കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസിനീസഭയ്ക്ക് തുടക്കം കുറിച്ച മദര് ഏലീശ്വായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്ത്തുന്നതിനായുള്ള അത്ഭുതത്തിന് വത്തിക്കാന്റെ സ്ഥിരീകരണം. ആ അത്ഭുതം ദൈവശാസ്ത്രമനുസരിച്ചും വൈദ്യശാസ്ത്രമനുസരിച്ചും അംഗീകരിക്കത്തക്കതാണെന്ന് പ്രഖ്യാപിക്കാന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന് ഡിക്കാസ്റ്ററിക്ക് പാപ്പ അനുമതി നല്കി. 1831 ഒകടോബര് 15നാണ് മദര് ഏലീശ്വായുടെ ജനനം. വരാപ്പുഴ വികാരിയേറ്റിലെ ഓച്ചംതുരുത്ത് ക്രൂസ് മിലാഗ്രസ് ദൈവാലയമാണ് മദറിന്റെ ഇടവകദൈവാലയം. വൈപ്പിശേരി കപ്പിത്താന് കുടുംബത്തിലെ തൊമ്മന്താണ്ട ദമ്പതികളുടെ എട്ട് മക്കളില് ഏറ്റവും മൂത്ത മകളായിരുന്നു മദര് ഏലീശ്വാ. ദിവ്യകാരുണ്യത്തോടും പരിശുദ്ധ
തിരുവല്ല: മലങ്കര മാര്ത്തോമ്മാ സുറിയാനി സഭ കോട്ടയം- കൊച്ചി ഭദ്രാസനാധിപനായ തോമസ് മാര് തിമോത്തിയോസ് 75ന്റെ നിറവില്. 1950 ഡിസംബര് 13 ന് ചെങ്ങന്നൂര് മുളക്കുഴ അങ്ങാടിയ്ക്കല് സൗത്ത് കളിയ്ക്കല് തെക്കേതില് ലൗഡേല് റവ. കെ.എന്. ജോര്ജ് – റേച്ചല് ദമ്പതികളുടെ മകനായി മാര് തിമോത്തിയോസ് ജനിച്ചു. സ്കൂള് വിദ്യാഭ്യാസം വെണ്മണി, കവിയൂര്, തലവൂര്, അങ്ങാടിയ്ക്കല് സൗത്ത്, കിടങ്ങന്നൂര് എന്നിവിടങ്ങളിലായിരുന്നു. ചെങ്ങന്നൂര് ക്രിസ്ത്യന് കോളജില് നിന്ന് ബി.എ. ബിരുദം നേടി. ഗുജറത്ത് സര്ദാര് വല്ലഭായ് പട്ടേല് സര്വ്വകലാശാലയില്
മൂലമറ്റം: പാലാ രൂപതയിലെ പ്രധാന തീര്ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അറക്കുളം തുമ്പച്ചി കുരിശുമലയില് ഈ വര്ഷത്തെ തീര്ത്ഥാടനം 27 വരെ നടക്കുമെന്ന് സെന്റ് മേരീസ് ദൈവാലയ വികാരി ഫാ. മൈക്കിള് കിഴക്കേപറമ്പില്, സഹവികാരി ഫാ. ജോര്ജ് ഞാറ്റുതൊട്ടിയില് എന്നിവര് അറിയിച്ചു. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ഗദ്സമേനിയില്നിന്ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും തുടര്ന്ന് വിശുദ്ധ കുര്ബാനയും നടന്നുവരുന്നു. നാല്പതാം വെള്ളിയിലെ കുരിശിന്റെ വഴിയെ തുടര്ന്ന് ഫാ. ജേക്കബ് കടുതോട്ടില് ആഘോഷമായ വിശുദ്ധ കുര്ബാനയര്പ്പിച്ചു. വചനസന്ദേശം
അങ്കാവ: ഇറാഖിലെ കുര്ദിസ്ഥാന് മേഖലയിലെ എര്ബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിലെ ക്രിസ്ത്യന് വിശ്വാസികള് ഓശാന ഘോഷയാത്രയില് അവരുടെ വിശ്വാസത്തിനും എക്യുമെനിക്കല് ഐക്യത്തിനും സാക്ഷ്യം വഹിക്കാന് ഒത്തുകൂടി. എര്ബിലിലെ കല്ദായ കത്തോലിക്കാ അതിരൂപതയുടെ മതബോധന സമിതി സംഘടിപ്പിച്ച ഈ പരിപാടി, ‘അത്യുന്നതങ്ങളില് ഹോസാന, കര്ത്താവിന്റെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന്’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. കിഴക്കന് അസീറിയന് സഭയുടെ സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പാത്രിയാര്ക്കല് കത്തീഡ്രലില് നിന്ന് ആരംഭിച്ച ഘോഷയാത്ര, കല്ദായ കത്തോലിക്കാ വിശ്വാസികളുടെ പുണ്യസ്ഥലമായ മാര് ഏലിയയുടെ ചരിത്രപ്രസിദ്ധമായ
ന്യൂഡല്ഹി : ഡല്ഹി പോലീസ് ഓശാനയ്ക്ക് വാര്ഷിക കുരിശിന്റെ വഴി നടത്താന് അനുമതി നിഷേധിച്ചതില് ഡല്ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന് (സിഎഎഡി) അഗാധമായ നിരാശയും ഞെട്ടലും പ്രകടിപ്പിച്ചു. വര്ഷങ്ങളായി എല്ലാ ഓശാനയ്ക്കും സമാധാനപരമായി ഘോഷയാത്ര നടത്തിയിരുന്ന കത്തോലിക്കാ സമൂഹം പോലീസിന്റെ തീരുമാനത്തില് അഗാധമായി നിരാശരാണ്. ലക്ഷക്കണക്കിന് കത്തോലിക്കര്ക്ക് ആത്മീയ പ്രാധാന്യമുള്ളതാണ് ഓള്ഡ് ഡല്ഹിയിലെ സെന്റ് മേരീസ് പള്ളിയില് നിന്ന് ഗോലെ ഡാക് ഖാനയിലെ സേക്രഡ് ഹാര്ട്ട് കത്തീഡ്രലിലേക്ക് വിശ്വാസികള് കാല്നടയായി നടക്കുന്നു കുരിശിന്റെ വഴി. പ്രവൃത്തി ദിവസങ്ങളില്
കട്ടപ്പന: വിഭാഗീയതയ്ക്കെതിരെ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നല്കാന് കഴിയണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്. രാജകുമാരി ദൈവമാതാ തീര്ത്ഥാടന ദൈവാലയത്തില് ഓശാനയുടെ തിരുകര്മ്മങ്ങള്ക്ക് കാര്മികത്വം വഹിച്ച പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെയും ഒറ്റ തിരിയലിന്റെയും അനുഭവങ്ങള് സമൂഹത്തില് വളരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇവയ്ക്കെതിരെ ഒരുമയുടെ ക്രിസ്തീയ സാക്ഷ്യം നല്കാന് നമുക്ക് കഴിയണം. കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം മനുഷ്യത്വപരമായ ഒരുമയോടെ സന്ദേശം നല്കാന് എല്ലാവരും പരിശ്രമിക്കണം. ഭിന്നതയാണ് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകര്ച്ചക്ക് കാരണം. ഇതിനെതിരെ ഐക്യത്തിന്റെയും ഒരുമയുടെയും സാക്ഷ്യം
വത്തിക്കാന് സിറ്റി: ഓശാന ദിനത്തില് സെന്റ് പീറ്റേഴ്സ് സ്ക്വയറില് ഫ്രാന്സിസ് പാപ്പ അപ്രതീക്ഷിതമായി സന്ദര്ശനം നടത്തി, കര്ത്താവിന്റെ പീഡാനുഭവത്തിനായുള്ള ദിവ്യബലിയുടെ സമാപനത്തില് ആയിരക്കണക്കിന് തീര്ത്ഥാടകരെ വ്യക്തിപരമായ ആശംസകളോടെ ആനന്ദിപ്പിച്ചു. പരിശുദ്ധ പിതാവിനെ പ്രതിനിധീകരിച്ച് കര്ദ്ദിനാള് ലിയോനാര്ഡോ സാന്ഡ്രിയാണ് ദിവ്യബലിക്ക് നേതൃത്വം നല്കിയതെങ്കിലും, അന്തിമ അനുഗ്രഹത്തിന് തൊട്ടുപിന്നാലെ ഫ്രാന്സിസ് പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നിന്ന് പുറത്തുവന്നു. വീല്ചെയറില്, അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ‘ഹാപ്പി ഓശാനയും ഹാപ്പി ഹോളി വീക്കും’ എന്ന ഹൃദയംഗമമായ ആശംസകള് അര്പ്പിക്കുകയും ചെയ്തു.
കോഴിക്കോട്: മലബാറിന്റെ വളര്ച്ചയുടെ വഴികളില് ശ്രദ്ധേയമായ സംഭാവനകള് നല്കിയ കോഴിക്കോട് ഇനി അതിരൂപത. രണ്ട് വര്ഷം മുമ്പ് ശതാബ്ദി ആഘോഷിച്ച രൂപത 102-ാം വര്ഷത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് അതിരൂപതയായി ഉയര്ത്തപ്പെടുന്നത്. കോഴിക്കോട് രൂപതയുടെ നിലവിലെ അധ്യക്ഷന് ഡോ. വര്ഗീസ് ചക്കാലയ്ക്കലിനെ ആര്ച്ചുബിഷപ്പായി ഉയര്ത്തി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും നടന്നു. തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി ഫ്രാന്സിസ് മാര്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. മാള പള്ളിപ്പുറത്തെ (കോട്ടപ്പുറം രൂപത) ഔസേപ്പ്-മറിയം ദമ്പതികളുടെ
കാഞ്ഞിരപ്പള്ളി: തീക്ഷ്ണമായ പ്രാര്ത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളായ വിശുദ്ധ വാരാചരണത്തിന് ആമുഖമായുള്ള ഓശാന തിരുക്കര്മ്മങ്ങള് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില് രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കലിന്റെ കാര്മികത്വത്തില് നടത്തപ്പെട്ടു. കാഞ്ഞിരപ്പള്ളി കത്തീഡ്രല് ഗ്രോട്ടോയിലാരംഭിച്ച തിരുക്കര്മ്മങ്ങളെ തുടര്ന്ന് കത്തീഡ്രല് പള്ളിയിലേക്ക് നടത്തപ്പെട്ട പ്രദക്ഷിണത്തില് ഓശാന വിളികളുമായി വിശ്വാസി സമൂഹം പങ്കു ചേര്ന്നു. തിരുക്കര്മ്മങ്ങളില് കത്തീഡ്രല് വികാരി ഫാ. കുര്യന് താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവര് സഹകാര്മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത മുന് അധ്യക്ഷന് മാത്യു അറയ്ക്കല് എരുമേലി അസംപ്ഷന് ഫൊറോന
വത്തിക്കാൻ സിറ്റി: ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിതനായിരുന്ന ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ജൂൺ ഏഴിന് ആശുപത്രിയിൽ പ്രവേശിതനായ പാപ്പ 14 ദിവസത്തിനുശേഷം ഇന്ന് (ജൂൺ 16) രാവിലെ ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായതിന് നന്ദി പറയാനും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെദൈവസന്നിധിയിൽ സമർപ്പിക്കാനുമായി മരിയ മജിയോരെ ബസിലിക്കയുടെ അൾത്താരയിലെത്തി പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലമായ സാന്താ മാർത്തയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചതിനുശേഷമാണ്
വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്
വത്തിക്കാൻ സിറ്റി: ദരിദ്രരിൽനിന്ന് ദൃഷ്ടികൾ അകറ്റരുതെന്നും നാം ഒന്നടങ്കം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. നവംബർ 19ന് ആചരിക്കുന്ന, ദരിദ്രരുടെ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ്, ദരിദ്രരിലും ക്ലേശിതരിലും ദൈവത്തിന്റെ മുഖം ദർശിക്കണമെന്ന ക്രിസ്തീയ ദർശനം ഓർമിപ്പിച്ചുകൊണ്ട് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്. പാവപ്പെട്ടവരെ വികാരങ്ങളുടെ മാത്രം തലങ്ങളിൽ കാണേണ്ടവരല്ല മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും
വത്തിക്കാൻ സിറ്റി: മൂന്നു മണിക്കൂർ നീണ്ടുനിന്ന ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച് വത്തിക്കാൻ. എങ്കിലും പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരുംവരെ ആശുപത്രിയിൽ തന്നെ വിശ്രമം തുടരാനാണ് തീരുമാനം. ഇതുമൂലം ജൂൺ 18 വരെ നിശ്ചയിച്ചിട്ടുള്ള പേപ്പൽ പ്രോഗ്രാമുകൾ റദ്ദാക്കിയതായും വത്തിക്കാൻ അറിയിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ (ജൂൺ ഏഴ്) റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിക്കുകയായിരുന്നു. പതിവുപോലെ ബുധനാഴ്ചത്തെ
വത്തിക്കാൻ സിറ്റി: ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ. ഇന്നത്തെ (ജൂൺ 07) പൊതുസന്ദർശനത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഇന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാൻ വക്താവ് സ്ഥിരീകരിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നിർദേശിച്ചത്. അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയ്ക്കുശേഷം സൗഖ്യം പ്രാപിക്കാൻ ദിവസങ്ങളോളം പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. ഇതോടൊപ്പം ഉദരഭിത്തിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വിധേയനാകുമെന്നും അദ്ദേഹം
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS 2019 ല് പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ് സിന്ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന് താമസിക്കുന്ന നഴ്സിംഗ് ഹോമില് നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്ട്ട് വാട്ടര് റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില് നിന്നും പ്രൊഫഷണല് റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില് നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര് എന്ന ജോലി നഷ്ടപ്പെട്ട
മരിച്ചവരെ എത്രനാള് നാം ഓര്ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്മകള് എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള് എവിടെയാണ്? മരണം ഒരായിരം ഓര്മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര് നമ്മളെ വേര്പ്പിരിയുമ്പോള് ഓര്മകള് ഇവിടെ അവസാനിപ്പിച്ചിട്ട് അവര് ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള് അവര് നമ്മുടെ ഓര്മകളില് നിന്നും പോകുമോ..? ഓര്ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല് പ്രിയപ്പെട്ട
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല് ക്രിക്കറ്റില് ഏറ്റവും ഇഷ്ടം ബ്രെയിന് ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന് കവിതയാണ് അയാള്. ചെറുപ്പത്തില് ഞങ്ങള് കൊതിയോടെ
ജയിസ് കോഴിമണ്ണില് ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്ത്തനവഴിയില് 100 വര്ഷങ്ങള് പിന്നിടുമ്പോള് നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര് ജനറലും കേരള കോണ്ഫ്രന്സ് ഓഫ് മേജര് സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര് ഡോ. ആര്ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ
ജോസഫ് മൈക്കിള് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്സിസ് മാര്പാപ്പയുടെ ഒരു വീഡിയോകോള് മാസങ്ങള്ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്കോളിന് ഏറെ വാര്ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്പാപ്പയുടെ വിദേശയാത്രകള് ക്രമീകരിക്കുന്ന ഒഫീഷ്യല് സെക്രട്ടറിയായ മോണ്. ജോര്ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള് അന്വേഷിച്ചായിരുന്നു വിളി. മാര്പാപ്പ വീഡിയോകോളില് വിളിച്ചു എന്ന വാര്ത്ത ആശ്ചര്യം കലര്ന്ന അമ്പരപ്പോടെയാണ് മലയാളികള് കേട്ടത്. എന്നാല് മാസങ്ങള് കഴിഞ്ഞപ്പോള് അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
രഞ്ജിത് ലോറന്സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര് തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്
മെത്രാഭിഷേകത്തിന്റെ സുവര്ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്ഡേ ശാലോമില് പ്രസിദ്ധീകരിച്ച മാര് ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള് കുടിയേറ്റ ജനതയെ മുമ്പില്നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്നായ ബിഷപ് മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര് ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്നിന്നും തലശേരിയില് എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര് കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില് ചേര്ന്ന കാലംമുതല്
രഞ്ജിത്ത് ലോറന്സ് ‘ഇതിലും നല്ലൊരു തൊഴില് അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില് എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്ഷിപ്പ് വിജയകരമായി പൂര്ത്തീകരിച്ച സമയത്താണ് ആല്ഫ്രഡ് ഇടവക ദൈവാലയത്തില് നടന്ന യുവജനങ്ങള്ക്ക് വേണ്ടിയുള്ള ലീഡര്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില് പങ്കെടുക്കുന്നത്. കോര്പ്പറേറ്റ് ലോകത്തിന്റെ ശൈലികളില് തൃപ്തി കണ്ടെത്താനാകാതെ കൂടുതല്
ജോസഫ് മൈക്കിള് ഫാ. ജോണ് പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന് ഭക്തിഗാനങ്ങള് ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില് വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില് 15 വര്ഷങ്ങള്ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള് സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില് തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള് ആരംഭിച്ചിരുന്നത്. ആ വരികള് കേള്വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്
വാഷിംഗ്ടണ് ഡിസി: ട്രംപിന്റെ നിര്ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവും. രണ്ട് വര്ഷങ്ങള്ക്ക് മുമ്പ് ഇസ്രയേലില് നിന്ന് തട്ടിക്കൊണ്ടുപോയവരില് അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്ട്ടുകള് പ്രകാരം, ഈ വാരാന്ത്യത്തില് ഹമാസ് ഇപ്പോള് ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല് സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില് നിന്നും പിന്മാറും. 2023 ഒക്ടോബര് 7 ന് ഇസ്രായേലിനെതിരെ ഹമാസ്
ഹൂസ്റ്റണ്: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന സിനിമയായ ‘ഫെയ്സ് ഓഫ് ഫെയ്സ്ലെസ്’ സംവിധായകനും മുംബൈയിലെ സേവ്യര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന് ഡീനുമായ ഡോ. ഷെയ്സണ് പി. ഔസപ്പിനെ ഹൂസ്റ്റനില് ആദരിച്ചു. ഇന്ത്യന് ക്രിസ്ത്യന് എക്യൂമെനിക്കല് കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് (ഐസി ഇസിഎച്ച്) ന്റെ ആഭിമുഖ്യത്തില് സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്ച്ച് ഹാളില് നടന്ന സമ്മേളനത്തില് മിസോറി സിറ്റി മേയര് റോബിന് ഇലക്കാട്ടു ഡോ. ഷെയ്സണ് പി. ഔസപ്പിന് ഉപഹാരം നല്കി .
കൊച്ചി: അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളില് ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി വിധിയും അതേത്തുടര്ന്നുള്ള സര്ക്കാര് ഉത്തരവുകള് ക്രൈസ്തവ മാനേജ്മെന്റുകള് പൂര്ണമായി പാലിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേര്ത്തുപിടിക്കുന്ന ക്രൈസ്തവസഭകളുടെ പാരമ്പര്യം കേര ളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തില് ക്രിസ്ത്യന് മാനേജ്മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയില് ചില പരാമര്ശങ്ങള് ഉണ്ടായത് തികച്ചും പ്രതിഷേധാര്ഹമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാര്ക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകള് മുഴുവന് സമയബന്ധിതമായി നികത്തുന്നതിന്
വാഷിംഗ്ടണ് ഡിസി: ട്രംപിന്റെ നിര്ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവും. രണ്ട് വര്ഷങ്ങള്ക്ക് മുമ്പ് ഇസ്രയേലില് നിന്ന് തട്ടിക്കൊണ്ടുപോയവരില് അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്ട്ടുകള് പ്രകാരം, ഈ വാരാന്ത്യത്തില് ഹമാസ് ഇപ്പോള് ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല് സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില് നിന്നും പിന്മാറും. 2023 ഒക്ടോബര് 7 ന് ഇസ്രായേലിനെതിരെ ഹമാസ്
ഹൂസ്റ്റണ്: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന സിനിമയായ ‘ഫെയ്സ് ഓഫ് ഫെയ്സ്ലെസ്’ സംവിധായകനും മുംബൈയിലെ സേവ്യര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന് ഡീനുമായ ഡോ. ഷെയ്സണ് പി. ഔസപ്പിനെ ഹൂസ്റ്റനില് ആദരിച്ചു. ഇന്ത്യന് ക്രിസ്ത്യന് എക്യൂമെനിക്കല് കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് (ഐസി ഇസിഎച്ച്) ന്റെ ആഭിമുഖ്യത്തില് സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്ച്ച് ഹാളില് നടന്ന സമ്മേളനത്തില് മിസോറി സിറ്റി മേയര് റോബിന് ഇലക്കാട്ടു ഡോ. ഷെയ്സണ് പി. ഔസപ്പിന് ഉപഹാരം നല്കി .
കൊച്ചി: അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണമെന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളില് ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി വിധിയും അതേത്തുടര്ന്നുള്ള സര്ക്കാര് ഉത്തരവുകള് ക്രൈസ്തവ മാനേജ്മെന്റുകള് പൂര്ണമായി പാലിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേര്ത്തുപിടിക്കുന്ന ക്രൈസ്തവസഭകളുടെ പാരമ്പര്യം കേര ളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തില് ക്രിസ്ത്യന് മാനേജ്മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയില് ചില പരാമര്ശങ്ങള് ഉണ്ടായത് തികച്ചും പ്രതിഷേധാര്ഹമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാര്ക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകള് മുഴുവന് സമയബന്ധിതമായി നികത്തുന്നതിന്
സ്വന്തം ലേഖകന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില് എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര് സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്ക്ക് മനസിലാകുന്ന രീതിയില് ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില് ഇതില് അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന് ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില് ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന് ഏഴുപ്ലാക്കലിന്റെ ഓര്മ്മകുറിപ്പാണ് ‘ഓര്മ്മകള് ഉപ്പിലിട്ടത്’. ഓര്മ്മകള്ക്ക് എപ്പോഴും ഭംഗി കൂടുതല് തന്നെയാണ്. അനുഭവിച്ച കാര്യങ്ങള് എഴുതുമ്പോള് ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില് നമുക്ക് കണക്ട്
ലൂര്ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന് തീര്ത്ഥാടനകേന്ദ്രങ്ങള് മലയാളികള്ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്ക്കൊണ്ട് പ്രശസ്തിയിലേക്കുയര്ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്, മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?