗണ്സിലായ കേരള കാത്തലിക് കൗണ്സില് ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
സൈജോ ചാലിശേരി സ്വവര്ഗ വിവാഹത്തെ ശക്തമായി എതിര്ത്തതുമൂലം ഏറെ വിമര്ശനങ്ങള് കേള്ക്കേണ്ടിവന്ന ഇടയനാണ് ഓസ്ട്രേലിയയിലെ ഹോബര്ട്ട് അതിരൂപതാധ്യക്ഷന് ജൂലിയന് പോര്ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള് ഉയര്ത്തിപ്പിടിച്ചതിന്റെ പേരില് കേസുകള് നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്തന്നെ അതു പിന്വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്ഗവിവാഹം നിയമവിധേയമാക്കിയപ്പോള് സമൂഹത്തില് ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള് കണ്ടതാണ്. സ്വവര്ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്ക്കരിക്കുകയെന്നതിനെക്കാള് മനുഷ്യജീവിതത്തിന്റെ യഥാര്ത്ഥ അസ്തിത്വത്തിനാണ് ഊന്നല് കൊടുത്തതെന്ന് ആര്ച്ചുബിഷപ് ജൂലിയന് പോര്ട്ടിയാസ് പറയുന്നു. ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ
രഞ്ജിത് ലോറന്സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര് തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്
ജോസഫ് മൈക്കിള് ക്രിസ്ത്യന് ഭക്തിഗാന മേഖലയില് കുളിര്മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന് എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്ഷങ്ങള് പൂര്ത്തിയാകുന്നു. വിശുദ്ധ കുര്ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്നിന്നാണ്. രാഷ്ട്രപതി ഭവനില് ക്രിസ്മസ് ആഘോഷങ്ങള്ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില് തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്
ജെറാള്ഡ് ബി. മിറാന്ഡ മ്യൂസിയം ഓഫ് ദി വേര്ഡ് ഇന്റര്നാഷണല് ബൈബിള് തീം പാര്ക്ക് സന്ദര്ശിച്ചു പുറത്തിറങ്ങുന്ന ആരുടെയും വിശ്വാസം വര്ധിക്കുമെന്നതില് സംശയമില്ല. ഏദന്തോട്ടത്തില്നിന്നാരംഭിച്ച് പ്രവാചക വീഥിയിലൂടെയും സുവിശേഷങ്ങളിലൂടെയും സഞ്ചരിച്ച് കാല്വരിയിലെ ക്രൂശീകരണത്തിന് സാക്ഷികളായി സ്വര്ഗാരോഹണത്തിന് സാക്ഷ്യംവഹിക്കുന്ന അനുഭവമാണ് ബൈബിള് തീം പാര്ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീയാനന്ദം നിറയ്ക്കുന്ന ഒരു ബൈബിള് തീര്ത്ഥാടനമെന്ന് ഇവിടുത്തെ സന്ദര്ശനത്തെ വിശേഷിപ്പിക്കുന്നതില് തെറ്റില്ല ഭൂമിയിലെ ഏറ്റവും വലിയ ബൈബിളിന്റെ ആവിഷ്കാരം, വലുപ്പത്തില് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില് രണ്ടാം സ്ഥാനവുമുള്ള അന്ത്യഅത്താഴ
മെക്സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്ബോമുമായി ചര്ച്ച ചെയ്ത് മെക്സിക്കന് ബിഷപ്പുമാര്. കൗറ്റിറ്റ്ലാനിലെ കാസാ ലാഗോയില് നടന്ന മെക്സിക്കന് ബിഷപ്സ് കോണ്ഫ്രന്സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്സിക്കന് ബിഷപ്പുമാര് പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്ബോമുമായി ചര്ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില് ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്ത്ഥിയുമായി ബിഷപ്പുമാര് വെവ്വേറെ ചര്ച്ചകള് നടത്തിയിരുന്നു. മൊറേന പാര്ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല് ലോപ്പസ് ഒബ്രഡോറിന്റെ
ബാകു/അസര്ബൈജാന്: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്സിസ് മാര്പാപ്പ. അസര്ബൈജാനിലെ ബാകുവില് നടക്കുന്ന ‘സിഒപി – 29’ വാര്ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്സിസ് മാര്പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില് ഓര്മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി
ഗോഹട്ടി, അസം: നോര്ത്ത് ഈസ്റ്റേണ് ഇന്ത്യയിലെ ക്രൈസ്തവര് മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല് സെക്രട്ടറിയായ സുരേന്ദ്ര കുമാര് ജെയിനിന്റെ ആരോപണത്തില് പ്രതിഷേധം ശക്തമാകുന്നു. അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്. ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്. അസം ഗവര്ണര്ക്ക് മെമ്മോറാണ്ടവും സമര്പ്പിക്കും. മതങ്ങള് തമ്മില് വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര് പറഞ്ഞു. നേര്ത്ത് ഈസ്റ്റിലെ ക്രൈസ്തവര് ഈ പ്രസ്താവന കേട്ട്
മെക്സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്ബോമുമായി ചര്ച്ച ചെയ്ത് മെക്സിക്കന് ബിഷപ്പുമാര്. കൗറ്റിറ്റ്ലാനിലെ കാസാ ലാഗോയില് നടന്ന മെക്സിക്കന് ബിഷപ്സ് കോണ്ഫ്രന്സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്സിക്കന് ബിഷപ്പുമാര് പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്ബോമുമായി ചര്ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില് ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്ത്ഥിയുമായി ബിഷപ്പുമാര് വെവ്വേറെ ചര്ച്ചകള് നടത്തിയിരുന്നു. മൊറേന പാര്ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല് ലോപ്പസ് ഒബ്രഡോറിന്റെ
ബാകു/അസര്ബൈജാന്: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്സിസ് മാര്പാപ്പ. അസര്ബൈജാനിലെ ബാകുവില് നടക്കുന്ന ‘സിഒപി – 29’ വാര്ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്സിസ് മാര്പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില് ഓര്മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി
ഗോഹട്ടി, അസം: നോര്ത്ത് ഈസ്റ്റേണ് ഇന്ത്യയിലെ ക്രൈസ്തവര് മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല് സെക്രട്ടറിയായ സുരേന്ദ്ര കുമാര് ജെയിനിന്റെ ആരോപണത്തില് പ്രതിഷേധം ശക്തമാകുന്നു. അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്. ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്. അസം ഗവര്ണര്ക്ക് മെമ്മോറാണ്ടവും സമര്പ്പിക്കും. മതങ്ങള് തമ്മില് വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര് പറഞ്ഞു. നേര്ത്ത് ഈസ്റ്റിലെ ക്രൈസ്തവര് ഈ പ്രസ്താവന കേട്ട്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
1995 ല് നൈജീരിയാക്കാരനായ ബാര്ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില് വിജയിക്കുവാനാഗ്രഹിക്കുന്നവര്ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള് ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്ക്കുമ്പോള് ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്മാന് ഷെവലിയാര് ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന് ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്ഷണീയതയും ആത്മീയ സ്പര്ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം
അമേരിക്കന് സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്സന്റ് പീലിനെ ഒരിക്കല് അപരിചിതനായ ഒരാള് ഫോണില് വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്ന്നതിന്റെ പേരില് നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില് വന്നു കാണാന് ഡോ. പീല് ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള് മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന് ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്ക്കന് പറഞ്ഞു.
Don’t want to skip an update or a post?