Follow Us On

23

December

2024

Monday

Latest News

  • ചരിത്രമായി ഇടുക്കി രൂപതാ അള്‍ത്താര ബാലസംഗമം

    ചരിത്രമായി ഇടുക്കി രൂപതാ അള്‍ത്താര ബാലസംഗമം0

    ഇടുക്കി: ഇടുക്കി രൂപതാ അള്‍ത്താരബാല സംഗമം അവിസ്മരണീയമായി. ആദ്യമായാണ് രൂപതലത്തില്‍ അള്‍ത്താര ബാലന്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നത്. ഇടുക്കി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വൊക്കേഷന്‍ ബ്യൂറോയുടെയും നേതൃത്വത്തിലാണ് ബാലസംഗമം സംഘടിപ്പിച്ചത്. രൂപതയുടെ ആറ് കേന്ദ്രങ്ങളിലായി നടത്തിയ സംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി 850ലധികം അള്‍ത്താരബാലന്മാര്‍ സംഗമിച്ചു. അടിമാലി, കരിമ്പന്‍, മുരിക്കാശേരി, ആനച്ചാല്‍, ഇരട്ടയാര്‍, വെള്ളയാംകുടി എന്നീ കേന്ദ്രങ്ങളിലായിരുന്നു അള്‍ത്താര ബാലസംഗമം നടന്നത്. വൈദികരും വൈദിക വിദ്യാര്‍ഥികളും സന്യസ്ഥരും അല്മായരും അടങ്ങുന്ന 50 ഓളം വരുന്ന പരിശീലകര്‍ വിവിധ

  • വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും

    വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കൊടിയേറും0

    മാള: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊടിയേറും. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനും എട്ടാമിടം ജൂണ്‍ 15നും നടക്കും. മെയ് 30 മുതലുള്ള നവനാള്‍ദിനങ്ങളില്‍ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയും ഉണ്ടാകും. തിരുനാള്‍ കൊടിയേറ്റ് ദിനത്തില്‍ വിശുദ്ധയുടെ മാതൃഇടവ കയായ അങ്കമാലി തുറവൂര്‍

  • ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു

    ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു0

    ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും ഏവരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ ജനമനസുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ഇരങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ബിഷ്പ് ഹൗസില്‍

  • വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു

    വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ  വിശ്വാസ ജീവിത പരിശീലന വര്‍ഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അധ്യാപകര്‍ തിരിതെളിച്ച് പ്രതിജ്ഞ എടുത്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ബ്രദര്‍

  • സ്വവര്‍ഗലൈംഗികതയെ അപലപിക്കുന്ന കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാ പ്രസ്താവനയോട് യോജിച്ച് കത്തോലിക്ക സഭ

    സ്വവര്‍ഗലൈംഗികതയെ അപലപിക്കുന്ന കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാ പ്രസ്താവനയോട് യോജിച്ച് കത്തോലിക്ക സഭ0

    കെയ്‌റോ/ഈജിപ്ത്: സ്വവര്‍ഗലൈംഗികതയെ അപലപിക്കുന്ന കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ പ്രസ്താവനയോട് കത്തോലിക്ക സഭ യോജിക്കുന്നതായി കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ്. പഴയനിയമവും പുതിയനിയമവും ഒരേലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ലൈംഗികബന്ധത്തെ അപലപിക്കുകയും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും  വിലക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയും സ്വവര്‍ഗലൈംഗികബന്ധത്തെയും വിവാഹത്തിന് പുറത്തുള്ള എല്ലാ ലൈംഗികബന്ധങ്ങളെയും നിരാകരിക്കുന്നതായുള്ള പ്രസ്താവനയോടാണ് കത്തോലിക്ക സഭയും യോജിക്കുന്നതായി കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കിയത്. ലേവ്യര്‍ 18:22, ലേവ്യര്‍ 20:13, റോമ. 1:26-28,  1 കൊറി. 6:9-10 തുടങ്ങിയ

  • ജോണ്‍ കച്ചിറമറ്റത്തിന് ചരിത്രസൂരി അവാര്‍ഡ്

    ജോണ്‍ കച്ചിറമറ്റത്തിന് ചരിത്രസൂരി അവാര്‍ഡ്0

    കോട്ടയം: കേരള റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സ് ഏര്‍പ്പെടുത്തിയ ചരിത്രസൂരി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, കേരളസഭാതാരങ്ങള്‍, കേരള സഭാ പ്രതികള്‍, കുണ്ടറ വിളംബരം തുടങ്ങി ഒട്ടേറെ ചരിത്രഗ്ര ന്ഥരചനകളെ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ജൂണ്‍ ഒന്നിന് വൈകുന്നേരം 3.30ന് ജോണ്‍ കച്ചിറമറ്റത്തിന്റെ ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി അവാര്‍ഡ് സമ്മാനിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറ ങ്ങാട്ട്, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ഡോ. ചാള്‍സ് ഡയസ്, അഡ്വ.

  • ഡോ. ഡെയ്‌സന്‍ പാണേങ്ങാടന് സാഹിത്യ പുരസ്‌കാരം

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന് സാഹിത്യ പുരസ്‌കാരം0

    തൃശൂര്‍: തൃശൂര്‍ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും തൃശൂര്‍ സെന്റ് തോമസ് കോളേജ് അധ്യാപകനുമായ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്. സാഹിത്യ രംഗത്തെയും കരിയര്‍ രംഗത്തെയും സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെയും മാധ്യമ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. തൃശൂര്‍ റോട്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ലിജോ കൊള്ളന്നൂര്‍ പുരസ്‌കാരം നല്‍കി. അക്കാദമിക രംഗത്ത് മികവു തെളിയിച്ച കേരള കാര്‍ഷിക സര്‍വകാശാലയിലെ ഡോ. ആന്‍ മരിയയ്ക്ക് ക്യാഷ് അവാര്‍ഡും

  • സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും

    സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും0

    കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍  ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍

  • വയോജന കൂട്ടായ്മ നടത്തി

    വയോജന കൂട്ടായ്മ നടത്തി0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന കൂട്ടായ്മ നടത്തി.  കെഎസ് എസ്എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടു പ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കൂട്ടായ്മയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെഎസ്എസ്എസ് ഗ്രാമതല അനിമേറ്റര്‍ ലിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.  കൂട്ടായ്മയോനുബന്ധിച്ച്

National


Vatican

World


Magazine

Feature

Movies

  • പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍

    പ്രകൃതിയുടെ മഹത്വം വിളിച്ചോതി കോഹിമ ഫ്‌ളവര്‍ ഫെസ്റ്റിവല്‍0

    കോഹിമ: നാഗാലാന്‍ഡിലെ കോഹിമയില്‍ മേരി ഹെല്‍ ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രലില്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. അടുത്തകാലത്താണ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് കത്തീഡ്രല്‍ ഒരു ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഇന്ത്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്. സൗന്ദര്യത്തില്‍ ദൈവത്തെ ആരാധിക്കുക എന്നതായിരുന്നു ഫ്‌ളവര്‍ ഫെസ്റ്റിവലിന്റെ സന്ദേശം. നാഗാലാന്‍ഡിലെ എല്ലാ എത്ത്‌നിക് ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഹോണ്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഫ്‌ളവര്‍ ഷോ തുടങ്ങിയത്. അതിനോടനുബന്ധിച്ച് ഹോര്‍ട്ടികള്‍ച്ചര്‍ ലേണിംഗ് എക്‌സിബിഷന്‍സ്, കത്തീഡ്രലിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ഗൈഡഡ് ടൂറുകള്‍ എന്നിവയും ഒരുക്കിയിരുന്നു. ലോക്കല്‍ ടൂറിസം

  • നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

    നല്ലതു പറയുക, കുറ്റം പറയാതിരിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക്, പതിവുപോലെ ഇക്കൊല്ലവും തിരുപ്പിറവിത്തിരുന്നാള്‍ ആശംസകളേകുന്നതിന് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരുമായി, ബന്ധപ്പെട്ട കാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പര്‍ശിക്കുന്ന ഒന്നാണെന്നും പാപ്പ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും

  • ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

    ട്രാന്‍സ്‌ജെന്‍ഡര്‍ തര്‍ക്കത്തിന്റെ പേരില്‍ പുറത്താക്കിയ അധ്യാപികയ്ക്ക് നാലര ലക്ഷം ഡോളര്‍ നഷ്ടപരിഹാരം0

    വാഷിംഗ്ടണ്‍ ഡിസി:  സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന്  ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ  ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍. അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും. തര്‍ക്കത്തിന്റെ

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?