Follow Us On

25

November

2025

Tuesday

Latest News

  • ഇടയനോടൊപ്പം ഒരു ദിനം; വലിയകുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

    ഇടയനോടൊപ്പം ഒരു ദിനം; വലിയകുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി0

    കൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ കുടുംബങ്ങളുടെ സംഗമമായ  ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ നടന്നു.    നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള്‍ മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന  പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്‍ന്ന് പാട്ടുകള്‍ പാടി, മാതാപിതാക്കള്‍  അനുഭവങ്ങള്‍ പങ്കുവെച്ചു. എല്ലാ കുട്ടികള്‍ക്കും ബിഷപ് ജപമാലകള്‍

  • ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്

    ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18-ന്0

    വത്തിക്കാന്‍ സിറ്റി: ആഗോളസഭയുടെ  തലവനായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം  18-ന്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍  പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30)  ആഘോഷമായ ദിവ്യബലിയോടാപ്പമാവും ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം മറ്റൊരു പ്രസ്താവനയില്‍, റോമന്‍ കൂരിയയിലെ സ്ഥാപനങ്ങളുടെ തലവന്മാരും അംഗങ്ങളും, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിമാരും പ്രസിഡന്റും, അവരുടെ റോളുകളില്‍ താല്‍ക്കാലികമായി തുടരണമെന്ന’ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി. കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും സംഭാഷണങ്ങള്‍ക്കും ശേഷമാവും  പാപ്പ നിര്‍ണായക

  • ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി

    ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി0

    കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന്‍ പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില്‍ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്‍കാന്‍ പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില്‍ ആശംസിച്ചു. തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്‍വത്രിക

  • കാഞ്ഞിരപ്പള്ളി രൂപതാദിനം

    കാഞ്ഞിരപ്പള്ളി രൂപതാദിനം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷം അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയില്‍ മെയ് 11, 12 തീയതികളില്‍ നടക്കും. രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി.  1977 ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. മെയ് 11, ഞായറാഴ്ച നടക്കുന്ന നേതൃസംഗമത്തില്‍ അണക്കര ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച്

  • വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ…  പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…

    വെറൈറ്റിയാണ് പുതിയ മാര്‍പാപ്പ… പുതിയ മാര്‍പാപ്പയുടെ പുതിയ പ്രത്യേകതകള്‍…0

    ലിയോ പതിനാലാമന്‍ പാപ്പയുടെ പഴയ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. അദ്ദേഹം 1955 സെപ്റ്റംബര്‍ 14 ന്, അമേരിക്കയിലെ  ചിക്കാഗോയില്‍ ഫ്രഞ്ച് ഇറ്റാലിയന്‍ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന് ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്.  ·  രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനും സ്‌കൂള്‍ സൂപ്രണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.  ലൈബ്രേറിയനായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇടവക ദേവാലയത്തില്‍ ഉല്‍സാഹപൂര്‍വം ശുശ്രൂഷ ചെയ്തിരുന്നു. · 

  • ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി

    ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി0

    ഇടുക്കി:  ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടത്തിയ മെഗാ മാര്‍ഗംകളി  ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന 2500 കലാകാരികളാണ് മാര്‍ഗംകളിയില്‍ അണിനിരന്നത്. ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മെഗാ മാര്‍ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്‍ഗംകളി പുതുതലമുറയില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയില്‍ എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ മാര്‍ഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു. മെയ് 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍

National


Vatican

  • ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മംഗോളിയയോടുള്ള ദൈവസ്‌നേഹത്തിന്റെ അടയാളം

    ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മംഗോളിയയിലേക്കുള്ള അപ്പോസ്‌തോലിക സന്ദർശനം മംഗോളിയൻ ജനതയോടുള്ള ദൈവ സ്‌നേഹത്തിന്റെ അടയാളമെന്ന് അവിടെ സേവനം ചെയ്യുന്ന ‘ക്രിസ്ത്യാനികളുടെ സഹായമായ മേരിമക്കൾ സന്യാസിനീ’ സഭാംഗവും ഇന്ത്യക്കാരിയുമായ സിസ്റ്റർ ആഗ്‌നസ് ഗാഗ്മി. 2012 മുതൽ മംഗോളിയൻ തലസ്ഥാനമായ ഉലാൻ ബതോറിൽ സേവനം ചെയ്യുന്ന അവർ, ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലാണുള്ളത്. അടുത്തവർഷം മംഗോളിയയിലേക്കു മടങ്ങും. പാപ്പയുടെ സന്ദർശനത്തെക്കുറിച്ചറിഞ്ഞപ്പോൾത്തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്നും, ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം

  • പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ലോകസമാധാനത്തിനുള്ള അഭ്യർത്ഥനകൾ പുതുക്കി ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയുടെ കരങ്ങളിലേയ്ക്ക് സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഏൽപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉക്രെയ്‌നിൽ നിന്നും ലോകമെമ്പാടുനിന്നുമുളള സമാധാനത്തിനായുള്ള അഭ്യർത്ഥനകൾ പുതുക്കികൊണ്ട് പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ ആഞ്ചലൂസ് സന്ദേശം നല്കുകയായിരുന്നു പാപ്പ. ലോകത്തിൽ യുദ്ധം ബാധിച്ച നിരവധി മേഖലകളുണ്ട്. ആയുധങ്ങളുടെ കടന്നുകയറ്റം സംഭാഷണത്തിനുള്ള ശ്രമങ്ങളെ മറയ്ക്കുകയാണ്. സമാധാനത്തിന്റെ ശക്തികൾക്കെതിരെ ബലപ്രയോഗം നടക്കുന്നു. എന്നാൽ നാം തളരരുത്. നമുക്ക് തുടർന്നും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, കാരണം ദൈവമാണ് ചരിത്രത്തെ നയിക്കുന്നത്. നമ്മുടെ വാക്കുകൾ അവൻ കേൾക്കുന്നുവെന്നും പാപ്പ പറഞ്ഞു.

  • ‘നിർമിതബുദ്ധിയും സമാധാനവും’: ലോക സമാധാന ദിനത്തിന്റെ മുഖ്യ പ്രമേയം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: 2024 ജനുവരി ഒന്നിന് ആചരിക്കുന്ന ലോക സമാധാന ദിനത്തിന്റെ മുഖ്യപ്രമേയം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ‘നിർമിത ബുദ്ധിയും (ആർട്ടിഫിഷൻ ഇന്റലിജന്റ്‌സ്) സമാധാനവും’ എന്നതാണ് മുഖ്യപ്രമേയം. ‘സമഗ്ര മനുഷ്യത്വ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും വ്യക്തി സാമൂഹ്യ തലങ്ങളെയും രാഷ്ട്രീയ സാമ്പത്തിക മേഖലകളെയും എപ്രകാരമാണ് സ്വാധീനിക്കുക എന്നതിൽ സുവ്യക്തമായ ചർച്ചകൾ അനിവാര്യമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. നശീകരണ സാധ്യതകൾകൂടി നിലനിൽക്കുന്ന നിർമിത ബുദ്ധിപോലുള്ള ആധുനിക

  • ലോക യുവജന സംഗമ വേദിയിലെ പ്രഭാഷകരുടെ നിരയിൽ ഒരു മലയാളി അൽമായനും; അഭിമാന താരമായി സോജിൻ സെബാസ്റ്റ്യൻ

    മെൽബൺ: ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ  പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമ വേദിയിലെ മുഖ്യപ്രഭാഷകരുടെ നിരയിൽ മലയാളിയായ അൽമായനും. ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ  രൂപത യൂത്ത് അപ്പോസ്‌തേലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യനാണ് മുഖ്യപ്രഭാഷകരിൽ ഒരാളായി നിയോഗിതനായത്. ‘മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം’ എന്ന വിഷയത്തിലാണ് പ്രസ്തുത കോൺഫറൻസ്. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 2.00മുതൽ 3.00 വരെ കോൺഫറൻസിന് ഫോറം ലിസ്‌ബോവ അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്‌ബോവയാണ് വേദി. അന്താരാഷ്ട്ര പ്രശസ്തി നേടിയ

  • ദൈവവചനം പ്രഘോഷിക്കുന്ന ഇടങ്ങളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കും: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: നാം ഓരോരുത്തരും ദൈവവചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും ദൈവവചനം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ദൈവാത്മാവ് പ്രവർത്തിക്കുമെന്നും ഫ്രാൻസിസ് പാപ്പ. ബൈബിളിലെ വിതക്കാരന്റെ ഉപമ ആസ്പദമാക്കി കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. പ്രതീക്ഷിക്കുന്ന സത്ഫലങ്ങൾ കണ്ടില്ലെങ്കിലും ദൈവചനം പങ്കുവെക്കുക എന്ന ക്രൈസ്തവ ദൗത്യം മടികൂടാതെ തുടരണമെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു അദ്ദേഹം. ‘നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ല എന്ന് തോന്നുന്നിടത്തുവരെ പരിശുദ്ധാത്മാവ് പ്രവർത്തിക്കും. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ യത്‌നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നും നാം

  • ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ

    വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്. വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച

World


Magazine

Feature

Movies

  • വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍

    വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍0

    ഭുവനേശ്വര്‍ (ഒഡീഷ): വിശ്വാസവീരന്മാരുടെ നാടായ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ വിശ്വാസികള്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂ പതയുടെ സഹായ മെത്രാനായി ഫാ. രബീന്ദ്ര കുമാര്‍ റാണ സിങിനെ നിയമിച്ചപ്പോള്‍ വിശ്വാസികള്‍ ദൈവത്തിന് നന്ദിപറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കാണ്ടമാല്‍ കലാപം. കാണ്ടമാല്‍ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലാണ്. ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ജീവന്‍

  • ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു

    ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു0

    ഗുവാഹത്തി: ഖാര്‍ഗുലിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിബിഐ) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഫാ. വി.എം. തോമസിന്റെ ആത്മകഥയായ ‘ബില്‍ഡിംഗ് ഡ്രീംസ് – ഷേപ്പിംഗ് ലൈവ്‌സ്’ പ്രകാശനം  ചെയ്തു. അസമിലെ അഡ്വക്കേറ്റ് ജനറലും ബിസിസിഐ സെക്രട്ടറിയുമായ ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനാണ് ഔദ്യോഗികമായി പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഡോണ്‍ ബോസ്‌കോയിലെ ജീവക്കാര്‍, വൈദികര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. അസാം ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലറും  ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വ

  • ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

    ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു0

    വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?