Follow Us On

30

August

2025

Saturday

Latest News

  • ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

    ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ0

    ഡാലസ്/യുഎസ്എ: ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിലൂടെ നോമ്പാചരണത്തെ ഫലവത്താക്കാനും ജീവിതത്തെ നവീകരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഹൃദയ നവീകരണമാകണം നോമ്പിന്റെഏറ്റവും പ്രധാന ലക്ഷ്യമെന്നും അമേരിക്കയിലെ ഡാലസിലുള്ള സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. അബ്രാഹം വാവോലിമേപ്പുറത്തിന്റെ നേതൃത്യത്തില്‍ വിശ്വാസികള്‍ സഭാതലവനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.  

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു0

    വത്തിക്കാന്‍ സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ നിന്ന് കഫം നീക്കം ചെയ്തു. തുടര്‍ന്ന് ‘നോണ്‍-ഇന്‍വേസിവ് ‘മെക്കാനിക്കല്‍ വെന്റിലേഷന്‍ പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്‍കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില്‍ കഫം അടിഞ്ഞുകൂടുതന്നത്.  

  • കെയ്‌റോസിന്റെ കാറ്റക്കിസം ഹെല്‍പ്പ് തരംഗമാകുന്നു

    കെയ്‌റോസിന്റെ കാറ്റക്കിസം ഹെല്‍പ്പ് തരംഗമാകുന്നു0

    സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ കാറ്റക്കിസം അധ്യാപകര്‍ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്ന കെയ്‌റോസിന്റെ വെബ് പേജും വാട്ട്‌സാപ്പ് ഗ്രൂപ്പും ശ്രദ്ധ നേനേടുന്നു. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്. ഉണ്ണീശോക്കളരി മുതല്‍ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന്‍ സോങ്ങുകള്‍, 300 ലധികം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ (ഇംഗ്ലീഷ്), കാര്‍ട്ടൂണുകള്‍ തുടങ്ങി വേദപാഠ ക്ലാസ്സുകളില്‍ ഉപയോഗിക്കാനാവുന്ന റിസോഴ്‌സ് മെറ്റീരിയലുകളുടെ അതിവിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്‍

  • കനകമല തീര്‍ത്ഥാടനത്തിന് തുടക്കമായി

    കനകമല തീര്‍ത്ഥാടനത്തിന് തുടക്കമായി0

    തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഏക കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രമായ കനകമലയിലേക്കുള്ള നോമ്പുകാല തീര്‍ത്ഥാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കനകമല ഇടവകപള്ളിയുടെ പ്രഥമ വികാരിയായിരുന്ന ഫാ. ആന്റണി ചിറയത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചിറ്റിലപ്പിള്ളി സെന്റ് റീത്ത പള്ളിയില്‍ നിന്നും വികാരി ഫാ. ജോളി ചിറമേല്‍ തെളിയിച്ച ദീപശിഖ വാഹനാകമ്പടികളോടെ മുക്കാട്ടുകര, കൊടകര , വല്ലപ്പാടി എന്നീ ഇടവക പള്ളികളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് കനകമല തീര്‍ത്ഥാടന കേന്ദ്രം അടിവാരം പള്ളിയില്‍

  • ഇന്ത്യാനയിലെ  ദൈവാലയത്തില്‍ സംഭവിച്ചത്  ദിവ്യകാരുണ്യഅത്ഭുതം?

    ഇന്ത്യാനയിലെ ദൈവാലയത്തില്‍ സംഭവിച്ചത് ദിവ്യകാരുണ്യഅത്ഭുതം?0

    യുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്ന നിലയില്‍ കണ്ടെത്തി. വെള്ളത്തില്‍ അലിയിക്കാന്‍ സക്രാരിയില്‍ വച്ചിരുന്ന തിരുവോസ്തിയില്‍നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്‍ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക.

  • നാഷണല്‍ ഗ്രാന്റ് ഫിനാലെ  കാസില്‍ബാര്‍ ജേതാക്കള്‍

    നാഷണല്‍ ഗ്രാന്റ് ഫിനാലെ കാസില്‍ബാര്‍ ജേതാക്കള്‍0

    ഡബ്ലിന്‍ : അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ  നാലു റീജിയണിലെ  ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം  കാസില്‍ബാര്‍ ടീം  സ്വന്തമാക്കി.  ഗാല്‍വേ റീജിയണല്‍ തലത്തിലും  കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ  ഫിബ്‌സ്ബറോ  കുര്‍ബാന സെന്റര്‍

  • പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

    പ്രഫ. മാത്യു ഉലകംതറ അനുസ്മരണം0

    കോട്ടയം: മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു പ്രഫ. മാത്യു ഉലകം തറയെന്ന് ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍. കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ പ്രഫ. മാത്യു ഉലകംതറയുടെ മൂന്നാം ചരമാവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗദ്യ-പദ്യ സാഹിത്യ മേഖലകളില്‍ അഗാധജ്ഞാനമു ണ്ടായിരുന്ന ധിഷണാശാലിയായിരുന്നു പ്രഫ. മാത്യു ഉലകംതറയെന്നും മാര്‍ തറയില്‍ അനുസ്മരിച്ചു. റേഡിയോ പ്രഭാഷകന്‍, വിമര്‍ശകന്‍, കവി, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍. തുടങ്ങി വിവിധ നിലകളില്‍ വിളങ്ങിയ പ്രഫ. മാത്യു ഉലകംതറ സാഹിത്യരംഗത്ത് എക്കാലവും സ്മരിക്കപ്പെടുമെന്നും

  • ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി0

    വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പാപ്പക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. ഛര്‍ദ്ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാന്‍ കാരണമായതെന്ന് വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.  അടുത്ത 24-48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 88 -കാരനായ മാര്‍പാപ്പ ബോധത്തോടെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും പാപ്പക്ക് മാസ്‌കിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

  • പ്രോ- ലൈഫ് ദിനാചരണം മാര്‍ച്ച് 26-ന് പാലായില്‍

    പ്രോ- ലൈഫ് ദിനാചരണം മാര്‍ച്ച് 26-ന് പാലായില്‍0

    കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ  നേതൃത്വത്തില്‍ 2025 ലെ പ്രോ- ലൈഫ് ദിനാഘോഷം മാര്‍ച്ച് 26 ന് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടക്കും. ‘സുരക്ഷയുള്ള ജീവന്‍ പ്രത്യാശയുള കുടുംബം’ എന്നതാണ് ഈ വര്‍ഷത്തെ വിചിന്തന വിഷയം. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.  കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.  കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഭാരവാഹികളായ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സന്‍

National


Vatican

World


Magazine

Feature

Movies

  • 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ

    2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ0

    കാക്കനാട്: 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ച് സീറോമലബാര്‍ സഭ. ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തിനുശേഷം മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണത്തില്‍ നാം കുറഞ്ഞതും യുവതലമുറ വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും  നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയില്‍ ശക്തമായ സമുദായ ബോധം

  • ടൈം മാഗസിന്റെ ‘എഐ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍’ ലിയോ 14 ാമന്‍ പാപ്പയും

    ടൈം മാഗസിന്റെ ‘എഐ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍’ ലിയോ 14 ാമന്‍ പാപ്പയും0

    ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ പുറത്തിറക്കിയ ‘എഐ മേഖലയിലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ’ 2025 ലെ പട്ടികയില്‍ ലിയോ 14 ാമന്‍ പാപ്പയും. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാപ്പ പുലര്‍ത്തുന്ന ധാര്‍മിക ആശങ്കകളെ മാസിക അഭിനന്ദിച്ചു. എഐയുമായി ബന്ധപ്പെട്ട ഏറ്റവും സ്വാധീനമുള്ള 25 ചിന്തകരുടെ പട്ടികയിലാണ് ടൈം മാഗസിന്‍ പാപ്പയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിയോ 14 ാമന്‍ പാപ്പ എന്ന പേര് പാപ്പ തിരഞ്ഞെടുത്തത് പോലും എഐ യുമായി ബന്ധപ്പെട്ട ധാര്‍മിക കാര്യങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതിന്റെ

  • മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ  കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും

    മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും0

    കാഞ്ഞിരപ്പള്ളി: സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പ് ആചരണം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ആഘോഷിക്കുന്നു. 31ന് വൈകുന്നേരം നാലിന് കൊടിയേറ്റ്. തുടര്‍ന്ന് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് കുര്യന്‍ താമരശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ എല്ലാ ദിവസവും രാവിലെ 5, 6.30, 8.15, 10, ഉച്ചയ്ക്ക് 12, 2, വൈകുന്നേരം 4.30, 7 എന്നീ സമയങ്ങളില്‍ വി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?