Follow Us On

11

October

2025

Saturday

Latest News

  • ഖത്തറില്‍ 133 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

    ഖത്തറില്‍ 133 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു0

    ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തില്‍ 133 കുട്ടികള്‍  ആദ്യകുര്‍ബാന സ്വീകരിച്ചു.  മാനന്തവാടി രൂപതയുടെ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം  മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകവികാരി ഫാ. ബിജു മാധവത്ത്, സഹവികാരിമാരായ ഫാ. ജോയ്‌സണ്‍ ഇടശേരി,  ഫാ. തോമസ് പൊരിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ 16-ാം വാര്‍ഷികം പിറ്റേന്ന് ആഘോഷിച്ചു. ഫാ. പോള്‍ രാജ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍  മാര്‍ ജോസ് പൊരുന്നേടം മുഖ്യാതിഥിയായിരുന്നു.

  • ജൂണ്‍ 14-15 തീയതികളില്‍ വത്തിക്കാനില്‍ കായിക ജൂബിലി ആഘോഷം

    ജൂണ്‍ 14-15 തീയതികളില്‍ വത്തിക്കാനില്‍ കായിക ജൂബിലി ആഘോഷം0

    വത്തിക്കാനില്‍ ജൂണ്‍ 14-15 തീയതികളില്‍ നടക്കുന്ന കായിക ജൂബിലിയുടെ ഭാഗമായി ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ‘Momentum of Hope’ എന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും. ലോകമെമ്പാടു നിന്നുമുള്ള അത്ലറ്റുകളെയും,കായികപ്രേമികളെയും ഒന്നിച്ചു ചേര്‍ക്കുന്ന ഈ മഹാ സംഗമം സെന്റ് പീറ്റേഴ്സ് ചത്വരത്തിനടുത്തുള്ള അഗസ്റ്റിനിയന്‍ പാട്രിസ്റ്റിക് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. ജീവിതത്തിലെ തോല്‍വികളെ വലിയ വിജയങ്ങളാക്കി മാറ്റിയ നാലു പ്രശസ്ത അത്ലറ്റുകള്‍ തങ്ങളുടെ ജീവിത കഥ പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഏറെ ഉദ്വേഗത്തോടെയാണ് കായികപ്രേമികള്‍ കാത്തിരിക്കുന്നത്.

  • പൗരസ്ത്യ സഭാ കൂട്ടായ്മകള്‍ക്ക് കോഴിക്കോട് അതിരൂപത നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

    പൗരസ്ത്യ സഭാ കൂട്ടായ്മകള്‍ക്ക് കോഴിക്കോട് അതിരൂപത നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ0

    കോഴിക്കോട്: പൗരസ്ത്യ സഭാ കൂട്ടായ്മകള്‍ക്ക് കോഴിക്കോട് അതിരൂപത നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ. കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചു ബിഷപ്പായും ഉയര്‍ത്തിയ ചടങ്ങില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഇടവകകള്‍ വിവിധ രൂപതകളിലായി വളര്‍ന്നുപന്തലിച്ചതിന്റെ പിന്നില്‍ കോഴിക്കോട് അതിരൂപതയുടെ സമര്‍പ്പണമാണ്. ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ത്താവിനെ കാണാന്‍ സമൂഹത്തിന് കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും കാതോലിക്ക ബാവ

  • ദിവ്യബലിക്കിടെ അള്‍ത്താരയില്‍ വെടിയേറ്റ് മരിച്ച ഫാ.സ്റ്റാനിസ്ലാവ് സ്ട്രീച്ചിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

    ദിവ്യബലിക്കിടെ അള്‍ത്താരയില്‍ വെടിയേറ്റ് മരിച്ച ഫാ.സ്റ്റാനിസ്ലാവ് സ്ട്രീച്ചിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു0

    1938-ല്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട പോളിഷ് ഇടവക വികാരി ഫാ. സ്റ്റാനിസ്ലാവ് സ്ട്രീച്ചിനെ പോളണ്ടിലെ പോസ്‌നാനില്‍ നടന്ന  ചടങ്ങില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാരോ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ‘രക്തം ചിന്തി വരെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച നിര്‍ഭയനായ ഇടയ’നായിരുന്നു ഫാ. സ്ട്രീച്ചെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അനുസ്മരിച്ചു. 1938 ഫെബ്രുവരി 27-ന്, കുട്ടികള്‍ക്കായി ഞായറാഴ്ച രാവിലെ അര്‍പ്പിച്ച കുര്‍ബാനയ്ക്കിടെ, ഫാ. സ്ട്രീച്ചിനെ ഒരു

  • നിത്യസന്ദര്‍ശകന്‍ കര്‍ദിനാളാണെന്ന് അറിഞ്ഞില്ല! പുതിയ പാപ്പയെ കണ്ട് ഞെട്ടല്‍ മാറാതെ ജിം പരിശീലകന്‍

    നിത്യസന്ദര്‍ശകന്‍ കര്‍ദിനാളാണെന്ന് അറിഞ്ഞില്ല! പുതിയ പാപ്പയെ കണ്ട് ഞെട്ടല്‍ മാറാതെ ജിം പരിശീലകന്‍0

    വത്തിക്കാന്‍ സിറ്റി: പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല. കാരണം രണ്ട് വര്‍ഷങ്ങളായി ജിമ്മില്‍ സ്ഥിരമായി വന്ന് തന്റെ കീഴില്‍ പരിശീലനം നേടിയിരുന്ന റോബര്‍ട്ട് എന്ന വ്യക്തി കര്‍ദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്‌വലേരിയോ അപ്പോഴാണ് ആദ്യമായി അറിയുന്നത്. ‘പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.  ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ ട്രെയിനര്‍.

  • കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണം:  മാര്‍ പോളി കണ്ണൂകാടന്‍

    കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണം: മാര്‍ പോളി കണ്ണൂകാടന്‍0

    ഇരിങ്ങാലക്കുട: കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന്‍.  2025 –  2026  വിശ്വാസ പരിശീലനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപത വിശ്വാസപരിശീലന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍ അധ്യക്ഷതവഹിച്ചു. വിശ്വാസപരിശീലനം കുടുംബങ്ങളില്‍ എന്നതാണ് 2025 – 26 വിശ്വാസപരിശീലന വര്‍ഷത്തിന്റെ ആപ്തവാക്യം. മാള ഫൊറോന ഇടവകയിലെ മതാധ്യാപക പ്രതിനിധി ധന്യ ബാബു ആപ്തവാക്യ വിശകലനം നടത്തി.  ഫൊറോന

  • സത്യവിശ്വാസം തെറ്റു കൂടാതെ കൈമാറ്റം ചെയ്യപ്പെടണം : മാര്‍ കല്ലറങ്ങാട്ട്

    സത്യവിശ്വാസം തെറ്റു കൂടാതെ കൈമാറ്റം ചെയ്യപ്പെടണം : മാര്‍ കല്ലറങ്ങാട്ട്0

    പാലാ: നിഖ്യ സുനഹദോസ് ഇന്നും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റു കൂടാതെ തലമുറ തോറും കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നുവെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നിഖ്യ  സുനഹദോസിന്റെ 1700-ാം വാര്‍ഷികത്തില്‍ പാലാ രൂപത വിശ്വാസ പരിശീലീനകേന്ദ്രവും  കത്തോലിക്കാ കോണ്‍ഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉല്‍ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. എല്ലാ ക്രിസ്ത്യന്‍ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേര്‍ത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി

    കോട്ടപ്പുറം രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപത 11 – മത് ബൈബിള്‍ കണ്‍വെന്‍ഷന്‍, ‘എല്‍ റൂഹ 2025’ ന്  കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ തുടക്കമായി.  കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോണ്‍.റോക്കി റോബി കളത്തില്‍ മുഖ്യകാര്‍മികനായി. കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കല്‍, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ.ആന്റസ് പുത്തന്‍വീട്ടില്‍, രൂപത ഫിനാന്‍ഷ്യല്‍ അസ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍

  • കോഴിക്കോട് രൂപത അതിരൂപതയായി; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ചുബിഷപ്

    കോഴിക്കോട് രൂപത അതിരൂപതയായി; ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ചുബിഷപ്0

    കോഴിക്കോട്: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തി. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഇന്ത്യയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി  നേതൃത്വം നല്‍കി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന സന്ദേശം നല്‍കി. തിരുവചനപ്രകാരമുള്ള ദൈവിക നിയോഗമാണ് ചക്കാലയ്ക്കല്‍ പിതാവിന് ലഭിച്ചിരിക്കുന്നതെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിവിധ രൂപതകളില്‍ നിന്നെത്തിയ മെത്രാപ്പോലീത്തമാര്‍

National


Vatican

  • 15 പോലീസുകാര്‍ 15 കുഞ്ഞുങ്ങളുമായി; ഫോട്ടോ വൈറല്‍

    ബെര്‍ല്ലിംഗ്ടണ്‍: ബൂണ്‍ കൗണ്ടിയിലെ പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന 15 പോലീസ് ഉദ്യോഗസ്ഥരുടെ കൈകളില്‍ 15 കൈകുഞ്ഞുങ്ങളെ കാണാം. അതവരുടെ സ്വന്തം മക്കള്‍ത്തന്നെയാണ്. ലോകത്തിലെ  പല രാജ്യങ്ങളിലും ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന  പ്രോ-ലൈഫ് പ്രവര്‍ത്തകരായി മാറിയിരി ക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍. ബൂണ്‍ കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ്  അവരുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടതോടെ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വൈറാലാണ്. ഏതാണ്ട് ഒരേസമയം ജനിച്ച ഈ കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള  ഒരു ചിത്രമെടുക്കാന്‍ തങ്ങള്‍

  • പ്രഥമ ലോകശിശുദിനത്തിനായുള്ള ആഹ്ലാദത്തിന്റെ കുരിശ് തയാറായി…..

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്. ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന്  ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്.  25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും.  തുടര്‍ന്ന് മെയ് 26ന്

  • യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക

    ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്

  • അത്ഭുതങ്ങള്‍, മരിയന്‍ ദര്‍ശനങ്ങള്‍; നയം വ്യക്തമാക്കി വത്തിക്കാന്‍

    വത്തിക്കാന്‍ സിറ്റി: അത്ഭുതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി വത്തിക്കാന്‍ പുതിയ പ്രമാണരേഖ പുറത്തിറക്കി. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുതസംഭവങ്ങളെ എങ്ങനെയാണ് കാണേണ്ടതെന്നാണ് രേഖ വ്യക്തമാക്കുന്നത്.    ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍’ എന്നപേരില്‍ തയാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പ്രകാശനം ചെയ്തു.  ഒരു അത്ഭുതം നടന്നാല്‍ വിശ്വാസകാര്യാലയം ഔദ്യോ ഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താന്‍ ബിഷപ്പുമാര്‍ക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കില്‍

  • മാനസാന്തരത്തിന്റെ സ്വാഗത ഗാനവുമായി തടവുകാര്‍ മാര്‍പാപ്പയെ സ്വീകരിച്ചു

    റോം: തടവുകാരുടെ ഹൃദയങ്ങളില്‍ അനുതാപത്തിന്റെയും മാസാന്തരത്തിന്റെയും ഉറവകള്‍ രൂപപ്പെട്ട ആ പകല്‍ അവര്‍ക്കൊരിക്കലും ഇനി മറക്കാന്‍ കഴിയില്ല. ഇറ്റാലിയന്‍ നഗരമായ വെറോണ സന്ദര്‍ശനവേളയില്‍, മോണ്ടോറിയോ ജയിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനമാണ് അനേകം കഠിന മനസുകളെ അലിയിച്ചത്. ജയിലിന്റെ അങ്കണത്തില്‍ ഉണ്ടായിരുന്ന തടവുകാരുടെ അടുക്കലെത്തിയ പാപ്പ എല്ലാവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ചില അന്തേവാസികളുടെ കരങ്ങളില്‍ ഉണ്ടായിരുന്നു. ജയില്‍ ഗായകസംഘത്തിലെ അംഗങ്ങള്‍ സ്വാഗതഗാനം ആലപിച്ചതാണ് പാപ്പയെ എതിരേറ്റത്. ക്ഷമിക്കാനും പുതിയ

  • കോരിച്ചൊരിയുന്ന മഴയെ തോല്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു

    വാഷിംഗ്ടണ്‍ ഡി.സി:  കോരിച്ചൊരിയുന്ന മഴയത്ത് പൊതുനിരത്തില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആരാധനയിലും പങ്കെടുത്തവരുടെ വിശ്വാസ സാക്ഷ്യം ശ്രദ്ധേയമാകുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ദിവ്യകാരുണ്യ ഘോഷയാത്രയിലാണ് മഴയെ അവഗണിച്ച് വിശ്വാസികള്‍ പൊതുനിരത്തില്‍ അണിനിരന്നത്. വിശ്വാസികളോടൊപ്പം നിരവധി വൈദികരും കന്യാസ്ത്രീകളും ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.  വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ ഭരമാക്കിയതായി സിഐസി ഡയറക്ടര്‍ ഫാ. ചാള്‍സ് ട്രൂലോള്‍സ് പറഞ്ഞു. സിഐസിയുടെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന യോടെയാണ് ചടങ്ങുകള്‍

Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു

    ചിക്കാഗോ രൂപതയിലെ ഒമ്പത് അല്മായര്‍ക്ക് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ; മാര്‍ അങ്ങാടിയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ കൊപ്പേല്‍/ടെക്സാസ്:  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ വിശ്വാസ പരിശീലന ഡിപ്പാര്‍ട്ടുമെന്റായ മാര്‍ത്തോമാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തില്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയിലെ ഒന്‍പത് അല്മായര്‍ ഡിപ്ലോമ നേടി. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇടവകയില്‍ ഒക്ടോബര്‍ 5-ന് നടന്ന ബിരുദദാന ചടങ്ങില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ്

  • വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

    വിശുദ്ധ കാര്‍ലോ അക്യൂറ്റസിന്റെ നാമധേയത്തിലുള്ള പ്രഥമ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി0

    കൊച്ചി: വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദേവാലയത്തിലെ ആദ്യ തിരുനാളിന് കൊടിയേറി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍  കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. വരാപ്പുഴ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാക്കനാട്-വണ്ടര്‍ലാ റൂട്ടില്‍ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച (ഒക്‌ടോബര്‍ 12) വൈകുന്നേരം അഞ്ചിനാണ് തിരുനാള്‍ ദിവ്യബലി. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?