Follow Us On

20

September

2024

Friday

Latest News

  • തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

    തമിഴ്‌നാട് സഭ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്0

    ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിന് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് വിലക്കേര്‍പ്പെടുത്തി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നതിനുണ്ടായിരുന്ന അനുമതിയാണ് മന്ത്രാലയം നിറുത്തലാക്കിയത്. താസോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ബിഷ്പ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് തമിഴ്‌നാടുവിന്റെ കീഴില്‍ നീതിക്കും സമാധനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയായിരുന്നു. ചട്ടലംഘനം ആരോപിച്ച് സൊസൈറ്റിയുടെ ലൈസന്‍സ് പുതുക്കുവാന്‍ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. രണ്ട് വര്‍ഷം

  • വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി

    വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ എംഎസ്ടി നിര്യാതനായി0

    പാലാ: എംഎസ്ടി സമൂഹത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ വൈദികരത്‌നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേല്‍ (99) എംഎസ്ടി നിര്യാതനായി. സഭയ്ക്ക് നല്‍കിയ സംഭാവനകളെപ്രതി സീറോ മലബാര്‍ സഭ അദ്ദേഹത്തിന് 2016-ല്‍ വൈദിക രത്‌നം പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 1955 ലാണ് ഫാ. സെബാസ്റ്റ്യന്‍ പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് പാലാ രൂപതയിലെ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂ റിലധികം വൈദികരും

  • ആസാമില്‍ മതപരിവര്‍ത്തനമാരോപിച്ച് രണ്ട്  അമേരിക്കന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു

    ആസാമില്‍ മതപരിവര്‍ത്തനമാരോപിച്ച് രണ്ട് അമേരിക്കന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു0

    ഗുവഹത്തി: ആസാമില്‍ ബാപ്റ്റിസ് സഭയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത രണ്ട് അമേരിക്കന്‍ പൗരന്മാരെ വ്യാജമതപരിവര്‍ത്തനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ക്രൈസ്തസംഘടനകള്‍. ആസാമിലെ സോണിറ്റ്പൂര്‍ ജില്ലയില്‍ നടന്ന ബില്‍ഡിംഗ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഥികളായെത്തിയതായിരുന്നു അമേരിക്കന്‍ പൗരന്മാരായ ജോണ്‍ മാത്യു ബ്രൂണും, മൈക്കല്‍ ജെയിംസ് ഫ്ലിച്ചും. അവരുടെ പേരില്‍ ആരോപിക്കപ്പെട്ട മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും ആസാം ക്രിസ്ത്യന്‍ ഫോറം വാക്താവ് അലന്‍ ബ്രൂക്ക്‌സ് പറഞ്ഞു. ആസാമിലെ സോണിറ്റ്പൂരില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ അവരെ മതപരമായ

  • ഗാസയില്‍  പരിക്കേറ്റ  കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍

    ഗാസയില്‍ പരിക്കേറ്റ കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍0

    റോം: ഗാസയില്‍ പരിക്കേറ്റവരും രോഗികളുമായ 60 ഓളം കുട്ടികളുമായി ഈജിപ്തില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇറ്റാലിയന്‍ തുറമുഖമായ ലാ സ്‌പെസിയയിലെത്തി. റാഫാ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഈജിപ്തിലെ അല്‍ ഹാരിഷ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്. ഹോളിലാന്റിന്റെ ചുമതല വഹിക്കുന്ന വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്തോണിയോ തജാനി തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു. പല കുട്ടികളും ഗുരുതരമായ അവസ്ഥയിലാണ് ഇവിടെ എത്തിയതെന്നും അവരെ അപ്പോള്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക്

  • വിശുദ്ധ ബക്കിത്തായുടെ  തിരുനാള്‍ദിനം മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിച്ചു

    വിശുദ്ധ ബക്കിത്തായുടെ തിരുനാള്‍ദിനം മനുഷ്യക്കടത്തിനെതിരെയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിച്ചു0

    വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക് ചെവികൊടുക്കണമെന്ന് ദിനാചരണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യുദ്ധവും സംഘര്‍ഷവും മൂലവും കാലാവസ്ഥാ വ്യതിയാനം മൂലവും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരോട്, പ്രത്യേകിച്ചും ലൈംഗികമായി ചൂഷണത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടുപ്പമാണ് തന്റെ ചിന്തകളെന്ന് പാപ്പ പറഞ്ഞു. ഒരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കുവാനും മനുഷ്യക്കടത്തും എല്ലാ തരത്തിലുള്ള ചൂഷണത്തെയും ഏതിര്‍ക്കുവാനും

  • മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    ന്യൂഡല്‍ഹി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 ന് പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മേജര്‍ ആര്‍ച്ച്ബിഷപ്പായ ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണുന്നത്. സഭയുടെ സ്‌നേഹവും ആദരവും സര്‍ക്കാരിനെ അറിയിക്കാനാണ് സന്ദര്‍ശനം നടത്തിയതെന്ന് മാര്‍ തട്ടില്‍ വ്യക്തമാക്കി. ബംഗളുരൂവില്‍ നടന്ന സിബിസിഐ സമ്മേളനത്തിനു ശേഷമായിരുന്നു അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

  • കമ്പ്യൂട്ടറില്‍  മലയാളം ടൈപ്പുചെയ്യാന്‍ പഠിപ്പിച്ച വൈദികന്‍ ഓര്‍മയായി

    കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പുചെയ്യാന്‍ പഠിപ്പിച്ച വൈദികന്‍ ഓര്‍മയായി0

    തൃശൂര്‍: കമ്പ്യൂട്ടറിലെ ഇംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ കിട്ടുന്ന സംവിധാനം മലയാളികളെ പഠിപ്പിച്ച  ഫാ. ജോര്‍ജ് പ്ലാശേരി (80) സിഎംഐ ഓര്‍മയായി. അദ്ദേഹം രൂപപ്പെടുത്തിയ പ്ലാശേരി ഫോണ്ടായിരുന്നു അതിന്റെ പിന്നില്‍. 1990 പകുതിയോടുകൂടി രൂപംകൊണ്ട് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതിക വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചുകയറ്റിയ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങളുടെ പിതാവാണ് ഫാ. ജോര്‍ജ് പ്ലാശേരി സിഎംഐ.  1988-ല്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു. അമേരിക്കയില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍

  • ക്രിസ്തുരൂപങ്ങള്‍ മാറ്റണം; അന്ത്യശാസനവുമായി സംഘടനകള്‍

    ക്രിസ്തുരൂപങ്ങള്‍ മാറ്റണം; അന്ത്യശാസനവുമായി സംഘടനകള്‍0

    ഗുഹാവത്തി: ക്രൈസ്തവര്‍ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടന്‍ മാറ്റണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വ സംഘടനകളുടെ അന്ത്യശാസനം. കുടുംബസുരക്ഷാ പരിഷത്ത് പ്രസിഡന്റ് സത്യരഞ്ജന്‍ ബറുവ ഗുഹാവത്തിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തങ്ങള്‍ ‘വേണ്ടതു’ ചെയ്യുമെന്നും അതിന്റെ ഉത്തരവാദിത്വം സ്ഥാപന അധികൃതര്‍ക്കായിരിക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സേവനംചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാവസ്ത്രങ്ങള്‍ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളില്‍ ക്രൈസ്തവ പ്രാര്‍ഥനകള്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരാവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ

  • ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിച്ചു

    ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിച്ചു0

    കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയാഘോഷിച്ചു. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. കര്‍ദിനാള്‍മാര്‍, ആര്‍ച്ചുബിഷപുമാര്‍, ബിഷപുമാര്‍ എന്നിവര്‍ സഹകാര്‍മികരായി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ദിവ്യബലി മധ്യേ സന്ദേശം നല്‍കി. ഇടയശുശ്രൂഷയുടെ തെളിമയാര്‍ന്ന നന്മയും ശ്രേഷ്ഠതയുമാണ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖമുദ്രയെന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ വാത്സല്യത്തിന്റെ മുദ്രകളാണ് അദ്ദേഹം പേറുന്നത്.

National


Vatican

World


Magazine

Feature

Movies

  • മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം

    മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അനുമതിയും നിഹില്‍ ഒബ്സ്റ്റാറ്റും നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ

  • ബഥനി മിശിഹാനുകരണ  സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  തുടക്കം

    ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം0

    തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി

  • ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ്  ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍  ആശീര്‍വദിച്ചു

    ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്‌കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?