Follow Us On

25

April

2025

Friday

Latest News

  • മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം

    മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണം0

    താമരശേരി: മുനമ്പം നിവാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാരിനോടും വഖഫ് അധികൃതരോടും ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉടമകള്‍ക്ക് വില നല്‍കി തീറാധാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ച് ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ മുനമ്പം നിവാസികള്‍ കൈവശംവച്ചനുഭവിച്ചുവരുന്ന ഭൂമി അവരുടെ മാത്രം സ്വത്താണെന്ന് യോഗം ചൂണ്ടിക്കാട്ടി. അത് വഖഫിന്റേതാണെന്ന പ്രചാരണം വാസ്തവമല്ലെന്നും സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ഭരണ-പ്രതിപക്ഷ നേതാക്കന്മാരും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുസ്ലീം സംഘടനകളും ഫാറൂഖ്

  • കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു

    കാഞ്ഞിരപ്പള്ളിയില്‍ ലോ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നേതൃത്വത്തിലുള്ള സെന്റ് ഡൊമിനിക്‌സ് കോളേജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ സെന്റ് ഡൊമിനിക്‌സ് കോളേജ് ഓഫ് ലോ പ്രവര്‍ത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് അഫിലിയേഷനും അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരവും സര്‍ക്കാരിന്റെ അനുമതികളും ലഭിച്ച ഈ സ്ഥാപനത്തിലേക്ക് കേരള ലോ എന്‍ട്രന്‍സ് പരീക്ഷക്ക് ശേഷമുള്ള പ്രവേശന ലിസ്റ്റില്‍ നിന്നും പഞ്ചവത്സര  ബിഎ -എല്‍എല്‍.ബി (ഓണേഴ്‌സ്),  ബിബിഎ – എല്‍എല്‍ ബി (ഓണേഴ്‌സ്) ത്രിവത്സര നിയമ ബിരുദ  പഠന ശാഖകളിലേക്കു വിദ്യാര്‍ഥികള്‍

  • കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി

    കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ സഹായമെത്രാനായി ഡോ. ഡെന്നിസ് കുറുപ്പശേരി അഭിഷിക്തനായി. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാകിയോയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തില്‍പറമ്പില്‍ എന്നിവരായിരുന്നു സഹകാര്‍മികര്‍. കണ്ണൂരിന്റെ പ്രഥമ ബിഷപ്പും ഇപ്പോഴത്തെ കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ.

  • ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു

    ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു0

    ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണചടങ്ങുകള്‍. രൂപത ചാന്‍സലര്‍ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചു. തുടര്‍ന്നു നടന്ന സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ്

  • മുനമ്പം സമരം ലക്ഷ്യം  കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍

    മുനമ്പം സമരം ലക്ഷ്യം കാണുന്നതുവരെ സീറോമലബാര്‍ സഭ കൂടെ ഉണ്ടാകും: മാര്‍ തട്ടില്‍0

    മുനമ്പം: പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര്‍ വീഴാന്‍ കാരണമാകുന്നവര്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്നും മുനമ്പത്തെ സഹനസമരം ലക്ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്നും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലില്‍ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണം. സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശ ത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തിന്റെയാകെ പ്രശ്‌നമാണ്. ജനങ്ങള്‍

  • കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്

    കണ്ണൂര്‍ സഹായമെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. കോഴിക്കോട് രൂപതാധ്യക്ഷന്‍

  • മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍

    മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ആര്‍ച്ചുബിഷപ് ഡോ. കളത്തിപറമ്പില്‍0

    മുനമ്പം: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം  വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളത്തു നിന്നും മുനമ്പത്തേക്ക് നടത്തിയ ഐകദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്‍ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

  • കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ്; ശ്രേയസിന്റെ നേതൃത്വത്തില്‍ സെമിനാര്‍

    കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ്; ശ്രേയസിന്റെ നേതൃത്വത്തില്‍ സെമിനാര്‍0

    ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തില്‍, കാര്‍ബണ്‍ ന്യൂട്രാലിറ്റി കാമ്പസുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്കുവേണ്ടി പ്രകൃതി സൂക്ഷിപ്പുകാരനായി ഓരോ മനുഷ്യനും മാറ്റപ്പെടേണ്ടത് ഏറ്റവും അനിവാ ര്യമായിരിക്കുന്ന ഈ സമയത്ത് ആത്മീയതയിലൂന്നിയ ആവാസ വ്യവസ്ഥയുടെ പുനരുജീവനത്തിലൂടെ പ്രകൃതി സംരക്ഷണ ത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സിനഡല്‍ കമ്മീഷന്‍ അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി ജസ്റ്റിസ് ഫോര്‍ പീസ്

  • മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ

    മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ0

    മുനമ്പം: വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന

National


Vatican

Magazine

Feature

Movies

  • ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി

    ഫ്രാന്‍സിസ് പാപ്പയുടെ ആ ആശീര്‍വാദം നല്‍കിയത് സംസാരശേഷി0

    സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. കുട്ടികള്‍ സംസാരിച്ചു തുടങ്ങേണ്ട പ്രായമായിട്ടും അവള്‍ ഒരു വാക്കുപോലും പറയാന്‍ തുടങ്ങില്ല, കരയുകമാത്രമേയുള്ളൂ. ഇത് അവളുടെ അമ്മ സോളിയില്‍ ആശങ്ക സൃഷ്ടിച്ചു.. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലുമായിരുന്നു.. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍

  • മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

    മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

  • നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?