ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി0
- American National, Asia National, Australia National, Europe National
- May 5, 2024
വാഷിംഗ്ടണ്‍ ഡിസി: ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസിന് മുന്നോടിയായി യുഎസില്‍ നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാകുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, നോര്‍ത്തേണ്‍ മിനിസോട്ട, സതേണ്‍ ടെക്സസ്, കണക്റ്റിക്കട്ട് എന്നീ നാലിടങ്ങളില്‍ നിന്നായി ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ഇന്ത്യാനപോളിസില്‍ ജൂലൈ 17 മുതല്‍ 21 വരെ നടക്കുന്ന നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് വേദിയിലാണ് സമാപിക്കുന്നത്. വടക്ക് മിനിസോട്ടയില്‍ നിന്നാരംഭിച്ച പാതക്ക് മരിയന്‍ പാതയെന്നും കിഴക്ക് നിന്നാരംഭിച്ച
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. 1984-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന്
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
മാഡ്രിഡ്(സ്പെയിൻ) : ‘ലാ സെര്‍വിയന്റ’ (ദി സെര്‍വന്റ്) എന്ന പേരിൽ വിശുദ്ധ വിസെന്റ മരിയ ലോപ്പസിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പെറുവിലും, മെക്സിക്കോയിലും ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. സ്പെയിനിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, 1847-1890 കാലയളവില്‍ ജീവിച്ചിരുന്ന വിശുദ്ധ മരിയ ലോപ്പസ് തന്നെയാണ് റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന് രൂപം നല്‍കിയത്. യുക്രൈനില്‍ നിന്നും രക്ഷപ്പെട്ട ഒരു വീട്ടുജോലിക്കാരി മോഷണ കുറ്റത്തിന് അറസ്റ്റിലാവുകയും, ജയിലില്‍വെച്ച് അവര്‍ കണ്ടുമുട്ടിയ ലൈംഗീകതൊഴിലാളികളായ ജൂലിയ, മിഖായേല
വാഷിംഗ്ടണ്‍ ഡിസി: സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍. അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും. തര്‍ക്കത്തിന്റെ
റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ (വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസറാണ് ലേഖകന്‍ ) സിനഡാത്മകസഭയെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള യജ്ഞത്തിലാണല്ലോ കത്തോലിക്കാ സഭ. അതിന്റെ പ്രാരംഭപടിയായിട്ടാണ് 2021 ഒക്ടോബര്‍ ഒമ്പതിന് സിനഡല്‍ പ്രക്രിയയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ തുടക്കംകുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റോമില്‍ സിനഡാലിറ്റിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ സിനഡുസമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. 2024 ഒക്ടോബര്‍ 27-നാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമാപിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുപ്പിറവിയെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് കരണീയമാണെന്നു തോന്നുന്നു. കുടുംബങ്ങളുടെ മാതൃക സിനഡാത്മകസഭയുടെ പ്രാക്‌രൂപം ലോകരക്ഷകനായ മിശിഹായുടെ തിരുപ്പിറവിയില്‍
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും. മറ്റ്
ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ
Don’t want to skip an update or a post?