Follow Us On

01

May

2025

Thursday

Latest News

  • കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും

    കെആര്‍എല്‍സിസിയുടെ ജനജാഗര സമ്മേളനങ്ങള്‍ക്ക് 6ന് തുടക്കമാകും0

    കോഴിക്കോട്: കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇടവകകളില്‍ സംഘടിപ്പിക്കുന്ന ജനജാഗര സമ്മേളനങ്ങള്‍ക്ക് ഒക്‌ടോബര്‍ ആറിന് തുടക്കമാകും. കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഏകോപനവും ശക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് പള്ളിക്കുന്ന് ലൂര്‍ദ്മാതാ തീര്‍ത്ഥാടനകേന്ദ്രം ഓഡിറ്റോറിയത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 12 ലത്തീന്‍ രൂപതകളിലെ ആയിരത്തോളം ഇടവകകളില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമ്മേളനം നടക്കും.

  • ബൈബിള്‍ വായന  അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത മിനിസ്ട്രി

    ബൈബിള്‍ വായന അനുഗ്രഹമാക്കാന്‍ എഫ്ഫാത്ത മിനിസ്ട്രി0

    8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരക്കണക്കിന് ക്രൈസ്തവരും അക്രൈസ്തവരുമായ വ്യക്തികൾക്കും. ഇന്ന് എഫ്ഫാത്ത മിനിസ്ട്രിയെ ലോകമാസകലമുള്ള അനേകര്‍ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വിവിധ രാജ്യങ്ങളിലെ അഡ്മിന്‍മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍

  • കുടിയേറ്റക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍

    കുടിയേറ്റക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍0

    മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രമേയത്തില്‍ സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. കുടിയേറ്റക്കാര്‍ക്ക് സഭാ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും. ജാതി, മത, മത ഭേദമന്യേ എല്ലാവര്‍ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന്‍ ദേശീയ സെക്രട്ടറി ഫാ.

  • ജപമാല ചൊല്ലുമ്പോള്‍  ലഭിക്കുന്ന മൂന്ന് കൃപകള്‍

    ജപമാല ചൊല്ലുമ്പോള്‍ ലഭിക്കുന്ന മൂന്ന് കൃപകള്‍0

    ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു: ”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത്

  • മുനമ്പത്തെ  ജനങ്ങള്‍ക്ക് നീതി  ലഭിക്കണം

    മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍ മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. നിര്‍ധനരായ ആ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം

  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ കണ്ണീരൊപ്പിയ ഫാ. ഗ്രിഗറി ഓണംകുളം ഓര്‍മയായി

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകരുടെ കണ്ണീരൊപ്പിയ ഫാ. ഗ്രിഗറി ഓണംകുളം ഓര്‍മയായി0

    ചങ്ങനാശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപഭാവം നല്‍കിയ ഫാ. ഗ്രിഗറി ഓണംകുളം (63) ഓര്‍മയായി. ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടറായ ഫാ. ഗ്രിഗറി ഓണംകുളം ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ ഡയറക്ടറായിരുന്നു. സംസ്‌കാരം നാളെ (ഒക്‌ടോബര്‍ 5 ) ഉച്ചയ്ക്ക് 1.15 ന് അതിരമ്പുഴയിലുള്ള സഹോദരന്‍ ഓണംകുളം ഷാജി ഫ്രാന്‍സിസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം 2.15 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ആര്‍ച്ചുബിഷപ് മാര്‍

  • 75-ന്റെ നിറവില്‍ മെത്രാപ്പോലീത്തമാര്‍

    75-ന്റെ നിറവില്‍ മെത്രാപ്പോലീത്തമാര്‍0

    തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപനായ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് 75-ന്റെ നിറവില്‍. തിരുവല്ല കല്ലൂപ്പാറ ആറുവീടന്‍ പള്ളിയ്ക്കല്‍ തെക്കുംതല റ്റി.ഒ ചെറിയാന്‍ – കുഞ്ഞേലിയാമ്മ ദമ്പതികളുടെ മകനായി 1949 ഓഗസ്റ്റ് 15-ന് ജനിച്ചു. തിരുവല്ല മാര്‍ത്തോമാ കോളജ്, മദ്രാസ് സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 1967-ല്‍ പത്തനാപുരം ദയറായില്‍ അംഗമായി. 1970 മെയ് 30-ന് ശെമ്മാശനും 1975 ഫെബ്രുവരി എട്ടിന് വൈദികനുമായി. 1992 സെപ്റ്റംബര്‍ പത്തിന് മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993 ഓഗസ്റ്റ് 16-ന് പരുമല

  • ദമ്പതിസംഗമം നടത്തി

    ദമ്പതിസംഗമം നടത്തി0

    തെള്ളകം: വിവാഹത്തിന്റെ 25,50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി യവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഫാമിലി കമ്മീഷന്‍ മെമ്പര്‍ ഡോ. ബാബു കോച്ചാംകുന്നേല്‍, സിസി മഞ്ഞാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്‍കി. അതിരൂപതയിലെ

  • 82 പേര്‍ രക്തം ദാനം ചെയ്ത് അമല മെഡിക്കല്‍ കോളജില്‍ ദേശീയ രക്തദാന ദിനാചരണം

    82 പേര്‍ രക്തം ദാനം ചെയ്ത് അമല മെഡിക്കല്‍ കോളജില്‍ ദേശീയ രക്തദാന ദിനാചരണം0

    തൃശൂര്‍: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് അമല അലയ്ഡ് ഹെല്‍ത്ത് സയന്‍സസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. അമല മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും വിദ്യര്‍ത്ഥികളും നേഴ്‌സുമാരും സ്റ്റഫ് അംഗങ്ങളുമായി 82 പേര്‍ രക്തം ദാനം ചെയ്തു. അമലയില്‍ നടന്ന സമ്മേളനത്തില്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി രതീഷ് മുഖ്യാതിഥിയായിരുന്നു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി എംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അലയ്ഡ് ഐല്‍ത്ത് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.

National


Vatican

World


Magazine

Feature

Movies

  • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ‘സുവാറ 2025’ ഫൈനല്‍ മത്സരങ്ങള്‍ മെയ് മൂന്നിന്

    ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ‘സുവാറ 2025’ ഫൈനല്‍ മത്സരങ്ങള്‍ മെയ് മൂന്നിന്0

    ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത്  ‘സുവാറ 2025’ ന്റെ ഫൈനല്‍ മത്സരങ്ങള്‍  മെയ് 3 ശനിയാഴ്ച ലെസ്റ്ററിലുള്ള കിര്‍ബി മക്‌സോള്‍ ഹാളില്‍   നടക്കും. വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി   ഓണ്‍ലൈന്‍ ആയി നടത്തിയ മത്സരത്തില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഈ വര്‍ഷം  പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍  നിന്നുമുള്ള ആറ്  മത്സരാര്‍ത്ഥികള്‍ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക്

  • വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

    വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: വന്യജീവി ആക്രമണങ്ങള്‍  പെരുകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2023 – 24 കാലഘട്ടത്തില്‍ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായതെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടെ 103 പേര്‍ കാട്ടാനകളുടെയും  341 പേര്‍

  • മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്

    മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്0

    കൊച്ചി: മുനമ്പം ഭൂസമരം 200-ാം ദിവസത്തിലേക്ക്.  ഭൂസമരം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 30) വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമരപന്തലില്‍ എത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ ലത്തീന്‍ സമുദായ നേതാക്കളും പങ്കെടുക്കും.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?