Follow Us On

25

November

2025

Tuesday

Latest News

  • ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

    ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ

  • ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം

    ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം0

    രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു. രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി. വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള

  • യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍

    യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍0

    വാഷിംഗ്ടണ്‍ ഡിസി:  പോണോഗ്രഫിയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് മാതാപിതാക്കള്‍, വൈദികര്‍, അധ്യാപകര്‍, സിവില്‍ നേതാക്കള്‍  തുടങ്ങിയവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎസ് മെത്രാന്‍സമിതി. പോണോഗ്രഫിയോടുള്ള സഭയുടെ പ്രതികരണം വ്യക്തമാക്കുന്ന പ്രധാന രേഖയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (യുഎസ്സിസിബി) 50 പേജുകളുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ‘ശുദ്ധമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കുക: പോണോഗ്രഫിയ്ക്കെതിരായ  പാസ്റ്ററല്‍ പ്രതികരണം’ എന്ന തലക്കെട്ടിലുള്ള  രേഖ വിശുദ്ധിയോടുള്ള പുതുക്കിയ പ്രതിബദ്ധത ആവശ്യപ്പെടുന്നു. പോണോഗ്രഫിയിലൂടെ മുറിവേറ്റവര്‍ക്ക് ഒരു ”ഫീല്‍ഡ് ആശുപത്രി” ആയി  മാറിക്കൊണ്ട്

  • പ്രോ-ലൈഫ് നഴ്‌സസ് സെമിനാര്‍ നടത്തി

    പ്രോ-ലൈഫ് നഴ്‌സസ് സെമിനാര്‍ നടത്തി0

    തൃശൂര്‍: തൃശൂര്‍ അതിരൂപതാ ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളിലെ നഴ്‌സിംഗ് മേഖലയിലുള്ളവര്‍ക്കായി പ്രോ-ലൈഫ് സെമിനാര്‍ നടത്തി. ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടന്ന സെമിനാര്‍ അതിരൂപത വൈസ് ചാന്‍സലര്‍ റവ. ഡോ. ഷിജോ ചിരിയങ്ക ണ്ടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ട്വിങ്കിള്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി, ഇ.സി ജോര്‍ജ് മാസ്റ്റര്‍, എം.എ വര്‍ഗീസ്, ഡോ. ജെയിംസ് എന്നിവര്‍ സംസാരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാന്‍സിസ്, ജെയിംസ് ആഴ്ചങ്ങാടന്‍,

  • അന്ധബധിര വൈകല്യമുള്ളവര്‍ക്ക് കരുതല്‍; റിസോഴ്സ് സെന്ററുമായി കോട്ടയം അതിരൂപത

    അന്ധബധിര വൈകല്യമുള്ളവര്‍ക്ക് കരുതല്‍; റിസോഴ്സ് സെന്ററുമായി കോട്ടയം അതിരൂപത0

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കുമായി റിസോഴ്സ് സെന്റര്‍ ആരംഭിച്ചു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ കടുത്തുരുത്തി പൂഴിക്കോലിലാണ് മര്‍ത്താ ഭവന്‍ റിസോഴ്സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.  റിസോഴ്സ് സെന്ററിന്റെ  വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും കോട്ടയം അതിരൂപത  മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു.

  • വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

    വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം0

    കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ 48-ാം രൂപതാ ദിനം സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്ത രുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു.  മാര്‍ ജോസ് പുളിക്കലിന്റെ  അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സീറോമലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

  • സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരം

    സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരം0

    പാലക്കാട്: സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്‌കാരമെന്നും അതില്‍ നിന്നും വ്യതിചലിക്കുന്നത് സംസ്‌കാരവിരുദ്ധമാണെന്നും പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവര്‍ണ്ണ ജൂബിലി  സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇടവക വികാരി ഫാ. രാജു പുളിക്ക ത്താഴെ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന്‍ എംപി സുവനീര്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഡയറക്ടറി പ്രകാശനം ചെയ്തു. ജനറല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസി, നഗരസഭ

  • ഇടുക്കി രൂപതാ ദിനം; അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ഇടുക്കി രൂപതാ ദിനം; അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    ഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. സിസ്റ്റര്‍ സുഗുണ എഫ്‌സിസി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിന് ജോജി കുറ്റിക്കല്‍, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. കഴിഞ്ഞ നാളുകളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയും വലിയ സംഭാവനകള്‍ ചെയ്യുകയും ചെയ്ത  മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ഡോ. സിസ്റ്റര്‍ ജീന്‍ റോസ് എസ്ഡി, ജോസഫ് മാത്യു, ജോര്‍ജ് കോയിക്കല്‍, കുഞ്ഞമ്മ തോമസ്,  ഇസബെല്ല

  • ഇടുക്കി രൂപതാ ദിനം മെയ് 13ന്

    ഇടുക്കി രൂപതാ ദിനം മെയ് 13ന്0

    ഇടുക്കി: ഇടുക്കി രൂപതാ ദിനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഇന്ന് (മെയ് 13) നടക്കും. വിവിധ കര്‍മ്മപരിപാടികളോടെ ഏപ്രില്‍ 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച പ്രയാണങ്ങള്‍ ഇന്നലെ (തിങ്കള്‍) സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. വാഴത്തോപ്പില്‍ നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി

National


Vatican

  • ജീവനെ തൊട്ടുകളിക്കരുത്: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ ഏതവസ്ഥയിലാണെകിലും ജീവനെ തൊട്ടു കളിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന പേരിൽ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആരുടെയും ജീവിതം ‘റദ്ദാക്ക’പ്പെടരുതെന്ന് മെഡിറ്ററേനിയൻ സമ്മേളനത്തിന് ശേഷം മാർസെയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പപ്പാ പറഞ്ഞു. മർസെയിൽ വിശുദ്ധ ബലിമധ്യേ ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും അപലപിച്ച പാപ്പ, ദയാവധവുമായി ബന്ധപ്പെട്ട് ഫ്രാൻസ് പരിഗണിക്കാൻ ഒരുങ്ങുന്ന വിവാദ

  • വിശുദ്ധ ആൻഡ്രൂ കിം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്

    വത്തിക്കാൻ സിറ്റി: കൊറിയയിലെ ആദ്യ തദ്ദേശീയ വിശുദ്ധനും രാജ്യത്തിന്റെ മധ്യസ്ഥനുമായ വിശുദ്ധ ആൻഡ്രൂ കിം ടായ് ഗോണിന്റെ തിരു സ്വരൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിക്കുന്നതിന് ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി. വൈദികർക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനും കൊറിയൻ മെത്രാനുമായ കർദിനാൾ ലസാരോ യൂ ഹേയുങ്ങ് സിക്കിന്റെ നിർദ്ദേശം പാപ്പാ അംഗീകരിക്കുകയായിരുന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വ വർഷികമായ സെപ്തംബര് 16ന് നടക്കുന്ന പ്രത്യേക പ്രാർത്ഥനാമധ്യേ തിരുസ്വരൂപം ദേവാലയത്തിൽ സ്ഥാപിക്കും. കൊറിയയിൽ നിന്നുള്ള 300 അംഗ പ്രതിനിധി സംഘം ചടങ്ങുകളിൽ

  • യുക്രൈൻ പ്രതിസന്ധി: പാപ്പയുടെ പ്രതിനിധി ചൈനയിലേക്ക് തിരിച്ചു

    വത്തിക്കാൻ : റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥത വഹിക്കുന്നതിനായി ഫ്രാൻസിസ് പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കർദിനാൾ മത്തേയോ സുപ്പി ബീജിങ്ങിലേക്ക് യാത്ര തിരിച്ചു. മനുഷ്യത്വപരമായ ചുവടുവയ്പുകളിലൂടെ സമാധാനത്തിനായുള്ള പാതകൾ കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ യാത്രയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ അഞ്ഞൂറ്ററുപത്താറാം ദിവസമാണ് ബീജിംഗിലേക്കുള്ള കർദിനാളിന്റെ യാത്ര. വത്തിക്കാൻ കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും,യുദ്ധത്തെത്തുടർന്ന് റഷ്യയിൽ അകപ്പെട്ടുപോയ ഇരുപതിനായിരത്തോളം വരുന്ന യുക്രേനിയൻ കുഞ്ഞുങ്ങളെ മടക്കിക്കൊണ്ടുവരുന്നതിനും റഷ്യൻ സൈന്യം തടവിലാക്കിയിട്ടുള്ള യുക്രയിൻ സൈനികരുടെ മോചനവുമാണ് ‘മനുഷ്യത്വപരമായ ചുവടുവയ്പു’എന്നതിലൂടെ വത്തിക്കാൻ

  • ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സഭൈക്യത്തെ കുറിച്ചും പരസ്പരം യോജിച്ച് ക്രിസ്തീയ സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് രണ്ടുപേരും ചർച്ച നടത്തി. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം രണ്ട് സഭകളും തമ്മിൽ വർദ്ധിച്ചുവരുന്ന ബന്ധത്തിനും പരസ്പര സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ച ഫ്രാൻസിസ് പാപ്പ തങ്ങളുടെ മുൻഗാമികൾ തമ്മിലുള്ള ചരിത്രപരമായ സന്ദർശനങ്ങളും കൂടിക്കാഴ്ചകളുംഅനുസ്മരിച്ചു. ‘അങ്ങേയറ്റം പ്രിയപ്പെട്ടവനും ദീർഘനാളായി

  • മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും

    വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്രാൻസിസ് പാപ്പയുമായി ഇന്ന് (സെപ്തംബർ 11) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭൈക്യത്തിനായുള്ള കാര്യാലയവും സന്ദർശിക്കും. പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായി റോമിലുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികൾക്കായി കാതോലിക്കാ ബാവ സെന്റ് പോൾ ഔട്‌സൈഡ് ദി

  • മൊറോക്കോയിലെ ഭൂകമ്പം: ദുരന്ത ബാധിതർക്കായി പ്രാർത്ഥിച്ചും സഹായം അഭ്യർത്ഥിച്ചും ഫ്രാൻസിസ് പാപ്പ

    മരാക്കേഷ്: ഭൂകമ്പത്തിൽ കേഴുന്ന സെൻട്രൽ മൊറോക്കോയിലെ ജനങ്ങളോട് പ്രാത്ഥനയിൽ ഐക്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. വെള്ളിയാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ദുരന്തത്തിന്റെ ആദ്യദിനം തന്റെ ദുഃഖം പ്രകടിപ്പിക്കാൻ ടെലിഗ്രാം സന്ദേശം അയച്ച പാപ്പ, ഇന്നലെ വത്തിക്കാിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലും ഭൂകമ്പത്തിൽ മരണമടഞ്ഞവർക്കും ദുരന്തം ബാധിച്ചവർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തി. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യ തലസ്ഥാനമായ മരാക്കേഷിനെയും സമീപ പ്രദേശങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2100 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. മാരാകേഷിലും

World


Magazine

Feature

Movies

  • വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍

    വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍0

    ഭുവനേശ്വര്‍ (ഒഡീഷ): വിശ്വാസവീരന്മാരുടെ നാടായ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ വിശ്വാസികള്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂ പതയുടെ സഹായ മെത്രാനായി ഫാ. രബീന്ദ്ര കുമാര്‍ റാണ സിങിനെ നിയമിച്ചപ്പോള്‍ വിശ്വാസികള്‍ ദൈവത്തിന് നന്ദിപറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കാണ്ടമാല്‍ കലാപം. കാണ്ടമാല്‍ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലാണ്. ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ജീവന്‍

  • ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു

    ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജതജൂബിലി ആഘോഷം; ഫാ. വി. എം തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്തു0

    ഗുവാഹത്തി: ഖാര്‍ഗുലിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിബിഐ) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഫാ. വി.എം. തോമസിന്റെ ആത്മകഥയായ ‘ബില്‍ഡിംഗ് ഡ്രീംസ് – ഷേപ്പിംഗ് ലൈവ്‌സ്’ പ്രകാശനം  ചെയ്തു. അസമിലെ അഡ്വക്കേറ്റ് ജനറലും ബിസിസിഐ സെക്രട്ടറിയുമായ ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനാണ് ഔദ്യോഗികമായി പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഡോണ്‍ ബോസ്‌കോയിലെ ജീവക്കാര്‍, വൈദികര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. അസാം ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലറും  ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വ

  • ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

    ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു0

    വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?