Follow Us On

30

July

2025

Wednesday

Latest News

  • ട്രംപ് അധികാരമേല്‍ക്കുമ്പോള്‍

    ട്രംപ് അധികാരമേല്‍ക്കുമ്പോള്‍0

    കെ.ജെ മാത്യു, മാനേജിംഗ് എഡിറ്റര്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തിരിക്കുകയാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അദ്ദേഹത്തിന് ഒരു സ്ഥാനാരോഹണ സമ്മാനമാണ്. അനേക നാളുകളായി അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്ന വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും പ്രതികാരത്തിന്റേതുമായ കറുത്തപുക നീങ്ങി, സമാധാനത്തിന്റെ വെള്ളരിപ്രാവിന് പറന്നുയരുവാന്‍ ഉതകുന്ന നീലാകാശം ഒരുങ്ങി. ഇത് ഒരു ശുഭസൂചനതന്നെ. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകത്തിന്റെയൊട്ടാകെയുള്ള സജീവശ്രദ്ധ ആകര്‍ഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആരാണെന്ന് ലോകത്തിന്റെ ഏതു മൂലയ്ക്കുമുള്ള കൊച്ചുകുട്ടിക്കുപോലും അറിയാം. സൂര്യനസ്തമിക്കാത്ത

  • നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍

    നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    എറണാകുളം: വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവന്‍കൂടി വയനാട്ടില്‍ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ക്ക് തെളിവാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സമാധാനപൂര്‍ണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളില്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ജീവിക്കുന്ന ഗ്രാമീണര്‍ക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് ജാഗ്രതാ കമ്മീഷന്റെ കുറിപ്പില്‍ പറയുന്നു. ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത്

  • ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി

    ബ്രൂവറി ഡിസ്റ്റിലറി അനുമതി നല്കാനുള്ള തീരുമാനം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി0

    മാനന്തവാടി: പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയില്‍ വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്നും പിന്തിരിയണമെന്നും പുതിയതായി ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികള്‍ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് വി.ഡി രാജു അധ്യക്ഷ്യനായി. മാത്യു ആര്യപ്പള്ളി, റ്റെസി കറുത്തേടത്ത്, റീത്ത

  • മദ്യ നിര്‍മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

    മദ്യ നിര്‍മാണ യൂണിറ്റ് സമൂഹത്തിന് ആപത്ത്: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍0

    പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന മദ്യനിര്‍മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍.  മദ്യവിരുദ്ധസമിതി, എകെസിസി, വിന്‍സന്റ് ഡി പോള്‍, കെസിവൈഎം. എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ചേര്‍ന്ന് പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ മോണ്‍.ജിജോ ചാലക്കല്‍, സ്വാഗതവും, ഫാ. ജോബി കാച്ചപ്പള്ളി നന്ദിയും പറഞ്ഞു. ജലക്ഷാമം രൂക്ഷമായ ഇലപ്പള്ളി

  • കര്‍ദിനാള്‍ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാര്‍സഭയ്ക്കു അഭിമാനം: മാര്‍ റാഫേല്‍ തട്ടില്‍

    കര്‍ദിനാള്‍ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാര്‍സഭയ്ക്കു അഭിമാനം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനു സാധിക്കട്ടെയെന്നു മേജര്‍ ആര്‍ച്ചുബിഷപ് ആശംസിച്ചു. സാംസ്‌കാരിക വൈവിധ്യവും ബഹുമത വിശ്വാസങ്ങളുമുള്ള ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതു മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടാകുമെന്നു കരുതുന്നതായും മാര്‍ റാഫേല്‍ തട്ടില്‍

  • കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്റ്റ്

    കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മതാന്തരസംവാദത്തിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്റ്റ്0

    വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി  ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പാപ്പയുടെ വിദേശയാത്രകള്‍ സംഘടിപ്പിക്കുന്ന നിലവിലെ ഉത്തരവാദിത്വത്തോടൊപ്പമാണ് പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. പരിശുദ്ധ പിതാവിന്റെ മാര്‍ഗനിര്‍ദേശത്തിലും, തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദ്ദ പാതയിലും , എല്ലാവരുടെയും പ്രാര്‍ത്ഥനകളുടെ പിന്തുണയോടെയും താന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കര്‍ദിനാള്‍ പ്രതികരിച്ചു. മതങ്ങള്‍ക്കിടയിലുള്ള  സൗഹൃദം സ്വപ്‌നം കാണുന്ന ആളുകളുടെ പ്രാര്‍ത്ഥനകളും,  സഹപ്രവര്‍ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കര്‍ദിനാള്‍ പങ്കുവച്ചു. മതാന്തര

  • അന്താരാഷ്ട്ര സുറിയാനി ദൈവാശാസ്ത്ര സിമ്പോസിയം

    അന്താരാഷ്ട്ര സുറിയാനി ദൈവാശാസ്ത്ര സിമ്പോസിയം0

    കോട്ടയം: വടവാതൂര്‍, പൊന്തിഫിക്കല്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് (പിഒഐആര്‍എസ്) എന്നിവ സംയുക്തമായി അന്താരാഷ്ട്ര സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ക്രൈസ്തവ പാരമ്പര്യത്തിലെ സുറിയാനി ഭാഷയുടെ പ്രസക്തി എടുത്തു കാണിക്കുന്ന സിമ്പോസിയം സുറിയാനി പാരമ്പര്യവുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പേപ്പറുകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കും. ജനുവരി 30-ന്  ആരംഭിക്കുന്ന സിമ്പോസിയം ഫെബ്രുവരി 1 -ന് അവസാനിക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്

  • ദൈവതുല്യര്‍  കളങ്കിതരായാല്‍

    ദൈവതുല്യര്‍ കളങ്കിതരായാല്‍0

    ഡോ. ബിന്‍സ് എം. മാത്യു ”ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു” (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2288). വൈദ്യന്‍ ദൈവതുല്യനാണെന്ന് പറയാറുണ്ട്. ദൈവത്തിലും ഡോക്ടറിലും നാം വിശ്വസിക്കുകയാണ്. പലപ്പോഴും ശരീരവും മനസും അവര്‍ക്കുമുമ്പില്‍ അടിയറവയ്ക്കുകയാണ്മനുഷ്യര്‍. തലച്ചോറ് മാത്രമല്ല ഹൃദയവും ചേരുമ്പോഴാണ് ഏതു ശാസ്ത്രവുംപോലെ മെഡിക്കല്‍ സയന്‍സും മാനവികമാകുന്നത്. ‘സ്‌നേഹിക്കയില്ല നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് വയലാര്‍ പാടിയ തത്വശാസ്ത്ര ത്തില്‍

  • പ്രത്യാശയുടെ വര്‍ഷത്തില്‍ പൊന്‍കണ്ടത്ത് ഉയരുന്നത്  60 ഭവനങ്ങള്‍

    പ്രത്യാശയുടെ വര്‍ഷത്തില്‍ പൊന്‍കണ്ടത്ത് ഉയരുന്നത് 60 ഭവനങ്ങള്‍0

    പാലക്കാട്: കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷമായ 2025-ല്‍ അസാധാരണമായൊരു കാരുണ്യപ്രവൃത്തിക്ക് തുടക്കംകുറിക്കുകയാണ് ക്ലരീഷ്യന്‍ വൈദികനും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് ഷെല്‍ട്ടര്‍ ഡറയക്ടറുമായ ഫാ. ജോര്‍ജ് കണ്ണന്താനം. പാലക്കാട് രൂപതയിലെ മംഗലംഡാമിനടുത്തുള്ള പൊന്‍കണ്ടത്ത് 60 കുടുംബങ്ങള്‍ക്ക് വീടൊരുക്കാനുള്ള ശ്രമത്തിലാണ് ഈ വൈദികന്‍. ഭവനരഹിതരായവര്‍ക്ക് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയിലൂടെ മാസത്തില്‍ 2 വീടുകള്‍ നിര്‍മിച്ചുനല്‍കികൊണ്ടിരിക്കുന്ന ഫാ. ജോര്‍ജ് കണ്ണന്താനം അതിനു പുറമേയാണ് 60 വീടുകള്‍ നിര്‍മിക്കുന്നത്. ‘എസ്‌പെരാന്‍സ’ എന്നാണ് ഈ ഭവനപദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സ്പാനിഷ്

National


Vatican

Magazine

Feature

Movies

  • കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം

    കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം0

    കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട

  • പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍

    പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍ സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര്‍ വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത  മാര്‍ തട്ടില്‍ വിശദീകരിച്ചു.  സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?